പ്രണയമഴ : ഭാഗം 18

Pranayamazha Reshma

രചന: രേഷ്മ

അവന്റെ കൈകരുത്തിനു മുന്നിൽ എനിക്ക് പിടിച്ചുനിൽക്കാന്നായില്ല. വേദനകൊണ്ട് പുളഞ്ഞുപോയി എന്നിട്ടും അവൻ വിടാൻ കൂട്ടാക്കിയില്ല. കണ്ണുകളിൽ മിഴിനീർ തളംകെട്ടി പെട്ടന്ന് ആരോഒരാൾ ഞങ്ങൾക്കിടയിലേക്ക് കയറി നിന്നു. അവന് അഭിമുഖമായി നിന്നത് കൊണ്ട് എനിക്കാമുഖം കാണാൻ കഴിഞ്ഞില്ല. എന്നാലും എനിക്കപ്പോൾ അദ്ദേഹം രക്ഷകാനായിരുന്നു. ആളെ കണ്ടപ്പോൾ തന്നെ അവന്റെ പിടിഅയഞ്ഞു. ഒരു നിമിഷം പോലും പാഴാക്കാതെ ഞാനെന്റെ കൈവലിച്ചെടുത്തു. ആ നിമിഷം അവൻ വായുവിൽ കൂടി ഉയർന്നുപൊങ്ങി മലർന്നടിച്ചു താഴെവീണു. ' അവന്റ പിടിയിൽ കൈ ചുവന്നു അത് നോക്കികൊണ്ട് നിൽക്കുബോഴാണ് ഒരു ശബ്ദം കേട്ടത് അവന്റെ നെഞ്ചിൽപുള്ളിക്കാരൻന്റെ കാലുകൾ അമർത്തി ഒറ്റ ചവിട്ട് ആയിരുന്നു. അത് കണ്ട് കിളിപോയി നിൽക്കുമ്പോഴാണ് പുള്ളിടെ ഡയലോഗ് "

ഇനി ഏതെങ്കിലും പെൺകുട്ടികളുടെ നേരെ നിന്റെ കൈഉയർന്നാൽ.... മോനെ ശ്യാമേ... നിനക്കെന്നെ അറിയാലോ.. എന്നെ കൊണ്ട് നീ.. ചെയ്യിക്കരുത്. ഓർത്തുവെച്ചോ നീ... " ആളെ തന്നെ വായും നോക്കിനിക്കുന്ന എന്റെ മുന്നിൽ വന്ന് വിരൽ ഞൊടിച്ചു സ്വബോധത്തിലേക്ക് വന്നപ്പോൾ ഞാനൊരു ഇളിയും പാസാക്കി 😁😁😁😁😁 " താനെന്താടോ... പകൽകിനാവ് കാണുവാന്നോ.. " " ഏയ്‌.... ഞാ....ഞാൻ... വെറുതെ.... " " മ്മ്... തന്റെ പേരെന്താ.. " " അപ്പു. അല്ല.... അർപ്പണചന്ദ്രൻ. ചേട്ടന്റെ പേരെന്താ.. " " ആഹാ... താനാള് കൊള്ളാലോ... ഏതാ ഡിപ്പാർട്ട്മെന്റ് " " ഡിഗ്രി 2 ഇയർ " " എന്റെ പേര് ഗൗതം " " ഒക്കെ ചേട്ടാ.. പിന്നെ കാണാം.. " പുള്ളിക്കാരന് റ്റാ റ്റായും കൊടുത്തു തിരിഞ്ഞുനടന്നപോഴാണ് ഓർത്ത് ഒരു താങ്ക്സ് പോലും പറഞ്ഞില്ലാന്നു.. " ഓയ്... ഗൗതമേട്ടാ.. താങ്ക്സ്..... "😊😊 ' ന്നും പറഞ്ഞു ഞാൻ പോയി. നേരവന്ന് പെട്ടത് നിങ്ങൾക്ക് മുന്നിൽ പിന്നെ ഞാൻ കാണുന്നത് പിറ്റേന്ന് രാവിലെയാണ്. " " തളർന്നുതാഴേക്ക് ഇരിക്കാൻ പോയഎന്നെ കണ്ണേട്ടൻ വന്ന് പിടിച്ചു അടുത്തുള്ള ഒരു മുറിയിലേക്ക് കയറി.

