പ്രണയമഴ: ഭാഗം 36

pranayamazha

എഴുത്തുകാരി: THASAL

"തുമ്പി,,,,, " താഴെ നിന്നും സഖാവിന്റെ ശബ്ദം കേട്ടപ്പോൾ തന്നെ അവൾ ഒന്ന് ഞെട്ടി,,,, കൂടെ നിന്ന പാറു അവളുടെ കയ്യിൽ ഒന്ന് പിടി മുറുക്കിയതും അവൾ അവളെയും കൊണ്ട് വേഗത്തിൽ ആ പടികെട്ടുകൾ ഇറങ്ങി,,,,താഴെ തന്നെയും കാത്തു ദേഷ്യത്തിൽ നിൽക്കുന്ന സഖാവിനെ കണ്ടതും അവൾ ഒരു പേടിയിൽ ഒന്ന് മാറി നിന്നതും പാറു അവളുടെ പിറകിൽ ആയി ചെന്നു നിന്നു,,,,അവന്റെ നോട്ടം പിന്നിൽ മറഞ്ഞു നിൽക്കുന്ന പാറുവിലേക്ക് വീണു എങ്കിലും അത് പിന്നീട് തുമ്പിയിൽ തന്നെ വന്നു നിന്നു,,,, "നീ എവിടെ ആയിരുന്നു,,,, " "അത് ഞാൻ,,,, " "നിന്നോടാ ചോദിച്ചത് തുമ്പി എവിടെ ആയിരുന്നു,,,,, " "ഞാൻ മുകളിൽ,,,, " "ഒറ്റ ഒന്ന് തരാത്തതിന്റെ പ്രശ്നം ആണെടി നിനക്ക്,,,, ഞാൻ വരുമ്പോഴെ മുത്തശ്ശി നിങ്ങളെയും നോക്കി നടക്കുകയായിരുന്നു,,, ആരോ ചെയ്ത പുണ്യം കൊണ്ട് മുകളിൽ പോയത് അറിഞ്ഞില്ല,,,, ഇനി അത് കൂടി ആയിട്ട് വേണം,,,, ബോധം ഉണ്ടോടി നിനക്ക്,,, എന്നാൽ പറഞ്ഞിട്ട് പോവുക അതും ഇല്ല,,,, മുരിക്കിന്റെ കൊമ്പ് പൊട്ടിച്ചു രണ്ടിനെയും കെട്ടിയിട്ട് അടിക്കണം,,,, എന്നാലേ പഠിക്കൂ,,, "

