പ്രണയമഴ: ഭാഗം 44

pranayamazha

എഴുത്തുകാരി: THASAL

"ക്ലാസിൽ പോയാൽ ചോദ്യം വരും,,, ആരാ ഈ പെണ്ണിനെ സ്വന്തമാക്കിയത് എന്ന്,,, അപ്പോൾ നീ എന്താ പറയുക,,, " സഖാവ് ചുറ്റും നോക്കി ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി കൊണ്ട് അവളെ ഒന്ന് ചേർത്ത് പിടിച്ചു,, അവളുടെ മുഖം രക്തവർണ്ണമായിരുന്നു,,, അധരങ്ങളിൽ ഒരു ചെറു പുഞ്ചിരിയും,,, "അത് ഞാൻ പറഞ്ഞോളാം സഖാവെ,,,, എന്തായാലും അവകാശിയെ മാറ്റി പറയത്തില്ല,,, എന്റെ സഖാവല്ലെ,,, " അവൾ മെല്ലെ അവന്റെ കൈ എടുത്ത് മാറ്റി കൊണ്ട് പറഞ്ഞു,,, "എന്ന നീ പൊയ്ക്കോ,,, ക്ലാസിൽ കയറാതെ കറങ്ങി നടക്കണ്ടാ,,," "മ്മ്മ്,,," അവൾ ഒന്ന് അമർത്തി മൂളി കൊണ്ട് തിരിഞ്ഞു നടന്നു,,, അവൾക്ക് പിറകെയായി അവനും,,, കോളേജിലേക്ക് കയറുമ്പോൾ അവൾ കാണുന്നുണ്ടായിരുന്നു അവന് ചുറ്റും പൊതിഞ്ഞു നിൽക്കുന്ന സെക്കന്റ്‌ ഇയഴ്സ് പിള്ളേരെ,,, അവൾ അവനെ ഒരു താക്കീതോടെ നോക്കി കൊണ്ട് ക്ലാസിലെക്ക് നടന്നു,,, കയറി ചെന്നതും അവളെ കണ്ട് കാർത്തു പെട്ടെന്ന് തന്നെ അവൾക്ക് വേണ്ടി സ്ഥലം നൽകി,,, അവൾ ഇരുന്നതും കാർത്തു അവളെ ചേർത്ത് പിടിക്കുകയായിരുന്നു,,

, "എന്റെ തുമ്പി,,, എത്ര ദിവസം ആയടി കണ്ടിട്ട്,,, സിന്ദൂരം എല്ലാം ഇട്ടു സുന്ദരി ആയിട്ടുണ്ട്,,, " അവൾ പറയുമ്പോഴും തുമ്പിയുടെ മുഖത്ത് ഒരു സന്തോഷം ഇല്ല,,, അവൾ വീർപ്പിച്ചു കെട്ടിയ മുഖവുമായി അവളെ ഒന്ന് നോക്കി,,, "എന്നാലും നീ വന്നില്ലല്ലോ,,, നിന്നെ ഞാൻ തലേന്ന് പോലും വിളിച്ചതല്ലെ,, " അവൾ ഒന്ന് പരാതി കണക്കെ പറഞ്ഞതും കാർത്തു ഒരു ചിരിയോടെ അവളുടെ കയ്യിൽ പിടിച്ചു,,, "അത് വരാൻ കഴിയാഞ്ഞത് കൊണ്ടല്ലേ,,, ഞാൻ കരുതിയതാ വരണം എന്ന്,,, കൃത്യമായി ആ സമയം തന്നെ ലക്ഷ്മിക്ക് എക്സാം വന്നു,, അവളെ ഒറ്റക്കിട്ട് വരാൻ സാധിക്കില്ലല്ലോ,,,,എന്റെ തുമ്പി അങ്ങ് ക്ഷമിക്ക്,,, " അവൾ തുമ്പിയുടെ നെറ്റിയിൽ ഒന്ന് വിരൽ വെച്ച് തട്ടിയതും തുമ്പിയും ഒന്ന് ചിരിച്ചു,,, "പിന്നെ വൈശാലി ചോദിച്ചിരുന്നു തുമ്പിയും ദ്രുവ് സാറും എന്തെ ഒരുമിച്ച് ലീവ് ആയി എന്ന്,, " "ആണൊ,,, എന്നിട്ട് നീ എന്താ പറഞ്ഞേ,,, " തുമ്പി ഒരു ആകാംഷയോടെ അവളുടെ അടുത്തേക്ക് ചെരിഞ്ഞിരുന്നു,, "ഞാൻ ഒന്നും പറഞ്ഞില്ല,,,, നീ തന്നെ പറഞ്ഞോട്ടെ എന്ന് കരുതി,,,, "

