പ്രണയമഴ: ഭാഗം 8

pranayamazha

എഴുത്തുകാരി: THASAL

"സഖാവ്" പുസ്തകത്തിൽ ചുവന്ന മഷിയാൽ ആ നാമം എഴുതി കൊണ്ട് തുമ്പി ചെറുപുഞ്ചിരിയാൽ അതൊന്നു തലോടി വിട്ടു,,,, അതിന് ശേഷം പുസ്തകം കയ്യിൽ ഒന്ന് എടുത്ത് അത് നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ട് അതിൽ ഒന്ന് ചുണ്ടമർത്തി,,,, "പുസ്തകത്തിൽ കൊടുക്കാതെ അത് നേരിട്ട് ഇങ്ങോട്ട് തന്നൂടെ,,, " പെട്ടെന്ന് ആരുടെയോ ശബ്ദം കേട്ടതും അവൾ ഒന്ന് ഞെട്ടി തിരിഞ്ഞു,,,റൂമിൽ വേറെ ആരെയും കാണാതെ വന്നതോടെ അവൾ അടച്ച ഡോറിലേക്ക് ഒന്ന് നോക്കി,,, ഇല്ല അടഞ്ഞു കിടക്കേണ്,,,, എന്റെ കണ്ണാ,,, എപ്പോ നോക്കിയാലും സഖാവിന്റെ ശബ്ദം ആണല്ലോ കേൾക്കുന്നേ,,, അത്രക്കും അസ്ഥിക്ക് പിടിച്ചു പോയോ,,,, അവൾ ഒരു നാണത്തോത്തോടെ ഒന്ന് പുഞ്ചിരിച്ചു,,,

"സഖാവെ കാണാൻ കൊതി ആകുന്നുണ്ട് ട്ടൊ,,,, " "എന്നാൽ ഈ ജനലിന്റെ അടുത്തേക്ക് ഒന്ന് വാടി,,, " ഇപ്രാവശ്യം നല്ല വ്യക്തമായി തന്നെ ആ ശബ്ദം കേട്ടതും അവൾ ബെഡിൽ നിന്നും കൊട്ടി പിടഞ്ഞു എഴുന്നേറ്റ് കൊണ്ട് പെട്ടെന്ന് ജനലിന്റെ അടുത്തേക്ക് ചെന്നതും രണ്ട് കൈ കൊണ്ടും ജനലിൽ അള്ളി പിടിച്ച് മുഖം ജനൽ കമ്പിയിൽ വെച്ച് ചിരിച്ചു നിൽക്കുന്ന സഖാവിനെ കണ്ടതും അവൾ വാ പൊത്തി പോയി,,, മഴ കൊണ്ട് ആ കണ്ണുകൾ ചുവന്നിരുന്നു,,,, തല മുടി പറ്റി പിടിച്ചിരുന്നു,,, അവൾ പെട്ടെന്ന് തന്നെ ജനലിന്റെ പടിയിൽ ഒന്ന് ഇരുന്നു കൊണ്ട് അവന്റെ തണുത്ത കൈകളിൽ ഒന്ന് പിടി മുറുക്കി,,, "എന്താ സഖാവെ ഇത്,,,എങ്ങനെയാ ഇങ്ങോട്ട് കയറിയെ,,, "

"എന്റെ അമ്മായിയപ്പൻ ഫ്ലൈറ്റ് വിളിച്ചു തന്നു,,, അല്ല പിന്നെ,,,, ഈ പാതി രാത്രി ഈ പായല് പിടിച്ച ഓടും കൊത്തി പിടിച്ചു വീഴാതെ എങ്ങനെയോ കയറി വന്ന എന്നോട് ചോദിക്കാൻ പറ്റിയ ചോദ്യം,,,, ഇവിടെ നിൽക്കാൻ കൂടി പറ്റുന്നില്ല,,,, ഒന്ന് വൃത്തി ആക്കിക്കൂടെടി,,,, " "ഓ,,,, പിന്നെ,,,, ഇവിടെ ആരും ഓടിന്റെ മണ്ടേൽ കയറാറില്ല,,,അപ്പൊ കുറച്ചു പായൽ ഒക്കെ ഉണ്ടാകും,,,,അല്ല എന്തിനാ വന്നേ,,, " "എനിക്കെന്റെ പെണ്ണിനെ കാണാൻ വരാൻ പാടില്ലേ,,,, " അപ്പോഴേക്കും അവളുടെ മുഖം ചുവന്നു തുടുത്തു,,, അവൾ ഒരു നാണത്തിൽ മുഖം താഴ്ത്തിയതും അവൻ ഒരു കൈ കൊണ്ട് ജനലിന്റെ കമ്പിക്ക് ഉള്ളിലൂടെ മുഖം പിടിച്ച് ഉയർത്തി,,,

