പ്രണയമഴ : ഭാഗം 20

Pranayamazha Reshma

രചന: രേഷ്മ

  " കത്തി അപ്പുന്റെ വയറിൽ കയറിയിറങ്ങി. നിമിഷങ്ങൾക്കകം അവൾ നിലം പതിച്ചു. അവളുടെ കണ്ണുകൾ കൂബിയടഞ്ഞു അപ്പു..... കണ്ണൻ വിളിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ഓടി.. എന്നാൽ തന്റെ കയ്യിൽ പറ്റിയ അനുവിന്റെ ചോര കണ്ട് പിടയുന്ന മനസോടെ ഗൗതo ഓടിഅരികിലെത്തി. മോളെ... അനു... കണ്ണ് തുറക്ക് എന്നെ ഒന്ന് നോക്ക് മോളെ... നിന്റെ ഗൗതമേട്ടനാ.... അനു.. അപ്പോഴേക്കും കണ്ണനും, അമലും,സനുവും ഓടിഎത്തി. ഗൗതo അവളെ വാരിഎടുത്തുൊണ്ട് കാറിന് അരുകിലേക്ക് പാഞ്ഞു... കണ്ണൻ ഡ്രൈവിങ്ങ് സീറ്റിൽ കേറി. ഗൗതമിന്റെ മടിയിൽ തലവെച്ച് ബോധമറ്റു കിടക്കുന്ന അപ്പുനെ കണ്ടതും ഗൗതമിന്റെ സകല നിയത്രണവും വിട്ട് അലറികരഞ്ഞു ഞാൻ.... ഞാൻ കാരണമാണ്... എന്റെ... അനു... പതിയെ ഗൗതമിന് വേറെഏതോ ലോകത്ത്ആയിരുന്നു അവിടെ പകയോ... ദേഷ്യമോ... ഒന്നുമില്ല mഅനു അവൾ മാത്രം.'

സനുവും അമലും കണ്ണന്റെ ബുള്ളറ്റിൽ. കാർ റോഡിൽ കൂടെ പാഞ്ഞു |പിന്നാെലെ ബുള്ളറ്റുo KMS ഹോസ്പിറ്റലിന് മുന്നിലായി ശബ്ദത്തോടെ കാർ വന്നുനിന്നു. കണ്ണൻ ഡോർ തുറന്നു ഇരുകൈകളിലുമായി കോരിയെടുത്ത് ഓടി സ്ട്രച്ചറിൽ കിടത്തി നേര ICU വിലെക്ക് ICU വാതിൽ തള്ളിതുറന്നു ഡോക്ടർ പുറത്തേക്ക് വന്നു. ഇരിപ്പ് ഉറക്കാതെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവാണ് നാലുപേരും ഗൗതം ഇടക്ക് ചുമരിൽ ചാരി നിന്ന് തല ഭിത്തിയിൽ ഇടിക്കുന്നുണ്ട്. അതിൽ നിന്നും എല്ലാവർക്കു മനസിലായി അവന്റെ ഉള്ളിലെ സങ്കർഷങ്ങൾ. ഡോക്ടറെ കണ്ട് നാലും കൂടെ ഡോക്ടർക്ക് മുന്നിലെത്തി. ഡോക്ടർ.... എന്റെ..... അവൾക്ക്.... കണ്ണൻ വാക്കുകൾക്കായി പരതി. ഞങ്ങൾ മാക്സിമം ശ്രമിക്കുന്നുണ്ട്. നമുക്ക് നോക്കാം എന്തായാലും 24 മണിക്കൂർ കഴിയട്ടെ... നെഞ്ചിൽ ഒരു വല്ലാത്ത നീറ്റൽ ഇത്രയും നേരം എങ്ങനെയാ പിടിച്ചു നിന്നതെന്ന് അവർക്ക് തന്നെ അറിയില്ല.

24 മണിക്കൂർ... കണ്ണന് ആകെ ദേഷ്യമായി.... ഭിത്തിയിൽ മുഷ്ടി ചുരുട്ടി ഇടിച്ചു പിന്നെ എല്ലാം തകർന്നവനെ പോലെയിരിക്കുന്ന ഗൗതമിന് നേരെ ചെന്ന് ഷർട്ടിന്റെ കോളറിൽ പിടിച്ചു അവനിലേക്ക് അടുപ്പിച്ചു കൊണ്ട്. എന്റെ പെണ്ണിന് എന്തെങ്കിലും സംഭവിചാൽ അറിയാലോ... നിനക്ക് എന്നെ.... വെച്ചേക്കില്ല നിന്നെ ഞാൻ..... " അമൽ ഹോസ്പിറ്റലിനു പുറത്തിറങ്ങി ശങ്കറിനെ വിളിച്ചു hello.... അങ്കിൾ ------------------------------------------------------- ആ ഞങ്ങൾ ഇവിടെഉണ്ട്. ആ... മോനെ ഞങ്ങൾ ദാ.. വരുന്നു...... അംബിക്കെ..... എന്താ.... ശങ്കരെട്ടാ.... നീ.. വേഗം റെഡിയാവു നമുക്ക് ഒന്ന് ഹോസ്പിറ്റലിൽ പോകാം.... ഇപ്പോഴോ... ഞാനില്ല... എന്റെ കുട്ടികൾ ഇപ്പോൾ വരും എന്താ ഇത്ര അർജെന്റ് അംബിക്കേ... നമ്മുടെ മക്കൾ... ----------------- നമ്മുടെ ഹോസ്പിറ്റലിൽ ഉണ്ട് അവർ വാ നമുക്ക് അങ്ങോട്ട്‌ പോകാം... എന്റെ ശിവനെ.... എന്റെ കുഞ്ഞുങ്ങളെ കാത്തോണേ...

