പ്രണയമഴ: ഭാഗം 42

pranayamazha

എഴുത്തുകാരി: THASAL

"ടാ സമയം അഞ്ച് കഴിഞ്ഞു വീട്ടിൽ പോകണ്ടേ,,," ചൂണ്ട ഇട്ടു കൊണ്ട് കുളക്കരയിൽ ഇരിക്കുന്ന സഖാവിനോടായി വല്യേട്ടൻ ചോദിച്ചപ്പോഴാണ് സഖാവിനും ഓർമ വന്നത്,,, അവൻ പെട്ടെന്ന് തന്നെ എഴുന്നേറ്റു കിട്ടിയ മീൻ ഒരു ഓലതുന്നം കൊണ്ട് കോർത്തു കെട്ടി കൊണ്ട് അവൻ മുന്നോട്ട് നടന്നതും പിറകെയായി വല്യേട്ടനും നടന്നു,,,,, അവർ പാടവരമ്പിലൂടെ നടക്കുമ്പോൾ എതിരെ വന്ന നാണുവമ്മ അവരെ കണ്ട് വയലിലേക്ക് ഒന്ന് ഇറങ്ങി നിന്ന് വഴി കൊടുത്തു കൊണ്ട് കൈ കൂപ്പിയപ്പോൾ തന്നെ സഖാവ് അവരെ പിടിച്ചു വരമ്പത്തേക്ക് കയറ്റി,, "എന്താ നാണുവമ്മേ,,, ഈ തമ്പ്രാൻ അടിയൻ കാലഘട്ടം ഒക്കെ കഴിഞ്ഞില്ലേ,,, ഇനി ആരെ കണ്ടാലും വഴി കൊടുക്കേണ്ട ആവശ്യം ഇല്ല,,, " അവൻ അവരെ നോക്കി ഒരു ചെറു ചിരിയോടെ പറഞ്ഞു,,, "കാലം കഴിഞ്ഞാലും തമ്പ്രാകുട്ടിടെ ബാക്കികാര് തന്നെയല്ലേ ഞങ്ങളെ പോലുള്ള പാവങ്ങളെ നോക്കുന്നത്,,,,നിങ്ങളെ കാണുമ്പോൾ ബഹുമാനിക്കാൻ ആണ് ഞങ്ങൾ പഠിച്ചത്,,, " അവർ ഒരു തൊഴു കയ്യാൽ പറയുന്നത് കേട്ടു സഖാവ് അവരെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് വല്യേട്ടന്റെ കയ്യിൽ നിന്നും മീൻ വാങ്ങി അത് അവർക്ക് മുന്നിലേക്ക് നീട്ടി,,, "ഇത് കൊണ്ട് പൊയ്ക്കോ നാണുവമ്മേ,,, ചൂണ്ട ഇട്ടപ്പോൾ കിട്ടിയതാ,,,,"

"വേണ്ടാ തമ്പ്രാ കുട്ടി,,,, " "അത് പറ്റില്ല വാങ്ങണം,,,, ഇത് തറവാട്ടിലേക്ക് കൊണ്ട് പോകാൻ ഒന്നും കഴിയില്ല,,,,,നാണുവമ്മ തന്നെ കൊണ്ട് പൊയ്ക്കോ,, കൊണ്ട് പോയി ചെറുമക്കൾക്ക് കറി വെച്ച് കൊടുക്കണം,,, " അവരുടെ കയ്യിൽ അവൻ നിർബന്ധിച്ചു മീൻ കൊടുത്തു,,, "എന്നാ പോട്ടെ അമ്മേ,,,, " അതും പറഞ്ഞു കൊണ്ട് അവൻ മുന്നോട്ട് നടന്നതും വല്യേട്ടൻ അവരെ ഒന്ന് നോക്കി ചിരിച്ചു കൊണ്ട് അവന്റെ പിന്നാലെ നടന്നു,, അപ്പോഴും നാണുവമ്മ അവനെ നന്ദിപൂർവ്വം നോക്കുന്നുണ്ടായിരുന്നു,,, "നീ എന്ത് പണിയാട കാണിച്ചത്,,,, ഒന്നും