മുന്നിൽ നിന്ന അമലിനെ കണ്ട് ഒന്ന് പകചെങ്കിലും. അമൽ മാറിയപ്പോൾ കണ്ട ആളെ ഞാൻ ആവിശ്യസനീയതയോടെ നോക്കി. അതെ... ഗൗതമേട്ടൻ കസേരയിൽ കയ്യും കാലുകളും ബന്ധിച്ചു. നെറ്റിപൊട്ടി ചോരപാടുകൾ അടിയേറ്റ് വീർത്ത കവിളുകൾ ഉറക്കമിലായിമ കൊണ്ട് ആണെന്ന് തോന്നുന്നു കണ്ണുകൾ കുഴിഞ്ഞു എല്ലുംതോലുമായി ഒരു രൂപം കണ്ണുകളെ അവൾക്ക് വിശ്വസിക്കാൻ ആയില്ല. കുസൃതിനിറഞ്ഞ മുഖവും കുഞ്ഞികണ്ണുകളും ഒരു പ്രതേകതയാണ് ഇത് പക്ഷേ... അപ്പുവിന്റെ മുഖം കണ്ടാലറിയാം മനസ്സിൽ ഒരു കടൽ തന്നെ ഉണ്ടെന്ന് ( കണ്ണൻ ) " അപ്പു..... ഇനി ബാക്കി ഇവൻ പറയും * അപ്പുവിന്റെ കൈവിട്ട് ഗൗതമിനെ കെട്ടിയിട്ട കയറുകൾ അഴിച്ചു മാറ്റി പിടിച്ചു കണ്ണന് അഭിമുഖമായി നിർത്തി കവിളിൽ ഒന്നൂടെ പൊട്ടിച്ചു " പറയടാ... ഞങ്ങളോട് പറഞ്ഞത് എല്ലാം ഇവിടെവെച്ച് ഇവളുടെ മുന്നിൽ നീ പറയണം.....

. നീയായിട്ട് പറഞ്ഞാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ ഇനിയും നീ വാങ്ങികൂട്ടും അതും കൂടി നീ തങ്ങില്ല. " വേണ്ട... ഞാ..... ഞാൻ പറയാം.. എല്ലാം ഞാൻ പറയാം എല്ലാം എന്റെ പ്ലാൻ ആയിരുന്നു നിന്നെ ഇവനിൽ നിന്നകറ്റാൻ... നീ... എന്റെയാണ് എന്റെ അനു നിന്നെ ഞാനാർക്കും വിട്ട് കൊടുക്കില്ല. " * ഒരേട്ടനെ പോലെ ഞാൻ കണ്ട ആളിൽ നിന്നും ഇങ്ങനെ..... അപ്പു തളർന്നു ഭിത്തിയിൽ ചാരി താഴേക്കുർന്നു വീണു. " നിന്നെ ആദ്യമായി കണ്ടപ്പോൾ തന്നെ മനസ്സിൽ കുറിച്ചതാ... നീ എന്റെ അനു ആണെന്ന് ഞാൻ പറഞ്ഞിട്ടാ.. ശ്യം നിന്റെ അടുത്ത് വന്നത് പിന്നെയങ്ങോട്ട് ഞാൻ വിചാരിച്ച പോലെ നടന്നു ഗൗതമേട്ടാന്നുള്ള നിന്റെ വിളിയിൽ ഞാനെന്റെ അനുനെയാണ് കണ്ടത്. ഫ്ലാഷ്ബാക്ക് ------------ സാമാന്യo വലിയതറവാട്ടിൽ ജനിച്ചതാണ് ഞാൻ മുത്തശ്ശി, മുത്തശ്ശൻ, വല്യമ്മ, വല്യച്ഛൻ, അമ്മായി, അമ്മാവൻ, ചെറിയമ്മ, ചെറിയച്ഛൻ, തുടങ്ങി എല്ലാവരുംഉള്ള ഒരു കുടുംബം

അനുശ്രീ.. അമ്മായിടെ മകൾ എല്ലാവർക്കും ശ്രീകുട്ടി ആയവൾ എന്റെ മാത്രം അനു ആയി. വീടിന്റെ ഓരോ ചുമരുകൾ പോലും ഞങ്ങളുട പ്രണയംത്തിനു സാക്ഷ്യം വഹിച്ചു. ദാവണിയുടുത്ത് കയ്യിൽ നിറയെ കുപ്പിവളകളുമായി രണ്ടു വശം പിന്നിയിട്ട മുടികൾ നെറ്റിയിൽ ചന്ദനകുറിവരച്ചു വെള്ളികൊലുസിന്റെ കിലുക്കത്തോടെ നടന്നിരുന്ന ഒരു പൊട്ടി പെണ്ണ്. ഇത്രയും സന്തോഷം തന്നത് പെട്ടന്നൊരിക്കൽ തട്ടിഎടുക്കുമെന്നറിഞ്ഞില്ല. സ്വപ്നത്തിൽ പോലും. അവളുടെ പിറന്നാളിന്റെ അന്ന് എന്നെ വിളിച്ചിട്ടുo പോയില്ല. അവൾക്ക് ഒരു സർപ്റെയിസ് കൊടുക്കാൻ വേണ്ടിഞാനാ വഴിവക്കിൽ കാത്തിരുന്ന്. സമയം പോയികൊണ്ടിരുന്നു സന്ധ്യക്ക് പോയവളെ കാണാതെ തിരക്കി നടന്ന എനിക്ക് മുന്നിൽ കണ്ടകാഴ്ച്ചയിൽ ഒരു നിമിഷം ഞാനെന്നെ തന്നെ മറന്നു. രണ്ടുപേർക്ക് ഇടയിൽ കിടന്ന് മാനത്തിന് വേണ്ടി പിടയുന്ന എന്റെ അനുനെ... അവരെ പോയി തള്ളിമാറ്റി പരിസരം പോലും മറന്നുള്ള പ്രഹരമായിരുന്നു പിന്നീട്.