അപ്പോഴേക്കും ക്ലാസിലേക്ക് കയറി വരുന്ന പിള്ളേരുടെ കണ്ണുകൾ എല്ലാം തുമ്പിയിൽ പതിഞ്ഞു തുടങ്ങിയിരുന്നു,,,,ജേക്കബ് സർ ക്ലാസിലേക്ക് വന്നതും ആദ്യം നോക്കിയത് തുമ്പിയെയാണ്,,, അവളെ നോക്കി ഒന്ന് ചിരിക്കാനും മറന്നില്ല,,, ക്ലാസ്സ്‌ എടുക്കുമ്പോഴും പലരുടെയും കണ്ണുകൾ തുമ്പിയെ തേടി പോയി,,, പലരുടെയും കണ്ണുകളിൽ നിരാശ നിഴലിച്ചു,, അവൾ അതൊന്നും കൂസാക്കിയതെയില്ല,,, സർ ക്ലാസിൽ നിന്നും പോയതും ചില പെൺകുട്ടികൾ അവളുടെ ചുറ്റും കൂടി,,, "നിന്റെ മാരേജ് കഴിഞ്ഞോ,,,, " "മ്മ്മ്,,,, " അവൾ ചെറുചിരിയിൽ ഒരു മൂളലിൽ ഒതുക്കി,,, ചിലർക്ക് പരാതി വിളിച്ചില്ല എന്ന്,,, എല്ലാത്തിനും അവളുടെ പക്കൽ ഒരു പുഞ്ചിരി തന്നെ,,, "ചെക്കന്റെ ഫോട്ടോ ഉണ്ടോ,,, " ത്വരമൂത്ത് ഒരുത്തി ചോദിച്ചതും അവളുടെ കണ്ണുകൾ ചുറ്റും പരതി,,,, അവൾ പെട്ടെന്ന് എന്തോ കണ്ട പോലെ ജനാലക്കരികിൽ കണ്ണുകൾ ഉറപ്പിച്ചു,,,

ചൊടികളിലെ ചിരിയെ മാറ്റാതെ അങ്ങോട്ട്‌ കണ്ണു കൊണ്ട് കാണിച്ചതും അവർ അങ്ങോട്ട്‌ നോക്കിയതും വരാന്തയിൽ പിള്ളേരോട് സംസാരിച്ചു നിൽക്കുന്ന സഖാവിനെ കണ്ടതും എല്ലാം ഒരുപോലെ ഞെട്ടി,,,, "ദ്രുവ്,,സാറോ,,, " ഞെട്ടൽ പ്രകടമാക്കി കൊണ്ടുള്ള വൈശാലിയുടെ ചോദ്യത്തിന് തലയാട്ടിയത് കാർത്തുവായിരുന്നു,,, തുമ്പിയുടെ കണ്ണുകൾ അപ്പോഴും അവനിൽ തറഞ്ഞു നിന്നു,,,അവൻ അവളെ കണ്ടതും ഒരു പുഞ്ചിരിയും നൽകി കൊണ്ട് അവിടെ നിന്നും പോയി,,, അപ്പോഴും കാർത്തു അവരോട് തള്ളി മറിക്കുന്നുണ്ടായിരുന്നു,,, പത്ത് വർഷത്തെ പ്രണയം,,, പിന്നെ രഹസ്യമായ വിവാഹം,,,രണ്ട് വയസ്സുകാരി അമ്മു മോള്,,,, പിന്നെ എല്ലാവരെയും അറിയിച്ചു കൊണ്ടുള്ള വിവാഹം,,,ശുഭം,,,, തുമ്പിയാണെങ്കിൽ ഇതൊക്കെ എപ്പോ എന്ന രീതിയിൽ അവളെ നോക്കുന്നുണ്ട്,,, കാർത്തു അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചു,,, ആണൊ എന്നർത്ഥത്തിൽ നോക്കുന്ന എല്ലാത്തിനെയും നോക്കി അവൾ ഒരു ചിരിയിൽ തലയാട്ടി,,, "നിനക്ക് മോള് ഉണ്ടോ,,,," എല്ലാവരുടെയും കണ്ണുകളിൽ അത്ഭുതം ആയിരുന്നു,,,, "മ്മ്മ്,,, " അവൾ ഒന്ന് മൂളി,,, "