അപ്പോഴേക്കും അവൻ ബാലൻസ് തെന്നി വീഴാൻ പോയപ്പോഴേക്കും അവൾ ഒരു പേടിയിൽ അവനെ നോക്കി,, "എന്റെ കണ്ണാ,,,,," അപ്പോഴേക്കും അവൻ കിട്ടിയ കമ്പിയിൽ പിടിച്ച് തൂങ്ങി നിന്നതും അവൾ ഒരു ആശ്വാസത്തിൽ ശ്വാസം വിട്ടു,,, "അവിടെ ബാൽകണിയിലേക്ക് വാ,,, ഇവിടെ മൊത്തം വെഴുക്ക് ആണ്,,,,നല്ല മഴയുണ്ട്,, കാൽ തെന്നാതെ നോക്കണേ,,, " അവൾ ഒരു മുന്നറിയിപ്പും നൽകി കൊണ്ട് ഓടി ബാൽകണിയുടെ വാതിൽ തുറന്നതും കാണുന്നത് കൈവരിയിൽ കയറാൻ ശ്രമിക്കുന്ന സഖാവിനെയാണ്,,, അവൾ ഓടി പോയി എങ്ങനെയോ അവനെ പിടിച്ചു കയറ്റിയതും അവൻ നിലത്ത് ഇരുന്നു പോയി,,,, "ഇത് എന്തോന്നാടി,,,, വീണ് ജീവൻ പോയേനെ,,, "

"എന്തിനാ സഖാവെ വെറുതെ ഈ പാതി രാത്രി ഇങ്ങോട്ട് വരാൻ നിന്നെ,,, ആരേലും കണ്ടിരുന്നേൽ എന്തൊക്കെ പുകിൽ ആയേനെ,,, അതും കൂടാതെ ഈ മഴയും,,,,,ഇപ്പോൾ തന്നെ കണ്ണൊക്കെ കലങ്ങിയിട്ടുണ്ട് പനി പിടിക്കില്ലേ,,, " അവൾ ഒരു ആകുലതയോടെ ദാവണി തലപ്പ് കൊണ്ട് തല തോർത്തി കൊടുത്തു കൊണ്ട് പറഞ്ഞതും അവൻ ചെറു ചിരിയാലെ അവളെ നോക്കി നിന്ന ശേഷം ഒരു കൈ കൊണ്ട് അവളെയും വലിച്ചു നിലത്ത് ഇരുത്തി,,,,അവന്റെ നോട്ടം കണ്ടതും അവൾ പിരികം പൊക്കി എന്താണെന്ന് ചോദിച്ചതും അവൻ കയ്യിൽ ഉള്ള പൊതി അവൾക്ക് നേരെ നീട്ടി,,, "എന്താ ഇതിൽ,,, " "ഒന്ന് തുറന്ന് നോക്ക്,,,, "

അവൾ ഒരു സംശയത്തിൽ അത് തുറന്നതും അതിലുള്ള പരിപ്പുവട കണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അതിൽ നിന്നും ഒന്ന് എടുത്തതും ചൂട് കൊണ്ട് ഒന്ന് കൈ വലിച്ചു കൊണ്ട് ഊതി,,, "ചൂടുണ്ടാകും,,,, " അവൻ മെല്ലെ പറഞ്ഞതും അവൾ അതിൽ നിന്നും ഒന്ന് ശ്രദ്ധയോടെ എടുത്ത് അതൊന്നു കടിച്ചു കൊണ്ട് പൊതി അവന് നേരെ നീട്ടിയതും അവൻ അതൊന്നും ശ്രദ്ധിക്കാതെ അവൾ കടിച്ചു വെച്ച പാതി എടുത്ത് കഴിച്ചു,,, അത് കൂടി ആയപ്പോൾ അവൾ അവന്റെ തോളിലേക്ക് ഒന്ന് ചാഞ്ഞു,,,, "സഖാവെ,,,,നാളിതുവരെ ഒരാളും എന്നെ ഇങ്ങനെ സ്നേഹിച്ചിട്ടില്ല,,,, ഇത് വരെ കണ്ടവരിൽ ഒക്കെ ഒന്നുകിൽ സഹതാപം അല്ലേൽവെറുപ്പ്,,,, അത് മാത്രമേ എനിക്ക് കാണാൻ കഴിഞ്ഞിട്ടൊള്ളൂ,,,

