പ്രണയമഴ: ഭാഗം 37

pranayamazha

എഴുത്തുകാരി: THASAL

"എനിക്ക് അറിയായിരുന്നു ഇവിടെ ഉണ്ടാകൂന്ന്,,, " കുളക്കടവിൽ മഴ കണ്ടു ഇരിക്കുന്നതിനിടയിൽ തുമ്പിയുടെ ശബ്ദം കേട്ടതും അവൻ ഒന്ന് തിരിഞ്ഞു നോക്കി,,,അവിടെ ഇടുപ്പിൽ ദാവണി തുമ്പ് തിരുകി ഊരയിൽ കയ്യൂന്നി നിൽക്കുന്ന തുമ്പിയെ കണ്ട് അവൻ ഒരു പുഞ്ചിരിയോടെ അവളെ കൈ മാടി വിളിച്ചു,,, അവന്റെ ആ വിളിയിൽ തന്നെ അവൾ പടികൾ ചാടി ഇറങ്ങി കൊണ്ട് അവൻ ഇരിക്കുന്ന പടിയുടെ താഴെ പടിയിൽ പോയി ഇരുന്നു കൊണ്ട് അവന്റെ മടിയിൽ ഒന്ന് തല വെച്ചു കിടന്നു,,, അവന്റെ കൈകൾ അവളുടെ മുടിയിൽ തഴുകി,,, "എന്തെ ഉറക്കം ഒന്നും ഇല്ലേ പെണ്ണെ,,,, " "മ്മ്മ്ഹും,,,, ഉറക്കം വരുന്നില്ല സഖാവെ,,,,മഴ പെയ്തപ്പോൾ എനിക്ക് സഖാവിനെ ഓർമ വന്നു,,, എപ്പോഴും പറയാറില്ലേ ഒരുമിച്ച് മഴ കാണണം എന്ന്,,,, അത് ഓർത്തപ്പോൾ ഓടി വന്നതാ,,,, " അവളുടെ നിഷ്കളങ്കമായ വാക്കുകൾ അവനിൽ ചെറു പുഞ്ചിരി നിറച്ചു,,,

അവൻ ഒന്ന് താണ് അവളുടെ നെറ്റിയിൽ ഒന്ന് ചുമ്പിച്ചു,,, "തുമ്പി കുട്ട്യേ,,, നീ മഴ കുളത്തിലെക്ക് പെയ്തൊഴിയുന്ന താളം കേട്ടിട്ടുണ്ടോ,,, " അതിന് മറുപടി എന്നോണം അവൾ മെല്ലെ ഇല്ലാ എന്നർത്ഥത്തിൽ തലയാട്ടി,,, "ക്ലോസ് യുവർ അയ്സ്,,,ആൻഡ് ഫീൽ ഇറ്റ്,,,, " അവന്റെ വാക്കുകളോടൊപ്പം അവൾ ഒന്ന് കണ്ണ് പൂട്ടി കൊണ്ട് ചെവിയോർത്തതും അവളുടെ കാതുകളിലെക്ക് മഴയുടെ ആ മാന്ത്രികത തെളിഞ്ഞു വരുകയായിരുന്നു,,, അതോടൊപ്പം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി കണ്ട് അവനും ഒന്ന് പുഞ്ചിരിച്ചു,,, അവൾ കണ്ണ് തുറന്ന് കൊണ്ട് ഒരു ആവേശത്തോടെ അവനെ നോക്കി,,, "ഞാൻ കേട്ടു സഖാവെ,,,, " അവളുടെ വാക്കുകൾ കേട്ടതും അവൻ ഒരു പുഞ്ചിരിയോടെ അവളെ അവനിലേക്ക് ഒന്ന് കൂടെ ചേർത്ത് പിടിച്ചു,,,, ഇളകിയ ഓടിലൂടെ ഉള്ളിലേക്ക് വരുന്ന വെള്ളം അപ്പോഴും അവരെ നനക്കുന്നുണ്ടായിരുന്നു,,, "പിന്നെ ഇല്ലേ സഖാവെ,,,,എനിക്കെ മുത്തശ്ശി കല്യാണപുടവ വാങ്ങി തന്നു,,,,അമ്മുവിനും ഉണ്ട്,,, " "എന്നിട്ട് ഇഷ്ടപ്പെട്ടോ,,, " "മ്മ്മ്,, ഒരുപാട്,,, അമ്മു മോൾക്കും എന്റെ അതെ കളറ,,,