ഇവൾക്ക് നമ്മളെക്കാൾ ഏജ് ഉണ്ട്,,,രണ്ട് വർഷം പഠിപ്പ് മുടങ്ങിയതാ,,," കാർത്തു ഒന്ന് പൊക്കി അടിച്ചു,,,, തുമ്പി അവളെ നോക്കി ഒന്ന് കണ്ണുരുട്ടി,,, എല്ലാവരും പിരിഞ്ഞു പോയതോടെ തുമ്പി കാർത്തുവിന്റെ കയ്യിൽ ഒന്ന് പിച്ചി,,, "നീ എന്തൊക്കെയാടി ഈ പറഞ്ഞു കൂട്ടിയത്,,, സഖാവ് എങ്ങാനും അറിഞ്ഞാൽ,,, എന്റെ കൃഷ്ണ,,, " അവൾ ഒരു ആവലാതിയിൽ പറഞ്ഞു,,, "ഇച്ചിരി കയറ്റി ഒക്കെ പറയാം,,, " "അതിന് എന്റെ പ്രായം തന്നെ കൂട്ടണോ,,, " "പിന്നെ ഇപ്പോൾ നിനക്ക് 20 വയസ്സ്,,,, അപ്പോൾ രണ്ട് വയസ്സ്കാരി മോള് ഉണ്ട് എന്ന് പറഞ്ഞാൽ നീ പ്രെഗ്നന്റ് ആയത് എന്നാടി 17 വയസ്സിലോ,,, ആ ചോദ്യം വരാതിരിക്കാനാ അങ്ങനെ പറഞ്ഞത്,,,, " "നീ തള്ളിതള്ളി,,, എന്നെ കൊലക്കു കൊടുക്കുമോ,,, എനിക്ക് പേടിയാകുന്നുണ്ട്,,, അവരെങ്ങാനും അറിഞ്ഞാൽ,,, " "പിന്നെ അവർ നിന്റെ ബർത്ത് സിർട്ടിഫിക്കറ്റ് ചെക്ക് ചെയ്യാൻ പോകുകയല്ലെ,,,, " കാർത്തു ഒരു കൂസലും കൂടാതെ പറഞ്ഞപ്പോഴും തുമ്പി ഒരു പേടിയിൽ നഖം കടിച്ചു,,, "എനിക്ക് പേടിയാ,,,, " "എന്നാൽ ഇങ് വാ,,, ഞാൻ സത്യം അങ്ങ് പറയാം,,,, " "വേണ്ടാ,,,, " "എന്നാൽ അടങ്ങി ഇരിക്ക്,,, "

