പ്രണയമഴ: ഭാഗം 35

pranayamazha

എഴുത്തുകാരി: THASAL

ഒരു കുലുങ്ങി ചിരിയോടെ അവൾ ഉള്ളിലേക്ക് ഓടിയതും ഒരു പുഞ്ചിരിയിൽ അവളുടെ കൂടെ പോകാൻ നിന്ന തുമ്പിയെ അവൻ അരയിലൂടെ ചുറ്റി പിടിച്ചു,,,, "സഖാവെ,,,," "ഓ,,,," "കളിക്കാതെ വിട്ടേ,,,, " അവൾ അവന്റെ കൈ ഒന്ന് എടുത്തു മാറ്റാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞതും അപ്പോഴും അവന്റെ ചുണ്ടിൽ ഒരു നേരിയ പുഞ്ചിരി മാത്രം അവശേഷിച്ചു,,, "പോകണോ,,, " "പോകാതെ,,,, " "തുമ്പി,,,, നിനക്ക് എന്റെ കൂടെ നിൽക്കുമ്പോൾ കൺഫേർട്ട് തോന്നുന്നില്ലേ,,,, " ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവന്റെ ചോദ്യം കേട്ടപ്പോൾ തന്നെ അവൾ ഒന്ന് നിശ്ചലമായി,,,, അവൾ ഒരു വല്ലാത്ത ഭാവത്തോടെ അവനെ ഒന്ന് നോക്കി,,,, അവന്റെ ചുണ്ടിലെ എന്തിനോ വേണ്ടിയുള്ള ചിരി കണ്ടപ്പോൾ തന്നെ അവളുടെ കൈ അവന്റെ കവിളിൽ പതിച്ചു,,, ഒട്ടും പ്രതീക്ഷിക്കാത്ത കാര്യം ആയത് കൊണ്ട് തന്നെ അവൻ ആദ്യം ഒന്ന് ഞെട്ടി,,,, കവിളിൽ കൈ വെച്ച് കൊണ്ട് അവളെ നോക്കിയതും അവൾ ദേഷ്യവും സങ്കടവും പല്ലിൽ കടിച്ചമർത്തി കൊണ്ട് പോകാൻ നിന്നതും അവന്റെ പിടി വീണ്ടും അവളിൽ പതിഞ്ഞു,,, "വിടടോ,,,,"

"നീ എന്തിനാഡി കിടന്നു തുള്ളുന്നെ,,,,, " "പിന്നെ ഞാൻ എന്താ ചെയ്യേണ്ടേ,,,, ഇത് വരെ സഖാവിനോടൊപ്പം ഒരു വീടിനു കീഴെ കഴിഞ്ഞിട്ടും സഖാവിന് എന്നെ പറ്റി അങ്ങനെയാണോ തോന്നിയെ,,, എനിക്ക് സഖാവിനെ കൺഫേർട്ട് ആയി തോന്നുന്നില്ല എന്ന്,,, ആണൊ സഖാവെ,,,, " അവളുടെ കണ്ണുകൾ അവളെ ചതിക്കാൻ തുടങ്ങിയപ്പോൾ തന്നെ അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചതും അവൾ അവനെ ഒന്ന് തട്ടി മാറ്റാൻ നോക്കി,,, "വേണ്ട,,,, " "ഏയ്‌,, തീപ്പെട്ടികൊള്ളി,,, " അവൻ അവളെ മടിയിൽ ഇരുത്തി കൊണ്ട് മുഖം പിടിച്ചുയർത്താൻ നോക്കി എങ്കിലും അവൾ ചുണ്ട് കൂർപ്പിച്ചു കൊണ്ട് വീണ്ടും താഴോട്ട് നോക്കി നിന്നു,,, "വേണ്ടാന്ന് പറഞ്ഞില്ലേ,,, എന്നെ വിളിക്കണ്ട,,,,, എന്നോട് ഇഷ്ടമില്ലാഞ്ഞിട്ടല്ലേ,,, എന്നെ വിഷമിപ്പിക്കും എന്നറിഞ്ഞിട്ടും അങ്ങനെയുള്ള ചോദ്യങ്ങൾ വീണ്ടും വീണ്ടും എന്നോട് ചോദിക്കുന്നെ,,,, " പറയുന്നതിനോടൊപ്പം അവളുടെ ചുണ്ടുകൾ വിതുമ്പി,,,, അത് കണ്ടതും അവൻ അവളുടെ മുഖം തന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു,,, ആദ്യം അവളിൽ നിന്നും ഒരു എതിർപ്പ് വന്നു എങ്കിലും പിന്നെ പിന്നെ അത് കുറഞ്ഞു വന്നു,,,

