പ്രണയമഴ: ഭാഗം 38

pranayamazha

എഴുത്തുകാരി: THASAL

"മോളേ,,,,, അവൻ എഴുന്നേറ്റോ,,,, " ചൂട് ചായ ഗ്ലാസിലേക്ക് പകർന്നു കൊണ്ടിരിക്കുമ്പോൾ അമ്മ ചോദിച്ചതും തുമ്പി ഇല്ല എന്നർത്ഥത്തിൽ ഒന്ന് തല കുലുക്കി,,, "ഇല്ല അമ്മേ,,, ഇന്നലെ മോള് സഖാവിന്റെ കൂടെയാ ഉറങ്ങിയെ,,, രാത്രി കിടക്കാൻ വൈകി കാണും,,,, " "മ്മ്മ്,,,, എന്ന മോള് പോയി അവനെ ഒന്ന് വിളിച്ചേക്ക്,,,, എല്ലാവരും കഴിക്കാൻ വന്നാൽ അവനെ കണ്ടില്ലേൽ ചോദ്യം വരും,,, " അതിന് മറുപടി എന്നോണം അവൾ ഒന്ന് തലകുലുക്കി കൊണ്ട് ദാവണി തലയിൽ ഗ്ലാസ്‌ പിടിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നു,,, റൂമിലേക്ക്‌ കടക്കുമ്പോൾ തന്നെ കാണുന്നത് മോളെ നെഞ്ചോടു ചേർത്ത് വെച്ച് ഉറങ്ങുന്ന സഖാവിനെയാണ്,,,,,അത് കണ്ടതും അവളിൽ ഒന്ന് പുഞ്ചിരി വിരിഞ്ഞു,,,, അവൾ മെല്ലെ അവരുടെ അടുത്തേക്ക് പോയി ഗ്ലാസ്‌ ടേബിളിൽ വെച്ച് കൊണ്ട് അവരെ നോക്കി ബെഡിൽ ഇരുന്നു,,, രണ്ട് പേരും ഒരു ലോകവും ഇല്ലാതെയുള്ള ഉറക്കം ആണ്,,, അമ്മു വിരൽ നുണഞ്ഞു കൊണ്ട് സഖാവിന്റെ നെഞ്ചിൽ പതിഞ്ഞു കിടക്കുന്നത് കണ്ടതും അവളുടെ ഉള്ളിൽ വല്ലാത്തൊരു വാത്സല്യം തോന്നിയിരുന്നു,,,

അവൾ മെല്ലെ ഒന്ന് തല താഴ്ത്തി അവളുടെ ഉണ്ടകവിളിൽ ഒന്ന് ചുണ്ടമർത്തി,,,,അതിന് ശേഷം അവളുടെ കണ്ണുകൾ പതിഞ്ഞത് സഖാവിൽ ആയിരുന്നു,, അവൾ അവന്റെ നെഞ്ചിൽ തന്നെ ഒന്ന് ചുംബിച്ചു കൊണ്ട് ഒന്ന് നേരെ ഇരുന്നു,,, പതിയെ അവന്റെ മുടിയിൽ ഒന്ന് തലോടി,,, "സഖാവെ,,,, " അവളുടെ ശബ്ദം പതിഞ്ഞതായിരുന്നു,,, "സഖാവെ എഴുന്നേറ്റേ,,,, നേരം വൈകിട്ടൊ,,,, മുത്തശ്ശിയുടെ അടുത്തുന്ന് ചീത്ത കേൾക്കും,, എഴുന്നേൽക്ക്,,, " അവന്റെ കയ്യിൽ ഒന്ന് തട്ടി കൊണ്ട് അവൾ വിളിച്ചതും അവൻ മെല്ലെ കണ്ണുകൾ തുറന്നു കൊണ്ട് അവളെ നോക്കി പുഞ്ചിരിച്ചു,,, "ഗുഡ്മോർണിംഗ് തുമ്പികുട്ട്യേ,,,, " "ശ്,,,,മെല്ലെ,,,, മോള് ഉണരും,,,, " അവൾ വളരെ കറുതലോടെ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞതും അവന്റെ കണ്ണുകൾ തന്റെ നെഞ്ചോട് ചേർന്നു കിടക്കുന്ന അമ്മുവിൽ പതിഞ്ഞു,,, അവൻ മെല്ലെ അവളുടെ മുടിയിൽ ഒന്ന് തലോടി,,,