രണ്ടും അല്ല മൂന്ന് മണിക്കൂർ ചൂണ്ടയിട്ട് കിട്ടിയ മീനാ,,, " "അതിന് തറവാട്ടിൽ കൊണ്ട് പോയിട്ട് വല്ല കാര്യം ഒന്നും ഇല്ലല്ലോ,,, അവിടെ പാകം ചെയ്യില്ല ഭക്ഷിക്കില്ല,,, പിന്നെ എന്തിനാ അക്കോറിയത്തിൽ ഇട്ടു വളർത്താനോ,,, " അവൻ വല്യേട്ടനെ ഒന്ന് നോക്കി ദഹിപ്പിച്ചു കൊണ്ട് തിരിഞ്ഞു നടന്നു,,, "നമുക്ക് ഉണ്ടാക്കി കഴിക്കാമായിരുന്നില്ലേ,,,, " "അങ്ങനെ ഇപ്പോൾ കഴിക്കണ്ട,,, " അവൻ ഒരു ചൂടിൽ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു എങ്കിലും പിന്നിൽ നിന്നും എന്തോ വീഴുന്ന ശബ്ദം കേട്ടു അവൻ ഒന്ന് തിരിഞ്ഞു നോക്കിയതും പാടത്തു വീണു കിടക്കുന്ന വല്യേട്ടനെ കണ്ടു അവൻ ആകെ ഒന്ന് അന്തം വിട്ടു,,,

"ഒന്ന് പൊക്കി എടുക്കടാ,,, " വല്യേട്ടന്റെ ദയനീയമായ വാക്കുകൾ കേട്ടു അവൻ ചിരിച്ചു കൊണ്ട് വല്യേട്ടനടുത്തേക്ക് പോയി,, കൈ നീട്ടിയതും കയ്യിൽ പിടിച്ചു കയറാൻ നോക്കിയ വല്യേട്ടൻ വീണ്ടും ചേറിലേക്ക് തന്നെ മറിഞ്ഞു വീണത് കണ്ട് അവന്റെ ചിരിയുടെയും ശക്തി കൂടി,,,, "ഹ,,ഹ,,ഹ,,, കാണാൻ വയ്യ,,,, അയ്യോ,,,, എന്ത് കിടത്തമാ,,,,ഹുഹുഹു,,,, " "ചിരിക്കാതെ ഒന്ന് സഹായിക്കടാ ഇവിടെ അപ്പിടി ചേറാ,,,, " വെള്ള മുണ്ടിൽ പറ്റി കിടക്കുന്ന ചേറ് ഒന്ന് തുടച്ചു മാറ്റാൻ നോക്കി കൊണ്ട് ഒരു അറപ്പോടെ വല്യേട്ടൻ പറഞ്ഞതും അവൻ ചിരി ഒന്ന് കടിച്ചു പിടിച്ചു കൊണ്ട് ഒരു വട്ടം കൂടെ കൈ നീട്ടി,,, "കയറി വാ,,,, " അത് മാത്രം മതിയായിരുന്നൊള്ളൂ വല്യേട്ടന് അവനെ പിടിച്ച് ചേറിലെക്കിടാൻ,,,, അവൻ വീണത് മുന്നിലേക്ക് ആയത് കൊണ്ട് തന്നെ ഷർട്ടിന്റെ മുൻഭാഗത്തും മുണ്ടിലും എല്ലാം ചേറ് ആയി,,,, "എന്തോന്നാടാ ഈ കാണിച്ചത്,,,, " മുഖത്ത് പറ്റിയ ചേറ് ഒന്ന് തുടച്ചു കളഞ്ഞു കൊണ്ട് സഖാവ് ചോദിച്ചു,,, "എന്തായിരുന്നടാ നിന്റെ കിണി,,, ഇപ്പോൾ നിന്നില്ലേ,,,, " വല്യേട്ടൻ ചെറിയ കുട്ടി കണക്കെ പറയുന്നത് കേട്ടു അവനും ചിരി വന്നിരുന്നു,,,,