സ്നേഹം നടിച്ചു കൂടെ കൂടിയവർ ഒക്കെ ചതിച്ചിട്ടെ ഒള്ളൂ,,,, ഈ പ്രാരാബ്ദക്കാരിയെ എന്തിനാ സ്നേഹിച്ചേ,,, ഇനി ഒരിക്കൽ ഇതെല്ലാം ഭാരമായി തോന്നിയാലോ,,,, " അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെയുള്ള അവളുടെ വാക്കുകൾ കേട്ട് അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളെ ഒന്നൂടെ അവനിലേക്ക് ചേർത്ത് നിർത്തി കൊണ്ട് ആ മൂർതാവിൽ ഒന്ന് ചുണ്ടമർത്തി,,, ആദ്യ ചുമ്പനം,,, എന്നാൽ അതിൽ വാത്സല്യം നിറഞ്ഞു നിന്നിരുന്നു,,,, "ഈ എന്റെ സ്നേഹത്തിൽ നിനക്ക് ഒരു കളങ്കം തോന്നുന്നുണ്ടോ തുമ്പി,,, ഞാൻ നിന്നെ ഉപേക്ഷിക്കും എന്ന തോന്നൽ ഉണ്ടോ,,,, " അവന്റെ ചോദ്യം കേട്ടതും അവൾ ഒന്ന് തല ഉയർത്തി അവനെ നോക്കിയതും ആ കണ്ണുകളിലെ നിരാശ കണ്ട് അവൾ അവന്റെ മുഖത്ത് ഒന്ന് കൈ വെച്ച് കൊണ്ട് ഇല്ല എന്നർത്ഥത്തിൽ തലയാട്ടി,,,, "ഞാൻ പറഞ്ഞത് അങ്ങനെയല്ല,,,,

സഖാവിന്റെ സ്നേഹത്തിൽ ഇന്ന് ഞാൻ സംതൃപ്തയാണ്,,, അത് എന്നെങ്കിലും നഷ്ടപ്പെട്ടാൽ അത് എനിക്ക് താങ്ങാൻ കഴിയില്ല,,,, ഇഷ്ടപ്പെട്ടതെന്തും നഷ്ടപ്പെട്ടിട്ടെ ഒള്ളൂ സഖാവെ,,,, ഇപ്പോൾ പേടിയാ,,,എന്തേലും ആഗ്രഹിക്കാൻ,,,,, " അവളുടെ വാക്കുകളിലെ സങ്കടം തൊട്ടറിഞ്ഞു കൊണ്ട് അവൻ അവളുടെ മുടിയിലൂടെ ഒന്ന് തലോടി,,,,, "ഇല്ല,,,, നഷ്ടപ്പെടില്ല,,, ഒന്നും,,,, ഈ സഖാവിനൊരു ജീവിതം ഉണ്ടെങ്കിൽ ഈ തീപ്പെട്ടികൊള്ളിയുടെ കൂടെ ആയിരിക്കും,,,,അത്രയും നീ എന്നിൽ അലിഞ്ഞു ചേർന്നു,,, ഇനി നീ ഇല്ലാതെ പറ്റില്ല പെണ്ണെ,,,, " അവൻ അവളുടെ മടിയിലേക്ക് ഒന്ന് തല വെച്ച് കൊണ്ട് പറഞ്ഞതും അവളും സന്തോഷത്തോടെ ആ വാക്കുകളെ ഹൃദയം കൊണ്ട് സ്വീകരിച്ചു,,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"തുമ്പി,,,,, മോളെ,,,, " മുകളിൽ ഡ്രസ്സ്‌ മാറ്റി കൊണ്ടിരുന്നപ്പോൾ അച്ഛമ്മയുടെ വിളി കേട്ട് അവൾ സംശയത്തിൽ റൂമിൽ നിന്നും ഇറങ്ങി കോണിയിൽ നിന്ന് കൊണ്ട് താഴോട്ട് നോക്കി,,, "എന്താ അച്ഛമ്മേ,,, " "നമ്മുടെ പാർവതി മരിച്ചു,,,, " ഒട്ടും പ്രതീക്ഷിക്കാതെയുള്ള അച്ഛമ്മയുടെ വാക്കുകൾ കേട്ട് അവളുടെ ഉള്ളിലേക്ക് ഓടി വന്നത് ഒന്നര വയസ്സ് തികയാത്ത അവരുടെ മകളുടെ മുഖമാണ്,,,, അവൾ ഒരു വെപ്രാളത്തിൽ കോണി ഇറങ്ങി ചെന്നു,,,, "എപ്പോഴാ അച്ഛമ്മേ,,,, " "അറിയില്ല കുട്ട്യേ,,, അനൂപ് രാത്രി പണിക്ക് പോയതല്ലേ,,,, രാവിലെ തന്നെ അമ്മു മോളുടെ നിർത്താതെയുള്ള കരച്ചിൽ കേട്ട് ചെന്നു നോക്കിയ സുധയാണ് നിലത്ത് വീണ് കിടക്കുന്ന രീതിയിൽ പാർവതിയെ കണ്ടത്,,, ദേഹം ഒക്കെ അപ്പോൾ തന്നെ തണുത്തിട്ടുണ്ട്,,,,

