പ്രണയമഴ: ഭാഗം 46

pranayamazha

എഴുത്തുകാരി: THASAL

"സഖാവെ,,, " തുമ്പിയുടെ പരുങ്ങിയ ശബ്ദം കേട്ടാണ് അവൻ ഉറക്കത്തിൽ നിന്നും ഉണർന്നത്,,, അവൾ അവന് നേരെ കുനിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു,, അവളുടെ മുടിയിൽ നിന്നും ഇറ്റി വീഴുന്ന വെള്ള തുള്ളികൾ അവന്റെ മേലിൽ വിശ്രമിച്ചു കൊണ്ടിരുന്നു,, അവൻ നെഞ്ചിൽ കിടക്കുന്ന അമ്മു മോളെ ഒന്ന് ബെഡിലേക്ക് കിടത്തി കൊണ്ട് കട്ടിലിന്റെ ബാക്ക് ബോർഡിൽ ചാരി ഇരുന്നു,,, അവളും ഒരു പുഞ്ചിരിയോടെ കണ്ണാടിയിൽ നോക്കി ഈറൻ മുടി ഇഴകളെ കുളിപിന്ന് ഇട്ടു,,, "നീ എങ്ങോട്ടാഡി,,,, " കണ്ണ് തിരുമ്മി കൊണ്ട് സഖാവ് ചോദിച്ചു,,, "നിങ്ങൾക്ക് ഇഷ്ടല്ലാത്തിടത്തേക്ക് തന്നെ,,, ക്ഷേത്രത്തിലേക്ക് അമ്മയും ഉണ്ട്,, ഇന്ന് ലീവ് അല്ലെ,,,പിന്നെ മക്കള് ഉണരുകയാണെങ്കിൽ ഒന്ന് വിളിക്കണേ,,, " "ഈ വെളുപ്പാൻ കാലത്ത് തന്നെ പോകണോ,,, " "പിന്നെ പോകാതെ,,, സഖാവ് ഒന്ന് കൂടെ കിടന്നോ,, ഞാൻ പോകുന്നത് പറയാൻ വിളിച്ചതാ,,,," അതും പറഞ്ഞു കൊണ്ട് അവൾ പുറത്തേക്ക് ഇറങ്ങി,, പുറത്ത് അവളെയും കാത്തു അമ്മ ഇരിക്കുന്നുണ്ടായിരുന്നു,,, "ദ്രുവ് വസുദേവ് പൂരം,,,, അളകനന്ദ അശ്വതി,,, ആദി ദേവ് വിശാഖം,,,, പുഷ്പാഞ്ചലി,,, "

ഒരു കൂട തിരുമേനിക്ക് നേരെ നീട്ടി കൊണ്ട് അവൾ പറഞ്ഞു,, തിരുമേനി അത് വാങ്ങി പൂചിച്ച്,,, പ്രസാദവുമായി വന്നു,, അത് വാങ്ങി അവൾ ഒന്ന് കൂടെ തൊഴുതു കൊണ്ട് അമ്മയോടൊപ്പം പുറത്തേക്ക് നടന്നു,,, "അമ്മൂട്ടിയെയും കൂടി കൊണ്ട് വരായിരുന്നു,,,, " "എന്നിട്ട് വേണം മോളെ ഉറക്കം കളഞ്ഞു എന്ന് പറഞ്ഞു സഖാവ് ബഹളം കൂട്ടാൻ,,, പിന്നെ പണ്ടത്തെ പോലെ അവൾക്ക് ക്ഷേത്രത്തിലേക്ക് വരുന്നതിനു വലിയ ഇന്ട്രെസ്റ്റ് കാണുന്നില്ല,,, അവളെ താല്പര്യമില്ലാതെ കൂട്ടിയാൽ അറിയാലോ അമ്മയുടെ മോനെ,,, ഒരു സൗര്യം തരില്ല,,, " അവൾ പറഞ്ഞത് ഒരു ചിരിയോടെയായിരുന്നു,, അവരും ചിരിയിൽ കൂടി,,, അവർ തിരിച്ചു വരുമ്പോൾ അച്ഛൻ പുറത്ത് ഇരുന്നു പത്രം വായനയിൽ ആയിരുന്നു,, "ഗുഡ്മോർണിംഗ് അച്ഛേ,,, " "ഗുഡ്മോർണിംഗ്,, ഇന്ന് എന്തെ അമ്മയും മോളും കൂടി അമ്പലത്തിൽ പോക്ക്,,, "

