പ്രണയമഴ: ഭാഗം 45

pranayamazha

എഴുത്തുകാരി: THASAL

"വാവേ,,,,,അമ്പു,,,,,എണീക്ക്,,,, " കൊഞ്ചികൊണ്ടുള്ള അമ്മു മോളുടെ വിളി കേട്ടാണ് തുമ്പി അടുക്കളയിൽ നിന്നും റൂമിലേക്ക്‌ പോയത്,,, തുമ്പി ഡോറിന്റെ അടുത്ത് നിന്ന് കൊണ്ട് നോക്കിയതും നാല് വയസ്സ്കാരി അമ്മു തൊട്ടിലിൽ കിടക്കുന്ന ഒരു വയസ്സ്കാരൻ അമ്പുട്ടനെ ഉണർത്താൻ ഉള്ള ശ്രമം ആണ്,,,, അമ്പുവാണെങ്കിൽ ഒന്നും അറിയാതെയുള്ള ഉറക്കവും,,,, "അമ്പുട്ടാ,,,, എണീക്ക്,,, എനിക്ക് കളിക്കണം,,, എണീക്ക്,,,, " അവൾ തൊട്ടിൽ കുലുക്കി കൊണ്ട് വിളിക്കുന്നത് കേട്ടു തുമ്പിക്ക് ചിരിയാണ് വന്നത്,,,,,അവൾ ഇരുകയ്യും മാറിൽ കെട്ടി കൊണ്ട് അവളുടെ അരികിലേക്ക് പോയി,,, അവളുടെ പിന്നിൽ ചെന്ന് നിന്നതും അമ്മു പെട്ടെന്ന് തന്നെ തിരിഞ്ഞു നോക്കി,,,, "അമ്പുട്ടനെ ഉണർത്തിയിട്ടില്ല,,,, " ഇരു കയ്യും മലർത്തി കൊണ്ട് അമ്മു പറയുന്നത് കേട്ടു അവൾക്ക് എന്തെന്നില്ലാത്ത വാത്സല്യം തോന്നിയിരുന്നു,,, അവൾ ഒരു ചിരിയോടെ ഇരുകൈകളാൽ അവളെ ഒന്ന് എടുത്തുയർത്തി,,,, "അമ്മൂട്ടിക്ക് വയ്യാത്തോണ്ടാ,,,, ആരും കളിക്കാൻ കൂട്ടില്ല,,,, അമ്പുട്ടൻ വന്നാൽ എനിക്കും അവനും കളിക്കാലോ,,, "

ഒരു പരാതി കണക്കെ അവൾ പറയുന്നത് കേട്ടു പെട്ടെന്ന് തന്നെ തുമ്പി അവളുടെ കവിളിൽ ഒന്ന് ചുണ്ടമർത്തി,,, "തുമ്പിയമ്മക്ക് ജോലിയായത് കൊണ്ടല്ലേ മോളെ,,, നമുക്കെ അച്ഛന് ചായ ഉണ്ടാക്കി കൊടുത്തിട്ട് കളിക്കാലോ,,,, അപ്പോഴേക്കും അമ്പു ഉണരും,,, " "ഞാൻ അവനെ വിളിച്ചോട്ടെ തുമ്പിമ്മാ,,,, " അമ്മുവിന്റെ വാത്സല്യം നിറഞ്ഞ ചോദ്യം കേട്ടു തുമ്പി അമ്മുവിനെയും കൊണ്ട് അടുക്കളയിലേക്ക് നടന്നു,,, "അവൻ കുഞ്ഞല്ലെ,,, ഉറങ്ങിയില്ലേൽ കരയില്ലെ,,, " "കരയോ,,," കണ്ണ് വിടർത്തി കൊണ്ടുള്ള അമ്മുവിന്റെ ചോദ്യത്തിന് അവൾ ഒന്ന് തലയാട്ടി ചിരിച്ചു,,, "ആഹാ,,,, വന്നോ അച്ഛമ്മേടെ സുന്ദരി,,, " അവളെ കണ്ടതും കറിക്കരിയുന്ന അമ്മ ചോദിച്ചു തുമ്പി അവളെ സ്ലാബിൽ ഇരുത്തി കൊണ്ട് ബാക്കിയുള്ള അപ്പവും ചുട്ടെടുത്ത് കൊണ്ട് അമ്മുവിനെയും കൊണ്ട് റൂമിലേക്ക് പോയതും അപ്പോഴും ബാത്‌റൂമിൽ നിന്നും വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ട്,,, അവൾ വേഗം തന്നെ അമ്മയുടെ റൂമിലേക്ക് പോയി അമ്മുവിനെ ഒന്ന് കുളിപ്പിച്ചു കൊണ്ട് റൂമിലേക്ക് വന്നപ്പോഴേക്കും സഖാവും കുളി കഴിഞ്ഞു എത്തിയിരുന്നു,,,, "സഖാവെ,,,, "

