പ്രണയമഴ: ഭാഗം 41

pranayamazha

എഴുത്തുകാരി: THASAL

അവളുടെ നെറുകയിൽ ഒന്ന് തലോടി സഖാവിന്റെ കയ്യിൽ ഇരിക്കുന്ന അമ്മു മോളെ ഒന്ന് കൊഞ്ചിച്ചു കൊണ്ട് അദ്ദേഹം അകന്നു നീങ്ങിയതും സഖാവ് അവളുടെ കയ്യിൽ പിടുത്തമിട്ടു,,,, ഉമ്മറപടിയിൽ എത്തിയതും അമ്മ കയ്യിൽ ഒരു നിലവിളക്കുമായി വന്നു,,,അത് കയ്യിൽ വാങ്ങി അവനോടൊപ്പം വലതു കാൽ വെച്ച് ഉള്ളിലേക്ക് കടക്കുമ്പോൾ അവളുടെ ഉള്ളം നിറയുകയായിരുന്നു,,,, നിലവിളക്ക് പൂജാ മുറിയിൽ കൊണ്ട് വെച്ച് ഒന്ന് പ്രാർത്ഥിച്ചു കൊണ്ട് അവൾ ഇറങ്ങിയതും അവളെ കാണാൻ ആളുകൾ എത്തി തുടങ്ങിയിരുന്നു,,, എല്ലാവരോടും കളിച്ചും ചിരിച്ചും സംസാരിക്കുമ്പോഴും അവളുടെ കണ്ണുകൾ സഖാവിനും അമ്മു മോൾക്കും വേണ്ടി പരതി,,,,അത് കണ്ട് കൊണ്ടാണ് അമ്മ അങ്ങോട്ട്‌ വന്നത്,,, "മോള് പോയി വേഷം മാറി വാ,,,, പാറു നീ കൂടി പോയി ഒന്ന് സഹായിക്ക്,,, " അമ്മയുടെ വാക്കുകൾ അവളിൽ ഒരു മഴ തന്നെ പെയ്യിച്ചു,,, അവൾ ഒരു ആശ്വാസത്തോടെ എഴുന്നേറ്റ് റൂമിലേക്ക്‌ പോയി ബെഡിൽ ഒന്ന് കിടന്നതും കൂടെ വന്ന പാറു ഒരു ചിരിയാലെ ഊരയിൽ കയ്യൂന്നി കൊണ്ട് നോക്കി നിന്നു,,,,

"ഇതിനാണോ ഇങ്ങോട്ട് വന്നത്,,,,, " "ഭയങ്കര ക്ഷീണം,,,, ഓഹ് വയ്യ,,, ആദ്യമായിട്ടാ ഇത്രയും ആൾക്കാരെ ഇടയിൽ,,,, " അതും പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റിരുന്നതും പാറു ഒരു ചിരിയാലെ വന്നു അവളുടെ മുല്ലപ്പൂ ഒന്ന് അഴിച്ചു കൊടുത്തു,, "ഏടത്തിടെ പൂവ് വാടിയിട്ടില്ലല്ലോ,,,, അമ്മായിയമ്മ സ്ട്രോങ്ങ്‌ അല്ല,,,,, " ഒരു പൊട്ടിച്ചിരിയാലെ പാറു പറയുന്നത് കേട്ടു തുമ്പി പൂ കയ്യിൽ വാങ്ങി കൊണ്ട് ചിരിച്ചു,, "അതെനിക്ക് മുന്നേ അറിയാലോ,,,എന്റെ അമ്മയല്ലേ,,,, ഒരു മുൻപരിചയവും ഇല്ലാതെ കയറി ചെന്ന എന്നെ പോലെ ഒരു പെണ്ണിന് ഒരു അമ്മയുടെ വാത്സല്യവും സ്നേഹവും എല്ലാം തന്ന അമ്മയല്ലേ,,,, സ്നേഹം മാത്രമുള്ളു ആ മനസ്സിൽ,,,, " മുല്ലപ്പൂ നെഞ്ചോടു ചേർത്ത് കൊണ്ട് അവൾ പറഞ്ഞതും പാറു അവളുടെ കഴുത്തിലൂടെ കയ്യിട്ട് തോളിൽ മുഖം കയറ്റി വെച്ച് കൊണ്ട് അവളുടെ കവിളിൽ ഒന്ന് ഉമ്മ വെച്ചു,,, "ഏടത്തിയെ കണ്ടാൽ ആർക്കാ ഇഷ്ടവാത്തത്,,,സത്യം പറയാലോ,,,, എനിക്ക് ഇന്ന് ആരെക്കാളും ഇഷ്ടം ഈ തുമ്പിയെ തന്നെയാണ്,,, എനിക്കറിയില്ല,,, എനിക്ക് എന്തോ സ്വന്തം ചേച്ചിയായി തോന്നുകയാ,,,"

