പ്രണയമഴ : ഭാഗം 19

Pranayamazha Reshma

രചന: രേഷ്മ

 നിങ്ങൾ കെട്ടിപിടിച്ചു നിൽക്കുന്ന ഫോട്ടോ ഞാനെടുത്തത് പിന്നെ നിങ്ങൾ അറിയാതെ ബീച്ചിലെത്തി അവിടെ വെച്ചും നിങ്ങളെ ഞാൻ പകർത്തിയെടുത്തു ആ വൃത്തികേട്ട ഫോട്ടോസ് എല്ലാം ഞാനാണ് ഓഫീസ്റൂമിന് പുറത്ത് ഒട്ടിച്ചത് അത് കണ്ട് തകർന്ന് നിൽക്കുന്ന അനുനെ കണ്ടപ്പോൾ ആദ്യം സങ്കടo തോന്നിയെങ്കിലും പിന്നെ ഉണ്ടാവുന്ന സന്തോഷം ഓർത്ത് ഞാൻഅടങ്ങി നിന്നു ബോധം കേട്ട് വീഴാൻ പോയ ഇവളെ താങ്ങിയെടുത്തു കൊണ്ട് പോകുമ്പോഴും ഞാനുറപ്പിക്കുകയായിരുന്നു ഇതെന്റെ അനുവാണെന്ന് അതിന് ശേഷം ഇവൻ കോളേജിൽ വന്നില്ല സത്യം പറഞ്ഞാൽ എനിക്ക് അപ്പോഴുണ്ടായ സന്തോഷതിന് അതിരിലായിരുന്നു ഓരോ ദിവസവും ഇവളുടെ വീട്ടിൽ പോയി ആശ്വാസിപ്പിച്ചു പതിയെ അവൾ എല്ലാം മറന്ന് കോളേജിലേക്ക് വരാൻ തുടങ്ങി എല്ലാം ഒരുവിധം ശെരിയായി വരുമ്പോഴേക്കും ഇവൻ പിന്നെയും ഇടയിൽ കേറി വന്നു

ഇവളുടെ ചേച്ചിയെ കല്യാണം കഴിക്കാൻ എന്ന പേരിൽ അതിൽ ഇങ്ങനെ ഒരു ചതി ഉണ്ടാവുമെന്ന് ഞാൻ കരുതിയില്ല ഇവൻ എന്റെ അനുനെയാണ് കല്യാണം കഴിക്കാൻ പോകുന്നുന്നറിഞ്ഞ അന്ന് രാവിലെ ഇവനെ അജുനെ തീർക്കാൻ പറഞ്ഞതാ പക്ഷേ ജെസ്റ്റ് മിസ്സായിപോയി അവസാന പിടിവള്ളിഎന്നോണമാണ് ഈ സനുന് നേരെ ആക്രമണം നടത്തുന്നത് അതിൽ നിന്ന് ഇവൻ രക്ഷപെട്ടെങ്കിൽ ഇവന് പിന്നിൽ ആരോ ഒരാൾ ഉണ്ടെന്ന് മനസിലായി നീയാണെന്ന് വിചാരിച്ചില്ല ടാ ആരും വേണ്ട ഒന്നും വേണ്ട എനിക്ക് ഇവൾ എന്റെ അനു മാത്രം മതി ഞങ്ങൾ എവിടെയെങ്കിലും പോയിക്കോളാം നിങ്ങളുടെ മുന്നിൽ പോലും ഞങ്ങൾ വരില്ല ഞങ്ങൾ നിങ്ങളുടെ ആരുടെയും മുന്നിൽ വരാതെ എങ്ങോട്ടെങ്കിലും പോയിക്കോളാം..... പ്ലീസ്..... അജു... എനിക്ക് എന്റെ അനു ഇല്ലാതെ പറ്റില്ലടാ... പ്ലീസ്.... '

തന്റെ മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന ഗൗതമിനെ കണ്ട് കണ്ണൻ ഒരു നിമിഷം നിറകണ്ണാലെ നിന്നു. പിന്നെ താമസിച്ചില്ല. തറയിൽഇരുന്നു വിങ്ങി കരയുന്ന അപ്പുവിനെ പിടിചെഴുനെൽപ്പിച്ചു ഗൗതമിന്റെ മുന്നിൽ കൊണ്ട് ചെന്ന് നിർത്തി. ചുറ്റും എന്താ നടക്കുന്നതെന്ന് മനസിലാവാതെ താഴെക്ക് ഊർന്നു വീണുപോയി അപ്പു. ഗൗതമിന്റെ വായിൽ നിന്ന് വീഴുന്ന ഓരോ വാക്കുകളും തന്നെ ചുട്ടു പൊളിക്കുന്നതായ് തോന്നി. മുന്നിൽ നിൽക്കുന്നത് താൻ കണ്ടിട്ടുള്ള ഗൗതമിൽ നിന്നും തീർത്തും വ്യത്യസ്ഥൻ ആയിരുന്നു.. മാനസികമായി തളർന്ന എന്നെ അതിൽ നിന്നൊക്കെ മുക്തയാക്കി കൊണ്ട് എല്ലാം മറന്നുള്ള പുതിയ ജീവിതവഴികൾ തുറന്നു തന്നത് ഗൗതമായിരുന്നു. കണ്ണേട്ടനുമായുള്ള പ്രശ്നത്തിനു ശേഷം 2 മാസക്കാലോളം വീടിനു വെളിയിൽ പോലും ഇറങ്ങാൻ കൂട്ടാക്കാതെ ഇരുന്ന എന്നെ തന്റെ പഠിപ്പ് എങ്കിലും കംപ്ലീറ്റ് ആക്കാൻ വേണ്ടി പറഞ്ഞു തന്റെ കൂടെ നടന്ന ഗൗതo ഒരുപാട് മാറിപ്പോയി കണ്ണ്മുന്നിൽ നിൽക്കുന്ന ആൾ തികച്ചും അപരിചിതനെ പോലെ....

