പ്രണയമഴ: ഭാഗം 39

pranayamazha

എഴുത്തുകാരി: THASAL

"കുളി കഴിഞ്ഞു സഖാവും മോളും എത്തിയല്ലോ,,,,, " ടേബിളിൽ ഭക്ഷണം വിളമ്പികൊണ്ടിരിക്കുമ്പോൾ കുളിച്ചു കയറി വന്ന സഖാവിനെ കണ്ട് തുമ്പി പറഞ്ഞു,,, അവന്റെ കയ്യിൽ വിരൽ നുണഞ്ഞു കൊണ്ട് പറ്റി ചേർന്നു കിടക്കുന്ന അമ്മു മോളെ കണ്ടതും അവൾ ഒരു പുഞ്ചിരിയോടെ അവളെ വാരി എടുത്തു,,,, "കുളിച്ചോ,,,, " "സാവ് കുലിപ്പിച്ചല്ലോ,,,, " നിഷ്കളങ്കമായ അവളുടെ വാക്കുകൾ അവരിൽ ഒരു പുഞ്ചിരി പിറവി എടുപ്പിച്ചിരുന്നു,,, "സഖാവ് പോയിട്ട് ഡ്രസ്സ്‌ മാറ്റിയിട്ട് വാ,,, എല്ലാവരും വരുന്നേ ഒള്ളൂ,,,, തല നന്നായി തോർത്തിയില്ലേ,,,, " അവന്റെ മുടിയിൽ ഒന്ന് തൊട്ടു നോക്കിയിട്ട് അവൾ ചോദിച്ചതും അവൻ ഒന്ന് തല ചൊറിഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയി,,, "മ്മ്മ്,,,, ഈ മിണ്ടാട്ടം മുട്ടിയുള്ള പോക്ക് അത്ര നല്ലതല്ല,,,, തലയിൽ വെള്ളം ഉണ്ടായാൽ നീരിറങ്ങും,,,, " അവൻ പോയ വഴിയേ നോക്കി കൊണ്ട് അവൾ പറഞ്ഞു കൊണ്ട് കുഞ്ഞിന്റെ തല ദാവണി തലപ്പ് കൊണ്ട് തുടച്ചു കൊടുത്തു,,, "നിന്റെ അച്ഛ എന്താടാ ഇങ്ങനെ ആയത്,,, ഇപ്പോഴും ചെറിയ കുട്ടിയാന്നാ വിചാരം,,, ഒന്നിനും ഒരു ശ്രദ്ധയില്ല,,,,"

"അവൻ ഇപ്പോഴും ചെറുതല്ലേ തുമ്പികുട്ട്യേ,,,, " പുറകിൽ നിന്നും മുത്തശ്ശിയുടെ ശബ്ദം കേട്ടതും അവൾ ഒന്ന് തിരിഞ്ഞു കൊണ്ട് ചിരിച്ചു,,,,, "ആഹാ മുത്തശ്ശി നേരത്തെ വന്നോ,,, ഇവിടെ ഇരിക്ക് ഞാൻ ഭക്ഷണം വിളമ്പി തരാം,,,,, " "അതിന് നേരായിട്ടില്ല മോളെ,,, നീ പോയി കുഞ്ഞിനെ മാറ്റി കൊടുക്ക്,,,, അവൾക്ക് ഇപ്പോൾ തന്നെ തണുപ്പ് പിടിച്ചിട്ടുണ്ട്,,, അല്ലേടാ മോളെ,,,, " അവളുടെ കവിളിൽ ആയി ഒന്ന് പിച്ചി കൊണ്ട് മുത്തശ്ശി പറഞ്ഞതും അവൾ അവരുടെ അടുത്തേക്ക് ചായാൻ ശ്രമം നടത്തുന്നുണ്ട്,,, "അയ്യോടാ,,, മോളെ എടുക്കാൻ ഈ വയസ്സി തള്ളക്ക് കഴിയില്ലല്ലോ,,,,മുത്തശ്ശി പിന്നെ എടുക്കാട്ടൊ,,,, മോള് അമ്മേടെ കൂടെ പോയി പുതിയ പട്ട്പാവാട ഒക്കെ ഇട്ടു വാ,,,, നമുക്കെ പാറുന്റെ കൂടെ പറമ്പിൽ പോകാം,,,,, " അവളെ ഒന്ന് കൊഞ്ചിച്ചു കൊണ്ട് മുത്തശ്ശി പറഞ്ഞതും തുമ്പി ചെറുചിരിയോടെ മോളെയും കൊണ്ട് റൂമിലേക്ക്‌ പോയി,,,, "അമ്മേടെ മുത്തിന് കല്യാണിചെറിമ്മ തൈച്ച പാവാടയാ,,,, കൊള്ളാവോ,,,,, " പട്ട്പാവാട കുഞ്ഞിന് നേരെ പൊക്കി പിടിച്ചു കൊണ്ട് തുമ്പി ചോദിച്ചതും മോള് അതിൽ ഒന്ന് തൊട്ടു നോക്കുന്നുണ്ട്,,,, "

ഏടത്തി ഇത് ആരോടാ പറയുന്നേ,,,, കുഞ്ഞിന് അതൊക്കെ അറിയോ,,,, " എതിരെ വന്ന പാറു ചോദിച്ചു,,, "ഹൈ,,,, " പെട്ടെന്ന് പാവാട തൊട്ടു കൊണ്ട് അമ്മു പറഞ്ഞതും രണ്ട് പേരും ഒരുപോലെ അവളിലേക്ക് ശ്രദ്ധ കൊടുത്തു,, അവൾ അത് ഉമ്മ വെക്കുകയൊക്കെ ചെയ്യുന്നുണ്ട്,,, "എന്റെ മോൾക്ക്‌ അറിയാംലെ ചക്കരെ,, കണ്ടില്ലേ അവൾക്കിത് ഇഷ്ടപ്പെട്ടു അതോണ്ട അവൾ അതിൽ ഉമ്മ വെക്കുന്നെ,,,, " മോളേ ഒന്ന് എടുത്തുയർത്തി പാറുവിനോടായി തുമ്പി പറഞ്ഞതും പാറു ചിരിച്ചു കൊണ്ട് തുമ്പിയുടെ തോളിൽ പിടിച്ചു കൊണ്ട് അവൾക്ക് ചാരെ ഇരുന്നതും അമ്മു അവളുടെ കൈ ബലമായി തട്ടി മാറ്റി,,, "എന്തെ ചുമ്പിമ്മയാ,,,, തൊതന്താ,,,, " അവൾ ഒരു കുറുമ്പോടെ പറയുന്നത് കേട്ടതും പാറു അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി വീണ്ടും തുമ്പിയുടെ തോളിലേക്ക് കൈ കയറ്റി വെച്ചു,,, "എന്റെ ഏടത്തിയാ,,,,, " അവളുടെ സംസാരത്തിൽ അമ്മു ഒന്ന് വിതുമ്പി എങ്കിലും അവൾ വീണ്ടും പാറുവിന്റെ കൈ തട്ടി മാറ്റി,,, "അല്ല,,,, എന്തെയാ,,,, " "അല്ല എന്റെയാ,,, " പാറുവും ഒട്ടും വിട്ട് കൊടുക്കാതെ പറഞ്ഞതും അറിയാതെതന്നെ അമ്മു കരയാൻ തുടങ്ങിയിരുന്നു,,,