"നിനക്ക് ഓർമയുണ്ടോടാ നമ്മൾ പണ്ട് പാടത്തു ഫുട്ബാൾ കളിക്കാൻ പോയത്,,,, " "അന്ന് കിട്ടിയ അടിയുടെ വേദനയും ഓർമയുണ്ട്,,,, പഴയത് അയവിറക്കാതെ ഇവിടെ നിന്ന് കയറാൻ നോക്ക്,,, അല്ലേൽ ആ വേദന ഇന്നും ഉണ്ടാകും,,,, " അവൻ അതും പറഞ്ഞു കൊണ്ട് വരമ്പിൽ പിടിച്ചു കൊണ്ട് മുകളിലെക്ക് കയറി,,, കൂടെ കയറാൻ നോക്കിയ വല്യേട്ടനെ ഒരിക്കൽ കൂടി ചേറിൽ മുക്കി കൊണ്ട് അവൻ തന്നെ പൊക്കി എടുത്തു,,, അടുത്തുള്ള കുളത്തിൽ പോയി ചേറെല്ലാം കഴുകി കളഞ്ഞു ഒരു മുങ്ങികുളിയും പാസ്സാക്കി അവർ വീട്ടിലേക്ക് പോകുമ്പോൾ സമയം എട്ട് കഴിഞ്ഞിരുന്നു,,, അവർ പടവരമ്പത്ത് കൂടെ നടക്കുമ്പോൾ ആണ് പന്തം ചുഴറ്റി കൊണ്ടുള്ള രാഘവേട്ടന്റെ വരവ്,,, "ആഹാ തമ്പ്രാകുട്യോളായിരുന്നോ,,, ഈ ഇരുട്ടത്ത് വരുന്നത് കണ്ട് ആരാന്നു വിചാരിച്ചു,,, " "രാഘവേട്ടാ സുഖായിരിക്കുന്നോ,,,, " "സുഖം തന്നെ കുട്ട്യേ,,,, തറവാട്ടിലേക്ക് ആണൊ,,, " "മ്മ്മ്,,,, " "എന്ന ഈ പന്തം കൂടി കൊണ്ട് പൊയ്ക്കോളു,,,,കാവ് കടക്കേണ്ടതല്ലേ,,, " അദ്ദേഹം അവർക്ക് നേരെ പന്തം നീട്ടിയതും സഖാവിന്റെ ചുണ്ടിൽ ഒരു പുച്ഛച്ചിരിയായിരുന്നു,,

കാരണം ഇവിടുള്ളവറുടെ വിശ്വാസപ്രകാരം ഇവിടെ ഇരുട്ടിൽ പല ആത്മാക്കളും അലഞ്ഞു നടക്കുന്നുണ്ട്,,,അത് ആകുന്നതും വിശ്വാസം ഉള്ളത് കൊണ്ട് തന്നെ വല്യേട്ടൻ അദ്ദേഹത്തിന്റെ കയ്യിൽ നിന്നും പെട്ടെന്ന് തന്നെ പന്തം വാങ്ങി കൊണ്ട് മുന്നോട്ട് നടന്നു,,, വല്യേട്ടനോടൊപ്പം സഖാവും,,, "ഇവിടുത്തെ ആളുകളുടെ അന്ധവിശ്വാസം നിനക്കും കിട്ടിയോ,,,, " "വിശ്വാസം ആണ് അന്ധവിശ്വാസം അല്ല മോനെ,, ഒരു തവണ അനുഭവം ഉണ്ടെന്നേ,,, " "അനുഭവമോ,,,," "പിന്നെ അല്ല,,,ഞാൻ ഇത് വഴി വന്നപ്പോൾ അല്ലെ എന്നെ എന്തോ ഇടിച്ചിട്ടത്,,,പിന്നെ കണ്ണ് തുറന്ന് നോക്കിയപ്പോൾ വീട്ടിൽ കട്ടിലിൽ കിടക്കുന്നു,,,, ധനുവിനോട് ചോദിച്ചപ്പോൾ എനിക്ക് സുഖം ഇല്ലാന്ന്,,,, " "അത് നീ സ്വപ്നം കണ്ടതാകും,,,, " "അല്ലന്നേ,,,,, " "വെറുതെ ഓരോന്ന് പറയാതെ നടക്കാൻ നോക്ക്,,,, " വല്യേട്ടൻ പന്തം ചുഴറ്റി കൊണ്ട് മുന്നോട്ട് നടന്നു,,, നടക്കുന്നതിനിടയിൽ അവർ തമ്മിൽ എന്തൊക്കെയോ സംസാരിക്കുന്നുണ്ട്,,, വയലിൽ എന്തൊക്കെയോ ശബ്ദം കേട്ടു വല്യേട്ടൻ ഒന്ന് ചുറ്റുഭാഗം സൂക്ഷിച്ചു നോക്കിയതും നെൽകതിരുകൾ ഇളകുന്നതും ഏറുമാടത്തിൽ നിന്നും ആരൊക്കെയോ ചാടുന്നതും കണ്ട് വല്യേട്ടൻ പതിയെ സഖാവിന്റെ കയ്യിൽ പിടിച്ചു,,, "ദ്രുവേ,,,, അടി വരുന്നുണ്ട്,,,, "

സംഭവം കത്താതെ സഖാവ് ചുറ്റും നോക്കിയതും വല്യേട്ടൻ അവനെ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു,,, ആ നിമിഷം തന്നെ ഒരു വടി അവൻ നിന്നിരുന്ന വരമ്പത്ത് തട്ടി നിന്നു,,,സഖാവ് ഒരു സംശയത്തിൽ അങ്ങോട്ട്‌ നോക്കിയതും ഒരുത്തൻ വീണ്ടും അവന് നേരെ വടി വീശാൻ ഒരുങ്ങിയതും സഖാവ് അവന്റെ നെഞ്ചിൽ നോക്കി ഒന്ന് തൊഴിച്ചു,,, കൂടുതൽ പേര് അവർക്ക് അടുത്തേക്ക് വരുന്നത് കണ്ടതും വല്യേട്ടൻ അവനെയും പിടിച്ചു വലിച്ചു കൊണ്ട് ഓടി,,,,,അവർക്ക് പിറകിൽ കുറച്ച് പേർ വടിയും ആയുധങ്ങളുമായി ഓടി വരുന്നുണ്ടായിരുന്നു,, അവർ ഓടി പാടത്തു നിന്നും കയറി ഒരു മരത്തിന് മറവിൽ നിന്നു,,, രണ്ട് പേരും ഒരുപോലെ ഒന്ന് എത്തി നോക്കിയതും ഒരുത്തൻ അവരെയും തിരഞ്ഞു കൊണ്ട് കയ്യിൽ കത്തിയുമായി വരുന്നത് കണ്ട് വല്യേട്ടൻ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് ഒന്ന് തുടച്ചു കളഞ്ഞു,,, സഖാവിന്റെ മുഖം ദേഷ്യത്താൽ ചുവന്നിരുന്നു,,, സഖാവ് അങ്ങോട്ട്‌ പോകാൻ നിന്നതും വല്യേട്ടൻ ഒന്ന് തടഞ്ഞു വെച്ചു,,, "അത് ദേവന്റെ വലം കയ്യാണ്,,,, അവന് വേണ്ടി കൊല്ലും കൊലയും ചെയ്തു നടക്കുന്നവൻ,,, " വല്യേട്ടൻ പറഞ്ഞു,,, അപ്പോഴേക്കും അവൻ ആ മരത്തിനടുത്ത് എത്തിയിരുന്നു,,, സഖാവ് ചുറ്റും ഒന്ന് പരതിയതും താഴെ കിടക്കുന്ന ഒരു മരകഷ്ണം കണ്ട് അവൻ അത് കാല് കൊണ്ട് തട്ടി കയ്യിൽ ആക്കി,,,