"ആള് ഇന്നലെ വലിയ വാശിയിൽ ആയിരുന്നു,,,നിന്നെ കാണണം എന്ന് കരഞ്ഞിട്ട ഉറങ്ങിയെ,,, " മോളെ ശ്രദ്ധയോടെ നെഞ്ചിൽ നിന്നും ഇറക്കി ബെഡിൽ കിടത്തി കൊണ്ട് അവൻ പറഞ്ഞതും തുമ്പി കുഞ്ഞിനെ ഒന്ന് നോക്കി പുഞ്ചിരിച്ചു,,, "അവൾക്ക് രാത്രി ആരെയും പറ്റില്ല എന്ന് അറിഞ്ഞൂടെ സഖാവെ,,,," "മ്മ്മ്,,, അറിയാലോ തുമ്പികുട്ട്യേ,,,,, " "ആ സഖാവെ,,, പെട്ടെന്ന് ചായ കുടിച്ചു ഫ്രഷ് ആയിട്ട് പുറത്തേക്ക് വാ,,, മുത്തശ്ശി കണ്ടാൽ ചീത്ത കേൾക്കും,,,, പിന്നെ സോപും തോർത്തും എല്ലാം കുളപ്പടവിൽ വെച്ചിട്ടുണ്ട്,,, പെട്ടെന്ന് ചെല്ല്,,,, " അവൾ ധൃതി കൂട്ടി പറഞ്ഞു കൊണ്ട് കയ്യിൽ ഉള്ള എണ്ണ അവന്റെ തലയിൽ തേച്ചു പിടിപ്പിച്ചു കൊണ്ട് പോകാൻ നിന്നതും അവൻ അവളുടെ കൈ പിടിച്ചു വലിച്ചു അവളെ അവനരികിൽ നിർത്തി കൊണ്ട് അവളുടെ അരയിലൂടെ വട്ടം പിടിച്ചു,,,, "സഖാവെ,,, " "എന്താടി,,,,, കുറച്ച് നേരം നിൽക്ക്,,,," "അവര് അന്വേഷിക്കും,,,, " "അന്വേഷിക്കട്ടെ,,,,"

"തമാശയല്ലാട്ടൊ,,, " അവളുടെ സ്വരത്തിലേ മാറ്റം കണ്ട് അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളെ വിട്ടതും അവൾ ഒന്ന് വിട്ടു നിന്നു,,, "പിന്നെ തുമ്പി,,,,, ലൗ യു,,,, " അവനിൽ നിന്നും പ്രതീക്ഷിക്കാതെയുള്ള പ്രതികരണം കേട്ടു തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ തുമ്പി പെട്ടെന്ന് തന്നെ ഒരു സംശയത്തിൽ അവനെ നോക്കി,,അവന്റെ ചുണ്ടിൽ പഴയ പുഞ്ചിരി മാത്രമായിരുന്നു,,, "പുതിയത് ആണല്ലോ സഖാവെ,,, എന്ത് പറ്റി,,,, " ഇടുപ്പിൽ കയ്യൂന്നി കൊണ്ടുള്ള അവളുടെ ചോദ്യം കേട്ടതും അവൻ ഒന്ന് എഴുന്നേറ്റു ടേബിളിൽ ഇരിക്കുന്ന ഗ്ലാസ്‌ ഒന്ന് ചുണ്ടോട് ചേർത്തു,,,, "പുതിയത് ഒന്നും അല്ല,,,, അന്നും ഇന്നും പറഞ്ഞത് ഒന്ന് തന്നെയാണ്,,,, എന്നാലും ഇന്ന് ഒരു പരിഷ്കാരത്തിൽ പറഞ്ഞു എന്നൊള്ളൂ,,,, " അവന്റെ കുസൃതി നിറഞ്ഞ വാക്കുകൾ അവളിൽ ഒരു നിറഞ്ഞ പുഞ്ചിരി നൽകുന്നുണ്ടായിരുന്നു,,, "ആണൊ,,,, എന്നാലേ മോൻ പോയി ഫ്രഷ് ആകാൻ നോക്ക്,,,

