പ്രണയമഴ : ഭാഗം 11

Pranayamazha Reshma

രചന: രേഷ്മ

"appu" കണ്ണേട്ടൻ അയ്യോണ്ട് പറയുന്നത് ചെയ്യും അതുകൊണ്ടാണ് ഡ്രസും വാങ്ങിയോടിയത്. അല്ലാതെ പേടിച്ചിട്ടല്ല. ഡ്രസ്സ്‌ മാറിവന്ന് കണ്ണാടിക്ക് മുന്നിൽ നിൽക്കുമ്പോൾ ഞാൻ കണ്ടിരുന്നു കണ്ണിമ ചിമ്മാതെ എന്നെ നോക്കുന്ന കണ്ണേട്ടനെ. സിന്ദൂരം തൊടാൻ മറന്നഎനിക്ക് സിന്ദൂരവും ഇട്ട്തന്ന്. പിന്നെ കസിൻസൊക്കെ വന്ന് ആരെന്നോക്കെയോ പറഞ്ഞു എനിക്ക് ആരെയും മനസിലായില്ല. എന്റെ മനസ്സിൽ മുഴുവൻ ആദു, ചന്ദ്രു, ഫ്രണ്ട്സ് ഓക്കേ ആയിരുന്നു. അമൽ വന്ന് പറഞ്ഞു താഴേക്ക് ചെല്ലാൻ സ്റ്റെപ്പിറങ്ങി ചെന്നതും അമ്മവന്ന് കെട്ടിപിടിച്ചു നെറുകയിൽ ഒരു മുത്തവും തന്ന്. അപ്പോഴേക്കും ചന്ദ്രുവുമൊക്കെ വന്ന് അപ്പു.... ചന്ദ്രു..... " ഓടി ചെന്ന് ആ മാറിൽ വീണ് കരഞ്ഞു അപ്പു... എന്താ... എന്താ പറ്റിയത്. (ചന്ദ്രു ) ഏയ്‌. ഒന്നുമില്ല. പെട്ടെന്ന് നിങ്ങളെ കണ്ടപ്പോ.... ( വാക്കുകൾ പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ) അയ്യേടാ... പിന്നെ നീ എന്താ വിചാരിച്ചത് കല്യാണം കഴിഞ്ഞാൽ പിന്നെ ഞങ്ങളെ കാണില്ലന്നോ.. അങ്ങനെ നിന്നെ ഒറ്റക്ക് വിടില്ല. പോ.....

അവിടുന്ന്. അമ്മായി എന്തിയെ... അച്ഛനും മോളുo തമ്മിൽ കണ്ടാൽ എന്നെ പിന്നെ നിങ്ങളുടെ കണ്ണിൽ കാണില്ലല്ലോ.. ( അമ്മായി ) അച്ചോടാ... അങ്ങനെ കാണാൻ വേണ്ടിട്ട് ഇല്ലാത്തോണ്ടല്ലേ. ( കണ്ണേട്ടനെ മാറ്റിനിർത്തി അച്ഛൻ എന്തൊക്കെയോ പറയുനുണ്ട് പെട്ടന്നാണ് ഞങ്ങളെ സ്റ്റെജിലേക്ക് വിളിച്ചത് എന്റെ കയ്യും പിടിച്ച് കണ്ണേട്ടൻ സ്റ്റേജിലേക്ക് കയറി "കണ്ണേട്ടന്റെ കരങ്ങൾ എന്റെ കയ്യിൽ അമർന്നപ്പോൾ എന്റെഉള്ളിൽ പേരറിയാത്ത ഒരനുഫൂതിയുണ്ടായി. ബാക്കിയുള്ളവർ കരഘോഷങ്ങലാൽ ഞങ്ങളെ വരവേറ്റു. ) എന്തിനാ എനിക്ക് ഇത്ര സന്തോഷം പാടില്ല. കണ്ണേട്ടന്റെ മനസ്സിൽ പക മാത്രമാണ്. " സ്റ്റെജിൽ ഞങ്ങൾക്കായി ഹാർട്ട് ഷെയിപ്പിൽ കേക്ക്. ഒരേകളർ ഡ്രസ്സിൽ അമലയും പ്രീതിയും ആങ്കർ ആയി സ്റ്റെജിൽ നിലയുറപ്പിച്ചു ഹായ്, നമുക്ക് നമ്മുടെ കലാപരിപാടിയിലേക്ക് കടക്കാം. അതിന് മുൻപ് കുറച്ചു പേരെ നമുക്ക് ഇവിടേക്ക് വിളിക്കാം മറ്റാരുമല്ല. dr: ശങ്കർമേനോൻ & dr: അംബിക & ചന്ദ്രൻശേഖരൻ & ചന്ദ്രിക പ്ലീസ്.... എല്ലാവരും വരണം ( അമല )