എന്റെ അടികൊണ്ടു തോട്ടിലെക്ക് വീണ ഒരുത്തൻ വലിയ പാറയുമായി വന്ന് പുറകിൽ നിന്നും ചവിട്ടിതള്ളി പിറകിലെക്ക് വെച്ചുവീണ ഞാൻ എണീക്കുബോഴെക്കും തലയിൽ ഒരു പ്രഹരം എറ്റിരുന്നു. തലപിളർന്നു മാറുന്ന വേദനയിലും കണ്ടു ഞാനെന്റെ അനുനെ... ബോധം തെളിയുബോൾ ഹോസ്പിറ്റലിൽ ആയിരുന്നു അവിടെ വെച്ച് ഞാനറിഞ്ഞു എന്റെ.... എന്റെ അനു... അവൾ അവരുട ഇങ്ങിദത്തിന് വഴങ്ങി ഈ ലോകം വിട്ട് പോയെന്ന്... കാമവേറിമൂത്തു അവൻമ്മാര് തച്ചുടച്ചത് ഞങ്ങളുടെ ജീവിതമായിരുന്നു എന്റെ അനുന്റെ ജീവനായിരുന്നു. നീതിപീഠത്തിനു പോലും അവൻമ്മാരെ ഒന്നും ചെയ്യാൻ സാധിച്ചില്ല. അത് ഞാൻ ചെയ്തു 😡😡😠😠

ഞാൻ ചെയ്തു രണ്ട് കൊലപാതകം. മാനസികനില തെറ്റിയ ആളായത് കൊണ്ട് കേസ് അധികം നിലനിന്നില്ല. മാനസികമായും ശരീരികമായും തളർന്ന ഞാൻ ഒരു മുറിക്കുള്ളിൽ ഒതുങ്ങികൂടി. പതിയെ... ജീവിതവുമായി പൊരുത്തപെടാൻ തുടങ്ങി. അവിടെ നിന്നാൽ ഇനിയും ഞാനൊരു ഭ്രാന്തനായി മാറുമെന്ന് കരുതി ഇവിടെക്ക് വന്നു. ഇവൻ... ഈ അജുവണ് എന്നെ എന്റെ ജീവിതത്തിലേക്ക് കൊണ്ട് വന്നത് എന്നിട്ട് അവൻ തന്നെ എന്റെ അനുനെ തട്ടിയെടുതാൽ ഞാൻ നോക്കിനിക്കണോ.. ഇവന്റെ ഫ്രണ്ടഷിപ്പിനെക്കാൾ എനിക്ക് വലുത് എന്റെ lഅനുവണ്. ഒന്നും വേണ്ട എനിക്ക് എന്റെ അനു മാത്രം മതി. നിന്നെ കണ്ടതിനു ശേഷം ഞാൻ പോയത് കോളേജിലെ ഒഴിഞ്ഞ ഒരിടതേക്കായിരുന്നു

അവിടെ ചെന്ന് എന്റെ സന്തോഷങ്ങൾ ഈ ലോകം മുഴുവൻ കേൾക്കാൻ വേണ്ടി ഉറക്കെ വിളിച്ചുപറഞ്ഞു. കുറച്ചു നേരം അവിടിരുന്നു പിന്നീട് ക്ലാസ്സിലേക്ക് പോയി. സനുവണ് പറഞ്ഞത് നിങ്ങക്ക് ഇപ്പോൾ അജു ആണെന്ന്. ഇവനോട് പറഞ്ഞു നിന്നെഒന്ന് കാണാമെന്നു കരുതിയാ ഞാൻ ക്ലാസ്സിലേക്ക് വന്നു. വരുന്നവഴി നിങ്ങൾ രണ്ടുപേരും ലൈബ്രറിയിലേക്ക് കേറിപോകുന്നത് കണ്ടത്. പിറകെ വന്ന ഞാൻ കണ്ടത് പരസ്പരം വരിപുണർന്നു നിൽക്കുന്ന നിങ്ങളെ... കൊന്ന് തള്ളാൻ തോന്നിയതാ.. നിന്നെ.. പക്ഷേ... നീയാണ് എന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത്. അത് കൊണ്ട് മാത്രംമാണ് നിന്നെ ഞാൻ വെറുതെ വിട്ടത്. പിരിക്കാൻ തന്നെ തീരുമാനിച്ചു. അതിനാണ് നിങ്ങളറിയാതെ നിങ്ങൾ കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോ എടുത്തത്....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story