അമ്മുവിന്റെ വിളിയിൽ വ്യക്തത വന്നിരുന്നു,,,സഖാവ് ഷർട്ട് ഒന്ന് ഇട്ടു കൊണ്ട് അവളെ നോക്കി ചിരിച്ചു,,, "വന്നോ സഖാവിന്റെ മോള്,,,, " "ഇന്നലെ അമ്മൂട്ടി ഒരുപാട് നോക്കി നിന്നല്ലോ,,, സഖാവ് വന്നില്ല,,, അമ്മൂട്ടിക്കും അമ്പുട്ടനും ഒരുപാട് സങ്കടായി,,, " അമ്മുവിന്റെ വാക്കുകളിൽ തന്നെ പരിഭവം നിറഞ്ഞു നിന്നിരുന്നു,,,, തുമ്പി അവനെ നോക്കി ഒന്ന് കണ്ണുരുട്ടി കാണിച്ചു കൊണ്ട് അമ്മു മോളെ ഡ്രെസ്സ് എടുവിച്ചു,,, "എങ്ങനെയാ കാത്തു നിൽക്കും എന്ന വല്ല ബോധവും ഉണ്ടോ,,,,,എങ്ങോട്ടെങ്കിലും ഇറങ്ങിയാൽ ഇങ്ങോട്ടുള്ള വരവ് കണക്കാ,,, രാത്രി മുഴുവൻ നോക്കി ഇരുന്ന് ഒരുപോള കണ്ണടച്ചിട്ടില്ല,,, " ഇടക്ക് തുമ്പിയുടെ വാക്കുകൾ കേട്ടു അവൻ ഒരു ചിരിയോടെ തല ചീകുന്നുണ്ട്,,, "എന്റെ തുമ്പികുട്ട്യേ,,,ഇങ്ങനെ കാത്തു നിൽക്കാൻ ആളുള്ളതും സുഖം അല്ലെ,,, " "വൈകുമ്പോൾ ആ സുഖം എനിക്ക് കിട്ടുന്നില്ല,,, ആധിയാ മനസ്സ് മുഴുവൻ,,,, സഖാവിന് അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല,,, " അവൾ പരാതിയോടെ പറഞ്ഞു കൊണ്ട് അമ്മു മോളുടെ മുടി വാരാനായി ചീർപ്പ് എടുത്തതും തൊട്ടിലിൽ കിടക്കുന്ന അമ്പുട്ടന്റെ കരച്ചിൽ ഉയർന്നു,,,

അവൾ ഒരു ആകുലതയോടെ അമ്മുവിനെയും തൊട്ടിലിലേക്കും മാറി മാറി നോക്കിയതും സഖാവ് ഒരു കള്ള ചിരിയോടെ അവളുടെ കയ്യിൽ നിന്നും ചീർപ്പ് വാങ്ങി മോളുടെ മുടി കെട്ടാൻ തുടങ്ങി,,, അത് കണ്ടതും തുമ്പിയുടെ ചുണ്ടിലുംഒരു ചിരി ഉണ്ടായിരുന്നു,, അവൾ വേഗം തൊട്ടിലിൽ കിടക്കുന്ന അമ്പുട്ടനെ എടുത്തതും അവന്റെ കരച്ചിലിന്റെ ആക്കം കൂടി,,, ഉറക്കം വിട്ട് മാറാത്തത് ആണെന്ന് മനസ്സിലായതും തുമ്പി അവനെ എടുത്ത് കട്ടിലിൽ ഇരുന്നു പാലൂട്ടി,,,, മോളെ ഒരുക്കുമ്പോഴും സഖാവ് എല്ലാം കാണുന്നുണ്ടായിരുന്നു,,,,,,അവൾ പൂർണമായും ഒരു അമ്മയായി മാറിയിരിക്കുന്നു,,,, "വന്നേ വന്നേ,,,, ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കാം,,,, " ടേബിളിൽ എല്ലാം നിരത്തി വെക്കുമ്പോൾ തുമ്പി വിളിച്ചു പറയുന്നുണ്ടായിരുന്നു,, സഖാവ് അതൊന്നും ശ്രദ്ധിക്കാതെ എന്തോ ഫോണിൽ കുത്തികൊണ്ടിരിക്കുകയാണ്,,,,അമ്മുവുംഅമ്പുവും അച്ഛനും കൂടി ടീവിയിൽ കാർട്ടൂൺ കാണുന്ന തിരക്കിൽ ആണ്,,, "സഖാവെ,,,, " തുമ്പിയുടെ ശബ്ദത്തിൽ കനം കൂടിയതും സഖാവ് ചെറുചിരിയോടെ വന്നു ടേബിളിൽ ഇരുന്നു,,,