അവർ റെഡിയായി വരുമ്പോൾ അരുണും അരുണയും ഞങ്ങക്കും ഏട്ടത്തിയെ കാണണം ഞങ്ങളുo വരുന്നേന്ന് പറഞ്ഞു കാറിൽ കയറി ഇരുന്നു. വരുന്നവഴി ചന്ദ്രനെയും വിളിച്ചു പറഞ്ഞു. ICU വിന് മുന്നിലേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു എല്ലാം തകർന്നവനെ പോലെ കസേരയിൽ മുന്നോട്ട് ആഞ്ഞു തലക്ക് കയ്യും കൊടുത്തു ഇരിക്കുന്ന കണ്ണനെ... അടുത്ത് ചെന്ന് ആശ്വാസമെന്നോണം തലയിൽ കൈവെച്ച് നിന്നു മുഖം ഉയർത്താതെ തന്നെ അച്ഛന്റെ സാമിബ്യo അറിഞ്ഞു കണ്ണൻ അയാളെ കെട്ടിപിടിച്ചു കൊച്ചു കുട്ടികളെ പോലെ കരഞ്ഞു l "സമാധാനപെടുത്താൻ എന്നൊണം ശങ്കർ അവന്റെ തലയിൽ തലോടി. കണ്ണുനീർ തുടച്ചു ഓടിവരുന്ന ചന്ദ്രനെയുo ചന്ദ്രികയെയും കണ്ട് കണ്ണന്റെ നെഞ്ചo നീറി. ഇന്നലെ എന്നോട് പറഞ്ഞതാണ് ' ന്റെ കുട്ടിയെ ഞാനിതുവരെ നുള്ളിപോലും നോവിച്ചിട്ടില്ല. അവളെ ഞാൻ നിന്നെ വിശ്വാസിച്ചു ഏല്പിക്കുകയാണ് നോക്കിക്കോന്നെ. ആളുകളുടെ മുന്നിൽ എന്റെ തലതാഴാതെയിരിക്കാൻ വേണ്ടിയാണ് ന്റെ കുഞ്ഞ്.... '

ആൾക്ക് വാക്കുകൾ പൂർത്തിയാക്കാൻ പറ്റില. എന്റെ കയ്യിൽ ഏല്പിച്ചതാണ് എന്നിട്ട്.... അവളിപ്പോ ജീവന് വേണ്ടി അകത്തു..... അമലിന്റെ മുഖഭാവം വിളിച്ചു പറയുന്നുണ്ട് അവരോടു പറഞ്ഞത് അവനാണെന്ന്. കണ്ണന്റെ മുഖം കണ്ടപ്പോഴേ മനസിലായി അവൻ അനുഭവിക്കുന്ന വിഷമം പിന്നെ ഒന്നും അവനോട് ചോദിച്ചില്ല. എന്നാലും എന്റെ അപ്പു. ചന്ദ്രന്റെ കണ്ണിൽ മിഴിനീർ തളംകെട്ടി. പെണ്ണുങ്ങൾ എല്ലാം കരഞ്ഞു ഒരു പ mരുവമായി കണ്ണന്റെ അവസ്ഥയും മറിച്ചല്ല. എല്ലാവരിലും മൗനം മാത്രമായി മണിക്കൂറുകൾ പോയ്‌കൊണ്ടിരുന്നു. ഡോക്ടർ വിനോദ് ICU വിലെക്ക് കയറി. പുറ ത്തിറങ്ങി. ബ്ലഡ് കുറെ പോയത് കൊണ്ട്കുട്ടിക്ക് നല്ല ക്ഷീണം ഉണ്ട് ബോധം ഇതുവരെ വന്നിട്ടില്ല. എന്നാലും പേടിക്കാൻ ഒന്നുമില്ല. ഒക്കെ..ബോധം വന്ന് കഴിഞ്ഞാൽ റൂമിലേക്ക് മാറ്റം ഡോക്ടറുടെ വാക്കുകൾ മരുഭൂമിയിലെ മഴപോലെ എന്നിൽ പെയ്തിറങ്ങി. ഒടുവിൽ നഴ്സ് വന്നു പറഞ്ഞു " ആരാ.. ഇതിൽ കണ്ണൻ. ഞാനാ... വെപ്രാളത്തോടെ ഉള്ളഎന്റെ പറച്ചിൽ കേട്ട് നഴ്സ് പറഞ്ഞു പേടിക്കണ്ട. കുട്ടിക്ക് ബോധംതെളിഞ്ഞു തന്നെ അന്വേഷിച്ചു