രാത്രി ആകുമെന്ന അവരൊക്കെ പറയ്ണത്,,,,,അനൂപ് വരുന്ന വരെ കുഞ്ഞ് നിർത്താതെ കരയുകയായിരുന്നു,,,, അതും ഒരു പെൺകുഞ്ഞല്ലേ അമ്മയുടെ ചൂടേറ്റ് വളരേണ്ട പ്രായത്തിൽ,,,,, കണ്ട് നിൽക്കാൻ പറ്റുന്നില്ല,,,, " അവരുടെ വാക്കുകൾ അവളിലും ഒരു നോവുണർത്തിയിരുന്നു,,,, അവൾ തന്റെ കുട്ടികാലം തന്നെ ഓർത്തെടുക്കാൻ ശ്രമിക്കുകയായിരുന്നു,,,, അവൾ വേറൊന്നും ചിന്തിക്കാതെ പെട്ടെന്ന് തന്നെ കയ്യിലുള്ള ഷാൾ ഇരു ഭാഗത്തുമായി ഇട്ടു കൊണ്ട് പാർവതിയുടെ വീട്ടിലേക്കായി ഓടിയതും മുറ്റത്ത്‌ ആളുകൾ നിറഞ്ഞിരുന്നു,,, മുറ്റത്ത്‌ തന്നെ നിൽക്കുന്ന അച്ഛയെയും തൊട്ടടുത്ത് നിൽക്കുന്ന സഖാവിനെയും കണ്ട് അവൾ ഒന്ന് ചിരിക്കാൻ പോലും കഴിയാതെ ഉള്ളിലേക്ക് കടന്നതും കാണുന്നത് വെള്ളയിൽ പുതപ്പിച്ചു കിടത്തിയ പാർവതിയെയാണ്,,,,,

*"തുമ്പി കുട്ട്യേ,,,, എന്റെ മോൾക്ക്‌ ഒരു മുല്ലമാല കോർത്തു തരോ,,,, *" അവളുടെ കാതുകളിൽ പാർവതിയുടെ ശബ്ദം വീണ്ടും വീണ്ടും വന്നു പതിച്ചതും അവൻ സങ്കടം പിടിച്ചു നിർത്താൻ നന്നേ കഷ്ടപ്പെട്ടു,,,, അപ്പോഴേക്കും അവളുടെ കണ്ണുകളിൽ അമ്മു മോളെയും ചേർത്ത് പിടിച്ച് പാർവതിയെ നിറ കണ്ണുകളാൽ നോക്കി നിൽക്കുന്ന അനൂപിൽ എത്തിയതും അവൾ മെല്ലെ അച്ചയെ ഒന്ന് നോക്കി,,,, ജീവന്റെ പാതിയെ ഇങ്ങനെ നോക്കി നിൽക്കേണ്ടി വരുന്നത് അതാണ്‌ ഈ ലോകത്ത് ഏറ്റവും വലിയ സങ്കടം,,,, ഈ അവസ്ഥ തന്റെ അച്ഛന്റെയും ജീവിതത്തിൽ ഉണ്ടായതല്ലേ എന്ന് ഓർക്കുമ്പോൾ തന്നെ അവൾക്ക് ആകെ കൂടി വല്ലാത്ത ഒരു അവസ്ഥയായിരുന്നു,,,,

