പ്രണയമഴ : ഭാഗം 7

Pranayamazha Reshma

രചന: രേഷ്മ

അവൾ : നിങ്ങളുടെ പേരെന്താ??? സനീഷ്‌ : സനു മഹേഷ്‌ : മഹി ലക്ഷ്മിപ്രിയ : ലെച്ചു ദീപക് : ദീപു അവളുടെ മാൻപേട മിഴികൾ എന്നെ വല്ലാതെ ആകർഷിക്കുന്നതായ് തോന്നി. അവളുടെ ഓരോ പുഞ്ചിരിയും എന്റെ ഹൃദയത്തിൽ പ്രളയമുണ്ടാക്കി മറ്റാരോടും തോന്നാത്ത ഒരു വികാരം എന്നിൽ ഉയരുന്നതായ് ഞാനറിഞ്ഞു അപ്പോഴും ഞാനും അവളും മാത്രമുള്ള ഞങ്ങളുടെ ലോകത്തായിരുന്നു ഞാൻ സനുവിന്റെ വലത് കൈവച്ചുള്ള ഇടിയാണ് എന്നെ തിരികെ കോളേജിലെത്തിച്ചത്. sanu: ഞങ്ങൾ പരിചയപെട്ടു ഇനി നിന്റെ ഊഴമാണ്. ഹായ്. അജു mm അവൾ : ഞങ്ങളെ നോക്കി പുഞ്ചിരിച്ചശേഷം എന്റെ പേര് "അർപ്പണചന്ദ്രൻ " എല്ലാവരും അപ്പുന്ന് വിളിക്കും നിങ്ങളും അങ്ങനെ വിളിച്ചാമതി. ഒക്കെ ഞാൻ പോവാ. പിന്നെ കാണാം റ്റാ... റ്റാ.. ന്നും പറഞ്ഞവൾ നടന്നകന്നു പിറകെ എന്റെ മിഴികളും (ക്ലാസ്സിലേക്ക് നടക്കാൻ തുടങ്ങിയ എന്റെ മുൻപിലായി സനു കേറിനിന്നോണ്ട് ) ടാ... എന്താ മോനെ കാശിനാഥാ നിന്റെ ഉദ്ദേശം മ്മ് ന്താ പതിവില്ലാതെഉള്ള ചിരിയും അവള് വന്നപ്പോൾ തൊട്ട് തുടങ്ങിയതാ ഇതുവരെ കണ്ടിട്ടില്ലത്ത ഒരു തരം ഇളക്കം അത്....

ടാ.. എനിക്കറിയില്ല എന്താന്ന് അവളെ കാണുമ്പോൾ തന്നെ കാര്യങ്ങൾ എന്റെ കൈവിട്ട് പോകുവാ അവളുടെ ആ കണ്ണുകളിൽ നിന്ന് കണ്ണേടുക്കാൻ പറ്റുന്നില്ല. ദീപു : അളിയാ.. ഇത് ലത് തന്നെ പ്രേമം, പ്യാർ, മുഹബത്ത്, ഇഷ്ക്ക്, ലവ് സനു : ആന്നോടാ.. അജു : ഏയ്... സനു : ഏയ്... ഇല്ലെന്നാണ് പറയാൻ വരുന്നതെങ്കിൽ... ഉന്നെ കൊന്നേ പോടുവേ.. ടാ.. എനിക്ക് ഉറപ്പാ നീ ഇത്രയും നാൾ കാത്തിരുന്ന നിന്റെ പാർവതി അത് അപ്പുആണ് ദീപു : പാർവതിയോ?? അർപ്പണ എന്നാ പേര് സനു : ടാ.. ശവമേ.. ഞനുദേശിച്ചത് ഇവൻ ഇത്രയും നാൾ കാത്തിരിന്നത് ആർക്കുവേണ്ടിയാ.. ഇവന് കൈലാസനാഥന്റെ പാർവതിയെ പോലെ ഉള്ള പെൺകുട്ടി മതീന്ന് ... കാര്യം ഇടയിലുടെ എനിക്ക് താങ്ങിയതാണെങ്കിലും അവൻ പറഞ്ഞത് സത്യമാ പ്രണയിക്കണം പരമശിവനു പാർവതിയെ പോലെ തന്റെ പാതിയെ തിരിച്ചറിഞ്ഞു അവളില്ലങ്കിൽ താനില്ലന്ന് തിരിച്ചറിഞ്ഞു