കണ്ണേട്ടൻ വന്ന് പിടിച്ചു എഴുനെല്പിച്ചു ഗൗതമിന്റെ മുന്നിൽ കൊണ്ട് നിർത്തി. " ടാ..... ഇവളെ ഞാൻ കാണുന്നതിന് മുൻപ് നിന്നെ ഞാൻ കണ്ടതാ.... നീയെന്റെ ഫ്രണ്ട്‌അല്ലേടാ... എന്നിട്ടും.... നിനക്ക് എങ്ങനെ സാധിച്ചു എന്നെ പോട്ടെ... ദാ... ഈ.. നിൽക്കുന്ന ഇവനെ നീ കൊല്ലാൻ നോക്കിലെ.... ഇവൻ എന്ത് തെറ്റാ നിന്നോട് ചെയ്തത്.. പറ..... നിന്നെ ഒരു കൂടപിറപ്പിനെ പോലെ കണ്ട് നിന്നെ സ്നേഹിച്ച ഇവന് നേരെ നീ.... ക്ഷേമിക്കില്ല. നിന്നോട്..... ഇതിന് നിന്നോട് ക്ഷേമിക്കാൻ എനിക്കാവില്ല. പിന്നെ ദാ.. ഇവൾ.. ( അപ്പുനെ തന്റെ വലതു കരങ്ങളാൽ തന്നിലേക്ക് ചേർത്ത് നിർത്തി കൊണ്ട് ) ഇവൾക്ക് തീരുമാനിക്കാം എന്തായാലും ഞാൻ ഉണ്ടാവും കൂടെ.... പിന്നെ ഇവൾക്ക് എന്നെ മതീന്ന് പറഞ്ഞാൽ പിന്നെ...... പിന്നെ നിന്നെ എന്താ.... വേണ്ടതെന്നു എനിക്കറിയാം.... ടാ... നീയിത് എന്തൊക്കെയാ പറയുന്നത്. അപ്പുനെ വിട്ട് കൊടുക്കാൻ നിനക്ക് പറ്റുമോ.... ( അമൽ )

എനിക്കറിയില്ല. പിന്നെ ഞാനെന്താ... വേണ്ടത്. അവൾക്ക് ഇഷ്ട്ടമല്ലാത്ത കല്യാണമായിരുന്നു ഇത്. എനിക്ക് എന്ത് അവകാശമാണ് അവളോട്‌ പോകണ്ടാന്നു പറയാൻ... നീ... പറ.... ഞാൻ എങ്ങനെ പറയുo. ( കണ്ണൻ ) " കണ്ണേട്ടന്റെയും അമലിന്റയും സംസാരം കൂടെ കേട്ടപ്പോൾ ആകെ തകർന്നുപോയി. കണ്ണേട്ടനും എന്നെ വേണ്ടേ... കണ്ണേട്ടൻ പറഞ്ഞതിൽ എന്താ തെറ്റ്‌. കണ്ണേട്ടനെ കാണാനോ..... എന്താ പറയാനുള്ളതെന്നു കേൾക്കന്നോ... ഞാൻ ഇതുവരെയും തയാറായില്ല. സ്വഭാവികമായും കണ്ണേട്ടൻ എന്നെ വെറുത്തിട്ടുണ്ടാവും. ഇനിയും ഇങ്ങനെ തുടരാൻ പറ്റില്ല. എന്റെ കഴുത്തിൽ കിടക്കുന്ന താലികെട്ടിയ ആളെന്നനിലയിൽ പറഞ്ഞൂടെ.... പെട്ടന്ന് കേട്ടത് കൊണ്ട് തോന്നുന്നതാണോ..... അതോ.. ശെരിക്കും...... ☺️☺️☺️☺️ ( കണ്ണൻ ) അപ്പോ.... അനു.... നീ.. പറഞ്ഞത്. ( ഗൗതo )

അതെ ... ഗൗതമിനെ ഞാനൊരിക്കലും എന്റെ പാതിയായി കണ്ടിട്ടില്ല. എന്റെ ജീവിതത്തിൽ ഒരാൾക്ക് മാത്രമേ... ആ സ്ഥാനം ഞാൻ കൊടുത്തുട്ടൊള്ളു അത് എന്റെ കണ്ണേട്ടനാണ്.... എനിക്ക് ഒരു ജീവിതമുണ്ടെങ്കിൽ അത് കണ്ണേട്ടന് ഒപ്പമാണ്. ഓഹോ.... അപ്പോൾ നിങ്ങൾ രണ്ടുപേരും ഒന്നിക്കാൻ പോകുവല്ലേ സമ്മതിക്കില്ല. ** ആവിശ്യമെങ്കിൽ ഉപയോഗിക്കാൻ വേണ്ടി തന്നെ കസേരയിൽ നിന്ന് മോചിപ്പിച്ചപ്പോൾ റ്റെബിളിൽ ഇരുന്ന ഒരു കത്തി കയ്യിൽ കരുതിയിരുന്നു. അതും കൊണ്ട് കണ്ണന് നേരെ പാഞടുക്കുമ്പോൾ മനസ്സിൽ ഒന്ന് മാത്രം കണ്ണന്റെ മരണം. " കണ്ണന് നേരെ പാഞ്ഞടുക്കുന്ന ഗൗതമിനെയും കൈയിലെ കത്തിയും കണ്ടതോടെ അപ്പു കണ്ണനെ പിടിച്ചു തള്ളി. കത്തി അപ്പുന്റെ വയറിൽ കയറിയിറങ്ങി.....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story