പ്രണയമഴ : ഭാഗം 16

Pranayamazha Reshma

രചന: രേഷ്മ

 " ടീ.... നീയെന്താ എന്നെ വിളിച്ചത് 😠😠" " തനിക്കെന്താ... ചെവികേട്ടൂടെ.. " " ദേ... ഇപ്രാവശ്യം ഞാൻ ക്ഷെമിച്ചിരിക്കുന്നു ഇനിയിത് ആവർത്തിച്ചാൽ ഉണ്ടല്ലോ... " " താനൊന്ന് പോയെ... ദാ.. ചായ. ആ... പിന്നെ അമ്മ പറഞ്ഞു അമ്പലത്തിൽ പോകാൻ. " " മ്മ്... നീ.. റെഡിയാവ് ഞാനിപ്പോൾ വരാം " * ഷെൽഫിൽ നിന്ന് ഒരു സെറ്റ്സാരിയെടുത്തു ഉടുത്തു കാതിൽ ഒരു ജിമിക്കി കഴുത്തിൽ താലിമാല നെറ്റിയിൽ ഒരു കുഞ്ഞു പൊട്ട് സീമന്തരേഖയിൽ അല്പം സിന്ദൂരം വലതു കയ്യിൽ സ്വർണചെയിൻ ഇടതുകയ്യിൽ ഒരു വള. മുടിയവൾ കുളിപിന്നൽ പിന്നി. സാരിക്കുള്ളിലായി കിടന്നതാലിയെടുത്തു പുറത്തേക്കിട്ടുതിരിഞ്ഞതും ബാത്‌റൂമിന്റെ ഡോറിന് വെളിയിൽ തന്നെതന്നെ നോക്കി നിക്കുന്ന കണ്ണേട്ടനെ കണ്ടതിൽ * * കുളിയും കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ കണ്ടത് സെറ്റ് സാരിയിൽ സുന്ദരിയായി നിൽക്കുന്ന അപ്പുന്നെയാണ് അവളിൽ നിന്നും കണ്ണുകൾ അടർത്താൻആവാത്ത വിധം എന്റെ കണ്ണുകൾ ഉടക്കി.

എന്നോട് ദേഷ്യമാണെങ്കിലും താലിയെ അതിന്റ പവിത്രതയോടെ തന്നെ പരിപാലിക്കുന്നുണ്ട്. ഓടിചെന്ന് എന്റെ നെഞ്ചിലേക്ക് വലിച്ചിട്ട് ഇത്രയും നാളത്തെ പരിഭവമെല്ലാം തീർക്കണമെന്നുണ്ട് പക്ഷേ !.. എല്ലാം നീയറിയാൻ സമയമായി ഇന്ന് നീ അറിയും എല്ലാം. അവൻ.... അവനാണ് ഇതിനൊക്കെ പിന്നിലെന്ന് നീ അറിയുമ്പോൾ തളർന്നു നിൽക്കുന്ന നിന്നെ താങ്ങാൻ ഞാനുണ്ടാകും എന്നും * " ഹലോ.... ഉച്ചപൂജക്കല്ല നമ്മൾ പോകുന്നത് ഇങ്ങനെ നിന്നാൽ നട അടക്കും ഞാൻ താഴെഉണ്ടാവും " * അവിടുന്ന് നേരപോയത് അരുണയുടെ റൂമിലേക്കായിരുന്നു അവിടെ അവളെ കാണാത്തത് കൊണ്ട് അടുക്കളയിലേക്ക് ചെന്നു സ്ലാബിൽ കയറിയിരുന്നു ചായ കുടിക്കുവാണ് പുള്ളിക്കാരി * " ഞാനിപ്പോ നിന്റെ റൂമിൽ നോക്കിയതേ ഒള്ളു.. " " ആഹാ.. സുന്ദരിയായല്ലോ... രാവിലെ എങ്ങോട്ടാ... ഏട്ടത്തി "