അയാൾ കൂടുതൽ മരത്തിന്റെ മറവിലേക്ക് വന്നതും അവന്റെ നെഞ്ചിൽ ആ മരം പതിഞ്ഞതും ഒരുമിച്ച് ആയിരുന്നു,,, അയാളുടെ കയ്യിൽ നിന്നും കത്തി തെറിച്ചു പോയി,,, അയാൾ വേദന കൊണ്ട് ഒന്ന് പിന്നിലേക്ക് പോയി നെഞ്ചിൽ കൈ വെച്ച് കൊണ്ട് മുന്നോട്ട് നോക്കിയതും മുണ്ടും മടക്കി കുത്തി മുന്നോട്ട് വരുന്ന സഖാവിനെ കണ്ട് അവൻ ഒരു നിമിഷം നിന്ന് പോയി,,, അവൻ വീണ്ടും മുന്നോട്ട് കുതിച്ചതും സഖാവിന്റെ കയ്യിലെ മരകഷ്ണം അവന്റെ മുഖത്തായി തന്നെ പതിഞ്ഞു,,, അവൻ നിലം പതിച്ചു,,, അപ്പോഴേക്കും ബാക്കിയുള്ളവരും അവിടെ എത്തിയിരുന്നു,,, വല്യേട്ടനും സഖാവും ചേർന്നു ഓരോരുത്തരെയായി സൈഡ് ആക്കുന്നതിനിടയിൽ അപ്പോഴേക്കും അടുത്തുള്ള വീട്ടിൽ എല്ലാം ശബ്ദം കേട്ടു വെളിച്ചം കത്തിക്കുന്നുണ്ടായിരുന്നു,,,, അത് കണ്ടതും അവർ സഖാവിനെയും വല്യേട്ടനെയും തള്ളി മാറ്റി കൊണ്ട് ഓടിയതും വീടുകളിൽ നിന്നും ഓടി വന്ന ആണുങ്ങളിൽ ചിലർ അവർക്ക് പിന്നാലെയായി ഓടി,,, അപ്പോഴേക്കും രാമേട്ടൻ അവർക്കരികിലോട്ട് വന്നു കൊണ്ട് റാന്തൽ അവർക്ക് മുഖത്തെക്ക് അടുപ്പിച്ചു,,,

"നിങ്ങൾ,,,,തമ്പ്രാകുട്യോളല്ലേ,,,,ഭവാനി തമ്പുരാട്ടിയുടെ പേരകുട്ടികൾ,,,, " അയാൾ ചോദിച്ചതും അവർ ഒന്ന് തല കുലുക്കി,,, "അത് ആ ദേവന്റെ ഗുണ്ടകൾ ആണ്,,,, നിങ്ങൾ വേഗം തറവാട്ടിലേക്ക് പോകാൻ നോക്ക്,,, " അയാൾ പറഞ്ഞതും സഖാവ് ആരോടെന്നില്ലാത്ത ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ട് മുന്നോട്ട് നടന്നു,,, പിറകെ വല്യേട്ടൻ കൈ താങ്ങി പിടിച്ചു കൊണ്ട് നടന്നു,,,, "ഇവിടെ നടന്ന കാര്യങ്ങൾ ഒന്നും ധനുവിനോട് പറയാൻ നിൽക്കേണ്ട,,,അത് എല്ലാവരുടെയും ചെവിയിൽ എത്തിയാൽ അറിയാലോ,,, " "ടാ,,, ഇതെന്താടാ ചോര,,, " വല്യേട്ടൻ പറഞ്ഞതും അവൻ ഒന്ന് കുനിഞ്ഞു കാലിലേക്കു നോക്കി,,, "അത് ആരുടെയോ കത്തി ചെറുതായി തട്ടിയതാകും,,,, കുഴപ്പം ഒന്നും ഇല്ല,,,, " "ടാ എനിക്ക് നല്ലോണം കുഴപ്പം ഉണ്ടട,,, എന്റെ കൈ ഇളക്കാൻ പോലും പറ്റുന്നില്ല,,,, " അവൻ കൈ ഒന്ന് തടവി കൊണ്ട് പറഞ്ഞതും സഖാവ് അതൊന്നും ശ്രദ്ധിക്കാതെ തറവാടിന്റെ പഠിപ്പുര കടന്നതും ഉമ്മറത്തു തന്നെ അവരെയും നോക്കി കൊണ്ട് നിൽക്കുന്ന ആളുകളെ കണ്ട് അവർ ഒന്ന് സ്റ്റെക്ക് ആയി,,,,