അദ്ദേഹം ചോദിച്ചതും അമ്മ ഒന്ന് കണ്ണ് കൂർപ്പിച്ചു കൊണ്ട് വേഗം ഉള്ളിലേക്ക് പോയി,,, അച്ഛൻ ഒന്നും മനസ്സിലാകാതെ തുമ്പിയെ ഒന്ന് നോക്കി കണ്ണ് കാണിച്ചു,, "എന്താ അമ്മേടെ മുഖത്ത് ഒരു ഗൗരവം,,, " "ഇന്ന് അച്ഛനും കൂടെ വരാന്ന് പറഞ്ഞതല്ലേ,,,വിളിച്ചിട്ട് വരാത്തതിന്റെയാ,,, " അവൾ ഉള്ളിലേക്ക് കടന്നു കൊണ്ട് പറഞ്ഞപ്പോൾ ആണ് അദ്ദേഹത്തിനും ഓർമ വന്നത്,, ഉറക്കം കണ്ണിൽ എത്തിയപ്പോൾ സാഹചര്യം കൊണ്ട് മൂളിയ സമ്മതം ആണ് അവൾ അനുവാദം ആയി എടുത്തത്,,,അച്ഛന്റെ ഭാവം കണ്ട് അവൾ ഒരു ചിരിയോടെ ഉള്ളിലേക്ക് നടന്നതും ഹാളിൽ അന്തം വിട്ട് നിൽക്കുന്ന അമ്മയെ കണ്ട് അവൾ ഒരു സംശയത്തിൽ അമ്മയുടെ അടുത്തേക്ക് നടന്നു,,,അവരുടെ നോട്ടം പതിഞ്ഞ ഇടത്തേക്ക് അവൾ കണ്ണ് മാറ്റിയതും മുന്നിൽ ഉള്ളത് കണ്ട് അവൾ ചിരിച്ചു പോയി,,മുന്നിൽ മുണ്ട് എടുത്തു മീശ പിരിച്ചു നിൽക്കുന്ന സഖാവ്,, അവന്റെ തൊട്ടടുത്തായി അവനെ പോലെ കുഞ്ഞി മുണ്ട് എടുത്ത് ഷർട്ട് ഒക്കെ ഇട്ടു നിൽക്കുന്ന അമ്മു മോള്,,, അവളുടെ ചിരിയുടെ ആക്കം കൂടിയതെയൊള്ളു,,,