അവളും ആ നെഞ്ചിൽ മുഖം അമർത്തി,,,, "വിഷമായോ എന്റെ തീപ്പെട്ടികൊള്ളിക്ക്,,," "അറിയോ സഖാവെ,,, സഖാവ് അങ്ങനെയൊക്കെ ചോദിക്കുമ്പോൾ നെഞ്ചിൽ ഒരു എരിവാ,,,, എനിക്ക് ആകെ സങ്കടാവും,, " ഒന്ന് തല പോലും ഉയർത്താതെയുള്ള അവളുടെ സംസാരം കേട്ടു അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ മുടിയിൽ ഒന്ന് തലോടി,,, "ആണൊ,,,,സാരല്യ,,,, ഞാനെ ഒരു തമാശ ചോദിച്ചപ്പോഴേക്കും നിനക്ക് ഇത്രയും സങ്കടം വന്നോ എന്റെ തുമ്പി പെണ്ണെ,,,, കരയാതെ,,,, " "സഖാവിന് അറിയില്ലേ,,, ഞാൻ കരയുന്നത് സത്യായിട്ടും സങ്കടം വരുന്നത് കൊണ്ടാ,,,," ഒന്ന് തല ഉയർത്തി അവനെ നോക്കി കൊണ്ട് അവൾ പറഞ്ഞതും അവൻ അവളുടെ നെറ്റിയിൽ ഒന്ന് തട്ടി,,,, "അതെനിക്ക് അറിയാമല്ലോ,,, തീപ്പെട്ടികൊള്ളി,,," അവൻ അവളുടെ നെറ്റിയിൽ ചെറുതായി ഒന്ന് ചുണ്ടമർത്തി,,,അത് മതിയായിരുന്നു അവളുടെ സങ്കടം മാറാൻ,,, അവളുടെ ചുണ്ടിലും ഒരു പുഞ്ചിരി വിരിഞ്ഞു,,, "പിന്നെ സഖാവെ,,,,മുത്തശ്ശി പറഞ്ഞു ഇന്ന് രണ്ടാളും കൂടി ക്ഷേത്രത്തിൽ പോയി തൊഴാൻ,,,,,, "

