പ്രണയമഴ : ഭാഗം 15

Pranayamazha Reshma

രചന: രേഷ്മ

നേരം വെളുത്തു കണ്ണുകൾ തുറന്നുനോക്കുമ്പോൾ കണ്ടത് ഒരു വശം ചരിഞ്ഞു കിടന്ന് ഒരു കൈയ്യാൽ എന്റെ വയറിൽ കൈയും വെച്ച്കിടന്നുറങ്ങുന്ന കണ്ണേട്ടനെയാണ്. ഉറങ്ങുംബോൾ കാണാൻ എന്താഒരു ഭംഗിയാണ് മുഖതേക്ക് വീണുകിടക്കുന്ന മുടിയിഴകൾ എന്റെ കയ്യാൽ കൊതിമാറ്റി പെട്ടന്ന് എന്താ ഓർത്തത് പോലെ ഞാനാക കൈ തട്ടിമാറ്റി. കട്ടിലിൽ നിന്നും എണീറ്റ് മാറി ** * എല്ലാം കണ്ടുപിടിക്കാനുള്ള ഓട്ടത്തിൽ ഉറങ്ങാൻ പോല ും ഞാൻ മറന്നു അത് കൊണ്ട് കിടന്നപ്പോൾ തന്നെ ഞാനുറങ്ങിപോയി എന്റെ കൈ എന്നിൽ നിന്നും പറിഞ്ഞു പോകുന്നത് പോലെ തോന്നിട്ടാണ് കണ്ണ് തുറന്നത് മുന്നിൽ നിൽക്കുന്ന അപ്പുനെ കണ്ടു with കലിപ്പ് *

" ടോ... തന്നോട് ഞാൻ പറഞ്ഞതല്ലേ.... എന്റെ ദേഹത്ത് തൊടരുത് എന്ന് " " അതിനിപ്പോ ഞാൻ എന്ത്ചെയ്തു " " സത്യം പറ നിങ്ങൾ മനഃപൂർവം അല്ലെ എന്നെ കെട്ടിപിടിച്ചത്‌ " " അയ്യടാ... കെട്ടിപിടിക്കാൻ പറ്റിയ സാധനം ഒന്ന് പോ പെണ്ണെ.... രാവിലെ മനുഷ്യനെ കലിപ്പ് കേറ്റാതെ മോള് പോയി ചേട്ടന് ഒരു ചായ കൊണ്ട് വാ..... " " അയ്യടാ... ഒരു ചേട്ടൻ വന്നിരിക്കുന്നു " ** ന്നും ഷെൽഫിൽ നിന്ന് ഒരു സാരിയുമേടുത്ത് ബാത്‌റൂമിൽ കേറി. കണ്ണൻ ഒന്നൂടെ പുതച്ചു മുടി കിടന്നു.. കുളിചിട്ട് ഇറങ്ങി വന്ന് കണ്ണാടിക്ക് മുന്നിൽ നിന്ന് കഴുത്തിൽ സ്വർണനാഗത്തെപോലെ ചുറ്റി വരിഞ്ഞു കിടക്കുന്ന താലി യിൽ അവളുടെ മിഴികൾ ഉടക്കി. എത്ര പെട്ടന്നാണ് ഞാനൊരു ഭാര്യയായത്‌.