അവൾ പറയുന്നത് കേട്ടു തുമ്പി അവളുടെ കവിളിൽ ഒന്ന് കൈ വെച്ചു കൊണ്ട് തലോടി,, "നീ എന്റെ കുഞ്ഞനുജത്തി തന്നെയല്ലേ,,, കൂടപ്പിറപ്പ് ഇല്ലാതിരുന്ന എനിക്ക് എന്റെ സഖാവ് തന്ന അനുജത്തി,,, എന്റെ പാറുകുട്ടി,,, " തുമ്പിയുടെ വാക്കുകളിൽ അവളോടുള്ള അടങ്ങാത്ത സ്നേഹം കാണാമായിരുന്നു,,, "ഇങ്ങനെ ഇരിക്കാനാണോ പ്ലാൻ,,, പോയി സാരി മാറ്റിയിട്ടു വാ,,, എനിക്ക് കാണേണ്ടത് എന്റെ പഴയ ഏടത്തിയെയാണ്,,,, " അതും പറഞ്ഞു കൊണ്ട് പാറു പുറമെക്ക് നടക്കുന്നത് കണ്ട് തുമ്പിയുടെ ചൊടികളിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "നീ അമ്മു മോളെ കണ്ടായിരുന്നോ,,,, " തുമ്പി ഒരു പരിഭ്രമത്തോടെ കല്യാണിയോട് ചോദിച്ചു,,, "മോള് കുഞ്ഞേട്ടന്റെ അടുത്ത് ഉണ്ടായിരുന്നല്ലോ,,,,, " "സഖാവിനെയും കാണാനില്ല,,,, " "അവനെ വല്ല പാർട്ടി ഓഫിസിലും നോക്കിയാൽ മതി,,, കുഞ്ഞിനെ പാർട്ടിയിൽ ചേർക്കാൻ കൊണ്ട് പോയതാകും,,, " ഉമ്മറത്ത് പത്രം വായിച്ചു ഇരിക്കുന്നതിനിടയിൽ അച്ഛൻ വിളിച്ചു പറഞ്ഞതും അത് കേട്ടു കൊണ്ട് വന്ന അമ്മ അച്ഛനെ ഒന്ന് കണ്ണുരുട്ടി,,,

"അവൻ മുകളിൽ ഉണ്ട്,, മോള് ചെല്ല്,,, വാ തുറന്നാൽ അവനെ കളിയാക്കാൻ മാത്രം നേരം ഒള്ളൂ,,,,വീട്ടില് അങ്ങ് ചെല്ലട്ടെ,,,, ഞാൻ വെച്ചിട്ടുണ്ട്,,, " അമ്മ പറയുന്നത് കേട്ടു അവൾ ഒരു ചിരിയിൽ അച്ഛനെ നോക്കിയപ്പോൾ അച്ഛൻ ചൂണ്ട് വിരൽ ചുണ്ടോട് ചേർത്ത് കൊണ്ട് അവളെ നോക്കി ഇരിക്കുന്നുണ്ട്,,,അവൾ അച്ഛനെ നോക്കി വാങ്ങിക്കോ എന്നർത്ഥത്തിൽ കൈ കാണിച്ചു കൊണ്ട് മുകളിലേക്ക് നടന്നു,,, മുകളിലെ റൂമിൽ അമ്മുവിനെ കളിപ്പിച്ചു കൊണ്ടിരിക്കുന്ന സഖാവിനെ കണ്ടതും അവൾ ഒരു നിമിഷം പടിക്കൽ തന്നെ നിന്നു,,, "മോളുടെ അമ്മ ഭയങ്കര ബിസിയാ,,, ഒന്ന് കാണാൻ കൂടി കിട്ടുന്നില്ല,,,, നമ്മളെ കാണാതെ വരുമ്പോൾ അന്വേഷിച്ചു വരും,,, അപ്പോൾ നമുക്ക് മിണ്ടരുത്ട്ടോ,,,," മോളെ നോക്കി കൊണ്ട് സഖാവ് പറഞ്ഞതും അവൾ വിരൽ നുണഞ്ഞു കൊണ്ട് അവനെ നോക്കി തലയാട്ടി,,, "അച്ചോടാ വിശക്കുന്നുണ്ടോ സഖാവിന്റെ മോൾക്ക്‌,,,,, "