കാർത്തു എന്തൊക്കെയോ പറയുമ്പോഴും അവളുടെ ചിന്ത മുഴുവൻ പറഞ്ഞ നുണയെ പറ്റിയാണ്,,, അവളുടെ മനസ്സ് സഖാവിൽ എത്തി നിന്നു,,, "നീ ഇവിടെ ഇരി,,,ഞാൻ ഇപ്പോൾ വരാം,,, " "എങ്ങോട്ടാ,,, " "ഞാൻ ഇപ്പോൾ വരാം,,, " അതും പറഞ്ഞു കൊണ്ട് അവൾ വേഗം താഴേക്ക് ഇറങ്ങി,, അവിടെ മാറി നിന്ന് ഫോൺ ചെയ്യുന്ന സഖാവിനെ കണ്ടതും അവൾ വേഗം അങ്ങോട്ട്‌ പോയി അവന്റെ പിന്നിൽ നിന്ന് കൊണ്ട് ഒന്ന് തോണ്ടി,,, അവൻ ഒരു സംശയത്തിൽ തിരിഞ്ഞു നോക്കിയതും തനിക്ക് മുന്നിൽ എന്തോ ഒരു ആവലാതിയിൽ നിൽക്കുന്ന തുമ്പിയെ കണ്ട് ഒന്ന് പുഞ്ചിരിച്ചു,,, "ഞാൻ തിരിച്ചു വിളിക്കാം,,, ഓക്കേ,,, ഷുവർ,,, " അവൻ അതും പറഞ്ഞു കൊണ്ട് ഫോൺ വെച്ചതും തുമ്പി ചുറ്റിലും നിൽക്കുന്ന പിള്ളേരെ നോക്കി കൊണ്ട് അവനിലേക്ക് നോട്ടം മാറ്റി,, "എന്താ തുമ്പികുട്ട്യേ,,, ഒരു വിഷമം പോലെ,,, " അവൻ ചോദിച്ചതും അവൾ ഒരു വിഷമത്തിൽ അവനെ നോക്കി,,, "ഞാനൊരു കള്ളം പറഞ്ഞു,,, " അവളുടെ സംസാരം കേട്ടു അവന് ചിരി വരുന്നുണ്ടായിരുന്നു,,, "എന്താ പറഞ്ഞത് കേൾക്കട്ടെ,,,, "

അവൻ ചോദിച്ചതും അവൾ നടന്നത് മുഴുവൻ പറഞ്ഞു കൊണ്ട് മെല്ലെ ചുണ്ട് പുറത്തേക്ക് ഉന്തി അവനെ നോക്കി,,അവന് കേട്ടതിന്റെ ചിരിയാണോ അതോ അവളുടെ നിർത്തം കണ്ടാണോ എന്ന് അവന് പോലും അറിയില്ല,,, അവന്റെ ചിരി കണ്ടപ്പോൾ തന്നെ അവളുടെ ദേഷ്യവും കൂടി,,, അവൾ അവിടെ നിന്ന് പോകാൻ നിന്നതും സഖാവ് ആരും കാണാത്ത രീതിയിൽ അവളെ ഒന്ന് പിടിച്ചു വെച്ചു,, "എന്റെ തീപ്പെട്ടികൊള്ളി,,, ഇതിന് വേണ്ടിയാണോ നീ ഇങ്ങനെ വിഷമിച്ചെ,,, അത് സാരമില്ല,,,,പോട്ടെ,,,, നുണ എന്നൊന്നും പറയാൻ പറ്റില്ലല്ലോ,,, നമ്മൾ സ്നേഹിച്ചു,,, അത് സത്യം,,,പിന്നെ കല്യാണം കഴിച്ചു,,,അമ്മു നമ്മുടെ മോളാണ് എന്നതും സത്യം ആണ്,,, പിന്നെ ആകെ ഒരു നുണയുള്ളത് പത്ത് വർഷവും നിന്റെ ഏജ് അല്ലെ,,, അത് ചെറിയ നുണയല്ലെ,,, സാരല്യ,,, " അവൻ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞതും അവളുടെ മുഖവും തെളിഞ്ഞു വന്നു,,, "അത് കുഴപ്പല്യല്ലോ,,, " "ഏയ്‌,,, എന്ത് കുഴപ്പം,,, നീ ക്ലാസ്സിൽ പോകാൻ നോക്ക്,,, " അവൻ പറഞ്ഞതും അവൾ ഒന്ന് തിരിഞ്ഞു നടന്നു,,, ഇടക്ക് അവൾ എന്തോ ഓർത്ത പോലെ തിരികെ വന്നു,,,, "സഖാവെ,,,, ഇന്ന് ഞാൻ ഇന്ന് ഒരു പിരീഡ് മുന്നേ പോകുംട്ടൊ,,, " "ആ,,,പിരീഡ് ഞാൻ ആടി,,, " അവൻ അല്പം ദേഷ്യത്തിൽ പറഞ്ഞു,,,

