പ്രണയമഴ: ഭാഗം 43

pranayamazha

എഴുത്തുകാരി: THASAL

"വരട്ടെ മുത്തശ്ശി,,,, " തുമ്പി മുത്തശ്ശിയുടെ കയ്യിൽ പിടുത്തമിട്ടു കൊണ്ട് ചോദിച്ചതും മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു,,, "ഇനി എന്ന തുമ്പികുട്ട്യേ,,,, ഈ മുത്തശ്ശിയുടെ കണ്ണടയും മുന്നേ വരോ,,, മുത്തശ്ശിയെ കാണാൻ,,,, " അവരുടെ വാക്കുകളിൽ സങ്കടം നിഴലിച്ചു,,, തുമ്പിയുടെ കണ്ണുകളും നിറഞ്ഞ് വന്നു,,, തുമ്പി ഒരു ആശ്രയത്തിനെന്ന പോലെ സഖാവിനെ നോക്കിയതും അവൻ വേറെ എങ്ങോട്ടോ നോക്കി നിൽക്കുകയായിരുന്നു,,, "മോളെ കരയിപ്പിക്കാതെ അമ്മേ,,, അവർ അടുത്ത് തന്നെ വരുമല്ലോ,,, മോള് പോയിട്ട് വാ,,, " ഓപ്പോൾ പറഞ്ഞതും തുമ്പി ഒന്ന് ചിരിക്കാൻ ശ്രമിച്ചു കൊണ്ട് അമ്മു മോളെ എടുത്തു നിൽക്കുന്ന പാറുവിന്റെ അടുത്തേക്ക് പോയി,,, പാറു കരയാൻ വെമ്പി നിൽക്കുന്നുണ്ടായിരുന്നു,,, പാറുവിന്റെ മുടിയിലൂടെ ഒന്ന് തലോടി കൊണ്ട് അവൾ കുഞ്ഞിനെ എടുക്കാൻ നോക്കിയതും പാറു കുഞ്ഞിന്റെ നെറ്റിയിൽ ഒന്ന് ഉമ്മ വെച്ചു കൊണ്ട് തുമ്പിയുടെ കയ്യിൽ ഏൽപ്പിച്ചു കരഞ്ഞു കൊണ്ട് ഉള്ളിലേക്ക് ഓടി,,, തുമ്പി ദയനീയമായി കല്യാണിയെ ഒന്ന് നോക്കിയതും അവളുടെ കണ്ണുകളും നിറഞ്ഞു വന്നിരുന്നു,,,

തുമ്പി നിറഞ്ഞ് വന്ന കണ്ണുകൾ ഓണം തുടച്ചു കൊണ്ട് വേറെ ആരെയും നോക്കാതെ അവിടെ നിന്നും ഇറങ്ങി കാറിൽ കയറി ഇരുന്നു,,, ഒരുപക്ഷെ ഇനിയും പിടിച്ചു നിൽക്കാൻ അവൾക്ക് ആകുമായിരുന്നില്ല,,, "അമ്മ വരട്ടെ,,,, " അമ്മയും മുത്തശ്ശിയോട് ചോദിച്ചതും മുത്തശ്ശി അവരുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു,, "പോയിട്ട് വാ മോളെ,,, " ആ ചുണ്ടുകൾ വിതുമ്പി,,,അച്ഛൻ അമ്മയെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് കാറിൽ കയറിയതും സഖാവ് എല്ലാവരെയും നോക്കി ഒന്ന് തല കുലുക്കി,,,അത് കണ്ടതും വല്യേട്ടൻ വീട്ടിൽ നിന്നും ഒന്ന് ഇറങ്ങി വന്നു,,, "എത്തിയിട്ട് വിളിക്കാം,,, " വല്യേട്ടന്റെ തോളിൽ ഒന്ന് തട്ടി കൊണ്ട് അവൻ പറഞ്ഞതും വല്യേട്ടൻ അവന്റെ കയ്യിൽ ഒന്ന് പിടിച്ചു,,, "നീ ഇന്ന് ദേവനെ കാണാൻ പോയിരുന്നല്ലേ,,, " പതിഞ്ഞ സ്വരത്തിൽ ഉള്ള വല്യേട്ടന്റെ ചോദ്യം കേട്ടു അവൻ ചുറ്റും ഒന്ന് നോക്കി കൊണ്ട് തലകുലുക്കി,,, "സൂക്ഷിക്കണം,,, " വല്യേട്ടന്റെ മുഖത്ത് പേടി വ്യക്തമായിരുന്നു,,, "ഇനി അവൻ സൂക്ഷിച്ചോളും,,, അതിനുള്ളത് കൊടുത്തിട്ടുണ്ട്,,,, എന്ന ശരിടാ,,, പോട്ടെ,,, "