"അമ്മൂട്ടീ വാ,,, അമ്മൂട്ടീ,,,, കാർട്ടൂൺ കണ്ടത് മതി,,, വാ,,,, " തുമ്പി വിളിക്കുന്നത് കേട്ടതും അമ്മു ചുണ്ട് പുറത്തേക്ക് ഉന്തി കൊണ്ട് അവളെ നോക്കി,,, "നല്ല അമ്മൂട്ടിയല്ലെ,,, തുമ്പിടെ മോള് വാ,,, " അവൾ ഇരു കയ്യും നീട്ടി പിടിച്ചു കൊണ്ട് വിളിച്ചതും അത് മതിയായിരുന്നു അമ്മു ടീവിയുടെ മുന്നിൽ നിന്നും എഴുന്നേറ്റ് അവളുടെ അരികിലേക്ക് ഓടി,,,, ചേച്ചി ഓടിയത് കണ്ടതും അമ്പുവും എഴുന്നേറ്റ് ആ കുഞ്ഞി കാലുകൾ വെച്ച് ഒരുവിധം ഓടി വന്നു കൊണ്ട് തുമ്പിയെ പൊതിഞ്ഞു പിടിച്ച അമ്മുവിനെ കെട്ടിപിടിച്ചു,,,അത് കണ്ടു കൊണ്ട് നിന്ന സഖാവിലും ഒരു ചിരി ഉണ്ടായിരുന്നു,,,അവൾ രണ്ട് പേരെയും എടുത്ത് ടേബിളിൽ കയറ്റി ഇരുത്തി കൊണ്ട് അവർക്ക് ഫുഡ്‌ കൊടുക്കുമ്പോഴും അവൾ തൊട്ടടുത്തുള്ള സഖാവിനെയും ശ്രദ്ധിച്ചിരുന്നു,,, അവൾ നല്ലൊരു അമ്മ എന്നതിലുപരി നല്ലൊരു ഭാര്യ കൂടിയായിരുന്നു,,, അപ്പോഴാണ് അവളുടെ കണ്ണുകൾ ടീവിയിൽ ഓടി കൊണ്ടിരിക്കുന്ന കാർട്ടൂണിൽ ചെന്ന് പതിഞ്ഞത്,,,അത് കണ്ട് കൊണ്ടിരിക്കുന്ന അച്ഛനിലും,,,, "അച്ഛേ,,, " അവൾ നീട്ടിയൊന്നു വിളിച്ചു,,, അച്ഛൻ കേൾക്കുന്നില്ല,,, മുത്തശ്ശ,,,,എന്ന് അമ്മു മോൾ വിളിച്ചിട്ടും കുലുക്കം ഇല്ല,,,,

