പ്രണയമഴ : ഭാഗം 17

Pranayamazha Reshma

രചന: രേഷ്മ

" വാ... " * എന്റെ കയ്യും പിടിച്ചുഅമ്പലകുളത്തിൽ നിന്ന് കയറി വണ്ടിക്കരുകിലെത്തി. * " കേറൂ.. " * വണ്ടിമുന്നോട്ട് പായുകയായിരുന്നു ആ നിമിഷമെല്ലാം എന്റെ ചിന്ത അതാരാന്നുള്ളതായിരുന്നു പല മുഖങ്ങളും കണ്ണ്മുന്നിൽ മിന്നിമാഞ്ഞു പോയി. വീട്ടിലേക്കുള്ള വഴിയിൽ നിന്നു എതിർ ദിശയിലേക്ക് ബുള്ളറ്റ് പാഞ്ഞു. ഒരു ഇരുന്നില വീടിന് മുന്നിൽ ബുള്ളറ്റ് ഇരച്ചുനിന്നു. ബുള്ളറ്റിൽ നിന്നുമിറങ്ങി വന്ന് എന്റെ കൈയിൽ പിടിച്ചുഅകത്തെക്ക് പോയി. അവിടെ കണ്ടകാഴ്ചയിൽ തറഞ്ഞു നിന്നുപോയി. നിമിഷങ്ങൾക്കകം സ്വബോധം വീണ്ടെടുത്തു മുന്നോട്ട് ചെന്ന് മുട്ടുക്കാലിൽ ഇരുന്നു. * " സനുവേട്ടൻ....... " *

കൈപ്ലാസ്സ്റ്റർ ഇട്ടിട്ടുണ്ട്. മുഖം മുഴുവൻ അടികൊണ്ട് മുറിഞ്ഞ പാടുകൾ * " ഏട്ടാ.... എന്തൊക്കെയാ. ഇത്. ഇതെങ്ങനെ... എന്താപറ്റിയത്...... . അവരൊക്കെ എന്തിയെ... എന്താ ഉണ്ടായത്... " " എന്റെ അപ്പുസേ.. നീയൊന്നുഅടങ്ങു ഞാൻ... അല്ല. ഇവൻ പറയും എല്ലാം... നമ്മളിപ്പോഴും കണ്ണും പൂട്ടി പാല്കുടിയ്ക്കുന്ന പൂച്ചയാണ് ചുറ്റും എന്താ നടക്കുന്നതെന്ന് അറിയാതെ..... " * സനുവിന്റെ കണ്ടമിടറി... ആകെ മൊത്തത്തിൽ തകർന്നിരിക്കുന്ന സനുവിനോട് ഒന്നും ചോദിക്കാൻ തോന്നില്ല. പിന്നെ എല്ലാം അറിയുന്ന ഒരാൾ കണ്ണേട്ടനാണ്. അതെ കണ്ണേട്ടന്നോട് തന്നെ ചോദിക്കാം * ഞൊടിയിടയിൽ അപ്പു കണ്ണന് മുന്നിലെത്തി ഷർട്ടിൽ പിടിമുറുക്കി. *

" പറഞ്ഞുതാ..... എനിക്ക് പറഞ്ഞു താ... ആരാ.. ആരാഇതിനൊക്കെ പിന്നിൽ പറ കണ്ണേട്ടാ... * " അപ്പു..... കൂൾ.. നീയൊന്ന് കൂൾആവു... " * അപ്പുനോട്‌ എന്ത് പറഞ്ഞാലും ഇപ്പോൾ അവൾ സമാധാനിക്കില്ല. അത് മനസിലാക്കി കണ്ണൻ പറഞ്ഞു തുടങ്ങി. ' ഗൗതം, അവനാണ് ഇതിനൊക്കെ പിന്നിൽ . കാരണം നീ... അപ്പു എന്ന അർപ്പണ. അവന് നിന്നെ ഇഷ്ട്ടമായിരുന്നു ആരും അറിയാതെ കൊണ്ട് നടന്നു അവനത്. അന്ന് ഞാനറിഞ്ഞിരുന്നെങ്കിൽ വിട്ട് കൊടുത്തേനെ.. നിന്നെ ഞാനവന്. പക്ഷേ അവൻ അറിയിച്ചില്ല. ആരെയും " . * കണ്ണൻ പറഞ്ഞു നിർത്തിയതും തലക്ക് രണ്ട് വശത്തുo കൈകൾ കൊണ്ട് മുടിയിൽ അമർത്തി പിടിച്ചുകൊണ്ട് അപ്പു താഴേക്ക് ഊർന്നു വീണു.

പതിയെ അവളുടെ ഭാവം മാറി. ഞെട്ടലിൽ നിന്നും ദേഷ്യത്തിലേക്ക് വഴിമാറി * " No! ഞാ.... ഞാൻ വിശ്വസിക്കില്ല.. ഒരിക്കലും ഗൗതമേട്ടൻ ഇങ്ങ നയൊന്നും ചെയ്യില്ല . നിങ്ങൾ വെറുതെ പറയുവാ.. നിങ്ങൾക്ക് അറിയോ.. ഞാൻ തകർന്നിരിക്കുന്ന നിമിഷം എന്റെ അടുത്ത് വന്നിരിക്കുo ഇതുവരെ എന്നോട് മോശമായി ഒരു വാക്ക് കൊണ്ട് പോലും എന്നെ.... " * പൂർത്തിയാക്കാൻ അപ്പുനായില്ല. അവളുടെ തളർച്ചയിൽ നിന്നുതന്നെ മനസ്സിലെ സങ്കർഷങ്ങൾ * * കണ്ണൻ ഓടിഅപ്പുവിന്റെ അരികിലായി മുട്ട്കാലൂന്നിഇരുന്നു തകർന്നു തലതാഴ്ത്തി ഇരിക്കുന്ന അപ്പുവിന്റെ മുഖം കൈകളിൽ കോരിയെടുത്ത് *

" അപ്പുസേ..... ഞാനാപൊഴെ പറഞ്ഞില്ലേ.. നിന്നോട് എല്ലാം കേൾക്കാൻ നിന്റെ മനസ് പാകപെടുത്തണമെന്ന് " " പറ ബാക്കികൂടി പറ " " അപ്പുസേ... " " വേണം. എനിക്കറിയണം. എല്ലാം... " കഥയിലേക്ക്....... " അന്ന് നമ്മുടെ ഫോട്ടോകൾ എല്ലാം അവൻ എടുതാത്താണ് ബീച്ചിൽ നമ്മൾ പോയപ്പോൾ കൂടെ അവനുമുണ്ടായിരുന്നു. * ** അപ്പു കഴിഞ്ഞു പോയ അവളുടെ സെക്കൻഡ് ഇയറിലെ ആദ്യദിവസം ചന്ദ്രുവിന്റെ കൂടെ കാറിൽ വന്നിറങ്ങി ആദുനും ചന്ദ്രുനും ഉമ്മയും കൊടുത്തു കോളേജിലേക്ക് നടക്കവേ പെട്ടന്ന് ഒരാൾ എന്റെ കൈയിൽ കേറി പിടിച്ചു വിടുവിക്കാൻ ആവതു ശ്രമിചെങ്കിലും അവന്റ കൈകരുത്തിന് മുന്നിൽ അധികനേരം പിടിച്ചുനിൽക്കാൻ എനിക്കായില്ല...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story