സഖാവ് ഒന്ന് ചിരിച്ചു കൊണ്ട് കാറിൽ കയറിയതും വല്യേട്ടൻ അവൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകാതെ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 രാത്രി വൈകിയതോടെ അവർ വീട്ടിൽ എത്തി,,, അമ്മു ഉറക്കത്തിലേക്ക് വീണിരുന്നു,,, "ടാ നീ പോയി കുഞ്ഞിനെ റൂമിൽ കിടത്ത്,,,തുമ്പിക്ക് മോളെയും കൊണ്ട് കയറാൻ പറ്റില്ല,,,, " അമ്മ പറഞ്ഞത് കേട്ടാണ് അവനും ഓർമ വന്നത് അവൻ തുമ്പിയുടെ തോളിൽ തല ചായ്ച്ചു കിടക്കുന്ന മോളെ വാരി എടുത്തു കൊണ്ട് മുകളിലേക്ക് കയറി,,, അമ്മയും അച്ഛനും റൂമിലേക്ക് പോയതോടെ തുമ്പി എന്തോ ഓർത്ത് കൊണ്ട് പഴയ റൂമിലേക്ക് കടന്നു,,,,ഒന്ന് ഫ്രഷ് ആയി ഇറങ്ങി ഷെൽഫിൽ നിന്നും കയ്യിൽ ഒതുങ്ങുന്ന ഡ്രെസ്സും എടുത്ത് അവൾ മുകളിലേക്ക് നടന്നു,,, അവൾ കടന്ന് ചെല്ലുമ്പോൾ സഖാവ് ഫ്രഷ് ആയി ഇറങ്ങുന്നതെ ഒള്ളൂ,,, അവൾ ഒരു ചിരിയോടെ റൂമിലേക്ക്‌ കടന്നു ഷെൽഫ് തുറന്ന് ഒരു ചെറിയ മൂലയിൽ ഡ്രസ്സ്‌ വെച്ച് കൊണ്ട് ഒന്ന് തിരിയാൻ നിന്നതും തന്നെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ നിൽക്കുന്ന സഖാവിനെ കണ്ട് അവൾ ഒന്ന് ഞെട്ടി കൊണ്ട് നെഞ്ചിൽ കൈ വെച്ച് നന്നായി ശ്വാസം വലിച്ചു,,,,

"എന്താ സഖാവെ,,, ഇപ്പോൾ തന്നെ അറ്റാക് വന്നേനെ,,,, " വിറയൽ മറച്ചു അവൾ പറയുന്നത് കേട്ടു അവൻ ഒന്ന് ചിരിച്ചതെയൊള്ളു,,, അവൻ മെല്ലെ തോളിൽ ഇട്ട തോർത്ത്‌ എടുത്ത് അവളുടെ തല ഒന്ന് തോർത്തി കൊടുത്തു,,, "തല തോർത്തിതരാൻ ആണെന്റെ തുമ്പികുട്ട്യേ,,,,,, പനി പിടിച്ചാലേ നോക്കാൻ ഞാൻ മത്രേം കാണൂ,,, " അവന്റെ സംസാരം കേട്ടു അവൾ അവനെ തന്നെ നോക്കി നിന്നു,,, "എന്റെ അമ്മയും ഉണ്ടാകുമല്ലോ,,,, " "ചെറിയ കുട്ടിയല്ലേ അമ്മയെയും കെട്ടിപിടിച്ചു കിടക്കാൻ,,,, " അവൻ ഒന്ന് പുച്ഛിച്ചു കൊണ്ട് പറഞ്ഞു,,, "ഞാൻ ഇപ്പോഴും ചെറിയത് തന്നെയാ,,," "പിന്നെ,,, ഒരു ചെറിയ കുട്ടിയുടെ അമ്മയാണെന്നെ ഒള്ളൂ,,,, " അവൻ വാപൊത്തി ചിരിച്ചു കൊണ്ട് പറഞ്ഞതും അവൾ ഒന്ന് കൊഞ്ഞനം കുത്തി കൊണ്ട് ബെഡിൽ അമ്മു മോളുടെ ചാരെ കയറി കിടന്നു കൊണ്ട് അവളെ ഒന്ന് ചേർത്ത് പിടിച്ചു,,, "ഇങ് മാറി കിടക്കടി,,,,, അവിടെ ഞാനാ,,, " "ഇവിടെ സഖാവിന്റെ പേരൊന്നും എഴുതി വെച്ചിട്ടില്ലല്ലോ,,,, ഞാനാ ഇന്ന് മോളുടെ കൂടെ കിടക്കുന്നത്,,,, " "എടുത്ത് പുറത്തേക്ക് എറിയും തീപ്പെട്ടികൊള്ളി,,,, "