ഇങ്ങനെ കൊഞ്ചി നിന്നാലേ ശരിയാവില്ല,,,, പിന്നെ മോളെ ഉണർത്താൻ വല്ല പ്ലാനും ഉണ്ടെങ്കിൽ അത് അങ്ങ് മാറ്റി വെച്ചേക്ക്,,,,,, " അതും പറഞ്ഞു കൊണ്ട് അവൾ ഉള്ളിലേക്ക് പോയതും അവൻ ആദ്യം അവൾ പോയ വഴിയേ ഒന്ന് നോക്കി ചിരിച്ചു,,, അത് മെല്ലെ അമ്മുമോളിൽ എത്തി നിന്നു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "തുമ്പി മോള് എഴുന്നേറ്റു എന്ന തോന്നുന്നേ,,, ഇതെല്ലാം ഞങ്ങള് ഉണ്ടാക്കിക്കോളാം മോള് ചെല്ലാൻ നോക്ക്,,, " ദോശ ഉണ്ടാക്കുന്നതിനിടയിൽ അമ്മയുടെ വാക്കുകൾ കേട്ടു അവൾ ധൃതിയിൽ കൈ രണ്ടും ദാവണി തലയിൽ തുടച്ചു കൊണ്ട് ഉള്ളിലേക്ക് ഓടി,,,ബെഡിൽ ഇരുന്നു കരയുന്ന അമ്മുമോളെ കണ്ടതും അവൾ ഒരു പുഞ്ചിരിയാലേ അവളെ ഒന്ന് വാരി എടുത്തു കൊണ്ട് കവിളിൽ ഒന്ന് ചുണ്ട് ചേർത്തു,,, "അച്ചോടാ,,, അമ്മേടെ വാവ നേരത്തെ എഴുന്നേറ്റോ,,,,എന്തിനാ ചക്കര കരയുന്നെ,,, " "സാവ്,,,," ആ ചുണ്ടുകൾ ഒന്ന് വിതുമ്പി കൊണ്ട് ചോദിച്ചതും തുമ്പി ഒന്ന് ചിരിച്ചു പോയി,,, "അതിനാണോ വാവേ കരയുന്നെ,,, നമുക്ക് സഖാവിന്റെ അടുത്തേക്ക് പോകാലോ,,,, അമ്മയും സഖാവും കൂടെ മുത്തിനെ കുളിപ്പിച്ച് തരാം,,,