മറ്റെന്തിനെക്കാളും ജീവനായി, തന്റെ ശ്വാസമായി അല്ലാതെ ഒരാളോട് ഇഷ്ടമാണെന്ന് പറഞ്ഞു മറ്റൊരാളെ കല്യാണം കഴിക്കുന്നതിനോട്‌ എനിക്ക് യോജിപ്പില്ല. ഇത്രയും നാൾ തന്റെ പിറകെ ഇഷ്ട്ടമാണെന്ന് പറഞ്ഞുവന്ന എല്ലാവരെയും തന്റെ പ്രണയം ഇങ്ങനെയല്ലാന്ന് പറഞ്ഞ് തിരികെ വിടാറുണ്ട്.. സാർ സാറിനെ പ്രിൻസി വിളിക്കുന്നു (ഒരു സ്റ്റുഡന്റ് വന്ന് പറഞ്ഞ് ) ടാ.. നിങ്ങൾ ക്ലാസിലേക്ക് വിട്ടോ ഞാൻ വന്നോളാം ദീപു : നീ പോടാ.. നിനക്ക് ഒരാളെ കിട്ടിന്ന് വച്ച് ഞാനും കൂടെ നോക്കട്ടെ ഓ... ആയിക്കോട്ടെ... അങ്കിൾ.. എന്താ വരാൻ പറഞ്ഞത്? ( അശോകൻ അംബികയുടെ ആങ്ങള ) മോനെ ഇന്ന് അനീഷ് വന്നിട്ടില്ല ലീവാണ് ഇന്ന് മോനോട് ക്ലാസ് എടുക്കാൻ പറയാനാ വിളിച്ചത് മ്മ്. ശരിയങ്കിൾ. അനീഷ് ഇനിഎന്നാ വരുന്നത് ഒരു മാസത്തേക്കാണ് ലീവ്. ഇനിയും പത്തുപതിനഞ്ചു ദിവസം കൂടെയുണ്ട്.

( അനീഷിന്റെ വിവാഹത്തിനാണ് ഒരു മാസത്തെ ലീവ് എടുത്തത് അപ്പോഴിനിയും കുറച്ചു ദിവസം കഴിഞ്ഞേ വരു.... അതുവരെയുള്ള ക്ലാസുകൾ എനിക്കായിരിക്കുo ) ഓരോന്ന് ആലോചിച്ചുകൊണ്ട് ക്ലാസ് ലക്ഷ്യമാക്കി നടന്നു ക്ലാസിലേക്ക് കയറാൻ തുടങ്ങവേ പിറകിൽ നിന്നു സനു വിളിച്ച് ടാ... എങ്ങോട്ടാ... ഇവിടെ ബാ... ടാ... ഞാനിന്ന് ലവളുടെ ക്ലാസിൽ പോകുവാ അനീഷ് സാർ ഇല്ല. ഓഹോ....... പിന്നെയവിടെ ഭയങ്കരചുമയാണ്. നിർത്താതെ ഉള്ള ചുമ ടാ..... എന്തിനാടാ... പട്ടീ കിടന്ന് കുരക്കുന്നത് നിന്ന് കറങ്ങാതെ ക്ലാസിൽ പോടാ... ഓഹ് ആയിക്കോട്ടെ സാർ. നമ്മളെ നോക്കാൻ ഇതുവരെ ആളായില്ല അത്കൊണ്ട് മോൻ പോയി ചാച്ചിക്ക് ക്ലാസെടുക്ക്. ടാ... പോടാ.. പോടാ.. ഞാൻ പോകുവാണേ.... ( നേരത്തെയാണെങ്കിൽ ന്റെ കലിപ്പ് അവൻ കണ്ടെനെ പക്ഷെ ഇപ്പോൾ ഈ കളിയാക്കലുകൾക്കും ഒരു സുഖമുണ്ട്

ക്ലാസിലേക്ക് കയറാൻ തുടങ്ങവെയാണ് എന്തോ ഒരു സാധനം വന്ന് എന്നെയും പിടിച്ച് കറക്കികൊണ്ട് നിലത്തെക്ക് വീണു അവൾക്ക് മുകളിലായി ലാൻഡ് ചെയ്ത എന്റെ അധരങ്ങൾ അവളുടെ കഴുത്തിലമർന്നു ഒരു പുളച്ചിലോടെ അവളെന്റെ ഷർട്ടിലായി പിടിമുറുക്കി കണ്ണുകൾ പരസ്പരം കോർത്ത നിമിഷം കണ്ണുകൾ പിൻവലിക്കാൻ ആവാതെഏതാനും മിനിട്ടുകൾ അങ്ങനെ കിടന്നു നിമിഷങ്ങൾക്കകംതന്നെ അവളെന്നെ ഒരു വശത്തെക്ക് തള്ളിമാറ്റി നീയോ.. (അപ്പോഴങ്ങനെ പറയാനാണ് തോന്നിയത് ) പിന്നെ ആരാന്നു വിചാരിച്ചാ ഞെളിഞ്ഞു കിടന്നത് (കണ്ടാ.. അവളുടെ കുശുമ്പ് അജു ആ ത്മ ) നിനക്ക് തറയിൽ നോക്കി നടന്നുടെ... ബാക്കിയുള്ളവരെ കൂടി തള്ളിയിട്ടു നടു ഓടിക്കാൻ. വീഴണമെങ്കിൽ തന്നെ അങ്ങ് വീണുടെ.. എങ്ങനെ ഉണ്ടെന്ന് പറയണം...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story