അവൾ മെല്ലെ മാറി നിന്നതും ആരൊക്കെയോ ചേർന്ന് പാർവതിയുടെ ബോഡി എടുത്ത് കൊണ്ട് പോകുമ്പോഴും നിറ കണ്ണുകളാൽ നോക്കി നിൽക്കാനേ ആ പാവത്തിന് സാധിച്ചൊള്ളു,,,,,അതെല്ലാം കണ്ട് അറിയാതെ തന്നെ അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അച്ഛേ,,,,, അച്ഛ അമ്മയെ മിസ്സ്‌ ചെയ്യുന്നുണ്ടോ,,, " ഉമ്മറത്തെ തിണ്ണയിൽ അച്ഛന്റെ മടിയിൽ തലവെച്ചു കിടന്നു കൊണ്ട് തുമ്പി ചോദിച്ചതും ആ കണ്ണുകളിൽ കണ്ണീരിന്റെ നനവ് കൂടി ഉണ്ടായിരുന്നു,, "മോൾക്ക്‌ മിസ്സ്‌ ചെയ്യുന്നുണ്ടോ,,,, " അതിന് മറുപടി എന്നോണം അവൾ ചിരിച്ചു കൊണ്ട് കണ്ണ് ചിമ്മി കാണിച്ചു കൊണ്ട് അച്ഛന്റെ കൈകൾ ചേർത്ത് പിടിച്ചു ഉമ്മ വെച്ചു,,, "അച്ഛയും മിസ്സ്‌ ചെയ്യേണ്ടട്ടോ,,,, നമുക്ക് നമ്മൾ ഇല്ലേ,,, അച്ഛയും മോളും അല്ലെ ബെസ്റ്റ് ഫ്രണ്ട്‌സ്,,,,,,എന്നെ വിട്ട് പോകരുത്ട്ടൊ,,,, "

അവളുടെ വാക്കുകളിൽ ഇന്ന് കണ്ട മരണത്തിന്റെ ചുവ നല്ലോണം ഉള്ളത് കൊണ്ട് തന്നെ അച്ഛൻ അവളുടെ മുടിയിൽ ഒന്ന് തഴുകി,,,, "മോൾക്ക്‌ അച്ഛനെ വിട്ട് പോകണ്ടേ,,,, " "ഞാനോ,,, എന്തിന് അച്ഛേ,,, " "മോൾക്ക്‌ മോളുടെ സഖാവിനോടൊപ്പം പോകണ്ടേ,,,, " ഇപ്രാവശ്യത്തെ അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ തന്നെ തുമ്പി ഒന്ന് ഞെട്ടി കൊണ്ട് മടിയിൽ നിന്നും ചാടി എഴുന്നേറ്റതും അച്ഛൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു,,, "മോള് പേടിക്കേണ്ട,,,,, എനിക്കറിയാം എന്റെ മോള് നല്ലതേ തിരഞ്ഞെടുക്കൂ,,,,, നിനക്ക് വേണ്ടി പറന്നു നടക്കുന്ന പല കഴുകന്മാരും ചുറ്റുമുണ്ട് മോളെ,,,, അവരിൽ നിന്നെല്ലാം നിന്നെ സംരക്ഷിക്കാൻ അവനെ കൊണ്ടേ സാധിക്കൂ,,,

ഈ അച്ഛന്റെ കാലം കഴിഞ്ഞാലും എന്റെ കുട്ടിയെ സംരക്ഷിക്കാൻ കെൽപ്പുള്ളവനാ അവൻ,,,, അച്ഛന്റെ കുട്ടി ഒന്ന് കൊണ്ടും പേടിക്കേണ്ട,,,അച്ഛൻ ഒന്നിനും ഒരു തടസം ആകില്ല,,, എന്റെ മോള് ഇനിയും ഇവിടെ കിടന്ന് നരകിക്കുന്നത് കാണാൻ കഴിയാത്തത് കൊണ്ടാണ് പറയുന്നത് മോള് പൊയ്ക്കോ,,,, ഇവിടെ നിന്നും നിന്റെ സഖാവിന്റെ അടുത്തേക്ക്,,,," അച്ഛന്റെ വാക്കുകൾ അവളുടെ കണ്ണുകളെ കൂടെ നിറച്ചതും അവൾ ഒരു പൊട്ടിക്കരച്ചിലോടെ അച്ഛന്റെ നെഞ്ചിലേക്ക് ചാഞ്ഞു,,,,അപ്പോഴും ദൂരെ നിന്നും അമ്മു മോളുടെ കരച്ചിൽ കേട്ട് കൊണ്ടിരുന്നു,,, "അച്ഛേ,,, ആരൊക്കെ എന്റെ ജീവിതത്തിലേക്ക് വന്നാലും എനിക്ക് അച്ചയെ പോലെ ആകോ,,,, അച്ഛനല്ലേ എന്റെ സൂപ്പർഹീറോ,,,,