"അത് കൊണ്ട് തന്നെയാ പറഞ്ഞത്,,, ഞാൻ കട്ട്‌ ചെയ്യും,,, സഖാവ് വീട്ടിലേക്ക് വന്നാൽ മതി,,, " അവൾ അതും പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോകുന്നതും നോക്കി അവൻ നിന്ന് പോയി,,, അവന്റെ ചുണ്ടിൽ ഒരു ചെറുപുഞ്ചിരിയും,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അമ്മേടെ വാവ കഴിച്ചേ,,,, " ഉമ്മറത്തിരുന്നു അമ്മുമോളെ മടിയിൽ ഇരുത്തി ചോറ് കൊടുക്കുന്നതിനിടയിൽ അവൾ പറഞ്ഞു,, അമ്മു കുറുമ്പോടെ കൈ തട്ടി മാറ്റി കൊണ്ട് വീണ്ടും കളിയിൽ മുഴുകി,,, "നല്ല മോളല്ലെ,,, " തുമ്പി അവളെ കഴിപ്പിക്കാൻ ആവുന്നതും ശ്രമിച്ചു,,, അമ്മു എന്തോ വാശിയോടെ കൈ തട്ടി മാറ്റി കൊണ്ടിരുന്നു,,, അപ്പോഴാണ് സഖാവിന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടതും അമ്മു വേഗം തന്നെ അവളുടെ മടിയിൽ നിന്നും പടിയിലേക്ക് ഇറങ്ങി നിന്നു,,,, "സാവ്,,,," അവൾ കൈ രണ്ടും അവന് നേരെ ഉയർത്തി കൊണ്ട് വിളിക്കുന്നുണ്ടായിരുന്നു,,, അവൻ ഒരു ചിരിയോടെ ബുള്ളറ്റിൽ നിന്നും ഇറങ്ങി വന്നു അവളെ ഒന്ന് എടുത്തു കൊണ്ട് തുമ്പിക്ക് അടുത്തായി തന്നെ ഇരുന്നു,,, "സഖാവിന്റെ മോള് ചോറ് കഴിച്ചോ,,,, " "കച്ചല്ലോ,,, "