"അതിന് ഞാൻ എന്തിനാഡി പെണ്ണെ,,,, പാറുനെയോ,,, കിച്ചുനെയോ ആരേലും കൂട്ടിയാൽ പോരെ,,, " "പറ്റില്ല,,,, സഖാവ് വരണം,,, " "വാശി പിടിക്കല്ലേ തുമ്പി,,, നിനക്ക് അറിയില്ലേ,,, എനിക്കിതൊന്നും ഇഷ്ടമല്ല എന്ന്,,, " "ഒരു പ്രാവശ്യം,,, പ്ലീസ്,,, നല്ല സഖാവല്ലേ,,,,,എന്റെ ആഗ്രഹം അല്ലെ,,,, " അവന്റെ കഴുത്തിലൂടെ കയ്യിട്ട് മുറുക്കി കെഞ്ചി കൊണ്ട് അവൾ പറയുന്നത് കേട്ടതും അവന് പാവം തോന്നി തുടങ്ങിയിരുന്നു,,, അവൻ ഒന്ന് മുഖം ചുളിച്ചു കൊണ്ട് അവളെ നോക്കി,,, "വേണോഡി,,, " "മ്മ്മ്,,, നമുക്ക് അമ്മൂട്ടിയെയും കൂട്ടാം,,,, നല്ല രസാവും,,," "മ്മ്മ്,,,," "എന്താ സഖാവെ ഒരു ഉഷാറില്ലാത്ത മൂളൽ,,,, സത്യായിട്ടും വരൂലേ,,, വന്നില്ലേൽ ഞാനും മോളും മിണ്ടില്ലാട്ടൊ,,, " "ശരി തുമ്പികുട്ട്യേ,,, വരാം,,,, ഇനി അതിന്റെ പേരിൽ മുഖം വീർപ്പിക്കേണ്ട,,,, വൈകുന്നേരം ഒരുങ്ങി നിന്നാൽ മതി,,,, ഞാൻ വന്നോളാം,,, " അവളുടെ മൂക്കിൻ തുമ്പിൽ ഒന്ന് തട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ മൂക്ക് ഒന്ന് ഉഴിഞ്ഞു കൊണ്ട് ചിരിച്ചു,,, "എന്നാലേ,,, ഞാൻ പോയി പാറുനോട് പറയട്ടെ,,, " അവന്റെ മടിയിൽ നിന്നും എഴുന്നേറ്റ് ഓടുന്നതിനിടയിൽ അവൾ വിളിച്ച് പറഞ്ഞതും അവളുടെ സന്തോഷം കണ്ടുള്ള ആനന്ദത്തിൽ സ്വയമെ അവന്റെ ചുണ്ടിലും ഒരു പുഞ്ചിരി മൊട്ടിട്ടു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ഏടത്തി പോകേണ്ട,,, എനിക്ക് പേടിയാകുന്നുണ്ട്ട്ടൊ,,,, " മുകളിലേക്ക് കയറുന്നതിനോടൊപ്പം പാറു ഒരു പേടിയിൽ തുമ്പിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞതും തുമ്പി ഒന്ന് തിരിഞ്ഞു അവളെ നോക്കി കണ്ണിറുക്കി കൊണ്ട് വീണ്ടും മുന്നോട്ട് നടക്കാൻ തുടങ്ങി,,, "നീ പേടിക്കേണ്ട എന്റെ പാറുകുട്ട്യേ,,, അവിടെ ഒന്നും ഇല്ലടി,,,, " "ദെ,,, ഏടത്തി,,, എന്നെ വെറുതെ പറ്റിക്കേണ്ടാ,,, എന്നോട് വല്യേട്ടൻ പറഞ്ഞല്ലോ,,, അതിന് മുകളിൽ ഒരു യക്ഷിയെ തളച്ചിട്ടുണ്ടെന്ന്,,, വെള്ള സാരി ഒക്കെ എടുത്ത യക്ഷി,,, വല്യേട്ടൻ വരച്ചു കാണിച്ചു തന്നു,,, ദേവിയാണെ എനിക്ക് പേടിയാ,,, " അവളുടെ പേടിയാൽ ഉള്ള സംസാരം കേട്ടപ്പോൾ തന്നെ തുമ്പി ഒന്ന് പൊട്ടിചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് വിരൽ വെച്ച് തട്ടി,,, "പോടീ മന്തബുദ്ധി,,, അങ്ങേര് വെറുതെ പറയുന്നതാ,,,, " "അപ്പൊ അന്ന് ധനു പേടിച്ചതോ,,,," "അത് നിന്റെ വല്യേട്ടനോട് തന്നെ ചോദിക്കണം,,, അവിടെ ഒന്നും ഇല്ല പെണ്ണെ,,,, ഇടക്ക് വല്യേട്ടനും സഖാവും ഒക്കെ പോകുന്നതാ,,, പേടിപ്പിക്കാൻ ഒരു വല്യേട്ടനും,,, കേട്ടത് വെള്ളം തൊടാതെ വിശ്വസിക്കാൻ ഒരു കുഞ്ഞ് പെങ്ങളും,,, ഇങ് നടക്ക് എന്റെ പാറുകുട്ട്യേ,,,, " അവളെ പിടിച്ചു വലിച്ചു കൊണ്ട് മുകളിലേക്ക് കയറുമ്പോഴും പാറു പേടിയിൽ ദൈവത്തെ എല്ലാം വിളിക്കുന്നുണ്ട്,,,