അത് കണ്ടതും പാറു അബദ്ധം പറ്റിയ പോലെ നഖം കടിച്ചു കൊണ്ട് തുമ്പിയെ നോക്കിയതും തുമ്പി ചിരി കടിച്ചു പിടിച്ചു കൊണ്ട് കുഞ്ഞിനെ ഒന്ന് മാറോടു ചേർത്ത് വെച്ചു,,, "അയ്യോടാ മോൾക്ക്‌ സങ്കടായോ,,,, നമുക്കീ പാറുനെ തല്ലണംട്ടൊ,,,,, കരയല്ലേ,,,,, ചുമ്പിടെ മോള് കരയല്ലേ,,,,,," "പാറു ചീത്തയാ,,, " കരയുന്നതിനിടയിൽ തേങ്ങി കൊണ്ട് അമ്മു പറഞ്ഞതും പാറു ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ കയ്യിൽ പിടിക്കാൻ നിന്നതും അവൾ കൈ തട്ടി മാറ്റി കൊണ്ട് തുമ്പിയുടെ നെഞ്ചിൽ ഒളിച്ചു,,,, "എന്തെയാ,,,, " ഇടക്ക് അവൾ പറയുന്നുണ്ടായിരുന്നു,,,, "എന്താ മോള് കരയുന്നെ,,,, " കുഞ്ഞ് കരയുന്നത് കേട്ടു വന്ന സഖാവ് ചോദിച്ചതും തുമ്പിയും പാറുവും മുഖത്തോട് മുഖം നോക്കി,,, അപ്പോഴും അമ്മു തുമ്പിയെ ചുറ്റി പിടിച്ചു കിടക്കുന്നുണ്ടായിരുന്നു,,, "അത് കുഞ്ഞേട്ടാ,,, ഞാൻ ഏടത്തിയെ തൊട്ടതിനാ,,,," എന്നും പറഞ്ഞു കൊണ്ട് പാറു ചിരിച്ചതും സഖാവും കൂടെ കൂടി,,, "അത് മോളും അമ്മയും ഒരുപോലെയാ,,, എന്റെ സഖാവിനോട് മിണ്ടണ്ട എന്നാണ് അമ്മ പറയലെങ്കിൽ എന്റെ തുമ്പിമ്മയെ തൊടണ്ട എന്ന മോള്,,,, രണ്ടും ഒരേ പ്രായം അല്ലെ,,, "

അവൻ ഒന്ന് ആക്കി കൊണ്ട് പറഞ്ഞതും തുമ്പി വലിയ ദേഷ്യത്തിൽ കുഞ്ഞിനേയും കൊണ്ട് എഴുന്നേറ്റു,,,, "ഏയ്‌ എഴുന്നേൽക്കണ്ടാ,,,,, കള്ളിയൻകാട്ടു നീലിക്ക് ടൈറ്റ് കോമ്പിറ്റെഷൻ ആകും,,,, " അവൻ ഒരു ചിരിയാലെ പറയുന്നത് കേട്ടതും അവൾ കയ്യിൽ കിട്ടിയ ഒരു കപ്പ്‌ പൊക്കി എറിയാൻ നിന്നതും അവൻ പെട്ടെന്ന് തന്നെ അവിടെ നിന്ന് മുങ്ങി,,, "ഇനി ഇങ് വരട്ടെ തുമ്പികുട്ട്യേന്നും പറഞ്ഞു,,,, നല്ലോണം വെച്ചിട്ടുണ്ട്,,,, " "അത് ഞാൻ കുറെ കേട്ടതാ,,,, എന്നിട്ട് കുറച്ച് കഴിഞ്ഞു സഖാവെന്നും വിളിച്ചു നീ തന്നെ വരും,,,,, " അത് വരെ വാതിന്റെ മറവിൽ നിന്നിരുന്ന സഖാവ് അതും പറഞ്ഞു കൊണ്ട് വേഗം പോയതും അറിയാതെ തന്നെ തുമ്പി ഒന്ന് ചിരിച്ചു പോയി,,,, "കണ്ടില്ലേ,,,, അതാണ് നിന്റെ അച്ഛൻ,,, അമ്മയെ കളിയാക്കും എങ്കിലും അത് ഞാൻ തിരിച്ചു ചെല്ലും എന്ന ഉറപ്പ് ഉള്ളോണ്ട,,,,അത്രേം ഇഷ്ടാട്ടൊ അമ്മക്ക്,,,,, അച്ഛൻ ഇല്ലായിരുന്നേൽ എനിക്കും മോൾക്കും എല്ലാം ജീവിതം അവിടെ കഴിഞ്ഞേനെ,,,, മോളുടെയും അമ്മയുടെയും സഖാവ് മാത്രമല്ല,,,, ദൈവം കൂടിയാ,,,,,, ഭൂമിയിൽ നമുക്കായ് പിറന്ന ദൈവം,,,, മോൾക്ക്‌ ഒന്നും മനസ്സിലാകില്ല,,, ഇന്നെന്നല്ല ഒരു കാലത്തും,,, കാരണം ഞങ്ങൾക്ക് വേണ്ടത് ഞങ്ങളുടെ സ്വന്തം മോളേയാ,,,, ഇനിയുള്ള കാലം മുഴുവൻ ഈ അമ്മയുടെയും അച്ഛന്റെയും സ്വന്തം മോളാ നീ,,,,,,, " 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ഞങ്ങൾക്ക് താല്പര്യമില്ല,,,,, " മുറ്റത്ത്‌ കസേരയിൽ ഇരുന്നു തനിക്ക് മുന്നിൽ ഇരിക്കുന്ന മുത്തശ്ശിയോട് സംസാരിക്കുന്ന ദേവനോട് മുത്തശ്ശിക്ക് പിന്നിൽ നിന്ന് കൊണ്ട് സഖാവ് പറഞ്ഞതും ദേവൻ അവനെ ഒന്ന് തറപ്പിച്ച് നോക്കി കൊണ്ട് മുത്തശ്ശിയെ നോക്കി കൊണ്ട് ചിരിച്ചു,,, "ഇതിന് ഉത്തരം നൽകേണ്ടത് ഭവാനി അമ്മയാണ്,,,,, " "മുത്തശ്ശിക്ക് വേറെ ഒന്നും പറയാനില്ല,,,, ഞങ്ങൾക്ക് ഈ ഡീലിൽ താല്പര്യമില്ല,,, ആ രണ്ടേക്കർ വയൽ അത് ഞങ്ങൾ പാട്ടത്തിന് കൊടുത്ത സ്ഥലമാണ്,,,,അതിൽ കൃഷി ചെയ്തു ജീവിക്കുന്ന ഒരുപാട് പേരുണ്ട്,,,, അവരെ ഒഴിവാക്കി കൊണ്ടുള്ള ഒരു തീരുമാനം ഞങ്ങളുടെ ഭാഗത്ത്‌ നിന്ന് ഉണ്ടാകില്ല,,," സഖാവ് വീണ്ടും ഉറച്ച സ്വരത്തിൽ പറഞ്ഞതും മുത്തശ്ശിയുടെ ചുണ്ടിലും ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, "ഞങ്ങൾക്ക് സംസാരിക്കേണ്ടത് ഒരാളോടാണ് അല്ലാതെ കാഴ്ചക്ക് ഒരാളും സംസാരിക്കുന്നത് വേറൊരാളും ആയാൽ,,, അത് ശരിയാവില്ല,,, " സഖാവിനെ ഫോക്കസ് ചെയ്തു കൊണ്ടുള്ള ദേവന്റെ സംസാരം കേട്ടപ്പോൾ തന്നെ സഖാവ് തൊട്ടു മുന്നിൽ ഇരിക്കുന്ന മുത്തശ്ശിയെ നോക്കി മുത്തശ്ശി ഒന്നും മിണ്ടാതെ എഴുന്നേൽക്കാൻ ശ്രമിച്ചതും തൊട്ടടുത്ത് നിൽക്കുന്ന അമ്മാവൻ അവരെ പിടിച്ചു എഴുന്നേൽപ്പിച്ചു,,,