ഉടുപ്പ് ഇട്ടു കൊടുത്തിട്ട് അവള് ഊരാൻ സമ്മതിക്കെണ്ടെ,,,, ഉറക്കിയിട്ട ഊരിയത്,,," അവളുടെ ഓരോ വാക്കുകളും ശ്രവിച്ചു കൊണ്ട് അവൻ മെല്ലെ അവളുടെ മുടിയിലൂടെ വാത്സല്യത്തോടെ തലോടി,,, അവന്റെ നോട്ടം കണ്ട് കൊണ്ട് അവൾ സംശയത്തോടെ ഒന്ന് നോക്കി,,, "എന്തെ ഇങ്ങനെ നോക്കുന്നെ,,, " "ഇഷ്ടം കൊണ്ട്,, " അവന്റെ ഉത്തരം ലളിതമായിരുന്നു,,, അവന്റെ മറുപടി കേട്ടതും അവളുടെ മുഖത്ത് ഒരു പുഞ്ചിരി മൊട്ടിട്ടു,,, "ഇഷ്ടള്ളോരൊക്കെ ഇങ്ങനെയാ നോക്കുക,,, " "എല്ലാവരുടെയും കാര്യം അറിയില്ല,,, എന്നാ ഞാൻ ഇങ്ങനെയാ നോക്കുക,,," അവന്റെ വാക്കുകൾ അവളിൽ ഒരു നാണം പിറവി എടുപ്പിച്ചിരുന്നു,,, അവൾ ഒരു പിടപ്പോടെ കണ്ണുകളെ അവനിൽ നിന്നും മാറ്റി അത് കുളത്തിലേക്ക് ആക്കിയതും അവനും ഒരു പുഞ്ചിരിയോടെ അവളെ നോക്കി നിന്നു,,,കുറച്ച് സമയം മൗനം വാചാലമായ നിമിഷങ്ങൾ,,, "എന്തെങ്കിലും സംസാരിക്കടി,,,,,ഇങ്ങനെ ഇരുന്നിട്ട് ഒരു രസം പോരാ,,, " അവളുടെ തലയിൽ ഒന്ന് കൊട്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ തല ഉഴിഞ്ഞു കൊണ്ട് തിരിഞ്ഞു നോക്കി,,,,

"ഞാൻ സംസാരിക്കാം എന്നാൽ സഖാവ് ചടപ്പിക്കരുത്,,, സഖാവ് ഇങ്ങനെ നോക്കുമ്പോൾ എന്തോ പോലെ തോന്നുവാ,,, " അവൾ പറയുന്നത് കേട്ടു അവന് ചിരി വന്നു തുടങ്ങിയിരുന്നു,,, "എന്ത് പോലെയാ തീപ്പെട്ടികൊള്ളി തോന്നുന്നേ,,, നാണം ആണൊ,,, " "ഏയ്‌ നാണം ഒന്നും അല്ല,,,, പിന്നെ എന്തോ പോലെ മുഖത്തോട്ട് നോക്കാൻ പറ്റാത്തത് പോലെ,,, " കാര്യം വിശദീകരിച്ചു കൊണ്ട് അവൾ അവൻ ഇരിക്കുന്ന പടവിലേക്ക് കയറി ഇരുന്നതും അവൻ ഒരു പുഞ്ചിരിയോടെ അവളെ പൊതിഞ്ഞു പിടിച്ചു,,, "എനിക്കറിഞ്ഞൂടെ തുമ്പികുട്ട്യേ,,,, ഇനി ഉണ്ടേൽ തന്നെ അത് എനിക്കിഷ്ട,,,,എന്നോട് മാത്രം കാണിക്കുന്ന വാശിയും എന്നെ കാണുമ്പോൾ വിരിയുന്ന ഈ നുണകുഴിയും,,,, പിന്നെ,,, " "പിന്നെ,,,, " അവൾ ആകാംക്ഷയോടെ അവനെ നോക്കി,,, "പിന്നെ,,, നിന്റെ ചുണ്ട് കൂർപ്പിക്കലും ഒക്കെ എനിക്കിഷ്ടമാടി തീപ്പെട്ടികൊള്ളി,,,, " അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിർത്തി കൊണ്ട് അവൻ പറഞ്ഞതും അവൾ ചുണ്ട് ഒന്ന് കൂർപ്പിച്ചു,,, "ഇങ്ങനെയാണോ സഖാവെ,,,, " അവളുടെ ചോദ്യത്തിന് ഒന്ന് ചിരിച്ചു കൊണ്ട് ആ നെറ്റിയിൽ തല വെച്ച് തട്ടി,,

