പ്രണയമഴ: ഭാഗം 12

pranayamazha thamara

രചന: താമര

"ഡാ എന്തായി...നീ പറഞ്ഞോ? ".... വന്നപാടെ രോഹൻ ചോദിച്ചത് അതായിരുന്നു.. ജീവൻ അവന്റെ മുഖത്തു നോക്കിയിട്ട് തിരിഞ്ഞു പുറത്തേക്ക് നോക്കിയിരുന്നു... "എന്തേ പറഞ്ഞില്ലേ?..... " രോഹൻ വീണ്ടും ചോദിച്ചു ജീവൻ നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു.... "അല്ലെങ്കിലും എന്നെ പറഞ്ഞ മതിയല്ലോ?.... റൊമാൻസ് എന്താണെന്ന് പോലും അറിയാത്ത നിന്നെ ഇഷ്ടം പറയാൻ ഇവിടിരുത്തീട്ടു പോയ ഞാനാ മണ്ടൻ.. " രോഹൻ തലയ്ക്കു കൈ വച്ചിരുന്നു.. "മ്മ്... അതു പോട്ടെന്ന് വെക്കാം.... അവളോട്‌ വഴക്ക് കൂടി ഇട്ടിട്ട് ഇരിക്കുന്നു .... എന്റെ ദൈവമേ... ഇതിനെ രണ്ടിനേം ഒന്നിപ്പിക്കാൻ എന്തേലും വഴി കാണിച്ചു തരണേ "..... അതും പറഞ്ഞു രോഹൻ ഷാനുവിനെ നോക്കി എന്തോ ഓർത്ത പോലെ അവൻ തിരിഞ്ഞു "ഒരു വഴിയുണ്ട്... " രോഹൻ പറഞ്ഞു "എന്ത് വഴി..." ജീവൻ സംശയത്തോടെ രോഹൻ നോക്കി "മൃദുല "....

രോഹൻ ചിരിച്ചു കൊണ്ട് പറഞ്ഞു "മൃദുലയോ "...ജീവൻ മനസ്സിലാവാത്ത പോലെ ചോദിച്ചു "എന്റെ അളിയാ....നീ മൃദുലയുമായിട്ട് ഫ്രണ്ട്ഷിപ് ആവണം.... എന്നിട്ട് പതിയെ പതിയെ നിന്റെ ഇഷ്ടം അവളിലൂടെ ഷാനുവിനെ അറിയിക്കണം... എങ്ങനെ ഉണ്ടെൻറെ ഐഡിയ..... " രോഹൻ ഒറ്റപുരികം പൊക്കിക്കൊണ്ട് ജീവനോട് ചോദിച്ചു.. "മ്മ് .... ഐഡിയയൊക്കെ കൊള്ളാം.. പക്ഷെ ഏൽക്കുവോ?... " ജീവൻ സംശയത്തോടെ ചോദിച്ചു "നിന്റെ കാര്യത്തിൽ ഡൗഠാ.... ഈ മരുഭൂമിയിൽ മഞ്ഞു മഴ പെയ്യിക്കുന്നത് പോലെയാ നിന്റെ മനസ്സിൽ റൊമാൻസ് ഉണ്ടാക്കുന്നത് ".... രോഹൻ തമാശ പോലെ പറഞ്ഞു.. "അല്ലടാ മൃദുലയുമായിട്ട് ഫ്രണ്ട്ഷിപ് അവാന്നൊക്കെ പറഞ്ഞ അവൾക് ഇഷ്ടപ്പെടുവോ എന്നൊക്കെ എങ്ങനെ അറിയാം "..... ജീവൻ സീരിയസ് ആയിട്ട് ചോദിച്ചു അതൊക്കെ സിമ്പിൾ.....

അവൾക് നീ ഇപ്പോ രണ്ടുതവണ അവളെ രക്ഷിച്ച ദൈവമാ.. അപ്പൊ നിന്റെ ഫ്രണ്ട്ഷിപ് ഒരിക്കലും അവള് വേണ്ടന്നുവെക്കില്ല... അവള് അതാഗ്രഹിക്കുന്നുണ്ടാകും "... രോഹൻ പറഞ്ഞു നിർത്തി... ജീവനും അത് ശെരിയാണെന്ന് തോന്നി... *** "എന്റെ മൃദു.... നീ എങ്ങനെ പ്രേമിക്കുമെടി ആ രാക്ഷസനെ? ചിരിക്കാൻ പോലും അറിയാത്ത ഒരു ജന്മം.. അവനു റൊമാൻസ് എന്നൊരു സാധനം വരുമൊന്നു തന്നെ ഡൗട്ടാ.." ഷാനു മൃദുവിനോട് നടന്നതെല്ലാം വിവരിച്ചു മൃദു അതുകേട്ടു ചിരിച്ചു "നിങ്ങളെന്താ കഴിഞ്ഞ ജന്മത്തിൽ കീരിയും പാമ്പും ആയിരുന്നോ.?... അല്ലാ ആണെങ്കിൽ ആഹ് ശത്രുത ഈ ജന്മത്തിലും മുഴുവനായിട്ട് പോയിട്ടില്ലാന്നാ തോന്നണേ"....

. മൃദു ചിരിച്ചുകൊണ്ട് പറഞ്ഞു "മ്മ്....ഇങ്ങനെ പോയാൽ ഇതൊരു യുദ്ധത്തിലെ അവസാനിക്കുള്ളുവെന്നാ തോന്നണേ".....ഷാനു അതുപറഞ്ഞപ്പോ മൃദു പൊട്ടിച്ചിരിക്കാൻ തുടങ്ങി ഒപ്പം ഷാനുവും.... ഇടക്ക് എല്ലാവരും ഒന്ന് മയങ്ങി.... ഓരോരുത്തരുടേം വീടിനു മുമ്പിൽ എത്തിയപ്പോൾ ഓരോരുത്തർ ഇറങ്ങി... അങ്ങനെ അവരുടെ ടൂർ അവസാനിച്ചു... ഇനി നാളെ മുതൽ സ്കൂളിൽ വെച്ചുള്ള സംഭവവികാസങ്ങൾ ആയിരിക്കും നടക്കാൻ പോണത്..😁.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story