അത് പറയുമ്പോൾ അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നിരുന്നു,,,, "കൊതി കൊണ്ട് പോയതല്ലേ സഖാവെ,,, സത്യായിട്ടും,,,, ഇനി പോകുമ്പോൾ പറഞ്ഞാൽ മതിയല്ലോ,,,, " "എന്ത് പറഞ്ഞാലും അവളുടെ ഒരു കൊതി,,,, ഇന്ന് കൊതിയെല്ലാം കഴിഞ്ഞേനെ,,,,ഇനി മേലാൽ പറയാതെ പോയാൽ,,, അപ്പോൾ കാണിച്ചു തരാം,,, നിന്നോട് കൂടിയാ,,," അവസാനം പാറുവിനെ ഒന്ന് കടുപ്പിച്ച് നോക്കി കൊണ്ട് സഖാവ് പറഞ്ഞതും തൊട്ടടുത്ത് നിന്ന തുമ്പി അവനെ നോക്കി കൊഞ്ഞനം കുത്തി,,,,അത് അവൻ കണ്ടു എങ്കിലും അവൻ ഉള്ളിൽ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾക്ക് നേരെ തിരിഞ്ഞു ഒന്ന് മുണ്ട് മടക്കി കുത്തി,,, "റെഡി ആയി വരാൻ നോക്ക്,,,, ഇനി ക്ഷേത്രത്തിൽ പോകാൻ കഴിഞ്ഞില്ല എന്ന് പറഞ്ഞു മോങ്ങിയിട്ട് കാര്യം ഉണ്ടാകില്ല,,,, " "അതിന് നല്ല പോലെ പറഞ്ഞൂടെ,,, എന്നോട് എന്തിനാ ചൂടാവുന്നെ,,,, " "എന്നാ ഞാൻ പാൽപായസം പോലെ പറയാം,,,,പോയി ഒരുങ്ങി വരാൻ നോക്കടി,,, " "അങ്ങെനെ ആണേൽ ഞാൻ വരുന്നില്ല,,,, " "നീ വരും,,,, അമ്മു മോളെ കൂട്ടിയിട്ട് വാ ഞാൻ പുറത്ത് കാണും,,,, മ്മ്മ്,,, ചെല്ല്,,,, " അവളെ നോക്കി കൊണ്ട് സഖാവ് പറഞ്ഞതും അവൾ ഒന്ന് ചവിട്ടി തുള്ളി കൊണ്ട് ഉള്ളിലേക്ക് പോയി,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"നോക്കിക്കോ,,,, നിന്റെ സഖാവിനെ ഞാൻ ഒരു പാഠം പഠിപ്പിക്കുന്നുണ്ട്,,,, എന്നെ പറ്റി ശരിക്കും അറിയതോണ്ടാ,,,, ഞാൻ പിണങ്ങിയാൽ പിന്നെ മിണ്ടില്ല,,, അപ്പൊ വരും തുമ്പി തുമ്പിന്ന് വിളിച്ചിട്ട്,,,,, " അമ്മു മോളുടെ മുടി കെട്ടി കൊടുക്കുന്നതിനിടയിൽ ആരോടെന്നില്ലാതെ അവൾ പറഞ്ഞു കൊണ്ടിരുന്നു,,, അമ്മു മോള് അവളുടെ കഥാപ്രസംഗം ഒന്നും ശ്രദ്ധിക്കാതെ കയ്യിലെ പാവയെ ഉമ്മ വെക്കുന്ന തിരക്കിൽ ആണ്,,,, "എന്താ തുമ്പികുട്ട്യേ ഒരു പിറുപിറുപ്പ്,,,, " വാതിൽക്കൽ നിന്നും കൃഷ്ണയുടെ ശബ്ദം കേട്ടപ്പോൾ തന്നെ അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു എങ്കിലും അത് വിധക്തമായി മറച്ചു കൊണ്ട് അവൾ ഒന്ന് തിരിഞ്ഞു പോലും നോക്കിയില്ല,,,, "പിണക്കമാണോ,,,, " "പിന്നെ പിണങ്ങാതെ,,, എത്ര നേരം ആയി എന്നറിയോ ഞാൻ വന്നിട്ട്,,, ഇത് വരെ ഒന്ന് കാണാൻ പോലും തോന്നിയില്ലല്ലോ,,,, എന്റെ കാര്യം പോട്ടെ,,,, അമ്മു മോളെന്നും വിളിച്ചു എന്നും വിളിക്കുന്നതല്ലേ ഇവളെ പോലും കാണാൻ വന്നില്ലല്ലോ,,, " അവളുടെ പരാതി കേട്ടതും കൃഷ്ണ പിന്നിലൂടെ അവളെ ഒന്ന് കെട്ടിപിടിച്ചു,,,, "ന്റെ തുമ്പികുട്ട്യേ,,,, ഇച്ചിരി തിരക്ക് ഉള്ളതോണ്ടല്ലേ,,,,, ഞാനെ ഒരു കൂട്ടുകാരിടെ വീട് വരെ പോയതായിരുന്നു,,,, ഇപ്പൊ വന്നു കയറിയതെയൊള്ളു,,,,