"ദേ സഖാവെ,,, എനിക്ക് ഉറക്കം വരുന്നുണ്ട്,,, ലൈറ്റ് ഓഫ് ചെയ്തു വന്നു കിടക്കാൻ നോക്ക്,,,എന്ത് പറഞ്ഞാലും ഞാൻ മാറി തരില്ല,,," കുഞ്ഞിനെ ഒന്ന് കൂടെ ചുമരിനോട് ചേർത്ത് കിടത്തി അവളെ ഒന്ന് കെട്ടിപിടിച്ചു കൊണ്ട് തുമ്പി കണ്ണടച്ചതും സഖാവ് ഒന്ന് ചിരിച്ചു കൊണ്ട് അവൾക്കരികിലായി കിടന്നു കൊണ്ട് ലൈറ്റ് ഓഫ് ചെയ്തു,,,,,അവൻ അരണ്ട വെളിച്ചത്തിൽ തിരിഞ്ഞു കിടക്കുന്ന തുമ്പിയെ കാണുമ്പോൾ അവന്റെ മുന്നിലേക്ക് വന്നത് പണ്ടത്തെ ആ പൊട്ടിപെണ്ണായിരുന്നു,,, അവൻ ഒന്ന് ചിരിച്ചു കൊണ്ട് തലയിൽ കയ്യൂന്നി കൊണ്ട് അവളെ നോക്കി കിടന്നു,,,, "സഖാവെ,,,, " "എന്താടി,,,, " അവൻ അല്പം ദേഷ്യം കലർത്തി കൊണ്ട് ചോദിച്ചു,,, "സഖാവിന് ദേഷ്യമായോ,,,, " അവൾ തിരിഞ്ഞു നോക്കാതെ ചോദിക്കുന്നത് കേട്ടു അവൻ ചിരിക്കുകയായിരുന്നു,,, "ദേഷ്യമായെങ്കിൽ,,,, " "എന്നെ കെട്ടിപിടിച്ചോ,,, എനിക്ക് പേടിയായിട്ടാ,,, " അവളുടെ സംസാരം കേട്ടു അത് വരെ അടക്കി വെച്ച ചിരി അറിയാതെ തന്നെ പുറത്ത് വന്നു,,, "കളിയാക്കല്ലേ,,,, സത്യായിട്ടും പേടിയായിട്ടാ,,,,,"

ഒന്ന് തിരിഞ്ഞു പോലും നോക്കാതെയുള്ള അവളുടെ സംസാരം കേട്ടു അവൻ ചിരി ഒന്ന് ഒതുക്കി കൊണ്ട് അവളുടെ അരയിലൂടെ കയ്യിട്ട് ചുറ്റിപിടിച്ചു,,, അവൾ കുഞ്ഞിനെ ഒന്ന് കൂടെ തന്റെ മാറിലേക്ക് ചേർത്ത് കൊണ്ട് തന്നെ ചുറ്റിപിടിച്ച സഖാവിന്റെ കൈ എടുത്ത് മോളെ കൂടി അതിൽ ചേർത്തു പിടിച്ചു,,, അറിയാതെ തന്നെ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു,,, "ഇതിനായിരുന്നോടി തീപ്പെട്ടികൊള്ളി,,, " അവളുടെ പിൻകഴുത്തിൽ ആയി പതിഞ്ഞതും അവൾ ഒന്ന് പൊള്ളിപിടഞ്ഞു കൊണ്ട് വീണ്ടും അവനോടു ചേർന്നു കിടന്നു,,,, അവളുടെ ചൊടികളിലും ഒരു പുഞ്ചിരി തത്തി കളിച്ചു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "തുമ്പി വേണേൽ സിന്ദൂരം തൊടെണ്ടാ,,,, " കുളിച്ചു മാറ്റി സിന്ദൂരം തൊടാൻ നിൽക്കുന്ന തുമ്പിയെ നോക്കി ഷർട്ട് ഇട്ടു കൊണ്ട് അവൻ പറഞ്ഞതും തുമ്പി ഒന്ന് തിരിഞ്ഞു നോക്കി,,, "അതെന്താ അങ്ങനെ പറഞ്ഞേ,,, " അവളുടെ മുഖം എന്ത് കൊണ്ടോ വാടിയിരുന്നു,, "കൊച്ച് കുട്ടിയല്ലേ,,, വിവാഹം കഴിഞ്ഞത് ആരെയും അറിയിക്കേണ്ട എന്ന് വെച്ച് പറഞ്ഞതാ,,, "

