പ്രണയമഴ: ഭാഗം 13

pranayamazha thamara

രചന: താമര

"ഡാ ദേ മൃദുല അവിടെ ഒറ്റക്കാ... നീ അവളോട് ചെന്നു എന്തേലും ചോദിക്ക് ചെല്ല്.. " രോഹൻ ജീവനെ തള്ളി വിട്ടു..... "മ്മ് "... എന്ന് മൂളിയശേഷം ജീവൻ മൃദുവിന്റെ അടുത്തേക്ക് ചെന്ന്.. . "ഹായ് മൃദുല..." ജീവൻ മൃദുവിന്റെ പിറകിൽ വന്നു നിന്ന്‌ പറഞ്ഞു മൃദു തിരിഞ്ഞു നോക്കിയപ്പോ ജീവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു.. അവൻ വന്നു മിണ്ടിയതിന്റെ സന്തോഷത്താൽ അവളുടെ ഉള്ളിൽ കുളിരുകോരിയിട്ട ഒരു അനുഭൂതി ഉണ്ടായി.. "ഹായ് ".... നാണത്താൽ അവൾ പറഞ്ഞു "താനെന്താ ഇവിടെ ഒറ്റക്കിരിക്കണേ.. കൂട്ടുകാരിയെന്ത്യേ? " അവിടെ ചുറ്റിനും നോക്കികൊണ്ട് ജീവൻ ചോദിച്ചു "അവളെ ലില്ലി മിസ്സ്‌ വിളിച്ചു, അങ്ങനെ അങ്ങോട്ട് പോയതാ ".... "ഭാഗ്യം "...ഒരു നെടുവീർപ്പോടെ അവൻ മനസ്സിൽ പറഞ്ഞു.... എന്നിട്ട് മൃദുലയെ ഒന്ന് നോക്കി ചിരിച്ചു....

ഇനി എന്ത് പറയണം എന്ന് അറിയാതെ ജീവൻ രോഹനെ നോക്കി അവൻ അവിടെ എന്തൊക്കെയോ കയും കാലും കാണിക്കുന്നുണ്ട്.... മൃദുവിനും അവനോട് എന്ത് സംസാരിക്കണം എന്ന് അറിയാതെ നില്കുവായിരുന്നു "ആഹ് രോഹൻ വിളിക്കുന്നുണ്ട്...ഞാനങ്ങോട്ടു ചെല്ലട്ടെ "... ജീവൻ ചോദിച്ചു "മ്മ് "...മൃദു പുഞ്ചിരിയോടെ തലയാട്ടി.... അപ്പോഴേക്കും ഷാനു അവിടെ എത്തിയിരുന്നു... "എന്താണ് മോളെ... ഇത്ര നാണം.? .മ്മ്?... അവൻ എന്താ നിന്നോട് പറഞ്ഞെ? "... ഷാനു കള്ളച്ചിരിയോടെ മൃദുവിനോട് ചോദിച്ചു "ഒന്നുലടി...വന്നു നീയ്യെന്ത്യേന്ന് തിരക്കിയിട്ടു പോയി "... മൃദു ചിരിച്ചുകൊണ്ട് പറഞ്ഞു "നിന്നോട് വന്നു മിണ്ടാൻ എന്തെങ്കിലും വേണ്ടേ അതിനായിരിക്കും "... ഷാനു ചിരിച്ചു കൊണ്ട് പറഞ്ഞു "ഒന്നുപോടി "... മൃദു നാണം കൊണ്ട് തല താഴ്ത്തി...