കുഞ്ഞേട്ടൻ പറഞ്ഞു ആള് ഭയങ്കര ദേഷ്യത്തിൽ ആണെന്ന്,,,, എന്ത് പറ്റി,,,, കുഞ്ഞേട്ടൻ എന്തെങ്കിലും പറഞ്ഞോ,,,, " "ഏയ്‌ എന്നെ ഒന്നും പറഞ്ഞില്ല,,,," "അത് പിന്നെ പണ്ടേ അങ്ങനെ ആണല്ലോ,,,, കുഞ്ഞേട്ടൻ എന്ത് പറഞ്ഞാലും തുമ്പിക്ക് അത് പാൽപായസം ആണല്ലോ,,,, അല്ല എങ്ങോട്ടാ യാത്ര,,,, " പട്ടുപാവാടയിട്ട് ബെഡിൽ ഇരിക്കുന്ന അമ്മുമോളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് കൃഷ്ണ ചോദിച്ചതും അമ്മു അവളുടെ കൈ തട്ടി തെറുപ്പിച്ച് കൊണ്ട് തുമ്പിയുടെ അടുത്തേക്ക് നീങ്ങിയതും തുമ്പി അവളെ വാരി എടുത്തു,,,, "അമ്പലത്തിലെക്കാ,,,,ചേച്ചി പോരുന്നോ,,,,, " "ഏയ്‌ ഇല്ല,,,, " "എന്തെ ഏട്ടനെ പോലെ നിരീശ്വര വാദം തുടങ്ങിയോ,,, " അവൾ ഒരു കളിയിൽ ആണ് പറഞ്ഞത് എങ്കിലും അത് കേട്ടതും കൃഷ്ണയുടെ മുഖം ഒന്ന് വാടി,,,, "ഒരു പക്ഷെ ഏട്ടൻ പറയുന്നതാണെങ്കിലോ ശരി എന്ന തോന്നൽ,,,,ഞാനും ഒന്ന് ശ്രമിച്ചു നോക്കുകയാണ് ഏട്ടനെ പോലെ ആകാൻ,,,, " സ്വയം വിരലുകളിലെക്ക് നോക്കി കൊണ്ടുള്ള അവളുടെ സംസാരം കേട്ടപ്പോൾ തന്നെ തുമ്പി അവളുടെ അടുത്തേക്ക് പോയി മുടിയിൽ ഒന്ന് തലോടി വിട്ടു,,,

"ഏട്ടനെ പോലെ ആകേണ്ട എന്ന് ഞാൻ പറയുന്നില്ല,,, എന്നാൽ ചേച്ചി സ്വയം ജീവിക്കാൻ മറക്കരുത്,,,, എനിക്കറിയാം ചേച്ചി ചേച്ചിയുടെ വിഷമം ഒക്കെ,,, പുറത്ത് ചിരിച്ചു നിൽക്കുമ്പോഴും ചേച്ചിയുടെ ഉള്ളിൽ കത്തുന്ന തീ എനിക്കറിയാം,,, എല്ലാം മറക്കണം എന്ന് പറയുന്നില്ല,,, എന്നാലും ചതിക്കരുത് ആരെയും,,,,, ചേച്ചിയെ വിശ്വസിക്കുന്ന ആരെയും,,,, " അവളുടെ വാക്കുകൾക്ക് കൃഷ്ണ ഒന്ന് തലയാട്ടി,,, "അറിയാം തുമ്പി ശ്രമിക്കുന്നുണ്ട്,,,, എല്ലാം അംഗീകരിക്കാൻ,,, എല്ലാത്തിനോടും പൊരുത്തപ്പെടാൻ,,, കഴിയുമോ എന്നറിയില്ല,,,, എന്നാലും ആരെയും ചതിക്കില്ല,,,, എന്നെ കൊണ്ട് ആർക്കും ഒരു വേദനയും ഉണ്ടാകില്ല,,, " *"തുമ്പി,,, *" പെട്ടെന്ന് പുറമെ നിന്നും സഖാവിന്റെ വിളി വന്നപ്പോൾ ആണ് അവർ ആ സംസാരം നിർത്തിയത്,,, "ചേച്ചി ഞാൻ പോയിട്ടൊ,,, ഇപ്പൊ പോയില്ലേൽ ആ പേരും പറഞ്ഞു സഖാവ് മുങ്ങും,,, വന്നിട്ട് കാണാവേ,,, " കുഞ്ഞിനെയും വാരി എടുത്ത് പുറത്തേക്ക് ഓടുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞതും കൃഷ്ണ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കൈ വീശി കാണിച്ചു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"സഖാവെ,,, " "എന്താ എന്റെ തീപ്പെട്ടികൊള്ളി,,,, " "നമുക്കെ കുറെ ദിവസം കഴിഞ്ഞിട്ട് പോയാൽ മതിട്ടൊ,,,, " പാടവരമ്പത്ത് കൂടെ നടക്കുന്നതിനിടയിൽ അവന്റെ കയ്യിൽ തൂങ്ങി കൊണ്ട് അവൾ പറഞ്ഞതും ഒരു കൈ കൊണ്ട് കുഞ്ഞിനെ ഒന്ന് മുറുകെ പിടിച്ചു കൊണ്ട് അവൻ ഒരു കൈ കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു,,, "നമ്മൾ കുറെ കഴിഞ്ഞിട്ട് പോകുന്നൊള്ളൂ എന്റെ പെണ്ണെ,,, നമ്മുടെ കല്യാണം കഴിഞ്ഞിട്ട്,,, " "അതല്ല സഖാവെ,,,അതും കഴിഞ്ഞു ഒരുപാട് നാൾ കഴിഞ്ഞിട്ട്,,, നമുക്ക് ഇവിടെ നിൽക്കാന്നെ,,,,, " അവന്റെ അരികിലേക്ക് ഒന്ന് കൂടെ ചാഞ്ഞു കൊണ്ടുള്ള അവളുടെ സംസാരം കേട്ടു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, അവന്റെ കയ്യിൽ ഇരുന്നു കൊണ്ട് അമ്മു അവളുടെ മുടിയിൽ ഒന്ന് തൊട്ടു കൊണ്ട് ചിരിക്കുന്നത് കണ്ടതും അവൾ അമ്മുവിന്റെ കവിളിൽ ഒന്ന് തലോടി,,, "നോക്കിയെ സഖാവെ,,, ഇവളും ഭയങ്കര സന്തോഷത്തിൽ ആണ്,,,അവളുടെ ചിരി നോക്കിയെ ആഹാ,,, അമ്മൂട്ടിയെ,,,,," അവളുടെ ഓരോ വിളിക്കും അമ്മു കുലുങ്ങി ചിരിച്ചു,,,