"അയ്യോ സഖാവെ ഇത് എന്ത് കോലവാ പെണ്ണിനെ കെട്ടിചേക്കുന്നേ,,, " ചിരി ഒതുക്കാൻ കഷ്ടപ്പെട്ട് കൊണ്ട് അവൾ ചോദിച്ചു,, തൊട്ടടുത്ത് നിൽക്കുന്ന അമ്മയും ചിരിക്കുന്നുണ്ട്,,,അമ്മു കൈ രണ്ടും കെട്ടി കൊണ്ട് ഒരു പരാതിയോടെ തുമ്പിയെ നോക്കി,, അവളുടെ നോട്ടം കണ്ടതോടെ തുമ്പി ചിരി ഒതുക്കി,,, "തുമ്പികുട്ട്യേ,,, " സഖാവിന്റെ സ്റ്റൈലിൽ അമ്മു ഒരു കുസൃതിയോടെ വിളിച്ചതും തുമ്പി കണ്ണ് വിടർത്തി കൊണ്ട് സഖാവിനെയും മോളെയും മാറി മാറി നോക്കി,,, "എന്താടി കുശുമ്പി തുമ്പി,,, എന്റെ മോള് വിളിച്ചത് കേട്ടില്ലേ വിളി കേൾക്കഡി,,, " സഖാവ് ചിരിച്ചു കൊണ്ട് പറഞ്ഞതും അവളും ചിരി ഒതുക്കി പിടിച്ചു,, "എന്തോ,,, " അവളുടെ ആ വിളിയിൽ തന്നെ അമ്മു ഫ്ലാറ്റ് അവൾ തുമ്പിയുടെ അടുത്തേക്ക് ഓടി വന്നതും അത് വരെ തറയിൽ ഇരുന്നു കളിച്ചിരുന്ന അമ്പുട്ടനും ഓടി വന്നു,,, രണ്ട് പേരും അവളെ വലയം ചെയ്തു,,, അത് കണ്ടതും സഖാവ് അമ്പുവിനെ ഒന്ന് എടുത്തുയർത്തിയതും തുമ്പി അമ്മുവിനെ എടുത്തു,,, "നീയെന്താ സഖാവിന് പഠിക്കുകയാണോ,, അവളുടെ ഒരു മുണ്ടും ഷർട്ടും,,, ആ നോട്ടം പോലും നോക്കിയേ,,, "

പറയുന്നതിനിടയിൽ തുമ്പി കയ്യിലെ ഇലചീന്തിൽ നിന്നും ചന്ദനം എടുത്ത് അവളുടെ നെറ്റിയിൽ തൊട്ടു കൊടുത്തു,,അപ്പോൾ തന്നെ തുമ്പി കാണാതെ അവൾ അത് മായ്ച്ചു കളഞ്ഞു,,, അത് കണ്ടതും സഖാവ് ചിരി ഒതുക്കി പിടിച്ചു,,, തുമ്പി ചന്ദനം എടുത്ത് സഖാവിന്റെയും അമ്പുവിന്റെയും നെറ്റിയിലും നീട്ടി വരച്ചു,,, "നീ ഇങ് താടി എന്റെ കൊച്ചിനെ,,, " അവൻ ഒരു കൈ കൊണ്ട് അമ്മു മോളെ ഒന്ന് എടുത്തു,, അവളും അവന്റെ കഴുത്തിലൂടെ കയ്യിട്ട് പിടിച്ചു,,, അമ്പു അമ്മുവിനെ നോക്കി ചിരിച്ചു കൊണ്ട് അവളുടെ തൊട്ടു നോക്കുന്നുണ്ട്,,, തുമ്പിയെ കണ്ടതും അമ്പു അവളുടെ അരികിലേക്ക് ചാഞ്ഞു,,, വിരൽ നുണയുന്നത് കണ്ടപ്പോഴെ തുമ്പിക്ക് കാര്യം മനസ്സിലായി,,, അവൾ റൂമിലേക്ക് പോകാൻ നിന്നതും പുറത്തേക്ക് ഇറങ്ങുന്ന സഖാവിനെയും അമ്മു മോളെയും കണ്ട് അവൾ വേഗം തന്നെ പുറത്തേക്ക് നടന്നു,, അപ്പോഴേക്കും അവൻ ബുള്ളറ്റിൽ കയറി ഇരുന്നു മോളെ മുൻപിൽ ഇരുത്തിയിരുന്നു,, "അല്ല എങ്ങോട്ടാ സഖാവിന്റെയും മോളുടെ യാത്ര,,, "