താൻ കേറി കണ്ടോ.... മുന്നിൽ നിൽക്കുന്നവരെയോ ഒന്നും നോക്കാതെ ഓടുകയായരുന്നു അകത്തു കയറി മുന്നിൽകണ്ട കാഴ്ച്ചയിൽ ഒരു നിമിഷം ഹൃദയം നിന്നുപോയി. ഹോസ്പിറ്റലിൽ ഡ്രസ്സ്‌ആണ്. ക്ഷീണം മുഖം വിളിച്ചു പറയുന്നുണ്ട് കണ്ണീർ ചാലുകൾ ഒഴുകിയിറങ്ങിയ കവിൾതടങ്ങൾ. ചെന്ന് അടുത്ത് കിടന്ന കസേരയിൽ ഇരുന്നു വാടിയതാമരപോലെ കണ്ണുകൾ അടച്ചു കിടക്കുന്നു പതിയെ അവളുടെ വലതു കരം കവര്ന്നെടുത്തു എന്റെ കയികളാൽ പൊതിഞ്ഞു പിടിച്ചു കൈിൽ സ്പർഷനo തട്ടിയാണ് കണ്ണുകൾ തുറന്നത് മുന്നിൽ നിൽക്കുന്ന കണ്ണേട്ടനെ കണ്ട് ഓടിചെന്ന് ആ മാറിൽ അലിയാൻ തോന്നി പക്ഷെ എന്റെ അവസ്ഥ... പതുക്കെ മുന്നോട്ടാഞ്ഞു നെറ്റിയിൽ ഒന്നമാർത്തി മുത്തി മാറി ഇടക്ക് കണ്ണുകൾ തമ്മിൽ സങ്കടങ്ങൾ പറഞ്ഞുതീർത്തു.

മൗനം ഭേദിച്ചു ഞാൻ തന്നെ ' വേദനിച്ചോ.. പെണ്ണെ.. ഒരുപാട്... ഇല്ല. ഒന്നും ആലോചിക്കാതെ ഉള്ള അവളുടെ മറുപടിയിൽ ഞാനൊന്ന് അമ്പരുന്നു അത് മനസിലാക്കി അവൾ തുടർന്നു ഒരു പക്ഷേ... എന്റെ സ്ഥാനത്തു കണ്ണേട്ടൻ ആയിരുണെങ്കിൽ ഞാനെപ്പഴെ മരിച്ചുപോയേനെ കണ്ണേട്ടനെ ഇങ്ങനെ ഒരവസ്ഥയിൽ കാണാൻ എനിക്കാവില്ല. പിന്നെ ഗൗതം പുറത്തുണ്ട്. ആരോടും ഒന്നും മിണ്ടുന്നില്ല. കണ്ണീർ മാത്രം ഒഴുകുന്നുണ്ട്. എന്റെ പെണ്ണിനെ വേദനിപ്പിച്ചവൻ സുഖമായി കഴിയാൻ ഞാൻ സമ്മതിക്കില്ല. ഒന്ന് പിഴച്ചിരുണെങ്കിൽ.... വേണ്ട ഒന്നും ഓർത്ത് നീ വിഷമിക്കണ്ട. പുറത്ത് അച്ഛനും അമ്മായിയും ഉണ്ട്. കുറച്ചു കഴിയുമ്പോൾ നിന്നെ റൂമിലേക്ക് മറ്റും.

hello...... മതി. ഇനി ബാക്കിയൊക്കെ പിന്നെ പറയാം ഇപ്പോൾ മോൻ പോകാൻ നോക്ക് ഇതേ ICU ആണ്. നഴ്സ് 😁😁😁 ഞാൻ പുറത്തുണ്ടാവും. അവളുടെ കവിളിൽ തട്ടി പുറത്തെക്കിറങ്ങി. മോനെ... അവൾക്ക് എങ്ങനെഉണ്ട്.. ചന്ദ്രൻഅച്ഛന്റെ വാക്കുകൾ ആണ് അവർക്ക് മുന്നിൽ ഞാനെത്തിഎന്ന് മനസിലാക്കിതന്നത്. കുഴപ്പമില്ല എന്നോട് സംസാരിച്ചു. അച്ഛൻ പേടിക്കണ്ട. ഒരു പുഞ്ചിരിയോടെ ഞാനത് പറയുമ്പോൾ എല്ലാവർക്കും അത്ഭുതമായിരുന്നു. അതവരുടെ മുഖങ്ങളിൽ നിന്നും മനസിലായി. പെട്ടന്ന് ഒരാൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു അവളെ കണ്ടതും ചുറ്റിലും നിന്ന പലമുഖങ്ങളിലും പുച്ഛം നിറഞ്ഞു ആദു.......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക..

Share this story