അവളെ വാരി എടുത്ത് കൊണ്ട് അവൻ പറഞ്ഞു,,, "എന്നോട് മിണ്ടും എങ്കിൽ പാല് തരാം,,, " പെട്ടെന്ന് തുമ്പിയുടെ ശബ്ദം കേട്ടു സഖാവ് ഒന്ന് തിരിഞ്ഞു നോക്കിയതും കയ്യിൽ പാൽകുപ്പി പിടിച്ചു നിൽക്കുന്ന തുമ്പിയെ കണ്ട് അവൻ ഒന്ന് ചിരിച്ചു,,, "ഇതാരാ വന്നിരിക്കുന്നെ ഒന്ന് നോക്കിയേ,,,," അവൻ കുഞ്ഞിനെ ഒന്ന് തിരിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു,,, തുമ്പിയെകണ്ടതും അമ്മു അവളുടെ നേരെ കൈ നീട്ടുന്നുണ്ട്,,, "ചുമ്പിമ്മാ,,,, " അവളുടെ വിളി കേട്ടതും തുമ്പി വേഗം തന്നെ അവളുടെ അരികിലേക്ക് പോയി,, അവളെ ഒന്ന് വാരി എടുത്തതും അമ്മു അവളുടെ നെഞ്ചിൽ ചേർന്നു കിടന്നു,,, "വിശക്കുന്നുണ്ടോടാ വാവേ,,, നമുക്ക് പാല് കുടിക്കാട്ടോ,,,, " അവളെ മടിയിൽ ഇരുത്തി പാല് കൊടുക്കുന്നതിനിടയിൽ അവൾ പറഞ്ഞതും അമ്മു അവളുടെ മുഖത്തേക്ക് നോക്കി പാല് മുഴുവൻ കുടിച്ചു,,, ഇടക്ക് ചുവന്നു കിടക്കുന്ന തുമ്പിയുടെ സീമന്ത രേഖയിലൂടെ കുഞ്ഞ് വിരലുകൾ പായിക്കുന്നുണ്ട്,,, അത് കണ്ടതും തുമ്പി സഖാവിനെ ഒന്ന് ഇടം കണ്ണിട്ട് നോക്കിയതും അവന്റെ കണ്ണ് അപ്പോഴും അവളിൽ ആയിരുന്നു,,,

തുമ്പി മോളെ കുളിപ്പിച്ച് ഉറക്കുന്നതും എല്ലാം അവൻ നോക്കി കാണുകയായിരുന്നു,,, അവളിലെ അമ്മയെ അറിഞ്ഞു കൊണ്ട്,,,, മോള് ഉറങ്ങിയതും അവൾ അവിടെ നിന്നും പോകാൻ നിന്നതും സഖാവ് അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവന്റെ മടിയിൽ ആയി ഇരുത്തി,,,അവന്റെ കണ്ണുകൾ അവൻ ചാർത്തി കൊടുത്ത താലിയിലും ചുവന്നു കിടക്കുന്ന സീമന്ത രേഖയിലും ആയിരുന്നു,,, "ഹാപ്പിയല്ലെ,,,, " അവളുടെ മുടിയിലൂടെ ഒന്ന് തഴുകി കൊണ്ട് അവൻ ചോദിച്ചതും അവൾ തൊട്ടടുത്ത് കിടക്കുന്ന അമ്മുവിനെ നോക്കി കൊണ്ട് അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു,,, "സഖാവും മോളും ഹാപ്പി ആണെങ്കിൽ ഞാനും ഹാപ്പിയാ,,,, " അവളുടെ സംസാരം കേട്ടു അവൻ ഒരു ചിരിയോടെ അവളുടെ നെറുകയിൽ ഒന്ന് മുത്തി,,, "സന്തോഷം ഇല്ലാതിരിക്കുമോ,,,ഞങ്ങൾക്ക് കിട്ടിയത് ഒരു മാണിക്യത്തെയല്ലെ,,,സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു തുമ്പിപെണ്ണിനേ,,,," അവൻ പറഞ്ഞതും അവൾ ഒന്ന് തല ഉയർത്തി നോക്കി,,,, "എന്നെ കളിയാക്കുകയാ,,,," "അല്ലടി പെണ്ണെ,,,, നീ ഞങ്ങളുടെ മാണിക്യം തന്നെയല്ലേ,,,, "