കുഞ്ഞുടുപ്പ് ഇട്ട് തരാം,,, പാപ്പു തരാം,,, എന്നിട്ട് പാറുകുട്ടിയുടെ കൂടെ കറങ്ങാൻ പോകണ്ടേ,,,, " അവളുടെ കഴുത്തിൽ മുഖം വെച്ച് ഇക്കിളിപ്പെടുത്തി കൊണ്ട് തുമ്പി ചോദിച്ചതും അവൾ കുടുകുടെ ചിരിച്ചു കൊണ്ട് തുമ്പിയോട് ചേർന്നു നിന്നു,,,, "പാറുട്ടി ബാബാബു കാച്ചന്നു,,,, " "എന്ത് വാവേ,,, " "ഞാൻ ഇന്നലെ നായക്കുട്ടിയെ കാണിച്ചത് പറയുകയാവും,,, അതല്ലേടി ചക്കരെ ബാബാബു,,,," അത് വഴി വന്ന പാറു അവളെ ഒന്ന് കളിപ്പിച്ചു കൊണ്ട് ചോദിച്ചതും അമ്മു അവളെ നോക്കി തലയാട്ടുന്നുണ്ട്,,,, "ബാബാബുനേം,,,, പൂച്ചമാമനെയും,,,, കൊഴിയമ്മയെയും എല്ലാം ഇന്നും കാണാലോ,,, ആദ്യം ഞങ്ങള് പോയി ഒന്ന് കുളിക്കട്ടെ,,, അല്ലെ വാവേ,,," "മോളെ എണ്ണ തേപ്പിക്കുന്നില്ലേ ഏടത്തി,,, " "അവൾക്ക് എണ്ണ പിടിക്കില്ല പാറു,,, ദേഹത്തു എന്തൊക്കെയോ പൊന്തും,,,, അലർജി പോലെ,,,,,,എന്ന ഞാനെ ഇവളെ ഒന്ന് കുളിപ്പിക്കട്ടെ,,,നീ ചെല്ല്,,,, നിന്നെ കണ്ടില്ലേലേ ഓപ്പോൾ വിളി തുടങ്ങും,,,, " "പാറു,,,, " പറഞ്ഞു അവസാനിക്കും മുന്നേയുള്ള ഓപ്പോളിന്റെ വിളി കേട്ടു തുമ്പി ഒന്ന് ചിരിച്ചു,, "പറഞ്ഞു തീർന്നില്ല വന്നു,,, നീ ചെല്ല്,,,, "

"ഈ അമ്മ,,,, എവിടെയും നിൽക്കാൻ സമ്മതിക്കില്ല,,," പാറു എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോകുന്നത് കണ്ട് തുമ്പി കുഞ്ഞിനേയും കൊണ്ട് കുളപ്പുരയിലേക്ക് നടന്നു,,,, "ഇറ്റ്സ് ഓക്കേ,,,,, ഡൗട്ട്സ് ഒക്കെ നല്ലത് തന്നെയാണ്,,,,,ഏയ്‌ നോ,,, തിരക്കിൽ ഒന്നും അല്ലായിരുന്നു,,,, എന്നാൽ ശരി,,, ഞാൻ വാട്സ്ആപ് ചെയ്യാം,,, ഓക്കേ,,,, " കുളപ്പുരയിൽ കയറിയതും കാണുന്നത് പടവിൽ കയറി നിന്ന് ഫോൺ ചെയ്യുന്ന സഖാവിനെയാണ്,,, അവൻ കുളത്തിലേക്ക് എടുത്ത് ചാടി ഒന്ന് നിവർന്നതും കുഞ്ഞിനെയും എടുത്ത് വരുന്ന തുമ്പിയെ കണ്ടതും അവൻ ഒരു പുഞ്ചിരിയോടെ അവർക്കടുത്തേക്ക് നീന്തി,,, അവനെ കണ്ടതും അമ്മു അവളുടെ കയ്യിൽ കിടന്ന് തുള്ളുന്നുണ്ട്,,, "സഖാവിന്റെ മുത്ത് എഴുന്നേറ്റോടാ,,,," അവരുടെ മേലേക്ക് വെള്ളം തെറിപ്പിച്ചു കൊണ്ട് സഖാവ് പറഞ്ഞതും അമ്മു ഒന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് തുമ്പിയുടെ മാറിലേക്ക് ചാഞ്ഞതും തുമ്പി അവളെയും കൊണ്ട് പടവിൽ ഇരുന്നു,, "അല്ല ആരാ വിളിച്ചേ,,, നല്ല സംസാരം ആയിരുന്നല്ലോ,,, " "വൈശാലി,,,,, ഡൗട്ട് ചോദിക്കാൻ വിളിച്ചതാ,,, "