എപ്പോഴും ഞാൻ വളർന്നത് അച്ഛയെ കണ്ടിട്ടല്ലേ,,, ജീവിക്കാൻ പഠിപ്പിച്ചതും അച്ചയല്ലേ,,, അപ്പോൾ ഈ അച്ഛയില്ലാതെ തുമ്പിക്ക് പറ്റും എന്ന് തോന്നുന്നുണ്ടോ,,, അച്ഛ വാക്ക് തന്നെ,,, എന്നെ വിട്ട് എങ്ങോട്ടും പോകില്ലാന്ന്,,,, " "അതൊക്കെ എന്തിനാ മോളെ,,,, " "അച്ഛേ,,,, " അവളുടെ ആ ഒരു വിളിയിൽ അച്ഛൻ ഒന്ന് ചിരിച്ചു കൊണ്ട് അവൾ നീട്ടി പിടിച്ച ആ കൈകളിൽ ഒന്ന് കൈ വെച്ചു,,,, അപ്പോഴേക്കും അവൾ കണ്ണുകൾ ഒന്ന് അമർത്തി തുടച്ചു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അച്ഛേ,,,, ഞാൻ ഇറങ്ങാണ് ട്ടൊ,,, അച്ഛമ്മേ,,, മരുന്നൊന്നൊന്നും കഴിക്കാൻ മറക്കണ്ട,,, പിന്നെ പോകുമ്പോൾ ഓട്ടോക്ക് പോയാൽ മതി,,, ഈ മുട്ട് വേദനയും വെച്ച് ബസിൽ കയറിയാൽ നാളെ ഒന്ന് എഴുന്നേറ്റ് നടക്കണമെങ്കിൽ പോലും ഞാൻ വേണ്ടി വരും,,, അച്ഛേ,,, അച്ഛമ്മയെ നോക്കണേ,,,,

മിനിയാന്ന് പോയപ്പോൾ മരുന്ന് വാങ്ങാതെ എങ്ങാനും വന്നാൽ അമ്മയെയും മോനെയും ഞാൻ ഒടിക്കും,,, കേട്ടല്ലോ,,, " "കേട്ടെന്റെ തുമ്പി തമ്പുരാട്ടി,,,, " അവളെ കളിയാക്കി രണ്ട് കയ്യും കൂപ്പി കൊണ്ട് അച്ഛൻ പറഞ്ഞതും അവൾ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് കയ്യിലെ ചന്ദനം നെറ്റിയിൽ ചാർത്തി കൊടുത്തു,,,, "ഇത് എന്തിനാ മോളെ,,,, " "ഇരിക്കട്ടെ,,,,, ഇപ്പോൾ കണ്ടാൽ എന്റെ അച്ഛയാണെന്ന് പറയും,,,, ഇനി ഒരു ഉമ്മ തന്നെ,,, " അത് കേട്ടതും അച്ഛൻ അവളുടെ നെറ്റിയിൽ ഒന്ന് ഉമ്മ വെച്ചതും നോക്കി നിന്ന അച്ഛമ്മയുടെ കണ്ണുകൾ പോലും നിറയുന്നതായി തോന്നിയതും അവൾ അവരെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് കവിളിൽ ഒന്ന് ഉമ്മ വെച്ചതും അവരും അവളുടെ കവിളിൽ ചുണ്ടമർത്തി,,,, "ഞാൻ പോട്ടെ,,,,,അല്ലേൽ വേണ്ട ഞാനും കൂടെ വന്നില്ലേൽ ശരിയാവില്ല,,,,, " "ടി മടിച്ചിപ്പാറു പോകാൻ നോക്കടി,,,, കാർത്തു നിന്നെ കാത്തു നിൽപ്പുണ്ടാകും,,,, "