അതും പറഞ്ഞു കൊണ്ട് അവൻ അവളുടെ നെറ്റിയിൽ നെറ്റി മുട്ടിച്ചു നിർത്തിയതും അവൾ ഒന്ന് പുഞ്ചിരിച്ചു,,,, "എന്നാൽ ഇവിടെ ഒരു ഉമ്മ തന്നെ,,, " നെറ്റിയിൽ തൊട്ടു അവൾ ഒരു കൊഞ്ചലോടെ പറഞ്ഞതും അവൻ ഒരു പുഞ്ചിരിയോടെ അവളിൽ നിന്നും അകന്നു മാറി ആ വിരിനെറ്റിയിൽ സീമന്തരേഖയിൽ ഒന്ന് ചുംബിച്ചു,,,, ആ ചുംബനം മെല്ലെ കവിളിലേക്കും പകർന്നു കൊണ്ട് അവൻ വിട്ട് മാറുമ്പോൾ അവളുടെ ചൊടികളിൽ ആരെയും മയക്കുന്ന ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, "അപ്പോൾ എനിക്കില്ലേ,,,, " കണ്ണുകളിൽ പ്രണയം ഒളിപ്പിച്ചു കൊണ്ട് അവൻ ചോദിച്ചപ്പോൾ അവളിൽ ഒരു നാണം പിറവി എടുക്കുന്നുണ്ടായിരുന്നു,,, അവൾ മെല്ലെ ചന്ദനകുറി വരച്ച ആ നെറ്റിയിൽ ഒരു ചുംബനവും നൽകി കൊണ്ട് മാറി നിന്നു,,,, "നാളെ നമ്മൾ പോകുംട്ടോ,,,, " അവന്റെ വാക്കുകൾ കേട്ട ആ നിമിഷം തുമ്പി ചുണ്ട് പിളർത്തി കൊണ്ട് അവനെ നോക്കി,,, അവൻ ചുണ്ടിൽ ഒരു മേട്ടം കൊടുത്തു,,, "നാളെ വേണ്ടാ സഖാവെ,, രണ്ടൂസം കൂടി,,,, " "അത് വേണ്ട തുമ്പികുട്ട്യേ,,, നാളെ തന്നെ,,,, ക്ലാസ്സ്‌ ഒക്കെ കഴിയാൻ ആയില്ലേ,,,, ഒരാഴ്ചക്ക് ലീവ് കൊടുത്തു വന്നതാ,,,,

ഇനിയും അറ്റൻന്റെൻസ് ഇല്ലേൽ രണ്ടിനെയും എടുത്ത് പുറത്തേക്ക് ഇടും,,," "എന്നാ ഒരുദിവസം,,,, " "പറ്റില്ലല്ലോ,,,,, നമുക്ക് ക്ലാസ്സ്‌ ഒക്കെ കഴിഞ്ഞു വന്നു നിൽക്കാം,,, അത് പോരെ,, ഇനിയും വാശി പിടിച്ചാൽ ഇങ്ങോട്ട് കൊണ്ട് വരവേ ഉണ്ടാകില്ല,,, അറിയാലോ,,,, " "ശരി നാളെ പോകാം,,, എന്ന ക്ലാസ്സ്‌ കഴിഞ്ഞാൽ അപ്പൊ തന്നെ കൊണ്ട് വന്നോണം,,, വാക്ക് താ,,,,എന്നെ പറ്റിക്കില്ലാന്ന്,,,, " അവന്റെ മുന്നിലേക്ക് കൈ നീട്ടി പിടിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ ഒരു പുഞ്ചിരിയോടെ അവന്റെ വലതു കൈ അതിൽ ചേർത്ത് വെച്ചു,,, "വാക്ക്,,, കൊണ്ട് വരും,,, " അവന്റെ വാക്കുകൾ കെട്ടാണ് അവൾക്ക് സമാധാനം ആയത്,,,, "മോളെ,,,,, തുമ്പി,,,," താഴെ നിന്നും അമ്മയുടെ വിളി കേട്ടു അവൾ അവനിൽ നിന്നും കുതറി മാറി,,, "ഞാൻ പോയി സഖാവെ,, മോള് ഉണരും വരെ ഇവിടെ തന്നെ ഇരിക്കണേ,,,, " "എനിക്ക് ഒന്ന് പുറത്തേക്ക് പോകണം,,,, " "എന്നാ ഞാൻ കല്യാണിയെ വിടാം അവൾ വരും മുന്നേ പോവരുത്,,, കേട്ടല്ലോ,,,, " താഴേക്ക് പടികെട്ടുകൾ ഇറങ്ങുന്നതിനിടയിൽ അവൾ വിളിച്ചു പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കുഞ്ഞിനേയും കെട്ടിപിടിച്ചു കൊണ്ട് അവിടെ തന്നെ കിടന്നു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"കുഞ്ഞേട്ടാ മോളെ ഞാൻ നോക്കിക്കോളാം,,, കുഞ്ഞേട്ടൻ വേണേൽ പൊയ്ക്കോ,,, " ബെഡിൽ കുഞ്ഞിനേയും കെട്ടിപിടിച്ചു കിടക്കുന്ന സഖാവിനെ തോണ്ടി വിളിച്ചു കൊണ്ട് കല്യാണി പറഞ്ഞതും സഖാവ് ഒരു ഉറക്കചടവോടെ എഴുന്നേറ്റിരുന്നു,,, "തുമ്പി എവിടെ,,,, " "ഏടത്തിയെ കാണാൻ ആളുകൾ വന്നിട്ടുണ്ട്,, " "ഇപ്പോഴും കഴിഞ്ഞില്ലേ,,,, " അത് കേട്ടതും കല്യാണി ഒന്ന് ചിരിച്ചു,, "തുടങ്ങിയതെയൊള്ളു കുഞ്ഞേട്ടാ,,, ആ പാവം അവിടെ കിടന്ന് ചക്രശ്വാസം വലിക്കുന്നുണ്ട്,,, " അവളുടെ ചിരി കേട്ടതും അവനും ഒന്ന് ചിരിച്ചു കൊണ്ട് ബെഡിൽ നിന്നും എഴുന്നേറ്റു,,, "മോളെ നോക്കണേ,,, ഉറക്കത്തിൽ നിന്നും എഴുന്നേറ്റാൽ ആളെ കണ്ടില്ലേൽ കരയും,,, തുമ്പിയോട് പറഞ്ഞേക്ക് വൈകും എന്ന്,,,,, " "എങ്ങോട്ട് പോയീന്നു പറയണം,,,, " "അതൊന്നും പറയണ്ട,,, പോയീന്നു മാത്രം പറഞ്ഞാൽ മതിയടി കല്ലുവേ,,,, വല്യേട്ടൻ പുറത്ത് ഇല്ലേ,,,,, " "ഉണ്ട് ഉണ്ട്,,, ആ മതിലും ചാരി നിൽക്കുന്നത് കണ്ടു,,,, കുഞ്ഞേട്ടനെ നോക്കിയുള്ള നിൽപ്പാണല്ലേ,,,,," "മ്മ്മ്,,,,,നീ കുഞ്ഞിനെ നോക്ക്,,,, "