അടുക്കളയിൽ നിന്നും വന്ന അമ്മ അച്ഛന്റെ കയ്യിൽ ഒരു അടി കൊടുത്തപ്പോൾ ആണ് അച്ഛൻ ഈ ലോകത്തേക്ക് വന്നത്,,, "കാർട്ടൂൺ കണ്ട് കൊണ്ടിരിക്കാൻ പറ്റിയ പ്രായം,,, നാണമില്ലല്ലോ മനുഷ്യ,,, പേരക്കുട്ടികൾ ആയി,,, വാ ഭക്ഷണം കഴിക്കാം,,, " അമ്മയുടെ സംസാരം കേട്ടു ഒരു ചമ്മിയ ചിരിയുമായി വന്നിരിക്കുമ്പോൾ അമ്മു അദ്ദേഹത്തെ നോക്കി വാ പൊത്തി ചിരിക്കുന്നുണ്ട്,,,, തുമ്പിയും അത് പോലെ ചോദിച്ചു,,,, അത് കണ്ടതും അമ്പുട്ടനും അവന്റെ കുഞ്ഞി കൈ കൊണ്ട് വാ പൊത്തി പിടിച്ചു,,, അതെല്ലാം അച്ഛൻ ആസ്വദിക്കുകയായിരുന്നു,,, ജീവിതത്തിന്റെ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ,,,, "ഇന്നെങ്കിലും നേരത്തെ വരണേ,,,, " അവൻ ബുള്ളറ്റിൽ കയറി ഇരുന്നതും കൂടെ ചെന്ന തുമ്പി ഒന്ന് പറഞ്ഞതും അവൻ മെല്ലെ അവളെ ചേർത്ത് പിടിച്ചു ആ വിരി നെറ്റിയിൽ ഒന്ന് ചുണ്ടമർത്തി,,,, "നോക്കട്ടെ,,, " അവൻ പറഞ്ഞതും ഉള്ളിൽ നിന്നും അമ്പുവും അമ്മുവും ഓടി എത്തിയിരുന്നു,,, "അച്ഛേ,,,," "സഖാവെ,,, " രണ്ട് പേരും രണ്ട് പേര് വിളിച്ചു കൊണ്ട് അവന്റെ അരികിലേക്ക് വന്നു,,, അമ്പു അവനെ നോക്കി കൈ പൊക്കിയതും അവൻ അമ്പുവിനെ എടുത്ത് മുന്നിൽ ഇരുത്തി,,, അപ്പോഴേക്കും അമ്മു അവന്റെ പിന്നിൽ കയറി കൂടിയിരുന്നു,,,

"എന്താ മക്കളുടെ വിചാരം,,, ഇങ് ഇറങ്ങിക്കേ സഖാവിന് ജോലിക്ക് പോകേണ്ടതല്ലെ,,, " തുമ്പിയുടെ ചോദ്യം വന്നതോടെ അമ്മു സഖാവിനെ ഒന്ന് കൂടെ മുറുകെ പിടിച്ചു,,, "ഒരു കൊച്ചു യാത്ര,,, ഉണ്ടെങ്കിൽ കൂടിക്കോ,,, " അവൻ പറയുന്നത് കേട്ടു അവളുടെ ചുണ്ടിൽ ചെറു പുഞ്ചിരി വിരിഞ്ഞു,,, അവളുടെ ഉള്ളിലേക്ക് ആദ്യം വന്നത് പണ്ട് അമ്മുവിനെയും കൂട്ടിയുള്ള യാത്രയെ ആയിരുന്നു,,, അമ്മു മോളുടെ വിളി കൂടിയായതോടെ അവൾ അവന്റെ പിറകിൽ കയറി ഇരുന്നു,,, ഒരു കൊച്ചു യാത്ര,,,,ഗേറ്റ് വരെ മാത്രം നീളുന്ന കൊച്ചു യാത്ര,,,എങ്കിലും അവർ അതിൽ സന്തോഷം കണ്ടെത്തിയിരുന്നു,,, അവൻ യാത്ര പറഞ്ഞു പോകുമ്പോഴും അവർ നോക്കി നിൽക്കുന്നുണ്ടായിരുന്നു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അമ്മേ,,, പിള്ളേരെ കണ്ടോ,,,, " "അവർ ഹാളിൽ ഉണ്ടായിരുന്നല്ലോ,,,,, " അമ്മയുടെ വാക്കുകൾ കേട്ടതും തുമ്പി പെട്ടെന്ന് തന്നെ ഹാളിലേക്ക് നടന്നു,,