"മതിയടി മോളെ പൊളപ്പിച്ചത്,,,,അസുഗം വല്ലതും വരും,,,,, " "മോള് ചിരിച്ചതല്ലേ ഒള്ളൂ എന്റെ സഖാവെ,,,, അവള് ചിരിക്കട്ടെ,,,, മനസ്സ് നിറഞ്ഞ്,,,, ഒരുപാട് സന്തോഷത്തോടെ,,,, " "എന്നിട്ട് നിന്നെ പോലെ ഒരു കൊച്ച് തുമ്പിയായി എല്ലാവർക്കും പ്രിയപ്പെട്ടവളായി മാറട്ടെ,,,, " അവൾ പറഞ്ഞത് പൂർത്തിയാക്കി കൊണ്ട് അവൻ ഒന്ന് പുഞ്ചിരിച്ചതും തുമ്പി അവനെ ഇമചിമ്മാതെ നോക്കി കൊണ്ട് മെല്ലെ ആരും കാണാതെ ആ നെഞ്ചിനത്തായി ഒന്ന് ചുംബിച്ചു,,, "എന്റെ അച്ഛയും ഇങ്ങനെ ആയിരുന്നു,,, ഒരുപാട് സ്നേഹം തരും,,,," അവന്റെ കണ്ണുള്ള നോക്കിയുള്ള അവളുടെ വാക്കുകൾ കേട്ടു അവൻ ഒന്ന് കൂടെ അവളെ ചേർത്ത് പിടിച്ചു,,,, "നിന്റെ അച്ഛയാകാൻ കഴിയില്ല എങ്കിലും നിന്നെ സ്നേഹിക്കാനും സംരക്ഷിക്കാനും എന്നെ കൊണ്ട് കഴിയും തുമ്പി,,, ആ വിശ്വാസത്തിൽ ആണ് നിന്റെ അച്ഛ നിന്നെ എന്നെ ഏൽപ്പിച്ചത്,,, മരണം വരെ ഉണ്ടാകും,,,, " ആ വാക്കുകൾ മതിയായിരുന്നു അവൾക്കും,,, തന്നെ സംരക്ഷിക്കാൻ പ്രാപ്തനായ ഒരാളിൽ എത്തി ചേർന്ന സന്തോഷം ആയിരുന്നു അവൾക്ക്,,,......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story