"ഇങ്ങനെ തന്നെ എന്റെ തുമ്പികുട്ട്യേ,,,, " അവളുടെ കളി കണ്ട് അവന് ചിരി പൊട്ടിയിരുന്നു,,,,, "ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ,,, " ഒരു മുഖവുരയോടെ അവൻ ചോദിച്ചതും അവൾ സംശയത്തിൽ ഒന്ന് തല ഉയർത്തി നോക്കി,,, "ഒരുപക്ഷെ എന്നെ കണ്ട് മുട്ടിയിരുന്നില്ല എങ്കിൽ,,,,," പാതി പറഞ്ഞു നിർത്തി കൊണ്ട് അവൻ മെല്ലെ തല താഴ്ത്തി തുമ്പിയെ നോക്കിയതും അവൾ അവന്റെ മുഖത്തേക്ക് നോക്കി ഇരിക്കുകയായിരുന്നു,,, അവൾ മെല്ലെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുഖത്തേക്ക് വന്ന മുടി ഇഴകളെ ചെവിക്ക് പിറകിലേക്ക് ആക്കി വെച്ചു,, "എനിക്കറിയില്ല,,,,,സഖാവ് എന്റെ ജീവിതത്തിലേക്ക് വന്നിരുന്നില്ല എങ്കിൽ ഒരുപക്ഷെ ഞാൻ ഇന്ന് ജീവനോടെ കാണില്ലായിരുന്നു,,,,നമ്മൾ ഒക്കെ പറയില്ലേ,,, ജീവിക്കാൻ ഒരു പ്രേരണ എപ്പോഴും ഉണ്ടാകും എന്ന്,,, സത്യം പറയട്ടെ,,,, അത് സഖാവായിരുന്നു,,,, അന്ന് എന്റെ അച്ഛയും അച്ഛമ്മയും എനിക്ക് മുന്നിൽ ഒരു വെള്ളതുണിയിൽ പൊതിഞ്ഞു കൊണ്ട് വന്ന ദിവസം,,, അന്ന് എല്ലാവർക്ക് മുന്നിലും പിടിച്ചു നിന്നു,,,പക്ഷെ ആ ചിത എനിക്ക് മുന്നിൽ കത്തി തീർന്നപ്പോൾ ഞാൻ ഉറപ്പിച്ചതാ മരിക്കണം എന്ന്,,,