അവന്റെ വാക്കുകളിൽ കേട്ടു തുമ്പിയുടെ മുഖം കുറുമ്പോടെ തിരിഞ്ഞു,, അവൾ കയ്യിലെ സിന്ദൂരചെപ്പ് എടുത്ത് അവന്റെ അടുത്തേക്ക് വന്നു,,, അവൻ പിരികം പൊക്കി എന്താണെന്ന് ചോദിച്ചതും അവൾ അത് തുറന്ന് കൊണ്ട് അവന് നേരെ നീട്ടി,,, അവളുടെ നോട്ടം അവനിലേക്കും സിന്ദൂരത്തിലേക്കും നീണ്ടതോടെ അവൻ ഒരു ചെറുചിരിയോടെ ഒരു നുള്ള് സിന്ദൂരം അവളുടെ സീമന്ത രേഖയിൽ ചാർത്തി കൊടുത്തു,,, "എനിക്ക് ജീവനുള്ള കാലത്തോളം ഈ സിന്ദൂരവും താലിയും എന്നിൽ ഉണ്ടാകും,,, അത് എനിക്ക് ഒലിപ്പിച്ചു വെക്കേണ്ട ആവശ്യം ഇല്ല സഖാവെ,,, ആരേലും ചോദിച്ചാൽ ഞാൻ പറഞ്ഞോളാം എന്റെ സഖാവിന്റെ ആണെന്ന്,,, " അവൾ ഒരു കുറുമ്പോടെ പറയുന്നത് കേട്ടതും അവൻ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് മൂർദാവിൽ ഒന്ന് ചുണ്ടമർത്തി,,,അവളുടെ ചുണ്ടുകൾ ആ നെഞ്ചിൽ ആയി പതിഞ്ഞിരുന്നു,,, "ഇങ്ങനെ നിന്ന മതിയോ,,, കോളജിൽ പോകണ്ടേ,,,, " അവളെ ഒന്ന് അടർത്തി മാറ്റി കൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്ന് ചിണുങ്ങി,,, "ഇന്ന് പോണോ,,, "