അവൾ അമ്പുട്ടനെ ഒന്ന് ഒക്കത്തേക്ക് ഇറക്കി വെച്ച് കൊണ്ട് ചോദിച്ചതും സഖാവ് അവളെ നോക്കി ഇളിക്കുന്നുണ്ട്,,, "വല്ലാതെ ഇളിക്കല്ലെ സഖാവെ,,,,,നേരത്തെ വരണം,, കൊച്ചിന് വിശക്കും,,, പിന്നെ അടിപിടിയിലേക്ക് ഒന്നും പോകരുത്,, കേട്ടല്ലോ,, " "ഇല്ലടി,,വേഗം വരാം,,, അല്ലേടി അമ്മുട്ടി,, നീ അമ്മയോട് ഒന്ന് പറഞ്ഞെ,,, " "തുമ്പിമ്മ,,, വേഗം വരും,,, സഖാവിനെ അമ്മൂട്ടി നോക്കിക്കോളാം,,, " അവൾ പറയുന്നത് കേട്ടു തുമ്പി ഒന്ന് ചിരിച്ചു,, സഖാവിന്റെ ബുള്ളറ്റ് മുന്നോട്ട് പോയതും അവളുടെ ഒക്കത്ത് ഇരിക്കുന്ന അമ്പു ചുണ്ട് ചുളുക്കാൻ തുടങ്ങിയിരുന്നു,, തുമ്പി അവനെ ഒന്ന് നോക്കിയതും അവൻറെ കരച്ചിലിന്റെ ആക്കം കൂടി,,, "അയ്യോടാ,, കരയല്ലേ,,, അച്ഛനും ചേച്ചിയും മിട്ടായി വാങ്ങാൻ പോയതല്ലേ,, വേഗം വരും ട്ടൊ,,, നമുക്ക് പാപ്പു കഴിക്കാലോ,,,,അമ്മേടെ മുത്തല്ലെ,,, കരയല്ലേ,, " അവന്റെ കരച്ചിൽ പതിയെ കുറഞ്ഞു വന്നതോടെ അവൾ ഉള്ളിലേക്ക് നടന്നു,,, ഉമ്മറത്തു തന്നെ ഇരിക്കുന്ന അമ്മയെയും അച്ഛനെയും കണ്ടതോടെ അമ്പു അവളുടെ പിടിയിൽ നിന്നും ഓടി അമ്മയുടെ മടിയിൽ കയറി ഇരുന്നു കൊണ്ട് അമ്മയെ ചുറ്റിപിടിച്ചു,,

