പ്രണയമഴ : ഭാഗം 4

Pranayamazha Reshma

രചന: രേഷ്മ

കാലുകൾ നിലത്തുറക്കാത്തത് പോലെ അടുത്ത നിമിഷം ചന്ദ്രൻ ബോധമറ്റ് നിലതെക്കുർന്നു വീണു ഏട്ടാ....... ഏട്ടാ....... കണ്ണു തുറക്ക് ഏട്ടാ..... ഞാനല്ലേ വിളിക്കുന്നത്. ഏട്ടാ..... എണീക്ക്. ഏട്ടാ.... നാരായണയേട്ടാ....... നാരായണയേട്ടാ...... ഒന്ന് വന്നേ ന്റെ ചന്ദ്രേട്ടൻ.. നാരായണയേട്ടാ..... തുറക്ക് എന്താ കുഞ്ഞേ എന്താ എന്ത് പറ്റി.. സാറിന് എന്താ? ആദൂനെ റൂമിൽ കാണുന്നില്ല. അതറിഞ്ഞു ന്റെ ചന്ദ്രേട്ടൻ വീണു വിളിച്ചിട്ട് എണീക്കുനില്ല ഒന്ന് വാ എനിക്ക് എന്താ പേടിയാവുന്നു കുഞ്ഞ് വാ നമ്മുക്ക് നോക്കാം സാറെ...ചന്ദ്രൻ സാറെ... കുഞ്ഞേ കുറച്ചു വെള്ളം ഇങ്ങേടുക്ക്. മുഖത്തെക്ക് വെള്ളം വീണതും ചന്ദ്രൻ കണ്ണ് തുറന്നു. ന്റെ കുട്ടി അവളെവിടെ.....

ഏട്ടാ ഏട്ടൻ വിഷമിക്കാതെ നമുക്ക് അവളെ തിരക്കാം കുഞ്ഞേ..... ന്താ നാരായണയേട്ടാ...... ദാ ഇത് കണ്ടോ ആദു മോൾടെ മുറിന്ന് കിട്ടിയതാ ഏട്ടാ.. അവൾ അവളുടെ വയറ്റിലെ കുഞ്ഞിന്റെ അച്ഛനൊപ്പം പോകുവാണെന്ന് എന്താ?.. നീ ന്താ പറഞ്ഞത് കുഞ്ഞോ അതെ ഏട്ടാ. ദാ ഇത് നോക്ക്. ഇത് അവൾ എഴുതിയത് അല്ലെന്ന് നോക്ക് തന്റെ ചുറ്റും ഇരുട്ട് വ്യാപിക്കുന്നത് പോലെ. തനിക്ക് ചുറ്റും കോടാനു കോടി മനുഷ്യൻമാർ. പക്ഷെ താൻ ഒറ്റപെട്ടതുപോലെ എല്ലാവരും തന്നെ ഒരു കുറ്റവാളിയായി കണ്ട് പരിഹസിക്കുന്നതുപോലെ. തോന്നലാണോ അതെ തോന്നലാണ്. കല്യാണം നടക്കില്ലന്ന് പറയുമ്പോൾ എല്ലാവരും തന്നെ ഒറ്റപെടുത്തും കുറ്റപ്പെടുത്താനും മറക്കില്ല. ഏട്ടാ.....

