പ്രണയമഴ: ഭാഗം 11

pranayamazha thamara

രചന: താമര

"ഡാ... എന്തൊരു ഷോ ആയിരുന്നു നീയെവിടെ.. നിന്നെ കൊണ്ട് ഇതൊക്കെ എങ്ങനെ സാധിക്കുന്നെട... " ബസ്സിലിരിക്കുമ്പോ രോഹൻ പറഞ്ഞു ജീവൻ രോഹനെ നോക്കി ഒന്ന് ചിരിച്ചു ഷോ ഒന്നും അല്ലെടാ...അവളെയെന്നല്ല ആരെ അവന്മാർ ഉപദ്രവിക്കാൻ ശ്രെമിച്ചാലും ഞാൻ ഇടപെടും.. കാരണം എനിക്കും ഒരു ദീദി ഉണ്ട്.."അതും പറഞ്ഞു അവൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി "അല്ലാ നീ ബോക്സിംഗ് പഠിച്ചിട്ടുണ്ടോ ? "..... ജീവൻ രോഹനെ നോക്കി ഒരു ചിരി മാത്രം നൽകി അതിലൂടെ രോഹന് മനസ്സിലായി ജീവൻ ബോക്സർ ആണെന്ന്. .. "ഡാ... അവിടെ വെച്ച മൃദുല ഷഹാനയെ വേറെന്തോ പേരല്ലേ വിളിച്ചേ? " ഓര്മിച്ചുകൊണ്ട് അവൻ ചോദിച്ചു "എന്താദ്? ".... "ഓഹ് ഷാനു എന്നോ?.. അതവളുടെ .. petname ആണ്. .. ഷാനുവിന്റെ മൃദുവും...മൃദുവിന്റെ ഷാനുവും..."

രോഹൻ പറഞ്ഞു നിർത്തി "ഓഹോ...ഇനിയവൾ മൃദുവിന്റെ മാത്രമല്ല എന്റെയും ഷാനുവായിരിക്കും... " രോഹൻ നോക്കി കള്ളച്ചിരി ചിരിച്ചു ഒരു കണ്ണിറുക്കികൊണ്ട് ജീവൻ പറഞ്ഞു.. മൃദുവും ഷാനുവും അവിടെ നടന്ന സംഭവങ്ങളെ കുറിച്ചായിരുന്നു സംസാരം മുഴുവൻ "എന്റെ ഷാനു നീ ജീവനെ എന്താ വിളിച്ചേ രാക്ഷസൻ എന്നല്ലേ.... എന്നിട്ടിപ്പോ എന്തായി? ആഹ് രാക്ഷസൻ ഇല്ലാരുന്നെങ്കിൽ കാണായിരുന്നു ".... മൃദു അഭിമാനത്തോടെ പറഞ്ഞു "അതൊക്കെ ശെരി തന്നെ.... എന്നാലും അവൻ രാക്ഷസൻ തന്നാ.." ഷാനു സമ്മതിച്ചു കൊടുത്തില്ല... "ആഹ് അല്ലെങ്കിലും നിന്റെ ഈഗോ നിന്നെ കൊണ്ട് അങ്ങനെ പറയിക്കു.. പണ്ടേ ആരുടെമുന്നിലും തോറ്റുകൊടുത്ത ശീലമില്ലല്ലോ"മൃദു പറഞ്ഞു മൃദുവിനെ നോക്കി ചുണ്ട് കോട്ടിയിട്ട് ഷാനു മുഖം തിരിച്ചു അവസാനമായി അവർ വന്നത് ചാമുണ്ഡി ഹിൽസിലാണ്. അവിടെ എത്തിയപ്പോ 6 മണിയായി "ഷാനു നീ വരുന്നില്ലേ.? .

." മൃദു ചോദിച്ചു "ഇല്ലടി നീ പോയിട്ട് വാ "...ഷാനു മൃദുവിനോടായി പറഞ്ഞു 'മ്മ് "..എന്ന് പറഞ്ഞു മൃദു ഇറങ്ങി "അളിയാ...ഷാനു ഇറങ്ങുന്നില്ല.. അവളെ ഒറ്റക്ക് കിട്ടിയ നല്ല അവസരമാണ് നീ ഇഷ്ടം അവളോട് പറയാൻ പറ്റിയ അവസരം....കേട്ടോ..." അതും പറഞ്ഞു രോഹൻ ഇറങ്ങി ബസിൽ ഷാനുവും ജീവനും തനിച്ചായി "എങ്ങനെ അവളോട് പോയി പറയും.... എന്ത് പറഞ്ഞു തുടങ്ങും ? മുന്പരിചയൊന്നും ഇല്ലാത്തോണ്ട് എന്താ എങ്ങനെ ഒന്നും അറിയില്ലല്ലോ "... ജീവൻ മനസ്സിൽ പറഞ്ഞു ഷാനു നോക്കുമ്പോ ജീവനും ബസിൽ ഇരിക്കുന്ന കണ്ടു.... "ഇയാളെന്താ എനിക്ക് കാവലിരിക്കുന്നതാ? "...... ഷാനുവിന്റെ പ്രതീക്ഷികാതെയുള്ള ചോദ്യം കെട്ട് ജീവൻ ഞെട്ടിയവളെ നോക്കി "ഏഹ്? ".... ജീവൻ കേട്ടില്ല എന്ന അർത്ഥത്തിൽ നോക്കി "അല്ലാ....നമുക്ക് അപകടം ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലത്തെല്ലാം ഒരു രക്ഷകനെ പോലെ ഇയാളെത്തുമല്ലോ... ഇവിടേം എന്തെങ്കിലും അപകടം മണത്തിട്ടാണോ അവരുടെ കൂടെ പോവാതെ ഇവിടിരിക്കുന്നെ? "..... "ഓഹ് അങ്ങനെ... ഇതിപ്പോ രെക്ഷിച്ചതാണോ കുറ്റം? "...