"തറവാട് മുഴുവൻ ഉണ്ടല്ലോടാ,, " വല്യേട്ടൻ അവന്റെ ചെവിയിൽ ആയി പറഞ്ഞു,,,,അതിനോടൊപ്പം തന്നെ വല്യേട്ടൻ വീടിന്റെ പിന്നിലേക്ക് ഒന്ന് വലിഞ്ഞതും അത് കണ്ട് കൊണ്ട് ധനു നിറവയറും താങ്ങി പിടിച്ചു കൊണ്ട് വീടിന്റെ അടുക്കള ഭാഗത്തേക്ക് ആരും കാണാതെ നടന്നു,,,, സഖാവ് ആദ്യം വല്യേട്ടനെ ഒന്ന് നോക്കി എങ്കിലും മുങ്ങി എന്ന് മനസ്സിലാക്കി കൊണ്ട് മടക്കി കുത്തിയ മുണ്ട് ഒന്ന് താഴ്ത്തി മുറിവ് മറച്ചു കൊണ്ട് ഉമ്മറത്തേക്ക് കയറിയതും മുത്തശ്ശി അടക്കം എല്ലാം അവനെ നോക്കി പേടിപ്പിക്കുന്നുണ്ട്,,, തുമ്പിയാണെങ്കിൽ കുഞ്ഞിനേയും താങ്ങി പിടിച്ചു കൊണ്ട് അവനെ നോക്കി കളിയാക്കി ചിരിക്കുകയാണ്,,, "നിന്നോട് ഞാൻ പറഞ്ഞതല്ലേടാ ഇന്ന് പുറത്തേക്ക് ഒന്നും പോകരുത് എന്ന്,, ഇന്ന് നിന്റെ കല്യാണം അല്ലായിരുന്നോ,,, എന്നിട്ട് അവൻ കയറി വന്ന സമയം കണ്ടോ,,, " മുത്തശ്ശി പതിവിലും ശബ്ദം ഉയർത്തി കൊണ്ട് പറഞ്ഞതും അവൻ ഒരു ചിരിയാലെ അവരെ ഒന്ന് ചേർത്തു പിടിച്ചു കൊണ്ട് നെറ്റിയിൽ ഒന്ന് ചുംബിച്ചു,,, "ഞാൻ തുമ്പിയോട് പറഞ്ഞിരുന്നല്ലോ,,,, " അതോടെ എല്ലാവരുടെയും നോട്ടം തുമ്പിയിൽ എത്തി നിന്നു,,,തുമ്പി ആണെങ്കിൽ കുടുങ്ങിയ മട്ടെ എല്ലാവരെയും മാറി മാറി നോക്കി,,, "എന്നോടോ,,,, " "പിന്നെ നിന്നോട് തന്നെ,,, നിന്നോട് ഞാൻ പറഞ്ഞില്ലേ ഞാൻ പുറത്ത് പോകും എന്ന്,,,, "

അവൻ അവളോടായി ചോദിച്ചു കൊണ്ട് അവളെ നോക്കി കളിയാക്കി ചിരിച്ചു,,, "അത് എന്നോട് പറഞ്ഞതാ,,, എന്ന എങ്ങോട്ടാ പോകുന്നത് എന്ന് പറഞ്ഞില്ല സത്യം,,,, " അവൾ ഒരു പാവം കണക്കെ പറഞ്ഞു,,, "മതി,,,വിസ്താരണ,,,,എല്ലാവരും അകത്തേക്ക് കയറ്,,,, " ഉള്ളിലേക്ക് കയറുന്നതിനിടയിൽ മുത്തശ്ശി പറഞ്ഞതും പാറു തുമ്പിയുടെ കയ്യിൽ നിന്നും അമ്മുമോളെ എടുത്തു കൊണ്ട് അവരുടെ ഒപ്പം