അവിടെ ഓൺ ചെയ്ത് വെച്ച ടീവിയും അതിന് താഴെയായി പരന്നു കിടക്കുന്ന ടോയ്‌സും കണ്ട് അവൾ ഒന്ന് ടെൻഷൻ ആയി,,,അവിടെയും കുട്ടികളെ കാണാതെ വന്നതോടെ അവിടെ നെഞ്ചിൽ കൈ വെച്ച് ഈശ്വരനെ വിളിച്ചു പോയി,,, "അമ്മൂ,,,,,അമ്പു,,,, മക്കളെ,,, " അവൾ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു,,, പുറത്ത് പെയ്യുന്ന മഴ ശക്തി പ്രാപിച്ചതോടെ അവിടെ നിന്നും എന്തോ ശബ്ദം കേട്ടു അവൾ വേഗം തന്നെ ഉമ്മറത്തേക്ക് പോയതും മഴയിൽ കളിക്കുന്ന രണ്ട് കുഞ്ഞുങ്ങളെയും കണ്ട് ആദ്യം അവളുടെ ഉള്ളം ഒന്ന് തണുക്കുകയായിരുന്നു,,,എങ്കിലും പെട്ടെന്ന് കിട്ടിയ ബോധത്തിൽ അവൾ തലയിൽ ഒന്ന് കൈ വെച്ച് പോയി,,, "അമ്മു കയറി വാ,,, മഴ കൊള്ളല്ലെ,,, " അവൾ ഉമ്മറപടിയിലേക്ക് ഇറങ്ങി നിന്ന് കൊണ്ട് പറഞ്ഞു എങ്കിലും കുട്ടികൾ അവരുടെ കളിയിൽ തന്നെ,,, "പറഞ്ഞാൽ കേൾക്കാതെ,,, ഇങ്ങ് വാ അമ്മു,,, " അവൾ മഴയത്തേക്ക് ഇറങ്ങി കൊണ്ട് രണ്ടിനെയും പിടിച്ചു ഉള്ളിലേക്ക് കയറ്റി തോർത്ത്‌ കൊണ്ട് തല തുവർത്തി കൊടുക്കുമ്പോൾ അമ്പുട്ടൻ ചിണുങ്ങുന്നുണ്ടായിരുന്നു,,,

വാശി പിടിച്ചില്ലെങ്കിലും അമ്മുവിന്റെ മുഖത്ത് പരിഭവം നിറഞ്ഞു നിന്നു,,അപ്പോഴേക്കും സഖാവിന്റെ ബുള്ളറ്റ് മുറ്റത്ത്‌ എത്തിയതും അമ്മുവും അമ്പുവും അത് ആഘോഷം ആക്കിയിരുന്നു,,, നനഞ്ഞു കൊണ്ട് കയറി വന്ന സഖാവിന്റെ തല തുമ്പി ഒന്ന് തോർത്തി കൊടുത്തു,,,, "മഴ കണ്ടാൽ കയറി നിൽക്കേണ്ടേ,,, " "അത് ശരി നീ തന്നെയല്ലേ പറഞ്ഞത് നേരത്തെ വരാൻ,,, " "എന്ന് കരുതി മഴ നനഞ്ഞാൽ പനി പിടിക്കും എന്ന് മക്കൾക്കും ഓർമയില്ല,,, അച്ഛന് അത്രയും ബോധം ഇല്ല,,,,," അവൾ പറഞ്ഞതും അമ്മു അവളുടെ അടുത്ത് നിന്ന് സഖാവിന്റെ അരികിൽ ചാഞ്ഞു,,, "സഖാവെ,,, " അവൾ കൈ നീട്ടി പിടിച്ചതും സഖാവ് അവളെ ഒന്ന് വാരി എടുത്തു,,, "ഇപ്പോൾ സഖാവിനെ മതി,,, ഞാൻ ഔട്ട്‌,,,,,ആയിക്കോട്ടെ,,, ഇങ് വാ അമ്പുട്ടാ,,, " അവൾ അമ്പുട്ടനെ എടുക്കാൻ നിന്നതും അവനും അവളുടെ കയ്യിൽ നിന്നും പിടഞ്ഞു മാറി സഖാവിന്റെ കാലിൽ ഒന്ന് കെട്ടിപിടിച്ചു,, അത് കണ്ടതും സഖാവും അമ്മുവും വാ പൊത്തി ചിരിച്ചു,,, അപ്പോഴേക്കും തുമ്പിയുടെ ചുണ്ട് കൂർത്തു,,, "ഇങ് വാ അമ്മാന്ന് വിളിച്ചു,,,,,രണ്ടിനും അച്ഛനെ മതിയല്ലോ,,, ഹും,,, " "ടി കുട്ടികളെ ഒന്ന് കുളിപ്പിച്ച് കൊടുക്ക്,,, " തിരിഞ്ഞു നടക്കുന്ന തുമ്പിയെ നോക്കി സഖാവ് പറഞ്ഞു,,, "അച്ഛന്റെ മക്കൾ അല്ലെ,,, അച്ഛൻ തന്നെ അങ്ങ് കുളിപ്പിച്ചാൽ മതി,,,,"

