പ്രണയമഴ: ഭാഗം 1

pranayamazha thamara

രചന: താമര

കോളേജിലെ ആദ്യത്തെ ദിവസമായതിനാൽ ഷഹാനക്ക് തന്റെ ഉള്ളിൽ എന്തോ ഒരു ടെൻഷൻ കുടിയേറിയിരുന്നു. കാറിലെ പിൻസീറ്റിൽ വിൻഡോയിൽ ചാരി അവൾ ഓരോന്ന് ഓർത്തുകൊണ്ട് ഇരുന്നു. *** ഇക്ബാലിനും സുഹ്റയ്ക്കും ആറ്റുനോറ്റ് കിട്ടിയ കണ്മണിയാണ് ഷഹാന. ഷഹാനയുടെ ഉപ്പാക്ക് 5 മക്കൾ ആണുള്ളത്. ഏറ്റവും മൂത്തത് സഹോദരിയാണ്. ബാക്കിയെല്ലാം സഹോദരന്മാരും ഏറ്റവും ഇളയത് ആണ് ഇക്ബാൽ. ഇക്ബാലിന്റെ ഒറ്റമോളാണ് ഷഹാന. എന്നാലും ആഹ് വീട്ടിൽ അവൾ ഒറ്റക്കല്ലായിരുന്നു. എല്ലാ കസിൻസിൻറെയും കുഞ്ഞിപ്പെങ്ങൾ ആണ് അവൾ. ഇക്ബാൽ ഗൾഫിൽ ബിസ്സിനെസ്സ് നോക്കിനടത്തുന്നു.

ഒറ്റമോളായതു കൊണ്ട് അവളുടെ ഒരാഗ്രഹത്തിനും അദ്ദേഹം എതിർ നിന്നിട്ടില്ല. അതുകൊണ്ട് തന്നെയാണ് ബിഎ ക്ക് പോണം എന്ന് പറഞ്ഞപ്പോ ദൂരമായിരുന്നിട്ട് കൂടി വിട്ടത്. "മോളെ കോളേജ് എത്തി.... " ശാം അങ്കിൾ വീട്ടിലെ ഡ്രൈവർ ആണ്. അവളെ കൊണ്ട് വിടാൻ വന്നതാണ്.... അങ്കിളിന്റെ വിളി കേട്ടാണ് ഓർമകളിൽ നിന്ന് ഉണർന്നത്.. വിന്ഡോയിലൂടെ പുറത്തേക്ക് ഒന്ന് നോക്കിയിട്ട് ഡോർ തുറന്നു ഇറങ്ങി. കൂടെ അങ്കിൾ ഉം ഇറങ്ങി. "എന്നാൽ അങ്കിൾ ബാഗ് എല്ലാം ഹോസ്റ്റലിൽ വെച്ചിട്ട് പൊക്കോളു ..

എന്തേലും ആവശ്യമുണ്ടെങ്കിൽ വിളിക്കാം.." "ശെരി മോളെ..." അതും പറഞ്ഞു അയാൾ കാറെടുത്തു ഹോസ്റ്റലിലേക്ക് പോയി. കോളേജിലെ വല്യ ഗേറ്റ് ഇന് മുമ്പിൽ നിന്നപ്പോ അവളുടെ കാലുകൾ വിറക്കുന്നത് പോലെ തോന്നി അവൾക്. അവൾ മനസ്സിൽ പ്രാർത്ഥിച്ചു കൊണ്ട് കോളേജിനുള്ളിലേക്ക് പ്രവേശിച്ചു. തന്റെ ക്ലാസ്സ്‌ അന്വേഷിച്ചു നടക്കുമ്പോഴാണ് ആരോ തന്റെ തോളിൽ തട്ടിയത് അവൾ അറിയുന്നത്. അവൾ തിരിഞ്ഞു നോക്കിയപ്പോൾ തന്നെ നോക്കി ചിരിച്ചു കൊണ്ട് ഒരു പെൺകുട്ടി നിൽക്കുന്നു. "ഫസ്റ്റ് ഇയർ ആണല്ലേ?..വാ ഞാൻ ക്ലാസ്സ്‌ കാണിച്ചു തരാം..." എന്ന് പറഞ്ഞു ആ പെൺകുട്ടി നടക്കാൻ തുടങ്ങി. കൂടെ ഞാനും "എന്താ പേര്".. അവൾ ചോദിച്ചു. "ഷഹാന ".. .

പുഞ്ചിരിച്ചു കൊണ്ട് ഷഹാന പേര് പറഞ്ഞു "അതുല്യ ".... അവിടെ നിന്ന് കൈ നീട്ടികൊണ്ട് അവൾ പറഞ്ഞു.. ഷഹാന ചിരിച്ചു കൊണ്ട് ആ കരം സ്വീകരിച്ചു. വീണ്ടും അവർ നടക്കാൻ തുടങ്ങി ... "താൻ കാറിൽ വന്നിറങ്ങുന്നത് ഞാൻ കണ്ടിരുന്നു...തൊട്ട് പിന്നിലൂടെയാ ഞാനും വന്നേ... " "ആണോ.... തന്റെ വീട് ഇവിടെ അടുത്താണോ?..... "ഷഹാന ചോദിച്ചു "അല്ല ഇച്ചിരി ദൂരെയാണ് ....ഹോസ്റ്റലിലാണ് നിക്കണേ...താനും ഹോസ്റ്റലിൽ ആയിരിക്കും അല്ലെ..." "ആഹ് അതെ "... ആഹ് ഇതാ ക്ലാസ്സ്‌ വാ.. .. തുടരും..

Share this story