മുകളിലെ നിലയിൽ എത്തിയതും തുമ്പി അവളെയും കൊണ്ട് ഇടനാഴിയിലേക്ക് കടന്നതും പുറത്തെ ജനവാതിൽ കടന്ന് ഉള്ളിലേക്ക് തലയിട്ട് നിൽക്കുന്ന വാകപ്പൂക്കളെ കണ്ട് അവൾ അതിനടുത്തേക്ക് നടന്നു,,, "ഏടത്തി,,, പേടിയാകുന്നു,,, പാലപ്പൂവിന്റെ ഗന്ധം ഇല്ലേ,,,, " അവളുടെ കയ്യിൽ പിടിച്ചു തൂങ്ങി കൊണ്ട് പാറു പറഞ്ഞതും അവൾ ഒന്ന് ചിരിച്ചു കൊണ്ട് അവളെ പിറകിൽ നിന്നും ഉന്തി വാകപ്പൂക്കളുടെ അരികിൽ എത്തിച്ചു,,, "പൊട്ടി പാലപ്പൂവല്ല,,, വാകയാണ്,,,, നാസികതുമ്പിൽ പോലും മായാ നറുമണം പകർത്തുന്ന,,, ദൃശ്ടിയിൽ ചെഞ്ചുവപ്പിൻ മായജാലം പകർത്തുന്ന വകപ്പൂ,,, " ഒരു വാകയെ കയ്യിൽ ഒതുക്കി കൊണ്ട് അവൾ പറഞ്ഞതും പാറു ആദ്യം ഒരു അത്ഭുതത്തിൽ തുമ്പിയിലേക്കും പിന്നീട് അത് വാകപ്പൂവിലേക്കും എത്തി നിന്നു,,,, അവൾ മെല്ലെ അതിൽ ഒന്ന് തഴുകിയതും എല്ലാം കണ്ട് കൊണ്ട് തുമ്പി ഒന്ന് പുഞ്ചിരിച്ചു,,, "ഇപ്പോൾ പേടി തോന്നുന്നുണ്ടോ,,,,, " "മ്മ്മ്ഹും,,, " അവൾ നിഷേധാർത്ഥത്തിൽ ഒന്ന് തലയാട്ടിയതും തുമ്പി അവളെ പിടിച്ചു റൂമിലേക്ക്‌ പ്രവേശിച്ചു,,, "പേടിക്കണം പാറു,,,, നീ പറഞ്ഞ പോലെ എന്തൊക്കെയോ ഇവിടെ ഉണ്ട്,,, പക്ഷെ അത് എന്ത് തന്നെ ആയാലും അവക്ക് നമ്മെ ഉപദ്രവിക്കാൻ കഴിയില്ല,,,, എന്നാൽ പേടിപെടുത്താൻ കഴിയും,,, അവയിൽ നിന്നും രക്ഷപ്പെടാൻ ആദ്യം വേണ്ടത് ധൈര്യമാണ്,,,,

സ്വയം വിശ്വസിക്കുക ഇവിടെ ഒന്നും ഇല്ല,,, പിന്നെ ഇവിടെ ഒന്നും ഉണ്ടാകില്ല,,, മനസ്സിലായോ,,,, " "കുഞ്ഞേട്ടൻ പറഞ്ഞു തന്നതാണോ,,,, " ഒരു ചെറുപുഞ്ചിരിയാൽ പാറു ചോദിച്ചതും തുമ്പി അവളുടെ നെറ്റിയിൽ ഒന്ന് തട്ടി കൊണ്ട് തലയാട്ടി,,, "ഏടത്തി ഇപ്പോൾ സംസാരിക്കുന്നത് കുഞ്ഞേട്ടനെ പോലെയാ,," "ശരിക്കും,,, " "അമ്മയാണെ സത്യം,,, ഏടത്തിക്ക് ഏട്ടനെ ഒരുപാട് ഇഷ്ടമാണോ,,,, " അവളുടെ ചോദ്യം കേട്ടതും തുമ്പിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു,,, അവൾ മെല്ലെ ജനാലക്ക് അരികിലേക്ക് നടന്നു കൊണ്ട് അതിന്റെ കൈ വരിയിൽ പിടിച്ചു കൊണ്ട് പുറത്തേക്ക് നോട്ടമിട്ടു,,,, അപ്പോഴേക്കും അവളുടെ മുന്നിലേക്ക് അവരുടെ പ്രണയനിമിഷങ്ങൾ കടന്നു വന്നിരുന്നു,,, പാറു മെല്ലെ അവളുടെ ഷോൾഡറിൽ ഒന്ന് പിടിച്ചതും അവൾ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് പാറുവിനെ നോക്കി കണ്ണിറുക്കി,,, "ഇഷ്ടമാണോ എന്ന് ചോദിച്ചാൽ അറിയില്ല,,, എന്നാൽ സഖാവാണ് എല്ലാം,,,,,ഞാൻ പൂർണമാകണമെങ്കിൽ എന്റെ സഖാവ് വേണം,,, എനിക്കറിയില്ല എങ്ങനെ പറയണം എന്ന്,,, എങ്കിലും പ്രണയം എത്രമേൽ മനോഹരമാണ് എന്ന് ഇന്ന് ഞാൻ തിരിച്ചറിയുന്നു,,,,അതിന് കാരണം എന്റെ സഖാവാ,,,ആ സഖാവിനെ ഇഷ്ടമാണോ എന്ന് ചോദിച്ചാൽ ഞാൻ എന്ത് പറയണം,,,, " അവളുടെ ഓരോ വാക്കുകളുടെയും പ്രണയത്തെ കണ്ട് പാറുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, ഇത്രമേൽ പ്രണയമോ എന്ന ചോദ്യവും,,,, "തുമ്പി,,,,,"......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story