താൻ സ്വപ്നം കണ്ടജീവിതം ഇപ്പോൾ ഒന്ന് സന്തോഷിക്കാൻ പോലും കഴിയാതെ... അവളുടെ മിഴികോണിൽ കണ്ണുനീർതുള്ളി സ്ഥാനം പിടിച്ചു. കണ്ണൊന്നുഎഴുതി ഒരു കുഞ്ഞിപൊട്ടും സീമന്ദരേഖയിൽ ഒരു നുള്ള് സിന്ദൂരവും തൊട്ട് താഴേക്കുഇറങ്ങി ചെന്നു പോകും വഴി കണ്ണനെ ഒന്ന് നോക്കാനും മറന്നില്ല. ** " ആഹാ.... മോളെത്തിയോ.... കുറച്ചു നേരം കൂടി കിടക്കാമായിരുന്നേല്ലോ... ക്ഷീണംഉള്ളതല്ലേ.. " " സാരമില്ല അമ്മേ.. " " ഇന്നാ മോളെ ചായ.. " " അമ്മ കുറേനേരമയോ എണീറ്റിട്ടു " " ഇപ്പോൾ എണീറ്റതെ ഒള്ളു മോളെ... 6 :30 ആയതല്ലേ ഒള്ളു.. ഇവിടെ എല്ലാവരും എണീക്കാൻ 7 മണിയാവും രാവിലതെ ചായ എന്റെ കൈകൊണ്ട് വേണമെന്ന് നിർബന്ധമാ ശങ്കരെട്ടന് ബാക്കിയൊന്നിനും നിർബന്ധമില്ല. " " അമ്മേ.. ഞാനൊരു കാര്യം ചോദിച്ചോട്ടെ.. " " അതിനെന്താ... മോള് ചോദിക്ക് " " അമ്മക്ക് എന്നോട് ദേഷ്യമുണ്ടോ...?? "

" 😁😁 എന്തിനാ മോളോട് ദേഷ്യം " " അല്ല... ഇതൊരു മാറ്റകല്യാണമാണല്ലോ... ഞങ്ങളോട് ദേഷ്യമുണ്ടോ.. " അല്ലഅമ്മേ... നിങ്ങളൊക്കെ കണ്ടതും ഇഷ്ട്ടപെട്ടതും എന്നെ അല്ലല്ലോ.. ആദുനെ അല്ലെ... അതുകൊണ്ട് ചോദിച്ചതാ " " മോളെ.... ഏഴുജന്മതെക്കും നമുക്കായി ജനിച്ചഒരാളുണ്ട്. എത്രയൊക്കെ നമ്മൾ മാറ്റിയെഴുതാൻ ശ്രമിച്ചാലും സാധിക്കില്ല. അത്കൊണ്ട് മോള് കഴിഞ്ഞത് ഓർത്ത് തളരാതെ മുന്നോട്ട് പോകണം ഞാനെന്തായാലും ഉറപ്പിച്ചു എന്റെ കണ്ണന്റെ പെണ്ണ് മോള്തന്നെയാ.... " " അമ്മേ.... സോറി... ഞാനറിയാതെ... " " എന്താ മോളെ ഇത്. ദാ.. ഈ ചായ കണ്ണന് കൊണ്ട് കൊടുക്ക് " " അപ്പോ അച്ഛനോ... " " ശങ്കരെട്ടന് ഞാൻ കൊടുക്കാം മോള് മുകളിലേക്ക് പോയിക്കോ... "

" അതിങ്ങു താ... അമ്മേ... അച്ഛനും ഞാൻ കൊടുക്കാം.. " " മോളെ.... നിങ്ങൾ രണ്ടുപേരും കൂടി അമ്പലത്തിൽ പോകണം അവനോട് പറഎണീറ്റ് വേഗം റെഡിയാവാൻ " " മ്മ് ശെരിയമ്മേ.. " * അമ്മയുടെ കൈയിൽ നിന്ന് ചായവാങ്ങി നേരെ പോയത് ഹാളിലേക്കാണ് അച്ഛനെവിടെ പത്രം തിന്നുന്നുണ്ട് * " അച്ഛാ... ദാ.. ചായ. " " ആഹാ.... ഇന്നാള്മാറ്റമാണല്ലോ... " " അതെ. ഇനിമുതൽ എന്നും ഞാനായിരിക്കും അച്ഛന് ചായതരിക " * ചായ വാങ്ങി എന്റെ മുടിയിഴകളിൽ തലോടി * * അവിടുന്ന് പോയത് കണ്ണേട്ടന്റെ റൂമിലേക്കാണ്. ഇപ്പഴും കിടന്നുറങ്ങുവാ.... ഇപ്പോൾ ശെരിയാക്കി തരാം * " ടോ..... ടോ.... തനിക്കെന്താ... ചെവികേൾക്കിലെ.... ടോ.. പൊട്ടാ... " 😘..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story