എല്ലാവരും വന്നസ്ഥിതിക്ക് നമുക്കാദ്യo കേക്ക് മുറിക്കാം ഏട്ടാ.. വാ... ( കേക്ക്മുറിച്ച് കണ്ണേട്ടൻ ആദ്യം എന്റെ വായിൽ വെച്ച് തന്നു അപ്പോഴാ കണ്ണുകളിൽ ഞാൻ കണ്ടത് പകയല്ല. പകരം പ്രണയംമാത്രമാണ്. എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി മൊട്ടിട്ടു. പിന്നെ അച്ഛൻമാർക്കും അമ്മയ്ക്കും അമ്മക്കും എല്ലാം കേക്ക്കൊടുത്ത്. തിരികെ ഞങ്ങളുടെ സ്ഥലതെക്ക് വന്നിരുന്നു. ) ഇനി നമുക്ക് ഒരു ഡാൻസ്ആവാം ഒരു "കപ്പിൽ ഡാൻസ് " മിസ്റ്റർ അർജുൻ ശങ്കറിനെയും മിസ്സിസ് അർജുനെയും ഒരു കിടിലൻ ഡാൻസ്. (പ്രീതി ) ( ഏയ്... പോവല്ലെ... തിരികെ വാ.. " നോക്കണ്ട ഞാൻ എന്റെ സ്വന്തം കിളികളെ തിരികെ വിളിച്ചതാണ്. എന്തെങ്കിലും കേൾക്കുമ്പോൾ അങ്ങ് കൂടും കുടുക്കയും എടുത്ത് പോവാൻ റെഡിയായി നിക്കുവാ.. അലവലാതിസ്സ്.... " ഞെട്ടിയിരിക്കുന്ന എന്റെ മുന്നിലേക്ക് നീളുന്ന കൈകൾ കണ്ണേട്ടന്റെയാണെന്ന് മനസിലാക്കാൻ അധികസമയം വേണ്ടിവന്നില്ല.

ഞാൻപോലുമറിയാതെ എന്റെ കൈകൾ കണ്ണേട്ടന്റെ കരങ്ങളിൽ അമർന്നു. നിമിഷനേരം കൊണ്ട് ചെയറിൽ നിന്നും എന്നെ വലിച്ചുആ നെഞ്ചിലേക്കിട്ടു. പാട്ടുയർന്നു കണ്ണേട്ടന്റെ ഒരുകൈ എന്റെ ഇടുപ്പിലും ഒരു കൈ എന്റെ കൈയിൽ ചേർത്ത് പിടിച്ചിരിന്നു ചാലിക്കുന്ന പാവകണക്കെ നിൽക്കാനേ എനിക്കായൊള്ളു. "കണ്ണേട്ടന്റെ ആ കടുംകാപ്പി മിഴികളിൽ നോക്കുമ്പോൾ തന്നെ മറ്റെല്ലാം ഞാൻ മറക്കുന്നു. " പാട്ട് നിന്ന് എങ്കിൽപോലും ഞങ്ങൾ പരസ്പരം മിഴികൾ മാറ്റാതെ അതെ നിൽപ്പ് തുടർന്നു ശക്തമായ കരഘോഷങ്ങളാണ് ഞങ്ങളെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. പെട്ടെന്ന്തന്നെ ഞങ്ങൾ അകന്നു മാറി അപ്പോൾ തന്നെ പ്രണവ് രണ്ട് കരിക്കുമായി അവിടേക്ക് വന്നു ഞങ്ങൾക്ക് തന്നു

ക്ഷീണം കൊണ്ട് ഞാനത് മുഴുവൻ കുടിച്ച്. പക്ഷേ കണ്ണേട്ടൻ ഒന്ന് സ്ലീപ്‌ ചെയ്തിട്ട് പിന്നെ അതും കയ്യിൽപിടിച്ചിരിക്കുവാ.. പെട്ടന്ന് പ്രണവിന്റെ ശബ്ദമുയർന്നു " ഇത് മുഴുവൻ കുടിക്കണം കേട്ടോ.. ചേട്ടാ.. 😁😁😁 ഇത് കഴിഞ്ഞുനമ്മുടെ ഗെയിം സ്റ്റാർട്ട്‌ ചെയാം """ പുള്ളിക്കാരന്റെ മുഖംകണ്ടാൽ അറിയാം എന്തോ പണികിട്ടിയതാണെന്ന്. എനിക്ക് നല്ലപോലെ ചിരിവരുന്നുണ്ടെങ്കിലും ചിരിക്കാൻ കഴിയില്ല ഇവരൊക്കെ എപ്പഴായാലും പോകും പക്ഷെ ഈ സാധനം കൂടെയുണ്ട് ഇനിയങ്ങോട്ട് എന്ന ചിന്തയിൽ കടിച്ചുപിടിച്ചു ഞാനിരുന്നു ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story