ഒരു കള്ളചിരിയാലേ സഖാവ് പറയുന്നത് കേട്ടതും തുമ്പിയുടെ മുഖത്ത് കുശുമ്പ് വന്നു തുടങ്ങിയിരുന്നു,,,,അവൾ ഒന്ന് മുഖം തിരിച്ചതും സഖാവ് അവളുടെ മേലേക്ക് വെള്ളം തെറിപ്പിച്ചു,,, "അടങ്ങി നിൽക്ക് സഖാവെ കുഞ്ഞ് ഉള്ളത് കാണുന്നില്ലേ,,, " "എന്തെ തുമ്പികുട്ട്യേ,,,,,മുഖം കടന്നൽ കുത്തിയ പോലെ,,,, " "ഒന്നും ഇല്ലാ,,,,, നിങ്ങള് ആരോട് വേണേലും സംസാരിച്ചോ,,, എനിക്കെന്താ ചേതം,,,,, വൈശാലിയോടൊ,,,രംബയോടൊ,,,,ആരോട് വേണേലും,,, ഹും,,,, " തന്റെ സങ്കടം പറഞ്ഞു കൊണ്ട് അവൾ ഒന്ന് മുഖം തിരിച്ചതും സഖാവിന് ചിരി കണ്ട്രോൾ ചെയ്യാൻ കഴിയുന്നുണ്ടായിരുന്നില്ല,,, "എന്റെ പോന്നു തുമ്പി അവള് ഡൗട്ട് ചോദിക്കാൻ വിളിച്ചതാ,,,, ഇനി അതിന്റെ പേരിൽ പിണങ്ങേണ്ട,,,, നിന്നെ പോലെ അവളും എന്റെ സ്റ്റുഡന്റ് അല്ലെ,,, ഡൗട്ട് ചോദിക്കാൻ വിളിച്ചാൽ പറ്റില്ല എന്ന് പറയാൻ ഒക്കോ,,,,,ഇനി ഒന്ന് ചിരിച്ചേ,,,"

അവൻ പറഞ്ഞതും അത് വരെ കൂർത്തിരുന്ന തുമ്പിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു,,,, "എനിക്കറിയായിരുന്നു,,,, " "മ്മ്മ്,,, കുറെ അറിയാം,,, അത് കൊണ്ടാണല്ലോ,, മുഖം കൂർത്തിരുന്നത്,,, കിന്നരിക്കാൻ നിൽക്കാതെ കുഞ്ഞിനെ ഇങ് തന്നെ,,, ഞങ്ങള് കുളിക്കട്ടെ,,,, " "ഒന്ന് പോ സഖാവെ കുഞ്ഞിനെ വെള്ളത്തിൽ ഇറക്കാൻ പറ്റില്ല,,, ഇക്ക് പേടിയാ,,,, " അവൾ കുഞ്ഞിനെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞതും കുഞ്ഞ് അവളുടെ മടിയിൽ നിന്നും പരമാവധി ചാടാൻ ശ്രമിക്കുന്നുണ്ട്,,, "ഒന്ന് പോടീ,,, എന്ത് പറഞ്ഞാലും പേടി,,, നീ വാ മോളെ,,, സഖാവ് കുളിപ്പിച്ചു തരാം,,, " പടവിലേക്ക് കയറി വന്നു അവളുടെ കയ്യിൽ നിന്നും കുഞ്ഞിനെ വാങ്ങുന്നതിനിടയിൽ അവൻ പറഞ്ഞതും കുഞ്ഞ് കൊച്ചരിപല്ല് കാണിച്ചു ചിരിക്കുന്നുണ്ട്,,,, അവൻ കുഞ്ഞിനേയും കൊണ്ട് കുളത്തിലെക്ക് ഇറങ്ങുന്നത് ഒരു പേടിയിൽ തുമ്പി നോക്കി നിന്ന് പോയി,,,  .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story