ജീവൻ ചോദിച്ചു അതുകേട്ടു ഷാനു ഒന്ന് ചിരിച്ചു "താങ്ക്സ് "... ഷാനു അവന്റെ മുഖത്തു നോക്കി പറഞ്ഞു. "മ്മ് "... ഗൗരവത്തോടെ ഒന്ന് മൂളിയിട്ട് അവൻ വിൻഡോയിലൂടെ പുറത്തേക്ക് നോക്കി..... "എന്ത് മുരടനാണാവോ....ഒന്ന് ചിരിച്ചൂടെ ".... ഷാനു തിരിഞ്ഞിരുന്നു പതിയെ പറഞ്ഞു.... അവൾ പറയുന്നത് കേട്ടപ്പോ അവനു ചിരി വന്നു... അത് മറച്ചുവെച്ചു മുഖത്തു ഗൗരവം വരുത്തി.. "എന്താ പറഞ്ഞെ? "... ജീവൻ ചോദിച്ചു "അല്ലാ ഇയാൾക്കു ചിരിക്കാനറിയില്ലേ? .... എപ്പോഴും മുഖം വീർപ്പിച്ചു വെച്ചോണ്ടിരിക്കും... ഇങ്ങനെ കളിപ്പനെ പോലിരുന്നാൽ തനിക് പെണ്ണ് കിട്ടുമെന്ന് എനിക്ക് തോന്നുന്നില്ല ".... ഷഹാന അവന്റെ മുഖത്തു നോക്കി തന്നെ ചോദിച്ചു.. "ആഹ് അതെ ഞാൻ കലിപ്പൻ തന്നെയാ.... എനിക്ക് പറ്റിയ കാന്താരിയെ ഞാൻ തന്നെ കണ്ടുപിടിച്ചോളാം.. .താൻ ബുദ്ധിമുട്ടണ്ട "...

.ജീവൻ ദേഷ്യത്തോടെ പറഞ്ഞു "ഓഹ് ഇയാളോട് മിണ്ടാൻ വന്ന എന്നെ വേണം പറയാൻ"എന്ന് പറഞ്ഞുകൊണ്ട് ഷാനു തിരിഞ്ഞു "ഞാൻ പറഞ്ഞോ തന്നോട് എന്നോട് വന്നു മിണ്ടാൻ".. .ജീവൻ മനഃപൂർവം അവളെ ദേഷ്യം പിടിപ്പിക്കാൻ നോക്കി "അല്ലാ എനിക്ക് മനസ്സിലാവത്തോണ്ട് ചോദിക്കുവാ.... തനിക് എന്നോട് എന്തെങ്കിലും മുൻവൈരാഗ്യം ഉണ്ടോ?... അല്ലാ ഉണ്ടെങ്കിൽ പറയണം... അല്ലാതെ എന്നോടിങ്ങനെ എപ്പഴും ദേഷ്യപ്പെടേണ്ട കാര്യമില്ലല്ലോ? "....ഷാനു സംശയത്തോടെ അവനെ നോക്കി ചോദിച്ചു "നിന്റെ ദേഷ്യം വരുമ്പോ ഉള്ള മുഖം കാണാൻ നല്ല മൊഞ്ചായത്തുകൊണ്ടാണെന്റെ പെണ്ണെ"... അവളുടെ മുഖത്തു നോക്കിയിട്ട് അവൻ മനസ്സിൽ പറഞ്ഞു "എന്താ നിനക്ക് മറുപടിയില്ലേ? ".... ഷാനു വീണ്ടും ചോദിച്ചു "നീ തന്നെയല്ലേ എന്നെ ദേഷ്യം പിടിപ്പിക്കുന്നെ.... വായാടി "...

എന്ന് വിളിച്ചുകൊണ്ടു അവൻ തിരിഞ്ഞു "എന്താ വിളിച്ചേ?..... ദേഷ്യം വന്നവളുടെ മുഖം ചുവന്നു "വായാടീന്ന്....എന്താ കേട്ടില്ലേ? ". .. അവൻ തിരിച്ഛ് ചോദിച്ചു.. . അവൾക് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല "വായാടി നിന്റെ കെട്ടിയോള് ... രാക്ഷസാ..". .. ഷാനു വിളിച്ചു "രാക്ഷസൻ നിന്റെ കെട്ടിയോൻ "അവനും വിട്ട്കൊടുത്തില്ല "നീ പോടാ ".... അവൾ തിരിച്ചു പറഞ്ഞു "നീ പോടീ "..... അവനും പറഞ്ഞു അവൾ ദേഷ്യം കൊണ്ട് മുഷ്ടി ചുരുട്ടി സീറ്റിൽ ഇടിച്ചു.... "ആഹ് ".. .അവളുടെ കൈ വേദനിച്ചു.. . അവന്റെ മുഖത്തു ഒന്ന് നോക്കിയിട്ട് അവൾ ദേഷ്യത്തോടെ പുറത്തേക്ക് നോക്കിയിരുന്നു അവളുടെ മുഖം കണ്ടപ്പോ അവനു ചിരി വന്നു...അവൻ പുറത്തേക്ക് നോക്കിയിരുന്നു പിന്നീട് മറ്റുള്ളവർ വരുന്നത് വരെ രണ്ടാളും ഒരക്ഷരം മിണ്ടീല .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story