അതും പറഞ്ഞു കൊണ്ട് അവൻ പെട്ടെന്ന് തന്നെ താഴേക്ക് ഇറങ്ങി,,, പുറത്തേക്ക് ഇറങ്ങുന്നതിനിടയിൽ പലരും അവനെ നോക്കി ചിരിക്കുന്നുണ്ട്,,, അവൻ അവർക്കെല്ലാം ഒരു പുഞ്ചിരിയും നൽകി കൊണ്ട് പുറത്തേക്ക് ഇറങ്ങിയതും പുറത്ത് ചൂണ്ടയും പിടിച്ചു കൊണ്ട് നിൽക്കുന്ന വല്യേട്ടനെ കണ്ട് അവൻ വേഗം തന്നെ അവരുടെ അടുത്തേക്ക് നടന്നു,,, "കിട്ടിയോ,,,, " "രണ്ടെണ്ണം കിട്ടി,,,, ആ പിള്ളേരുടെ കയ്യും കാലും പിടിച്ചു വാങ്ങിയതാ,,,നീ ഇത് വരെ എവിടായിരുന്നു,,,, " "അതൊക്കെ പിന്നെ പറയാം,,, ആരേലും കാണും മുന്നേ നടക്കാൻ നോക്ക്,,, " "ടാ ഇന്ന് കഴിഞ്ഞത് നിന്റെ കല്യാണം ആണ്,, കല്യാണചെറുക്കനെ ചൂണ്ടൽ ഇടാൻ കൊണ്ട് പോയി എന്നും പറഞ്ഞു മുത്തശ്ശിയുടെ അടുത്ത് നിന്ന് എനിക്ക് നീ അടി വാങ്ങി തരോ,,, അച്ഛൻ ആകാൻ പോകുന്നതാ,,,,നാണം കെടും,,, " "എന്റെ ഏട്ടാ നടക്കാൻ നോക്ക്,,, ആരും അറിയില്ല,,,,ഏട്ടനായിട്ട് പറയാതിരുന്നാൽ മതി,,,, " മുണ്ടും മടക്കി കുത്തി മുന്നേ നടക്കുന്നതിനിടയിൽ അവൻ പറഞ്ഞതും വല്യേട്ടൻ ചൂണ്ടൽ പിടിച്ചു കൊണ്ട് പിറകെ നടന്നു,,,.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story