അപ്പോഴും അവൻ തേങ്ങുന്നുണ്ടായിരുന്നു,, "അയ്യോടാ ഇപ്പോഴും കരച്ചിൽ നിന്നില്ലേ,,, " തൊട്ടടുത്തുള്ള അച്ഛൻ അവന്റെ മുടിയിലൂടെ വിരൽ പായിച്ചു കൊണ്ട് ചോദിച്ചതും അവൻ കയ്യിനെ തട്ടി എറിഞ്ഞു,,, "സഖാവ് പോയതിലുള്ള ദേഷ്യം ആണ്,,,, " തുമ്പി ഒരു ചിരിയോടെ പറഞ്ഞു,, "പറഞ്ഞ പോലെ അവൻ ആ കൊച്ചിനെയും കൂട്ടി എങ്ങോട്ട് പോയതാണാവോ,,,, " "എങ്ങോട്ട് പോകാൻ കൊടി പിടിക്കാൻ തന്നെ,,,ആ കൊച്ചിനെ കൂടി പഠിപ്പിച്ചു കൊടുത്തിട്ടുണ്ടല്ലോ,,, കളിപ്പാട്ടം പിടിക്കേണ്ട പ്രായത്തിൽ അവള് പിടിക്കുന്നത് കൊടിയാണ്,, ഏതു നേരവും പാർട്ടി എന്നും പറഞ്ഞു നടന്നോളും,,, " അമ്മയുടെ പരാതി വന്നതോടെ തുമ്പി അമ്മയെ ഇടം കണ്ണിട്ട് നോക്കി കൊണ്ട് വേഗം കൊച്ചിനെ പൊക്കി എടുത്ത് കൊണ്ട് ഉള്ളിലേക്ക് നടന്നു,, "ഇതിൽ നിന്റെ പങ്ക് അറിയില്ല എന്ന് കരുതേണ്ടട്ടൊ തുമ്പികുട്ട്യേ,, ഞാൻ കാണുന്നുണ്ട്,, കൊടി കെട്ടലും,,, പാതിരക്കു കയറി വരുന്ന അവന് വാതിൽ തുറന്നു കൊടുക്കലും,,, എല്ലാത്തിനും ഞാൻ തരാം,,, " അമ്മ വിളിച്ചു പറഞ്ഞതും അവൾ കണ്ണുകൾ അടച്ചു പിടിച്ചു പിടിക്കപ്പെട്ടവളെ പോലെ വേഗം തന്നെ റൂമിലേക്ക് പോയി,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"മോനെ,,, അച്ഛനും ചേച്ചിയും എന്താ വരാത്തെ,,,,,,, " അമ്പുട്ടനെ മടിയിൽ ഇരുത്തി കൊണ്ട് തുമ്പി ദൂരെക്ക് കണ്ണും നട്ടു കൊണ്ട് ചോദിച്ചു,,, അമ്പു അവളുടെ മടിയിൽ ഇരുന്നു കൊണ്ട് കയ്യിലുള്ള പാവ വായിൽ ആക്കുന്ന തിരക്കിൽ ആണ്,,, "ആട കള്ളാ,,, അമ്മേടെ ശ്രദ്ധ ഒന്ന് മാറിയപ്പോഴേക്കും അതങ്ങു വായിൽ ആക്കാൻ നോക്കുകയാണല്ലെ,,, " അവന്റെ വായിൽ നിന്നും പാവ എടുത്ത് മാറ്റി കൊണ്ട് അവൾ ചോദിച്ചു,,, അവൻ പിന്നെയും അത് വായിലേക്ക് കൊണ്ട് പോകാൻ നോക്കുന്നുണ്ട്,,, തുമ്പി അവനെ പൊക്കി പിടിച്ചു വയറ്റിൽ ഇക്കിളിയാക്കിയതും അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി,,, അപ്പോഴാണ് സഖാവിന്റെ ബുള്ളറ്റ് ഗേറ്റ് കടന്നു വന്നത്,,, അവനെ കണ്ടതും അമ്പു അവളുടെ മടിയിൽ നിന്നും ഊർന്നു ഇറങ്ങാൻ ശ്രമം നടത്തി എങ്കിലും തുമ്പി അവനെ വാരി എഴുന്നേറ്റു കൊണ്ട് നിന്നു,,, "വന്നോ അച്ഛനും മോളും,,,, ഇന്നെന്തിനാ വന്നേ,,, അവിടെ തന്നെ നിന്നൂടായിരുന്നോ,,, " "അതെന്താടി ഒരു ആക്കിയ വർത്തമാനം,,,, രാവിലെ പോയി വൈകിട്ട് വന്നു,,, " "അതിനിടയിൽ തിന്നലും കുടിയും ഒക്കെയുണ്ട്,,, അത് മക്കൾക്ക്‌ അറിയാത്തോണ്ടാണൊ,,,, "