"പോകണോ അച്ഛേ,,, " "പോകാൻ നോക്കടി,,, " അച്ഛൻ അവളെ പിന്നിൽ നിന്നും തള്ളി പുറത്ത് എത്തിച്ചതും അവൾ ചുണ്ട് ഒന്ന് കോട്ടി കൊണ്ട് വിഷമത്തിൽ ആ വീട്ടിൽ നിന്നും ഇറങ്ങി നടന്നതും പടിപ്പുരക്ക് മുന്നിൽ എത്തിയതും അവൾ ഒന്ന് കൂടി തിരിഞ്ഞു നോക്കി,,,, അവളെ നോക്കി കൈ ഒരു പുഞ്ചിരിയിൽ കൈ വീശി കാണിക്കുന്ന അച്ഛനും അച്ഛമ്മയും,,,, ഈ കാഴ്ച എന്ത് കൊണ്ടോ അവളിൽ ഒരു നോവുണർത്തി,,,,,, എന്തോ പുതുതായി കാണും പോലെ,,,, 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "എന്തെടി വന്നപ്പോൾ തൊട്ട് അബ്സെറ്റ് ആണല്ലോ എന്ത് പറ്റി,,,, " "ഒന്നും ഇല്ലടി,,, എന്തോ ഉള്ളിൽ ഒരു ഭയം പോലെ എന്തോ സംഭവിക്കാൻ നിൽക്കും പോലെ,,,,

രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ തുടങ്ങിയതാ,,, വരുന്ന വഴി ഒരു പൂച്ച വട്ടം ചാടി,,, എന്തിൽ നിന്നോ തടയും പോലെ,, " "ഒന്ന് പോയെ തുമ്പി,,,, ഇതെല്ലാം നിനക്ക് തോന്നുന്നതാ,,, ഇന്നലെ പാർവതി ചേച്ചിയുടെ വീട്ടിൽ പോയില്ലേ അത് കൊണ്ടാവും,,, നീ ഓരോന്ന് ആലോചിക്കാതെ ഫുഡ്‌ കഴിക്കാൻ നോക്ക്,,,, " കാർത്തു എന്തൊക്കെ പറഞ്ഞിട്ടും മനസ്സിന്റെ സമാധാനം നഷ്ടപ്പെട്ട തുമ്പി ആദ്യമായി ഭക്ഷണം പാതി കഴിച്ചു വെച്ച് കൊണ്ട് എഴുന്നേറ്റതും കാർത്തുവും പിന്നെ കഴിക്കാൻ നിൽക്കാതെ അവൾക്കൊപ്പം എഴുന്നേറ്റു കൊണ്ട് സീറ്റിൽ ഇരുന്നു,,,, അപ്പോഴും തുമ്പിയിൽ വലിയ മാറ്റം ഇല്ല,,, "ദെ,,, നിന്റെ മൂഡ് മാറ്റാൻ ആള് വരുന്നു,,,, "

കാർത്തു ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞതും തുമ്പി ഒന്ന് തല ഉയർത്തി നോക്കിയതും ക്ലാസ്സിലേക്ക് കയറി വരുന്ന സഖാവിനെ കണ്ടതും അവളൊന്നു ചിരിച്ചു,,,, പക്ഷെ അവനിൽ വല്ലാത്തൊരു ഭാവം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു,,, "തുമ്പി,,,, കാർത്തു,,, രണ്ട് പേരും ബാഗ് എടുത്ത് കൂടെ വാ,,, " വന്നപ്പോൾ തന്നേ യാതൊരു മുഖവുരക്കും നിൽക്കാതെ അവൻ പറഞ്ഞതും രണ്ട് പേരും മുഖത്തോട് മുഖം നോക്കി എന്താണെന്ന് അറിയാതെ മുഖം ചുളിച്ചതും അവനിൽ എന്തൊക്കെയോ ഭാവം നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു,,, "എങ്ങോട്ടാ സഖാവെ,, " "എങ്ങോട്ടാണെന്ന് അറിഞ്ഞാലേ നിനക്ക് എന്റെ കൂടെ വരാൻ സാധിക്കൂ,,, " ഇപ്രാവശ്യം അവന്റെ ശബ്ദം കനത്തതും തുമ്പി ഒന്ന് പേടിച്ചു കൊണ്ട് കാർത്തുവിന്റെ കയ്യിൽ പിടിച്ചതും കാർത്തു കണ്ണ് കൊണ്ട് പോകാം എന്ന് കാണിച്ചതും തുമ്പി യാതൊന്നും പറയാതെ ബെഞ്ചിൽ തന്നെ ഇരുപ്പുറപ്പിച്ചു,,,,