ഉള്ളിലേക്ക് കടന്നു,,, ബാക്കിയുള്ളവരും കടന്നതോടെ തുമ്പി സഖാവിനെ നോക്കി ഒന്ന് കണ്ണുരുട്ടി കൊണ്ട് ഉള്ളിലേക്ക് കടന്നതും സഖാവ് ഒരു ചെറു ചിരിയാലെ അവളെ അടുത്തേക്ക് ഓടി അവളെ ഒന്ന് ചേർത്തു പിടിച്ചു,,, "എന്തോന്നാടി മുഖത്തിന്‌ ഒരു കനം,,,," "സഖാവ് എവിടെ പോയിരുന്നതാ,,,," അവന്റെ ഷർട്ട് ഒന്ന് വാസനിച്ച് കൊണ്ട് അവൾ ചോദിച്ചു,,, "ഞാൻ പുറത്തേക്ക്,,,, " "അത് തന്നെയാ ചോദിച്ചത് ഏതു ചേറിൽ ഉരുളാൻ പോയിരുന്നത് ആണെന്ന്,,, നല്ലോണം മണം ഉണ്ട്,,, പോയി കുളിക്കാൻ നോക്ക്,,,, എന്നിട്ട് ഊട്ട് പുരയിൽ വന്നാൽ ചോറ് തരാം,, " അവനെ ഒന്ന് തള്ളി മാറ്റി കൊണ്ട് അവൾ പറഞ്ഞു,,, "നീ ചോറുണ്ടോടി,,,," "സഖാവ് ഇല്ലാതെ ഇത് വരെ കഴിച്ചിട്ടില്ലല്ലോ,,, പ്രത്യേകം ഒരു ചോദ്യം വേണോ,,, സഖാവ് ചെല്ല്,,, " അവനെ ഉന്തി പുറത്തേക്ക് ആക്കി കൊണ്ട് അവൾ പറഞ്ഞു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"മോളെ ഈ പാലും കൂടി കൊണ്ട് പൊയ്ക്കോ,,, പിന്നെ അമ്മു മോള് പാറുവിന്റെ കൂടെ കിടന്നോട്ടെ,,, " റൂമിലേക്കു പോകാൻ നിൽക്കുന്ന തുമ്പിയെ നോക്കി ഓപ്പോൾ പറഞ്ഞതും തുമ്പി ആദ്യം നോക്കിയത് അമ്മയെയാണ്,,, അമ്മ ചെറു പുഞ്ചിരിയോടെ അവളെ നോക്കി ഒന്ന് കണ്ണിറുക്കി,,, "സഖാവ് പാല് കുടിക്കില്ല,,,, അമ്മു ഞങ്ങളുടെ കൂടെ തന്നെ കിടന്നോട്ടെ,,,, അവൾക്ക് ശീലല്യാത്തിടത്ത് കിടന്നാൽ രാത്രി കരയും,,,, " അതും പറഞ്ഞു കൊണ്ട് അവരുടെ മറുപടിക്ക് പോലും കാത്തു നിൽക്കാതെ അവൾ നടന്നകന്നതും അമ്മ ചെറുതിലെ ഒന്ന് ചിരിക്കുന്നുണ്ടായിരുന്നു,,, റൂമിലേക്ക് കടക്കുമ്പോൾ തന്നെ അവൾ കാണുന്നത് കുഞ്ഞിനെയും കെട്ടിപിടിച്ചു കിടക്കുന്ന സഖാവിനെയാണ്,,, അത് കണ്ട് കൊണ്ട് അവൾ ഒന്ന് ചിരിച്ചു കൊണ്ട് ഡോർ ലോക്ക് ചെയ്തു ഷെൽഫിൽ നിന്നും ഫസ്റ്റ് ഐട് എടുത്ത് സഖാവിന്റെ കാലിന്റെ അടുത്ത് ചെന്നിരുന്നു കാലിൽ നിന്നും മുണ്ട് ഒന്ന് മാറ്റി മുറിവിൽ മരുന്ന് തേച്ചു ഡ്രസ്സ്‌ ചെയ്തു,,,,അവളുടെ കയ്യിന്റെ ചൂട് ഏറ്റിട്ടാണ് അവൻ ഉറക്കത്തിൽ നിന്നും ഉണർന്നത്,,,,