"അതെല്ലാം കൃത്യത്തിന് നടത്തിയിട്ടുണ്ട്,,,,എന്റെ തുമ്പികുട്ടി അതോർത്തു വിഷമിക്കണ്ട,,, " അവൻ മോളെ ഒന്ന് ഇറക്കിയതും അമ്മു നേരെ വന്നു തുമ്പിയുടെ അരയിലൂടെ ഒന്ന് ചുറ്റി പിടിച്ചു ഒന്ന് ഉമ്മ വെച്ച് കൊണ്ട് വേഗം തന്നെ ഉള്ളിലേക്ക് ഓടി,,, അവളുടെ പിന്നാലെ അമ്പു ഒന്ന് പിടഞ്ഞു ഇറങ്ങി കൊണ്ട് അമ്മുവിന്റെ പിന്നാലെ ഓടി,,, അത് കണ്ട് കൊണ്ട് നിന്ന തുമ്പിയുടെ തോളിലൂടെ സഖാവ് ഒന്ന് ചുറ്റി പിടിച്ചു,,, അവൾ ഒന്ന് തല ഉയർത്തി അവനെ നോക്കി കൊണ്ട് ചിരിച്ചു,, "ഇന്ന് എന്തായിരുന്നു ജാഥയോ അതോ പാർട്ടി ഓഫിസിലെ സമ്മേളനമോ,,," അവൾ ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിച്ചു,, "ഒന്ന് ചീത്ത പറഞ്ഞൂടെഡി,,, കുടുംബം നോക്കാതെയുള്ള ഈ നടത്തത്തിന്,,," "ആര് പറഞ്ഞു സഖാവ് കുടുബം നോക്കുന്നില്ല എന്ന്,,, മക്കൾക്ക്‌ നല്ലൊരു അച്ഛനാണ്,,, എനിക്ക് നല്ലൊരു ഭർത്താവാണ് അമ്മക്കും അച്ഛനും നല്ലൊരു മകനും,,, പിന്നെ എന്താ,,, പിന്നെ ചീത്ത പറയാത്തെ,,, അത് ഇഷ്ടം ഉള്ളോണ്ട,,,ഇതൊക്കെ എനിക്കും ഇഷ്ട,,,"

അവളുടെ വാക്കുകളിൽ അവനിൽ ഒരു സന്തോഷം പകർത്തുന്നുണ്ടായിരുന്നു,, അവൻ അവളുടെ നെറ്റിയിൽ ഒന്ന് നെറ്റി മുട്ടിച്ചു,, ഉള്ളിലേക്ക് കടന്നപ്പോൾ മക്കൾ രണ്ടും കൂടി മുത്തശ്ശനും മുത്തശ്ശിക്കും ഡാൻസ് കളിച്ചു കൊടുക്കുന്നതിന്റെ തിരക്കിൽ ആണ്,,,,തുമ്പിയും സഖാവും അമ്മയ്ക്കും അച്ഛനും ഒപ്പമിരുന്നു അവരുടെ കളികൾ ആസ്വദിച്ചു,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "തുമ്പി,,,, " ഭക്ഷണം കഴിച്ചത് മുതൽ തുമ്പിയെയും പിള്ളേരെയും കാണാതെ വന്നതോടെ സഖാവ് അവരെ അന്വേഷിച്ചു കൊണ്ട് ഉമ്മറത്തേക്ക് നടന്നു,,, അവിടെ മുറ്റത്ത്‌ കളിക്കുന്ന കുട്ടികളെ നോക്കി കൊണ്ട് ഇരിക്കുകയാണ് തുമ്പി,, അവളുടെ മനസ്സ് ഇവിടെ ഒന്നും അല്ലായിരുന്നു,, അവൻ ചെറു ചിരിയോടെ അവളുടെ അരികിൽ വന്നിരുന്നതും അവൾ മെല്ലെ മിഴികളെ അവനരികിലേക്ക് ചാലിപ്പിച്ചു,, അവളുടെ മിഴികൾ വീണ്ടും കുട്ടികളിൽ എത്തി നിന്നു എങ്കിലും അവൾ മെല്ലെ അവന്റെ തോളിലേക്ക് ഒന്ന് ചാഞ്ഞു,, അവനും അവളെ ഒന്ന് ചേർത്തു പിടിച്ചു,,, "നമ്മൾ എന്ത് ഭാഗ്യം ചെയ്തവരാണല്ലെ സഖാവെ,,, "

