പ്രണയമഴ : ഭാഗം 14

Pranayamazha Reshma

രചന: രേഷ്മ

താഴെ ഞങ്ങളെ കാതെന്നപോലെ ചന്ദ്രു ഉണ്ടായിരുന്നു. കുറെസമയം കഴിഞ്ഞിട്ടും ആദുനെ കണ്ടില്ല. ചന്ദ്രുവിന്റെ വിളിയിൽ അവൾ വന്നു ഫുഡടിയും കഴിഞ്ഞ് അരമണിക്കൂർ ഞങ്ങൾ ബാൽക്കണിയിൽ ഇരിക്കുന്നത് എന്നുമുള്ള പതിവാണ്. പക്ഷേ ഇന്നെന്തോ.. ആദു തലവേദനയെന്നും പറഞ്ഞുകിടന്നു. എന്റെ സംസാരത്തിൽ നിറഞ്ഞുനിന്നത് അജുവണ് ( കണ്ണേട്ടൻ ) ഞങ്ങൾ അച്ഛനും മക്കളും എന്നതിന്ഉപരി നല്ല ഫ്രണ്ട്‌സാണ്. എന്തും തുറന്നു പറയുന്ന നല്ലൊരു ഫ്രണ്ട്‌.

 " ചുരുക്കം പറഞ്ഞാൽ ഒരാക്ക് ചെറുക്കനെ നോക്കിയാ മതി നിനക്ക് ആളെ നീ തന്നെ കണ്ടെത്തില്ലേ... " " മ്മ്.. അത് പിന്നെ അന്നേ ഞാൻ പറഞ്ഞതല്ലേ.. എനിക്ക് അയാളോട് എന്തോ ഒരു അഡ്രാഷൻ ഉണ്ടെന്ന് " " ഹും .... എന്റെ ഒരവസ്ഥ നോക്കണേ.. മോള് ഒരാളെ സ്നേഹിക്കുന്നുണ്ട് എന്ന് ഏതെങ്കിലും അച്ഛനോട് പറയുവോ.... " " മ്മ് .. ഇത് പറയാനാ ഞാനിപ്പോ വന്നത് നാളെ എന്നെ വീട്ടിആക്കാൻ നാരായണെട്ടനോട്‌ പറയണം " " ആദുന് എന്താ വല്ലായ്മ വല്ലതുമുണ്ടോ.. " " ഏയ്‌ ഇല്ല. ചെറിയഒരു തലവേദന. ഒന്ന് കിടന്നാൽ ശെരിയാവും. അവൾ കിടക്കട്ടെ. " " എന്നാ മോളും പോയി കിടന്നോ... രാവിലെ പോവാനുള്ളതല്ലേ.. " " മ്മ്... നമ്മളെന്തേ... അമ്മേസ്വപ്നം കണ്ടിരിക്കാൻ പോകുവാണോ... " " അതെ... ഞങ്ങൾ ഭാര്യ ഭർത്താവ് അല്ലെ... ഞങ്ങൾക്കും പറയാൻ കാണും കുറെ കാര്യങ്ങൾ തല്ക്കാലം മോള് വിട്ടോ.... " " ആയിക്കോട്ടെ.... "

* അവിടുന്ന് നേരെ പോയത് ആദുവിന്റെ മുറിയിലേക്കാണ് എന്നത്തേക്കാളും വിപിരീതമായി ഡോർ ലോക്കായിരുന്നു. ആദു... ഡോറുതുറന്നെ... എനിക്ക് നിന്നോട് സംസാരിക്കാനുണ്ട്. " " അപ്പു... നമുക്ക് നാളെ സംസാരിക്കാo എനിക്ക് ഒന്നുറങ്ങണം പ്ലീസ്... " " എനിക്ക് നാളെ സമയമില്ല രാവിലെ പോകും എന്നാലേ എനിക്ക് ക്ലാസിൽ കേറാൻ പറ്റു. നീയൊന്ന് തുറക്ക് ." " അപ്പു...പ്ലീസ്... കുറച്ചുനേരം എനിക്ക് ഒറ്റക്കിരിക്കണം പ്ലീസ്.... നമുക്ക് പിന്നെ സംസാരിക്കാo " * അവളുടെ ആ.. വാക്കുകൾ മതിയാരുന്നു അവളുടെ മനസിലെ വിഷമങ്ങൾ മനസിലാക്കാൻ. ഒന്നുംപറയാനാവാതെ മടങ്ങുമ്പോഴും മനസ്സിൽ ഒരായിരം ചോദ്യങ്ങളുണ്ടായിരുന്നു

കിടന്നിട്ടുo ആകെ ഒരു വെപ്രാളം എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നുഎന്ന് ഉള്ളിന്റെ ഉള്ളിൽ നിന്നാരോ പറയുന്നപോലെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രദേവി എന്നെ തിരിഞ്ഞ് നോക്കിലാ.. * * രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ടു. ആദുനെ കാണാൻ കൂടി പറ്റില്ല. അമ്മായിടെ അടുത്ത് ചെന്ന് ബ്രേക്ക് ഫാസ്റ്റ് കഴിച്ച് നേരെ കോളേജിലേക്ക്. കോളേജിലേക്ക് കയറുമ്പോൾ തന്നെ ഞാൻ കണ്ടിരുന്നു ചില മുഖങ്ങളിൽ ദേഷ്യം ചില മുഖങ്ങളിൽ സഹതാപo ചില മുഖങ്ങളിൽ ഒരു ക്രൂരമായ ഭാവം പക്ഷേ എന്തിനാണ് എന്ന് മാത്രം വ്യക്തമായില്ല. പെട്ടന്നാണ് എന്റെ കൈകളിൽ മറ്റൊരു കൈഅമർന്നത് ഞെട്ടിതിരിഞ്ഞു നോക്കുമ്പോൾ സനുവേട്ടൻ ആണ് . * " ഏട്ടാ.... എന്താ ഇവിടെ എല്ലാവരും എന്തോപോലെ നോക്കുന്നത്. എല്ലാവർക്കും എന്ത് പറ്റി. " " മോളെ.... ഞാൻ..... നിന്നോട്.... "

" ഹാ..... ഇതെന്താ കിടന്നു തപ്പികളിക്കുന്നത് " " മോളെ..... അത്... " "ദേ എനിക്ക് ദേഷ്യം വരുന്നു. എന്താന്ന് കാര്യം പറ ചുമ്മാ മനുഷ്യനെ വട്ട്പിടിപ്പിക്കാൻ " " നീ.. ഇങ്ങ് വാ.... " * എന്റെ കൈയും പിടിച്ചു നേരെ ചെന്ന് നിന്നത് ഓഫീസ് റൂമിന് മുന്നിൽ കണ്ണിൽ കണ്ടത് സത്യമാവാല്ലേന്ന് പ്രാർത്ഥിച്ചു ഒന്നൂടി കണ്ണടച്ച് തുറന്നു അല്ല സത്യമാണ്. കണ്ണിലാകെ ഇരുട്ട് കയറി. ബോധമറ്റു വീഴാൻ പോയ ഞാൻ രണ്ടു കരങ്ങളിൽ സുരക്ഷിതയായിരുന്നു " ഗൗതമേട്ടൻ" ബോധം മറയുന്നത്തിനു മുൻപ് ഞാൻ കണ്ടമുഖo * * രാവിലെ എണീക്കുമ്പോൾ എന്റെ വയറിൽ അമർന്നിരിക്കുന്ന ..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story