അവൻ ഒന്ന് നേരെ നോക്കിയതും തുമ്പി ചെയ്യുന്ന പ്രവർത്തി കണ്ട് അവൻ ഒരു സംശയത്തിൽ അവളെ ഉറ്റു നോക്കി,,,, അവന്റെ നോട്ടം കണ്ടതും അവൾ ഒന്ന് ചിരിച്ചു,,, "ഞാൻ കണ്ടായിരുന്നു,,,, മറച്ചു പിടിക്കുന്നത്,,, എന്ത് തട്ടിയതാ,,,നല്ലോണം മുറിവ് ആയല്ലോ,,, " അവളുടെ നിഷ്കളങ്കമായ വാക്കുകൾ കേട്ടു അവൻ ബെഡിൽ ഒന്ന് മലർന്നു കിടന്നു,,, "ഒന്നും ഇല്ലടി,,, ഒന്ന് വീണതാ,,,, " അവൻ അത് പറഞ്ഞതും അവൾ അവന്റെ അരികിൽ ആയി വന്നിരുന്നു,,, അവന്റെ നെഞ്ചിൽ കിടക്കുന്ന അമ്മുവിനെ ഒന്ന് നോക്കി നിന്നു,,,, "നീ എന്താടി നോക്കി നിൽക്കുന്നത് വന്നു കിടക്കാൻ നോക്ക്,,, നാളെ നേരത്തെ പോകണ്ടേ,,, " അവന്റെ വാക്കുകൾ കേട്ടാണ് അവൾ അമ്മുവിൽ നിന്നും കണ്ണ് മാറ്റുന്നത് അവൾ ലൈറ്റ് ഓഫ് ചെയ്തു അവന്റെ ഇടതു നെഞ്ചിൽ ആയി സ്ഥാനം പിടിച്ചു കൊണ്ട് ഉറങ്ങുന്ന അമ്മു മോളുടെ കയ്യിൽ ഒന്ന് കോർത്തു പിടിച്ചു,,, അവനും ഒരു സംതൃപ്തിയിൽ അവളെ ചേർത്തു പിടിച്ചിരിരുന്നു,,,, "സഖാവെ,,," "എന്താടി,,,, "

"ഒരിക്കെ ഞാൻ ക്ഷേത്രത്തിൽ ആമ്പൽ വെച്ച് പ്രാർത്ഥിച്ചത് ഓർമ്മയുണ്ടോ,,,,, " "പിന്നെ ഇല്ലാതെ എന്താണ് പ്രാർത്ഥിച്ചത് എന്ന് നീ ഇത് വരെ എന്നോട് പറഞ്ഞില്ലല്ലോ,,,, എത്ര തവണ ചോദിച്ചതാ,,, " അവൻ ഒരു കുസൃതിയോടെ പറഞ്ഞതും അവൾ ഒന്ന് തല ഉയർത്തി അവന്റെ കവിളിൽ ആയി ഒന്ന് ചുണ്ടമർത്തി കൊണ്ട് വീണ്ടും അവന്റെ നെഞ്ചിൽ മുഖം അമർത്തി,,, "ഇതാ പ്രാർത്ഥിച്ചത്,,,,എന്നും ഈ നെഞ്ചിന്റെ ചൂടിൽ,,, എന്റെ സഖാവിന്റെ സംരക്ഷണയിൽ കഴിയാൻ പറ്റണേന്ന്,,,, " അവൾ പറയുമ്പോൾ അവൻ അറിയുന്നുണ്ടായിരുന്നു അവളുടെ നെഞ്ചം പതിവിലും ഉറക്കെ മിഡിക്കുന്നത്,,, അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു,,, അവന്റെ കൈകൾ അവളുടെ മുടി ഇഴകളിലൂടെ തഴുകി,,,....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story