അവൾ രണ്ടും കയ്യും മലർത്തി അവനെ നോക്കി പറയുന്നത് കേട്ടു തുമ്പി നാവ് കടിച്ചു കൊണ്ട് അവളെ നോക്കി,,, അത് കണ്ടതും അമ്മു രണ്ട് കണ്ണും കുഞ്ഞ് കൈകളാൽ പൊത്തി പിടിച്ചു കൊണ്ട് ഇടയിലൂടെ അവളെ നോക്കി,,, "ഒരു വറ്റ് കഴിച്ചിട്ടില്ല,,, വന്നത് മുതൽ സഖാവിനെ കൊണ്ട് വരാത്തതിൽ എന്നോട് പിണങ്ങിയിരിക്കുകയാണ്,,,, " "ആണൊ വാവേ,,, അമ്മൂട്ടീ അമ്മയോട് പിണങ്ങിയോ,,,, " അവൻ ചോദിച്ചതും അവൾ ഒന്ന് തലയാട്ടി,,, "സഖാവിന്റെ മോൾക്ക്‌ വിശക്കൂലെ,,,, തുമ്പിയോട് ചോറ് തരാൻ പറഞ്ഞേ,,, " അവൻ പറഞ്ഞതും അമ്മു വേണ്ടാ എന്നർത്ഥത്തിൽ തല ഇളക്കി,,,, "വേന്താ,,, " "അങ്ങനെ പറയരുത്,,,,,കഴിച്ചില്ലെൽ അമ്മൂട്ടിയോട് സഖാവ് പിണങ്ങും,,,, " അത് കേട്ടതും ആളുടെ ഭാവം മാറി,,, അവൾ ഒന്ന് ആണൊ എന്നർത്ഥത്തിൽ അവനെ ഒന്ന് നോക്കിയതും അവന്റെ തലയാട്ടൽ കൂടി ആയതോടെ തുമ്പിയെ തോണ്ടി ചോറ് കാണിച്ചു കൊടുക്കാൻ തുടങ്ങി,,, തുമ്പി നൽകുന്ന ഓരോ ഉരുളയും സഖാവിന്റെ മടിയിൽ ഇരുന്നു അവൾ കഴിക്കുമ്പോഴും അവരുടെ കളി ചിരികൾ ആ വീട്ടിൽ മുഴങ്ങി കേൾക്കുമ്പോഴും അത് കണ്ട് നിന്ന അച്ഛന്റെയും അമ്മയുടെയും മുഖത്ത് സംതൃപ്തിയായിരുന്നു,,,, ഒരു സന്തോഷവും,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ബെഡിൽ കിടന്ന വസ്ത്രങ്ങൾ മടക്കി ഷെൽഫിൽ വെക്കുമ്പോൾ ആണ് അവൾ പുറത്ത് പെയ്യുന്ന മഴ ശ്രദ്ധിച്ചത്,,,,അവൾ മെല്ലെ ജനാലക്കരികിലേക്ക് പോയി കൊണ്ട് മെല്ലെ അടഞ്ഞു കിടന്ന ജനാലകളിൽ ഒന്ന് തുറന്നു,,,പുറത്ത് കാലം തെറ്റി വന്ന മഴ ഭൂമിയിൽ ഒരു പുതു നനവ് നൽകി,,,,മണ്ണിന്റെ പുതു മണം നാസികയിലേക്ക് കടന്നു വന്നു,,, അവൾ അതെല്ലാം ആസ്വദിച്ചു കൊണ്ട് നിൽക്കുമ്പോൾ പിൻകഴുത്തിൽ ഒരു നിശ്വാസം വന്നു തട്ടിയതും അവളുടെ നെഞ്ച് പതിവിലും ശക്തിയായി മിഡിച്ചു,,,, അവൾ അറിയുന്നുണ്ടായിരുന്നു പ്രിയപ്പെട്ടവന്റെ സാനിധ്യം,,, പിൻകഴുത്തിൽ ഒരു നനുത്ത ചുംബനം നൽകി കൊണ്ട് അവൻ അവളുടെ തോളിൽ ആയി മുഖം അമർത്തിയതും അവൾ ഒന്ന് പിടഞ്ഞു,,, ഇത് വരെ ഉണ്ടാകാത്ത എന്തോ ഒരു വികാരം അവളെ പിടി കൂടിയിരുന്നു,,, "മോള്,,,, " അവളുടെ സ്വരം ഒന്ന് വിറച്ചു,,, "അമ്മയുടെ കൂടെയാ,,,, " അവനും വശ്യമായ ചിരിയിൽ പറഞ്ഞു,,, അവൻ അറിയുന്നുണ്ടായിരുന്നു അവളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ,,,, അന്ന് ആദ്യമായി അവന്റെ മുന്നിൽ അവൾക്ക് സ്വരം ഇല്ലായിരുന്നു,, അവളെ ഒന്ന് തിരിച്ചു നിർത്തി ആദ്യമായി ആ നനുത്ത ആധങ്ങളെ സ്വന്തമാക്കുമ്പോൾ അവളുടെ കൈ വിരലുകൾ അവന്റെ മുടി ഇഴകളിൽ സ്ഥാനം പിടിച്ചു,,,, പുറത്ത് മഴ ഭൂമിയിലേക്ക് തന്റെ പ്രണയം പകർത്തും പോലെ അവനും ഒരുമഴയായി അവളിൽ പെയ്തിറങ്ങുകയായിരുന്നു,,,, ഒരു പ്രണയമഴയായ്,,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 രണ്ട് വർഷത്തിന് ശേഷം.........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story