അന്ന് അതിൽ നിന്ന് എന്നെ പിന്തിരിപ്പിച്ചത് സഖാവിന്റെ മുഖം ആണ്,,, ജീവിക്കണം എന്ന തോന്നൽ ഉണ്ടാക്കിയത് സഖാവാ,,,,ഒരുപക്ഷെ എന്റെ വാശിയും എല്ലാം വേറെ ആരായിരുന്നാലും എന്നോട് ദേഷ്യം തോന്നിയെനെ,,,, പക്ഷെ എല്ലാം ഒരു പുഞ്ചിരിയോടെ അല്ലേൽ ഒരു ശാസനയിൽ തടഞ്ഞു നിർത്തുന്ന സഖാവ്,,,, ആ സഖാവ് എനിക്കൊപ്പം ഇല്ലാ എങ്കിൽ അറിയില്ല,,,ചിന്തിച്ചിട്ടില്ല,,,, ചിന്തിക്കാൻ കഴിയില്ല സഖാവെ,,, സഖാവ് എന്നെ ഓരോ കാര്യങ്ങൾ പറഞ്ഞു പോസിറ്റീവ് ആക്കുമ്പോഴും ഞാൻ ഒന്ന് പറയട്ടെ സഖാവെ ഒറ്റ പ്രാർത്ഥനയെ ഒള്ളൂ,,, സഖാവിന് മുന്നേ എന്റെ കണ്ണ് അടയാൻ,,,, എനിക്ക് കഴിയില്ല,,,അത് കൊണ്ടാ,,," അവളുടെ വാക്കുകൾ ഇടറുന്നുണ്ടായിരുന്നു,,,അവളുടെ ഓരോ വാക്കുകളും അവന്റെ ഹൃദയത്തിൽ തറക്കാൻ പാകത്തിനുള്ളതായിരുന്നു,,, അവൻ മെല്ലെ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് മൂർധാവിൽ ചുണ്ടമർത്തി,,,, അവൾ ആ നെഞ്ചിൽ പറ്റി ചേർന്നു കിടന്നു,,, ഇടക്ക് അവന്റെ ചുണ്ടുകൾ അവളിൽ പ്രണയ മുദ്രണം ചാർത്തി കൊണ്ടിരുന്നു,,,മഴ ഭൂമിയിൽ തന്റെ പ്രണയം പകർത്തും പോലെ,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ഇന്ന് എന്തെ എഴുന്നേൽക്കാൻ വൈകിയേ,,,,, " കുളിച്ചു ദാവണി എടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ തന്നെ മുത്തശ്ശിയുടെ വാക്കുകൾ കേട്ടു അവൾ ഒന്ന് പുഞ്ചിരിച്ചു,,, "കിടക്കാൻ വൈകിയിരുന്നു മുത്തശ്ശി,,,, " "ഇന്നലെ പിള്ളേര് സംസാരിച്ച് ഉറങ്ങാൻ കഴിഞ്ഞു കാണില്ല അല്ലെ,,,,, പാറുവും കല്യാണിയും അങ്ങനെയാ,,, സംസാരം കേട്ടാൽ തോന്നും ഇന്ന് കാണുന്നെ ഒള്ളൂന്ന്,,,, " മുത്തശ്ശി ഒരു ചിരിയാലെ പറയുന്നത് കേട്ടു അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് മുത്തശ്ശിയെ നോക്കി നിന്നു,,,, "എന്നാ ഞാൻ അങ്ങട് പോവേണ് ട്ടൊ,,,,, മുത്തശ്ശി കാപ്പി കുടിച്ചോ,,,," "മ്മ്മ് കുടിച്ചു,,, മോള് പോയി കുടിക്കാൻ നോക്ക്,,, എല്ലാരും അടുക്കളയിൽ ഉണ്ട്,,, " മുത്തശ്ശിയുടെ വാക്കുകൾ കേട്ടപ്പോൾ തന്നെ അവൾ അടുക്കള ലക്ഷ്യമാക്കി നടന്നു,,,, അവിടെ എല്ലാവരും അവരുടെതായ തിരക്കിൽ ആണ്,,, അവൾ ഒന്നും മിണ്ടാതെ ഉള്ളിലേക്ക് കയറിയതും അവളെ കണ്ട ഓപ്പോൾ ഒന്ന് ചിരിച്ചു,,,, "ആഹാ,,, വന്നോ,,, ഞാൻ ഏടത്തിയോട് ചോദിച്ചതെയൊള്ളു തുമ്പിയെ കണ്ടില്ലല്ലോ എന്ന്,,,, അല്ലേൽ നേരം പുലരും മുന്നേ എഴുന്നേൽക്കുന്നതല്ലേ,,, " "ഒന്ന് ഉറങ്ങി പോയി,,,,അത് കൊണ്ടാ,,,"