അവൾ ചുണ്ട് ഒന്ന് കോട്ടി കൊണ്ട് ഉള്ളിലേക്ക് പോയി,,, രണ്ടിനെയും കുളിപ്പിച്ച് മാറ്റി ഫുഡ്‌ കഴിച്ചു കഴിഞ്ഞിട്ടും തുമ്പിക്ക് വലിയ മൈന്റ് ഇല്ല,,, അവൾ വേഗം തന്നെ റൂമിലേക്ക്‌ പോകുന്നത് കണ്ട് അമ്മു സഖാവിനെ ഒന്ന് നോക്കിയതും സഖാവ് അവളെ ഒന്ന് വിളിച്ചു ചെവിയിൽ എന്തോ പറഞ്ഞു,,, ആ സമയം തുമ്പി പുറത്തേക്കും നോക്കി കൊണ്ട് ജനാലക്കരികിൽ നിൽക്കുകയായിരുന്നു,,, ആരുടെയോ സ്പർശം ഏറ്റ് അവൾ ഒന്ന് താഴേക്ക് നോക്കിയതും അവളുടെ രണ്ട് സൈഡിലും ആയി കാലിൽ ചുറ്റിപിടിച്ചു നിൽക്കുന്ന രണ്ട് കുരുന്നുകൾ,,, "ഷോറി തുമ്പിമ്മാ,,, " അമ്മൂട്ടി മുഖം അവളുടെ കാലിനോട് അടുപ്പിച്ചു കൊണ്ട് പറഞ്ഞതും അമ്പുവും ഒന്നും മനസ്സിലായില്ല എങ്കിലും അത് പോലെ ചെയ്യുന്നുണ്ട്,,,അവളിൽ ചെറു പുഞ്ചിരി ഉണർത്തി,,, അപ്പോഴേക്കും അവളുടെ അരയിലൂടെ ഒരു കൈ ചുറ്റി വരിഞ്ഞു,,,

തന്റെ പ്രിയന്റെ സാനിധ്യം അവൾ തിരിച്ചറിഞ്ഞു കൊണ്ട് പിന്നിലേക്ക് ചാഞ്ഞു അവനോടു ഒന്ന് കൂടി ചേർന്നു നിന്നു,,, അവന്റെ താടി അവളുടെ തോളിൽ പതിഞ്ഞു കിടന്നു,,, "പിണക്കം മാറിയോടി,,, " "എനിക്ക് പിണക്കം ഒന്നും ഇല്ലായിരുന്നു,, എനിക്കറിയാം നിങ്ങൾ എന്റെ അടുത്ത് തന്നെ വരുംന്ന്,,,, " "ആണോടി തുമ്പികുട്ട്യേ,,, " അവന്റെ സ്വരത്തിൽ കുസൃതി നിറഞ്ഞു,, അവൾ മെല്ലെ അവന്റെ കൈക്ക് മുകളിൽ കൈ വെച്ചു,,, "ആണല്ലോ തമ്പ്രാ,,, " അവൾ ചിരിക്കുന്നുണ്ടായിരുന്നു,,,അവനും ആ ചിരിയിൽ പങ്ക് ചേർന്നു,,, അമ്പുവിനെ ഉറക്കി തൊട്ടിലിൽ കിടത്തി കൊണ്ട് അവൾ അമ്മു മോളെയും കെട്ടിപിടിച്ചു കിടക്കുന്ന സഖാവിന്റെ അടുത്ത് പോയി കിടന്നു,,, അവളുടെ സാനിധ്യം മനസ്സിലാക്കി എന്ന പോലെ സഖാവ് കുഞ്ഞിനെ അവന്റെ നെഞ്ചിൽ ഒരു സൈഡിലായി കിടത്തി കൊണ്ട് അവളെ ഒരു ഭാഗത്തേക്ക് ക്ഷണിച്ചു,,, അവൾ ആ നെഞ്ചിന്റെ താളം കേട്ടു കിടന്നു,,, ആ സ്ഥാനം എന്നും അവൾക്ക് ഉള്ളതായിരുന്നു,,,തന്റെ പ്രണയത്തിന് മാത്രം അവകാശപ്പെട്ടത്,,, .......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story