എന്താ ഇപ്പോൾ ചെയ്യാ സമയം പോണു 7 മണി കഴിഞ്ഞു ഇപ്പോ ആളുകൾ വന്ന് തുടങ്ങും അർജുന്റെ വീട്ടുകാരോട് പറയണ്ടയോ????? മ്മ്... പറയാം പറയണം അവരുടെ മുൻപിൽ നിന്നും നമുക്ക് ഒളിച്ചോടാൻ കഴിയില്ല ഞാനവരെ വിളിക്കാം നീ അകത്തേക്ക് പൊയ്ക്കോ... ചന്ദ്രിക പോയതും ശങ്കർ എന്ന നമ്പറിൽ call ചെയ്തു hello ചന്ദ്രൻ... ന്താടോ രാവിലെ ഒരു വിളി... എല്ലാം ഒക്കെ അല്ലെ.. ശങ്കർ നിങ്ങൾ എന്ത് പറഞ്ഞാലും കേൾക്കാൻ ഞാൻ ബാധ്യതസ്ഥനാണ്.. പക്ഷെ എനിക്ക് പറയാനുള്ളത് കൂടെ താൻ കേൾക്കണം ന്താടോ..... എന്തെങ്കിലും പ്രശ്നമുണ്ടോ????? മ്മ്.. ഈ കല്യാണം നടക്കില്ല. ന്താ??

ന്താ താനിപ്പോ പറഞ്ഞത് കല്യാണം നടക്കില്ലെന്നോ നാട് മൊത്തം കല്യാണം വിളിച്ച് ഇത്രയും ഒരുക്കങ്ങൾ ഇവിടെ പൂർത്തിയായി എന്നിട്ട് ഇപ്പോ വിളിച്ച് കല്യാണം നടക്കില്ലന്ന് പറഞ്ഞാൽ എങ്ങനെയാ ഈ കല്യാണം നടക്കണമെന്ന് തന്നെയാണ് എനിക്കും. പക്ഷെ ആദു അവൾ ഇപ്പോ ഇവിടെ ഇല്ല രാവിലെ ഒരു ലെറ്റർ കിട്ടി അവൾ അവൾകിഷ് ട്ടപെട്ട ആളിനൊപ്പം പോകുവാണെന്ന്. അവളുടെ സമ്മതപ്രകാരം ആയിരുന്നു ഈ കല്യാണം ഉറപ്പിച്ചത് എന്നിട്ടും.... പൂർത്തിയാക്കാൻ കഴിയാതെ ചന്ദ്രൻ വിങ്ങിപ്പൊട്ടി.... ഇനി നിങ്ങൾ പറ നിങ്ങൾ എന്ത് പറഞ്ഞാലും അനുസരിക്കാൻ ഞാൻ ബാധ്യസ്ഥാനാണ്. ഒന്നിൽ നിന്നും ഞാൻ ഒളിച്ചോടുന്നില്ല..

മറുപടി കാക്കാൻ നിൽക്കാതെ ചന്ദ്രൻ ഫോൺ കട്ട് ചെയ്തു ഏട്ടാ ഞാൻ അപ്പുനെ വിളിച്ചു ഒന്നും പറഞ്ഞില്ല ഇവിടെ വന്നിട്ട് അറിഞ്ഞാൽ മതിയെന്ന് കരുതി അവരെ വിളിച്ചോ എന്താ അവര് പറഞ്ഞത് സംഭാഷണം മുഴുവൻ കേട്ടെങ്കിലും എന്തോ ഒരു ഭയം ചന്ദ്രികയെ അലട്ടി ശങ്കർ calling..... ഹലോ, ഹലോ ചന്ദ്രൻ ഈ ഒരവസരത്തിൽ ചോദിക്കുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത് വേറെ ഒന്നുമല്ല ഇന്ന് കണ്ണന്റെ കല്യാണം നടന്നില്ലങ്കിൽ 35ആം വയസിലെ നടക്കു അത് കൊണ്ട് തനിക്കു രണ്ട് മക്കൾ അല്ലെ അപ്പുനെ ഞങ്ങൾക്ക് തന്നുടെ ശങ്കർ അവൾ പഠിക്കുവാണ് അവൾ ചെറിയ കുട്ടിയല്ലേ പിന്നെ എങ്ങനെ ഞാൻ അവളെ.... ഡോ ഇവിടെ വന്നാലും പഠിക്കാൻ പോകാം പിന്നെന്താ ഞാൻ അപ്പുനോട്‌ ചോദിച്ചു നോക്കാം മ്മ് ചോദിച്ചിട്ട് താൻ വിളിക്ക്....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story