അവർ സഖാവിന് നേരെ തിരിഞ്ഞു ഒരു പുഞ്ചിരിയോടെ തോളിൽ ഒന്ന് തട്ടി കൊണ്ട് ഉള്ളിലേക്ക് പോയതും സഖാവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,,,അവൻ മീശ ഒന്ന് പിരിച്ചു കൊണ്ട് ദേവന് അഭിമുഗമായി കസേരയിൽ ഒന്ന് കയറി ഇരുന്നു കൊണ്ട് കാലിൽ കാല് കയറ്റി വെച്ചതും ദേവന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു,,, "ഇനി സംസാരിക്കാമല്ലോ,,,, " ഒരു കൂസലും കൂടാതെയുള്ളതായിരുന്നു അവന്റെ സംസാരം,,, "നിങ്ങളുടെ പ്ലോട്ട് അത് എനിക്ക് വേണം,,, എത്ര പണം വേണമെങ്കിലും ചോദിച്ചോ അത് ഞാൻ തരും,,,, എത്ര ആണെങ്കിലും,,,, " "അത് തന്നെയല്ലേ മിസ്റ്റർ ഇത് വരെ പറഞ്ഞത്,,,, ഞങ്ങൾക്ക് താല്പര്യമില്ല,,,,," "ടാ ചെക്കാ നീ ഈ നാട്ടിൽ പുതിയതല്ലേ,,, അതാ ഈ തിളപ്പ്,,, ഈ നാട്ടിൽ ഞാൻ പറഞ്ഞാൽ അതാണ് അവസാനവാക്ക്,,, ഞാൻ ചോദിച്ചാൽ തരാത്ത പ്ലോട്ട്,,, അങ്ങനെ ഒന്നില്ല,,, " "ഉണ്ടല്ലോ സാറെ,,,, " പെട്ടെന്നുള്ള സഖാവിന്റെ സംസാരം കേട്ടു അവൻ ഒരു ദേഷ്യത്തിൽ സഖാവിനെ നോക്കിയതും അപ്പോഴും സഖാവിന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരി നിറഞ്ഞ് നിന്നു,,,