അവളുടെ ചോദ്യത്തിന് ഉത്തരം എന്നോണം അവൻ ഒന്ന് തലയാട്ടിയതെയൊള്ളു,,, "സഖാവെ,,, എനിക്ക് ഒരുപാട് സന്തോഷം ഉണ്ട്,,, ഈ ജീവിതത്തിൽ എനിക്ക് കിട്ടിയത് മുഴുവൻ സന്തോഷമാണ്,,, ആദ്യം സഖാവിനെ ഈ കുടുംബത്തെ,,, പിന്നെ കുറച്ച് വേദനിപ്പിച്ചു എങ്കിലും എന്റെ അമ്മുട്ടിയെ,,, അമ്പുട്ടനെ,,, " അവൾ പറഞ്ഞു നിർത്തി,,, "എല്ലാം കിട്ടിയത് എനിക്ക് സന്തോഷം മാത്രമാണ്,,,,നമ്മുടെ അമ്മു,,, അവൾ നമുക്ക് ദൈവം തന്ന നിധിയാണ്,,,സഖാവിന് അറിയോ,, ഇടക്ക് അവൾ രേവതിയമ്മ എന്നും പറഞ്ഞു ഉറക്കത്തിൽ കരഞ്ഞു,, ഞാൻ ഒരുപാട് പേടിച്ചു,,,,, പക്ഷെ ഇന്ന് വരെ അവൾ അവർ ആരെയും പറ്റി എന്നോട് ചോദിച്ചിട്ടില്ല,,, എല്ലാം അറിഞ്ഞു കൊണ്ടാണോ എന്നറിയില്ല,,, എങ്കിലും അവൾ എന്നെ അമ്മേന്നേ വിളിച്ചിട്ടൊള്ളൂ,,, ഞാൻ പ്രെഗ്നന്റ് ആയ സമയം അവൾ ഒന്നും എന്നെ കൊണ്ട് ചെയ്യിപ്പിക്കില്ല,,,

അന്ന് എന്തോ എന്നോട് അകന്ന പോലെ സഖാവിനോട് കൂടി,,,എല്ലാം അറിയുന്ന പോലെ ഒരു മിട്ടായി കിട്ടിയാൽ പോലും എനിക്കായി കൊണ്ട് വന്നു തരും,,ഇടക്ക് വേദന വരുമ്പോൾ ഞാൻ കരയുമ്പോൾ എന്റെ കുട്ടി എനിക്ക് ഒപ്പം ഇരിക്കും കരയും,,ഒരിക്കലും വാശി കാണിച്ചിട്ടില്ല,,,,എന്ത് കിട്ടിയാലും അമ്പുവിന് കൊടുക്കും,,, ഈ പ്രായത്തിൽ തന്നെ അവൾക്ക് എല്ലാം അറിയാം എന്ന പോലെ,,, അങ്ങനെ ഒരു മകളെ കിട്ടിയ നമ്മൾ ഭാഗ്യവാൻമാരല്ലെ സഖാവെ,,, " അവളുടെ ചോദ്യത്തിന് അവൻ ഒന്ന് തലയാട്ടി അവളുടെ മൂർദ്ധവിൽ ഒന്ന് ചുണ്ടമർത്തി കൊണ്ട് തൊട്ടടുത്ത് കളിക്കുന്ന അമ്മുവിനെയും അമ്പുവിനെയും നോക്കി,, അവനായി തന്റെ പ്രിയപ്പെട്ട പാവയെ നൽകുന്ന അമ്മു,,, അവനിൽ ഒരു സന്തോഷം ഉടലെടുക്കുകയായിരുന്നു,,, അവന്റെ പ്രിയപ്പെട്ട അമ്മൂട്ടിയോടുള്ള വാത്സല്യം പരിതിയില്ലാതെ ഒഴുകുകയായിരുന്നു,,, അവന്റെ മുന്നിൽ കാലങ്ങൾ കൊഴിഞ്ഞു,,, അതിനനുസരിച്ച് അമ്മൂട്ടിയും,,, .......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story