അത് കണ്ടതും അവന്റെ ദേഷ്യം കൂടി വന്നു എങ്കിലും അതെല്ലാം കടിച്ചു പിടിച്ചു കൊണ്ട് അവൻ ഒന്ന് സ്വയം നിയന്ത്രിച്ചു,,,, "തുമ്പി,,,,,,,നീ വന്നേ,,,,, ഇപ്പോൾ വാശി കാണിക്കാൻ സമയം ഇല്ല,,,, " അവൻ ഒന്ന് തണുത്തു കൊണ്ട് പറഞ്ഞപ്പോൾ തന്നെ അവൾ ഒന്ന് തലയാട്ടി കൊണ്ട് കയ്യിൽ ബാഗും പിടിച്ചു പുറത്തേക്ക് ഇറങ്ങിയതും അവന്റെ കാർ അവർക്ക് മുന്നിൽ വന്നു നിന്നിരുന്നു,,, അവർ അതിൽ കയറി കാർ മുന്നോട്ട് എടുക്കുമ്പോഴും സമയം അതിന്റെ വഴിക്ക് നീങ്ങി എങ്കിലും അവനിൽ നിന്നും യാതൊരു വിധ സംസാരവും ഉണ്ടായില്ല,,, അത് അവരിൽ ഒരു ഭയം ജനിപ്പിക്കുകയായിരുന്നു,,,,

കാർ തുമ്പിയുടെ വീടിനു മുന്നിൽ നിർത്തിയതും കാർത്തു ഇറങ്ങി എങ്കിലും തുമ്പി ഒരു സംശയത്തിൽ സഖാവിനെ നോക്കിയപ്പോൾ അവൻ എന്ത് പറയും എന്നറിയാതെ ഒന്ന് തല താഴ്ത്തി സ്റ്റയറിങ്ങിൽ പിടി മുറുക്കി ഇരുന്നതും തുമ്പി പേടി കൊണ്ട് നിറഞ്ഞ കണ്ണുകളാൽ ഒന്ന് ചുറ്റും നോക്കി കൊണ്ട് ഇറങ്ങിയതും വീടിനു മുറ്റത്ത്‌ നിറഞ്ഞു നിൽക്കുന്ന ആളുകളെ കണ്ട് നെഞ്ചിൽ എന്തോ ഭാരം കയറ്റി വെച്ചത് പോലെ അവൾ ചുറ്റും ഒന്ന് നോക്കിയതും അപ്പോഴേക്കും സഖാവ് അവളുടെ അടുത്ത് വന്നു നിന്ന് കൊണ്ട് അവളുടെ കയ്യിൽ പിടി മുറുക്കി,,,, "സഖാവേ,,,, എന്താ,,,, ഇത്,,,, "

വാക്കുകൾ കിട്ടാതെ അവൾ ഒരു വെപ്രാളത്തിൽ ചോദിക്കുന്നത് കേട്ടതും അവൻ ഒന്നും മിണ്ടാതെ അവളെ ഒന്ന് ചേർത്ത് പിടിച്ചു കൊണ്ട് ഉള്ളിലേക്ക് നടന്നതും ഉള്ളിൽ നിന്നും വരുന്ന ചന്ദനത്തിരിയുടെയും കുന്തിരികത്തിന്റെയും ഗന്ധം അവളെ ഒന്നൂടെ തളർത്തിയപ്പോൾ അവൾ ഒന്നൂടെ അവന്റെ ഷിർട്ടിൽ ഒന്ന് പിടി മുറുക്കി,,,,, ചുറ്റും നിൽക്കുന്ന എല്ലാവരും അവളെ ഒരു സഹതാപ കണ്ണുകളാൽ നോക്കുന്നത് കണ്ട് ഒന്നും മനസ്സിലാകാതെ എന്നാൽ എല്ലാം മനസ്സിലായവളെ പോലെ ആ കണ്ണുകളിലേ കണ്ണുനീർ തടുക്കാൻ കഴിയാതെ അവൾ അവനോടൊപ്പം ഉള്ളിലേക്ക് കടന്നതും ഉള്ളിൽ വെള്ള പുതപ്പിച്ചു കിടക്കുന്ന രണ്ട് ശരീരങ്ങൾ കണ്ട് അവൾ ഒരു മരവിപ്പോടെ നിന്ന് പോയി,,,,....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story