ജീവനും മൃദുവും പെട്ടന്ന് തന്നെ നല്ല കമ്പനി ആയി... "ഡാ ഞാൻ അവളോട് പറഞ്ഞാലൊന്ന ആലോചിക്കണേ "... ജീവനും രോഹനും ബേക്കറിയിൽ ഇരുന്ന് ജ്യൂസ് കുടിക്കുന്നതിനിടയിൽ ജീവൻ പറഞ്ഞു... "അതല്ലേ ഞാനും കുറെ ദിവസായിട്ട് നിന്നോട് പറയണേ? ".... രോഹൻ ജീവനോട് ചോദിച്ചു "എടാ അതിന് ഒരവസരം കിട്ടണ്ടേ? ".... "ഡാ അവസരം നിന്നെ തേടിവരില്ല...നീ മനഃപൂർവം അവസരം ഉണ്ടാക്കണം .... ഇന്ന് അവളോട് പറഞ്ഞോണം..കേട്ടല്ലോ "... രോഹൻ പറഞ്ഞു "മ്മ് "....ജീവൻ ഒന്ന് മൂളുക മാത്രം ചെയ്തു ****** "നിനക്കിപ്പോ എന്നോട് പഴയ സ്നേഹോന്നും ഇല്ലാട്ടോ... മ്മ് എനിക്ക് മനസ്സിലാവുണ്ട് ".... ഷാനു പരിഭവം എന്നോണം മൃദുവിനോട് പറഞ്ഞു അതുകേട്ടതും മൃദു ഷാനുവിന്റെ മുഖത്തേക്ക് നോക്കി മൃദുവിന്റെ കണ്ണുകൾ നിറഞ്ഞിരുന്നത് ഷാനു കണ്ടു "നിനക്ക് അങ്ങനെ തോന്നിയോ.... ഒരിക്കലും ജീവൻ എനിക്ക് നിനക്ക് പകരം പോലുമാവില്ല....

എന്റെ മനസ്സിൽ നിനക്കുള്ള സ്ഥാനം കഴിഞ്ഞിട്ടേ വേറാർക്കും സ്ഥാനമുള്ളൂ... നീ അവനെ വേണ്ടാന്ന് വെക്കാൻ പറഞ്ഞാലും ഞാൻ അത് ചെയ്യും..." മൃദു കരഞ്ഞുകൊണ്ട് പറഞ്ഞു അതുകണ്ടപ്പൊ ഷാനുവിനും മനസ്സിൽ എന്തെന്നില്ലാത്ത സങ്കടം വന്നു ' "അയ്യേ...ഞാൻ വെറുതെ പറഞ്ഞതല്ലേ... എനിക്കറിഞ്ഞൂടെ എന്റെ മൃദുവിനെ ".... അതും പറഞ്ഞു ഷാനു മൃദുവിന്റെ കണ്ണുതുടച്ചു മൃദു അവളെ കെട്ടിപിടിച്ചു കരഞ്ഞു "അയ്യേ കരയല്ലെടി...ഞാൻ ചുമ്മ പറഞ്ഞതാ... നീ എന്നെകൂടി കരയിക്കുവോ? ".. ഷാനു നിറഞ്ഞ കണ്ണ് മറച്ചുകൊണ്ട് മൃദുവിനോട് പറഞ്ഞു "മ്മ് "...മൃദു ഷാനുവിൽ നിന്ന്‌ അകന്നുമാറി കണ്ണുതുടച്ചു

"ടി നീ എന്താ ഇതുവരെ അവനോട് പറയാത്തെ? ഇത്രേം അവസരം ഉണ്ടായിട്ടും അവനോട് നിന്റെ ഇഷ്ടം പറയാത്ത നീയൊരു മണ്ടി തന്നെയാ " ഷാനു പറഞ്ഞു "ടി അവന്റെ സംസാരത്തിൽ നിന്ന്‌ എനിക്കിതുവരെ എന്നോട് പ്രണയമാണെന്ന് തോന്നീട്ടില്ല.... പിന്നെ പറയാനൊരു മടി..." "അതൊക്കെ നിന്റെ തോന്നലാ ഇന്ന് നീ എന്തായാലും പറയണം കേട്ടല്ലോ...". "മ്മ് "...മൃദു ഒന്ന് മൂളി മൃദുവും ഷാനുവും മരത്തിന്റെ ചുവട്ടിലിരുന്ന് മിണ്ടീമ് പറഞ്ഞും ഇരുന്നപ്പോഴാണ് ജീവൻ അങ്ങോട്ടേക്ക് വരുന്നത് കണ്ടത് ...തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story