"ഈ നാട്ടിൽ നിങ്ങളുടെ വാക്കിന് ഒരു എതിർവാക്ക് ഉണ്ടാകില്ല,,,, എന്നാൽ,,,,,,ഞാൻ എതിർക്കുന്നു,,,,,ഞങ്ങൾക്ക് താല്പര്യം,,,,,, ഇല്ലാ,,,നിങ്ങൾക്ക് പോകാം,,,, " അവൻ ഒരു മയത്തിൽ പറഞ്ഞതും ദേവൻ ദേഷ്യത്തോടെ മുന്നിൽ ഉള്ള ടേബിൾ തട്ടി തെറിപ്പിച്ചു,,, "നീ ആരോടാ സംസാരിക്കുന്നത് എന്ന ബോധം വേണം,,,,,ഞാൻ മനസ്സ് വെച്ചാൽ ഈ നിമിഷം കൊണ്ട് ഇവിടെ ഇട്ടു നിന്നെ തീർക്കാം,,,, " "എന്നാൽ തീർക്ക്,,,, " ഒരു കൂസലും കൂടാതെയുള്ള സഖാവിന്റെ വാക്കുകൾ കേട്ടു അവൻ ഒരു സംശയത്തിൽ സഖാവിനെ നോക്കി,,,, "എന്നാൽ തീർക്കടാ,,,,,,, " അവന്റെ അലർച്ച കേട്ടതും ദേവനും കൂടെ വന്നവരും അറിയാതെ തന്നെ കസേരയിൽ നിന്നും എഴുന്നേറ്റു പോയി,,, "വേണ്ട വേണ്ട എന്ന് വെക്കുമ്പോൾ,,, തീർക്കാൻ നീ ആരാടാ,,,,നല്ല രീതിയിൽ പറഞ്ഞതല്ലേ താല്പര്യമില്ല താല്പര്യമില്ല എന്ന്,,, പറഞ്ഞാൽ കേൾക്കാത്ത,,,, " അവൻ അതും പറഞ്ഞു കൊണ്ട് എഴുന്നേറ്റതും ദേവൻ പിറകോട്ടു മാറി പോയി,,,, "ഇറങ്ങി പോടോ,,, ഇനി മേലിൽ ഈ തറവാട്ടിന്റെ പടി പോലും കടന്നാൽ,,,,, "

ദേവന് നേരെ വിരൽ ചൂണ്ടി കൊണ്ട് സഖാവ് അവന്റെ അടുത്തേക്ക് തല ചെരിച്ചു,,, "കൊന്നു കളയും,,,,,നിന്നെ പോലെ സംസാരം മാത്രം ആകില്ല,,, ചെയ്യും എന്ന് പറഞ്ഞാൽ ചെയ്യും,,,, " വളരെ പതുക്കെ എന്നാൽ ഉറച്ച ശബ്ദത്തിൽ ഉള്ള സഖാവിന്റെ വാക്കുകൾ കേട്ടു ദേവൻ ശരിക്കും ഒന്ന് വിറച്ചു പോയി,,, "ഇറങ്ങി പോടാ,,,, " അവന്റെ അലർച്ച കേട്ടപ്പോൾ തന്നെ ദേവനും കൂട്ടരും പടിപ്പുര വാതിൽ കടന്നു പുറത്തേക്ക് പോയിരുന്നു,,, സഖാവ് ദേഷ്യം തണുക്കാതെ ഉള്ളിലേക്ക് കയറിയതും അത് വരെ ഇടനാഴിയിൽ നിന്നും നിരീക്ഷിച്ചിരുന്ന തുമ്പി പെട്ടെന്ന് തന്നെ ഉള്ളിലേക്ക് ഓടി,,, അത് അറിഞ്ഞു എങ്കിലും സഖാവ് ഗൗരവം ഒട്ടും മാറാതെ ഹാളിലെ ടേബിളിൽ ചെന്ന് ഇരുന്നതും അവന് നേരെ ഒരു കൈ നീണ്ടു വന്നു,,, കയ്യിൽ ഒരു ഗ്ലാസ്‌ സാംബരവും,,,, "ഒറ്റ വലിക്ക് അങ്ങ് കുടിച്ചോ,, ക്ഷീണം കാണും,,, " തുമ്പിയുടെ വാക്കുകൾ കൂടി ആയതോടെ അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കിയതും അവൾ ഉമിനീർ ഇറക്കി കൊണ്ട് പിന്നിലേക്ക് മാറി അമ്മയെ നോക്കിയതും അമ്മ കണ്ണ് കൊണ്ട് വേണ്ടാന്ന് കാണിക്കുന്നുണ്ട്,,, "ഞാനല്ല അമ്മയാ,,," അവൾ പെട്ടെന്ന് കാല് മാറിയതും അമ്മ എന്തിനാ കുഞ്ഞേ എന്ന ധൈന്യ ഭാവത്തിൽ അവളെ നോക്കുന്നുണ്ട്,,, "തുമ്പി ഞാൻ പല തവണ പറഞ്ഞിട്ടുണ്ട്,,,

