പ്രണയമഴ: ഭാഗം 10

pranayamazha thamara

രചന: താമര

അവിടെ നിന്നും ഇറങ്ങിയ ശേഷം അവർ ഡിന്നർ കഴിചിട്ട് റൂമെടുത്ത ഹോട്ടലിലേക്ക് പോയി..... ഓരോ റൂമിൽ 5 പേരാണ് ഉണ്ടായിരുന്നത്.... എല്ലാരും സുഖമായി കിടന്നുറങ്ങിയ ശേഷം രാവിലെ 8 മണിക്ക് തന്നെ അവർ യാത്ര തുടങ്ങി... അന്ന് വൈകിട്ട് തിരിക്കണം എന്നുള്ളത് കൊണ്ട് എല്ലാരും അവരവരുടെ ബാഗും കൊണ്ടാണ് ബസിൽ കയറിയത്.. തിരിച്ചുള്ള യാത്രയിൽ മൃദുവും ഷാനുവും ഇരിക്കുന്നതിന്റെ നേരെ അപ്പുറത്തെ സൈഡിലെ സീറ്റിൽ തന്നെ ജീവനും രോഹനും ഇരുന്നു അന്ന് ആദ്യമായി അവർ പോയത് സൂവിലേക്കാണ്.... അവിടെ മൃദുവും ഷാനുവും ഓരോ കാഴ്ചകൾ കണ്ട് മതിമറന്നു നടന്നു തൊട്ട് പിന്നിലൂടെ തന്നെ ജീവനും രോഹനും ഉണ്ടായിരുന്നു.. "ഷാനു എനിക്ക് ഒന്ന് മുള്ളാൻ പോണം... ഇവിടെ എവിടെയാ ടോയ്ലറ്റ് എന്നറിയില്ലല്ലോ? നീ വാ കണ്ടുപിടിക്കാം "...മൃദു അതും പറഞ്ഞു ഷാനുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് പോയി അവിടെ കുറച്ചപ്പുറത് മൃദുവിനേം ഷാനുനേം വായിനോക്കികൊണ്ട് രണ്ടു പയ്യന്മാർ നില്പുണ്ടായിരുന്നു...

മൃദുവും ഷാനുവും പോകുന്ന കണ്ട് ഇവന്മാരും അവരുടെ പിറകെ പോയി.... "ആഹ് ദേ അവിടെയുണ്ട് .... നീ പോയിട്ട് വാ ഞാനിവിടെ നിൽക്കാം... " ഷാനു പറഞ്ഞു.. "മ്മ് "എന്ന് മൂളിയിട്ട് അവൾ അതിനുള്ളിലേക്ക് കയറി പോയി.. ഷാനു അവിടെ ഒറ്റക്ക് നിൽക്കുമ്പോഴാണ് ആഹ് പയ്യന്മാർ അവിടേക്ക് വന്നത്.... "അയ്യോ മോളു ഒറ്റക്കെ ഉള്ളോ? കൂട്ടുകാരിയെന്ത്യേ മോളു..." ഷാനു ഒന്നും മിണ്ടാതെ തന്നെ നിന്നു ആഹ് മോളു പേടിക്കണ്ട കൂട്ടുകാരി വരുന്ന വരെ ചേട്ടന്മാര് കമ്പനി തരാം കേട്ടോ ".....(കന്നട അറിയതോണ്ടാട്ടോ മലയാളത്തിൽ എഴുതണേ 😁) ഷാനുവിനു അവന്മാരെ കണ്ടപ്പോ ഉള്ളിലൊരു ഭയം തോന്നിയെങ്കിലും അവൾ അത് പുറത്ത് കാണിച്ചില്ല.. "ചേട്ടന്മാരുടെ കമ്പനി എനിക്ക് ഇപ്പോ ആവശ്യമില്ലങ്കിലോ... ഒന്ന് പോടോ "....എന്ന് പറഞ്ഞുകൊണ്ട് ഷാനു മുഖം തിരിച്ചു