" അമ്പലത്തിലേക്ക് നീ.. വരുന്നോ.. " " വേണ്ട. " * ഇതെവിടുന്നാ ശബ്ദമെന്ന് കരുതി തിരിഞ്ഞു നോക്കിയതും എന്റെ മുന്നിൽ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന കണ്ണേട്ടനെയാണ്. * " അതെ അവര് പോവട്ടെ.... നീയിപ്പോ പോണ്ട " 'അംബിക ' " അമ്മേ.. ഞങ്ങളിറങ്ങുവാ... പിന്നെ ഞങ്ങൾ താമസിക്കും നോക്കിയിരിക്കണ്ട " * എന്നെ ഒന്ന് നോക്കിയ ശേഷം കണ്ണേട്ടൻ പോയി ബുള്ളറ്റിൽ കേറി * " ഇതിലാണോ..... പോകുന്നത് " " അതെ... എന്താ കെട്ടിലമ്മക്ക് പുടിച്ചില്ലയോ... " " എനിക്ക് പറ്റില്ല ഇതിൽ സാരിയുടുത്തു" " സമയം പോണു നോക്കി നിക്കാതെ വന്നു കേറാൻ നോക്ക് ഇല്ലെങ്കിൽ ഞാനിപ്പോ പോകും "

* നിവർത്തി ഇല്ലാന്ന് കണ്ട് അവൾ ബുള്ളറ്റിൽ കേറി പേടിച്ചാണ് ഇരിക്കുന്നതെങ്കിലും അല്പം സ്ഥലം വിട്ടാണ് ഇരുന്നത്. പെട്ടന്ന് മുന്നോട്ട് പോയി ബുള്ളറ്റ് ബ്രേക്കിട്ട് പെട്ടന്നുള്ള ഉൾപ്രേരണയിൽ അവൾ അവന്റെ വയറിൽ കൂടെ കയ്യിട്ടു പിടിച്ചു. ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ മൊട്ടിട്ടു😁😁 " താനിത്‌ മനഃപൂർവം അല്ലെ.. " " ആണെങ്കിൽ കണക്കായി പോയി ഇനിയും നീ കൈഎടുത്താൽ ഞാനിനിയും ചെയ്യും കേട്ടോടി... " * പിന്നെ അധികം അവൾ സംസാരിക്കാൻ നിന്നില്ല. സംസാരിച്ചാൽ വഴക്കാവും അത് വേണ്ട. ഇന്ന് എല്ലാം എനിക്കറിയണം . അമ്പലത്തിന് മുന്നിൽ ബുള്ളറ്റ് ഇരച്ചുനിന്നു.

അപ്പു ചാടിയിറങ്ങി തിരുനടയിൽ നിന്നും മനമുരുകി പ്രാർത്ഥിച്ചു. ഞാനറിയാതെ എനിക്ക് ചുറ്റും പലതും നടക്കുന്നു എന്താണെന്ന് അറിയാനുള്ള വഴി നീ കാണിച്ചു തരണേ... കൃഷ്ണാ.... തൊഴുതു വലം വെച്ച് പ്രസാദവും വാങ്ങി തിരികെ പോകുന്ന വഴി കണ്ണേട്ടൻ അമ്പലകുളത്തിലേക്ക് നടന്നു കൂടെ ഞാനും. അങ്ങിങ്ങായി വെള്ളആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുന്നു മൗനo തളം കെട്ടി കിടന്നടുത്‌ നിന്ന് കണ്ണേട്ടൻ സംസാരിക്കാൻ തുടങ്ങി **

" അപ്പു... എനിക്കറിയാം നിനക്കിനിയും എന്നെ ഉൾകൊള്ളാൻ ആയിട്ടില്ലന്ന്. നമ്മുടെ കല്യാണം എന്റെ പ്ലാനിങ്ങാണ്. അന്ന് കോളേജിൽ നടന്നത്തിനും നമ്മുടെ കല്യാണത്തിനു പിന്നിലും ഒരാൾ തന്നെയാണ്. ഞാൻ പറഞ്ഞാൽ നീ വിശ്വാസിക്കില്ല. അതിനുള്ള തെളിവ് അന്നെന്റെ കയ്യിൽ ഇല്ലായിരുന്നു. ഇന്ന് നിനക്ക് എല്ലാം ഞാൻ തെളിയിച്ചുതരാം പക്ഷെ അത് ഉൾകൊള്ളാൻ നീ.. പ്രാപ്തയാവണം " 😁😁..തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story