"ഏയ്‌ അതൊന്നും സാരല്യ,,,, ഇവിടുത്തെ കുട്യോള് ഇങ്ങനെ ഒക്കെ തന്നെയാ,,,,ഈ മടിച്ചി പാറു ഉണ്ടല്ലോ,,,, എന്റെ ചട്ടുകത്തിന്റെ ചൂടറിയാതെ എഴുന്നേറ്റിട്ടുണ്ടോ എന്നൊന്ന് ചോദിച്ചേ,,,," ഓപ്പോൾ പറയുന്നത് കേട്ടതും തുമ്പി ഒന്ന് വാ പൊത്തി ചിരിച്ചു കൊണ്ട് പാറുവിനെ നോക്കിയതും കറിക്ക് അറിയുന്ന കാരറ്റ് തിന്നുന്ന പാറു ഓപ്പോളിനെ നോക്കി ഒന്ന് കണ്ണുരുട്ടി,,,, "എന്റെ ദൈവമേ,,,, ടി ആകെ സാമ്പാറിൽ ഇടാൻ വെച്ച രണ്ട് കാരറ്റ,,, അത് മുഴുവൻ വയറ്റിൽ ആക്കിയാൽ എങ്ങനെയാ,,,, " പാറുവിന്റെ അടുത്തേക്ക് പോയി കാരറ്റ് വാങ്ങി വെക്കുന്നതിനിടയിൽ ഓപ്പോൾ പറഞ്ഞതും പാറു ഒന്ന് ചുണ്ട് കൂർപ്പിച്ച് കൊണ്ട് അമ്മയുടെ അടുത്ത് കൂടി,,, "എന്തിനാ ഇവളെ ചീത്ത പറയുന്നെ,,,, ചെറിയ കുട്ടിയല്ലേ,,,, " അമ്മ കൂടി പാറുവിന്റെ ഭാഗം പറഞ്ഞു,,, "ചെറിയ കുട്ടി,,,, പെണ്ണാലോചിച്ച് ആൾക്കാരു വന്നു തുടങ്ങി,,,,ഇതിന്റെ സമ്മതം കിട്ടിയാൽ ഉറപ്പിച്ചു വെക്കാം,,, എവിടെ ഇപ്പോഴും മരത്തിന്റെ മണ്ടേലും പടത്തെ ചെളിയിലും അല്ലെ,,, അച്ഛനാണേൽ മോള് ഇപ്പോഴും ചെറുതാ എന്നാ നിലയാ,,, " ഓപ്പോൾ ഓരോന്ന് പറഞ്ഞു കൊണ്ട് തിളച്ചു വന്ന സാമ്പാർ ഒന്ന് ഇളക്കി,,,

"പെണ്ണാലോചിച്ചു വരെ,,,, ഏതാ കൂട്ടര്,,,, " "ഏടത്തിക്ക് അറിയും നമ്മുടെ കവലയുടെ അടുത്തുള്ള വീടില്ലേ,,, " "നമ്മുടെ കാവേരി ടീച്ചറുടെ,,,, " "ആ അത് തന്നെ കൊച്ചുമകനാ,,,, ഇവള് പഠിച്ചിരുന്ന കോളേജിൽ പഠിപ്പിച്ചിരുന്നതാ,,, കണ്ട് ഇഷ്ടപ്പെട്ടപ്പോൾ വന്നു ചോദിച്ചു,, ഇവളോട് ചോദിച്ചപ്പോൾ അപിപ്രായം വേണ്ടേ,,, പിന്നെ പുന്നാര അച്ഛൻ പറഞ്ഞു ഇപ്പോൾ നോക്കണ്ട എന്ന്,,,, " "നല്ലതാണേൽ ഉറപ്പിച്ചു വെക്കാലോ,,,, " "എന്റെ പോന്നു അമ്മായി എന്നെ വെറുതെ വിട്ടേക്ക്,,,, എനിക്ക് ഇപ്പോൾ തന്നെ പോകാൻ ഒരു ഉദ്ദേശവും ഇല്ലാ,,,അച്ഛന് കൂടുതൽ ഇഷ്ടം എന്നോടാ,,, അത് കൊണ്ടുള്ള അസൂയയാ അമ്മക്ക്,,,, എന്നെ എങ്ങനേലും ഇവിടെ നിന്ന് ഓടിക്കാൻ ഉള്ള പ്ലാനാ,,,, അത് നടക്കില്ല എന്റെ അമ്മാ,,,, പാറു ഇത് വരെ ഇവിടെ ആയിരുന്നു,, ഇനി ഇവിടെ തന്നെ കാണും,,,, മനസ്സിലായോ,,, " പാറു ഇടയിൽ കയറി പറഞ്ഞതും അമ്മ ഒന്ന് ചിരിച്ചു എങ്കിലും ഓപ്പോൾ അടിക്കാനായി കയ്യ് ഉയർത്തിയതും അവൾ ഒരു ചിരിയാലെ ഉള്ളിലേക്ക് ഓടി,,,, "അതൊരു പാവാ,,, കുറെ സംസാരിക്കണം,,, കളിക്കണം എന്ന ചിന്തയെ ഒള്ളൂ,,,, " ഓപ്പോൾ ഒരു ചിരിയോടെ ആരോടെന്നില്ലാതെ പറഞ്ഞു,,,, .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story