"അയ്യോടാ മോൾക് മൂക്കിന്റെ തുമ്പത്താ ശുണ്ഠി "... അതും പറഞ്ഞു അവന്മാര് ചിരിക്കാൻ തുടങ്ങി ഷാനുവിന്റെ ധൈര്യമൊക്കെ ചോർന്നു പോവുന്ന പോലെ തോന്നിയവൾക് അതിലൊരുത്തൻ അവളുടെ തോളിൽ കൈ വെക്കാൻ പോയതും അവിടമാകെ ഒരു പുക പടർന്നു..ഒപ്പം ഒരു നിലവിളിയും പുക മാഞ്ഞു വന്നപ്പോൾ ആ പയ്യൻ വയറും പൊത്തി തറയിൽ കിടക്കുന്നുണ്ടായിരുന്നു അത് ഷാനു എന്താ സംഭവിച്ചതെന്ന് മനസ്സിലാവാതെ നിന്നു അപ്പോഴാണ് തന്റെ അടുത്ത് നിന്ന ജീവനെ അവൾ കാണുന്നത് അവളുടെ മനസ്സിൽ ആശ്വാസം തോന്നി... അപ്പോഴേക്കും മൃദു അവിടെ ഓടിയെത്തിയിരുന്നു "എന്താ ഷാനു? എന്ത് പറ്റി ?"..... അവൾ മൃദുവിനെ ഒന്ന് നോക്കി, എന്നിട്ട് ജീവനെയും തറയിൽ കിടക്കുന്നവനെ കണ്ടപ്പോഴേ മൃദുവിന് ഏകദേശ ധാരണ കിട്ടി.. "ഡാ... "അടുത്ത് നിൽക്കുന്നവൻ അലറിക്കൊണ്ട് ജീവന്റെ നേരെ പാഞ്ഞടുത്തു.

ഓടിവന്ന അവൻ ജീവന്റെ ഒറ്റച്ചവിട്ടിനു 1 കിലോമീറ്റർ അപ്പുറത് വന്നു വീണു.. "വല്ല ആവശ്യമുണ്ടായിരുന്നോ"....രോഹൻ അവന്മാരെ നോക്കി പറയുന്ന കേട്ട് ഷാനുവും മൃദുവും ചിരിച്ചു.... ജീവൻ അവന്മാരുടെ അടുത്ത് ചെന്ന് "നീയൊക്കെ കുറേനേരമായിട്ട് ഇവരുടെ പിന്നാലെ നടക്കുന്നത് ഞാൻ കണ്ടായിരുന്നു..... ഇങ്ങനൊരു അവസരം കിട്ടാൻ തന്നെയാ ഞാൻ മനഃപൂർവം മാറി നിന്നത് .... ഇനി നിന്റെയൊക്കെ കൈ ഏതെങ്കിലും പെണ്പിള്ളേരുടെ നേരെ പൊങ്ങിയാൽ.... ചൂണ്ടുവിരൽ നീട്ടി വാണിങ് എന്ന അർത്ഥത്തിൽ കാട്ടിയിട്ട് അവൻ തിരിഞ്ഞു നടന്നു... ഷാനുവും മൃദുവും നോക്കി നിൽക്കുന്ന കണ്ട് രോഹൻ അവരുടെ അടുത്തേക്ക് ചെന്നു "അവന്റെ വായിൽ നിന്ന്‌ ഒന്നും കേല്കണ്ടെങ്കിൽ...കൂടെ പോന്നോ...." രോഹൻ അതും പറഞ്ഞു ജീവന്റെ കൂടെ നടന്നു ഷാനു നോക്കുമ്പോ മൃദു മതിമറന്നു നില്കുവായിരുന്നു "ടി... മതി വായിനോക്കിയത്..വാ പോവാം " ഷാനു അതുപറഞ്ഞപ്പോ മൃദു ചമ്മിയ ചിരി ചിരിച്ചു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story