അവസ്ഥ മനസ്സിലാക്കി സംസാരിക്കാൻ,,, " "അതിന് ഞാൻ എന്താ ചെയ്തത്,,, സഖാവല്ലേ അയാളോട് ചൂടായെ,,, ഞാൻ ഒരു ഗ്ലാസ്‌ സാംബരം കൊണ്ട് തന്നതല്ലേ ഒള്ളൂ,,, " "ആ ഞാൻ ചൂടാകും,,, ഞാൻ ഇങ്ങനെയാ,, പറ്റില്ലേൽ,,,, " "ഇട്ടേച്ചു പോകാൻ അല്ലെ,,, എനിക്കറിയാം,,,, " അവൻ പറഞ്ഞത് പൂർത്തിയാക്കും വണ്ണം അവൾ വളരെ അഭിമാനത്തോടെ പറഞ്ഞതും കേട്ടു നിന്ന പാറു പോലും ചിരിച്ചു പോയിരുന്നു,,, അത് മെല്ലെ എല്ലാവരിലേക്കും വ്യാപിച്ചതും സഖാവിന്റെ ചുണ്ടിലും ഒരു പുഞ്ചിരി തത്തി കളിച്ചു,,,, "ചൂട് മാറിയോ,,,, " ആരും കാണാതെ അവന്റെ അടുത്തേക്ക് ഒന്ന് കുനിഞ്ഞു കൊണ്ട് അവൾ ചോദിച്ചതും സഖാവ് അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയതും അവൾ ഒന്ന് പതറി ഒന്ന് നേരെ നിന്നു,,, "മാറിയിട്ടില്ലേൽ ആർക്കാ ചേദം,,,, നിങ്ങളുടെ ആരോഗ്യത്തിനു തന്നെയാ പ്രശ്നം,,, പെട്ടെന്ന് തട്ടി പോകും ഇങ്ങനെ എയർ വീർപ്പിച്ചു നിന്നാൽ,,,, " അതും പറഞ്ഞു കൊണ്ട് അവൾ ഉള്ളിലേക്ക് പോകുന്നത് കണ്ട് അവനും ചിരിച്ചു പോയി,,, പെട്ടെന്ന് തന്നെ അങ്ങോട്ട്‌ തന്നെ വന്ന തുമ്പിയെ കണ്ട് അവൻ ചിരി നിർത്തിയതും അവൾ ഒന്ന് തലയാട്ടി,,,, "എനിക്കറിയാലോ ഞാൻ പോയാലെ ചിരിക്കൂന്ന്,,,, ചിരിച്ചോ,,, ചിരിച്ചോ,,, ആയുസ്സ് കൂടും,,,, " അതും പറഞ്ഞു കൊണ്ട് ദാവണി തലപ്പും ചുറ്റി കൊണ്ട് ഉള്ളിലേക്ക് പോകുന്ന തുമ്പിയെ കണ്ട് എല്ലാവരും ഒരുപോലെ ചിരിച്ചു,,, "വട്ട് പെണ്ണ്,,,, " .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story