"ഇന്ന് തന്നെ പോണം,,,, എന്റെ തീപ്പെട്ടികൊള്ളി പോയി റെഡിയായി വരാൻ നോക്ക്,,, സഖാവ് പോയി മോളുടെ ബുക്ക്‌ ഒക്കെ എടുത്ത് വെക്കാം,,,, ചെല്ല്,,,, " അവൻ അവളെ ഒന്ന് ഉന്തി തള്ളി വിട്ട് കൊണ്ട് താഴോട്ട് പോയി,,, അവളുടെ പണ്ടത്തെ റൂമിൽ ചെന്ന് എല്ലാം അടുക്കി പെറുക്കി ബാഗിൽ ആക്കി വെച്ചു കൊണ്ട് ഹാളിൽ പോയതും അച്ഛൻ ഭക്ഷണം കഴിക്കുന്നുണ്ട്,,, അമ്മ അടുത്തായി തന്നെ ഇരിക്കുന്നുണ്ട്,,, അച്ഛന് അരികിൽ ടേബിളിൽ ആയി ഇരുന്നു കൊണ്ട് അമ്മു അച്ഛന് വാരി കൊടുക്കുന്ന തിരക്കിൽ ആണ്,,, "ചിന്നോ,,,, " ഇടക്ക് അവൾ പറയുന്നത് കേട്ടു അച്ഛനും അമ്മയും വാപൊത്തി ചിരിച്ചു,,,സഖാവും ഒരു ചിരിയോടെ അവരുടെ അരികിൽ പോയി ഇരുന്നതും അമ്മ അവന് വേണ്ടി പ്ലേറ്റ് വെച്ചു കൊടുത്തു,,, ആവശ്യമുള്ളത് എടുത്ത് കഴിക്കുമ്പോഴേക്കും അമ്മു ടേബിളിൽ നിരങ്ങി അവന്റെ അരികിൽ എത്തിയിരുന്നു,, "സാവേ,,,, " "സഖാവിന്റെ അമ്മു കുട്ടി പാപ്പു കഴിച്ചോ,,,, " "കച്ചല്ലോ,,,, " അവൾ കൈ മലർത്തി കൊണ്ട് പറഞ്ഞതും അമ്മ അവളെ ഒന്ന് വാരി എടുത്തു,,, "അച്ഛനെ കഴിപ്പിച്ചും അവള് കഴിച്ചും അപ്പിടി മേലിൽ ആയി,,,," അവളുടെ ഡ്രസ്സ് ഒന്ന് തുടച്ചു കൊടുത്തു കൊണ്ട് അമ്മ പറഞ്ഞു,,, അപ്പോഴേക്കും തുമ്പി എത്തിയിരുന്നു,,, അവളും അവരോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങിയതും സഖാവ് ബുള്ളറ്റിന്റെ കീ എടുത്ത് കൊണ്ട് പുറത്തെക്ക് നടന്നു,,, "എന്റെ കൃഷ്ണ,,,, എന്നെ കൂട്ടാതെ പോകുംന്നാ തോന്നുന്നേ,,,

" അവൾ ഓരോന്ന് പിറുപിറുത്തു കൊണ്ട് കഴിച്ചു,,, "അമ്മാ പോയി,,,,, " പുറത്ത് നിന്നും സഖാവ് വിളിച്ചു പറഞ്ഞതും തുമ്പി ടേബിളിൽ നിന്നും എഴുന്നേറ്റു വെള്ളം കുടിച്ചു കൈ കഴുകി വന്നു കൊണ്ട് കുഞ്ഞിന് ഒരു ഉമ്മയും കൊടുത്തു ബാഗുമായി പുറത്തേക്ക് ഓടി,, അവളുടെ വരവ് കണ്ട് സഖാവ് അടക്കി ചിരിക്കുന്നുണ്ടായിരുന്നു,,, "എന്തിനാടി ഇങ്ങനെ പിടക്കുന്നെ ഒന്ന് നേരത്തെ ഒരുങ്ങി നിന്നാൽ എന്താ നിനക്ക്,,, " "അത് ശീലമായി പോയി സഖാവെ,,, മാറ്റാൻ പറ്റില്ല,,,, ഈ,,,, " ഒരു ഇളിയുമായി തുമ്പി അവന്റെ പിന്നിൽ കയറി ഇരുന്നു,,, "അത് തന്നെയാ പറഞ്ഞത് മാറ്റണം എന്ന്,,, " വണ്ടി മുന്നോട്ട് എടുത്തു കൊണ്ട് അവൻ പറഞ്ഞു,,,അവൾ അവനോടു ഒന്ന് ചേർന്നിരുന്നു,,, "സഖാവ് മുണ്ട് മാറ്റി പാന്റ് എടുത്താൽ എങ്ങനെ ഉണ്ടാകും,,, അത് പോലെയാ ഞാൻ എന്റെ ശീലം മാറ്റിയാൽ,,,, " അവൾ അടക്കിയ ചിരിയുമായി പറഞ്ഞു,,, അത് മിററിലൂടെ കണ്ട് കൊണ്ട് അവനും ഒന്ന് ചിരിച്ചു,, "എന്ന മാറ്റേണ്ട,,,," "എങ്ങനെ,,, " "എന്നാ മാറ്റേണ്ട എന്റെ തുമ്പികുട്ട്യേ,,,, " അവൻ ഒരു ഫ്ലോയിൽ പറയുന്നത് കേട്ടു അവൾ ഒന്ന് ചിരിച്ചു,,,...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story