പ്രണയമഴ: ഭാഗം 14

pranayamazha thamara

രചന: താമര

"തന്റെ കൂട്ടുകാരിയെന്താ പൊക്കളഞ്ഞേ ".. . ജീവൻ മൃദുവിന്റെ അടുത്ത് വന്നിരുന്നു കൊണ്ട് ചോദിച്ചു "നിന്നോട് വഴക്കിടാൻ വയ്യാന്നു പറഞ്ഞു പോയതാ... " മൃദു ചിരിച്ചോണ്ട് പറഞ്ഞു "ഈ പുറത്ത് കാണിക്കുന്ന ദേഷ്യമൊക്കെ ഉള്ളു.. ആളു പാവമാ... കൊച്ചു കുട്ടികളുടെ വാശിയ അവൾക്.. "മൃദു പറഞ്ഞു നിർത്തി "എനിക്കറിയാടോ...അവൾ പാവാന്ന്... പിന്നെ അവളെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ ഓരോന്ന് പറയുന്നതാ"...പുഞ്ചിരിയോടെ ജീവൻ പറഞ്ഞു "മ്മ് "...മൃദുവും ഒന്ന് ചിരിച്ചു "അത് വിട്....തനിക് ആരോടേലും പ്രണയമുണ്ടോ? "....ജീവൻ കള്ളച്ചിരിയോടെ ചോദിച്ചു ആഹ് ചോദ്യം അവളുടെ ഉള്ളിൽ കുളിർ തെന്നലായി വീശിയ പോലെ തോന്നിയവൾക് അവന്റെ ചോദ്യം എന്തെന്നിലാത്ത സന്തോഷം നൽകിയ പോലെ "ഉണ്ടോന്ന് ചോദിച്ചാൽ ഉണ്ട്... ആദ്യം തനിക് ഉണ്ടോന്ന് പറ "...മൃദു ചിരിച്ചു കൊണ്ട് ചോദിച്ചു "എനിക്കും ഉണ്ട് എന്റെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ ഒരു മുഖം.. അത് ആരാണെന്നു ഞാൻ പറയാം പക്ഷെ നീയെനിക്കു ഒരു ഹെല്പ് ചെയ്യണം... ചെയുവോ?....എനിക്ക് വാക്ക് താ.. " ജീവൻ അവന്റെ കൈകൾ അവൾക്കു നേരെ നീട്ടി... "മ്മ്... വാക്ക് "... അവൾ അവന്റെ കൈക്കു മുകളിൽ അവളുടെ കൈവച്ചു വാക്ക് കൊടുത്തു.. "ഓക്കേ..... ഈ സ്കൂളിൽ ഞാൻ വന്ന നാൾ മുതൽ എന്റെ മനസ്സിൽ പതിഞ്ഞ ഒരു മുഖം, അവളെ മുൻപെപ്പോഴോകെയോ കണ്ടിട്ടുള്ള പോലെ...

"അതും പറഞ്ഞു അവൻ അവിടെ നിന്നും എഴുന്നേറ്റ് മുന്നോട്ട് നടന്നു... അവളും അവനോടൊപ്പം എഴുന്നേറ്റു... അവൻ പറയാൻ പോകുന്നത് അവളുടെ പേരായിരിക്കും എന്ന് പ്രതീക്ഷ അവൾക് സന്തോഷം നൽകി.. "ചെറിയ ചെറിയ കുസൃതികളുള്ള ഉണ്ടക്കണ്ണി.... അവളുടെ നോട്ടം പോലും എന്നെ പ്രണയത്തിന്റെ ആഴങ്ങളിലേക്ക് തള്ളിയിടുന്ന പോലെ... അവളോട്‌ വഴക്കിടുന്ന ഓരോ നിമിഷങ്ങളും ഞാൻ മനഃപൂർവം ഉണ്ടാക്കുന്നതാണ്... ഓരോ കാരണങ്ങൾ പറഞ്ഞു ഞാൻ അവളോട് വഴക്കിടാൻ തുടങ്ങി... അവളോട് അങ്ങനെയെങ്കിലും കുറച്ചുനേരം മിണ്ടാൻ.... അതിലുപരി അവളുടെ ദേഷ്യം വന്ന സുന്ദരമായ മുഖം കാണാൻ...." ദൂരേക്ക് നോക്കി കൊണ്ട് അവനത് പറയുമ്പോ മൃദുവിന്റെ മനസ്സിൽ ആശങ്ക ആയിരുന്നു പതിയെ അവളുടെ പുഞ്ചിരി മാഞ്ഞുതുടങ്ങി അവൾ പിന്നിലേക്ക് തിരിഞ്ഞു നിന്നു "മൃദു....അതവളാണ്...ഷാനു... "

ജീവൻ അതുപറഞ്ഞു കൊണ്ട് തിരിഞ്ഞു... "മൃദു ഞെട്ടി.... ആഹ് വാക്ക് കേട്ടതും അവളുടെ ഹൃദയത്തിൽ ആരോ കത്തികൊണ്ട് കുത്തി മുറിവേല്പിക്കുന്ന പോലെ തോന്നി അവൾക് അവളുടെ കണ്ണുകൾ അനുസരണയില്ലാത്ത കുട്ടികളെ പോലെ നിറഞ്ഞൊഴുകി.... ആ കരച്ചിൽ പുറത്തവരാതിരിക്കാൻ അവൾ വല്ലാതെ ബുദ്ധിമുട്ടി... അവളെ ഞാൻ ഒരുപാട് സ്നേഹിക്കുന്നു മൃദു.. ഒരുപക്ഷെ എന്റെ ജീവനേക്കാളേറെ... ഇതറിയുമ്പോ എന്തായിരിക്കും അവളുടെ പ്രതികരണം എന്നെനിക് അറിയില്ല പക്ഷെ ഒന്നുണ്ട് അവളെ നഷ്ടപ്പെടുത്താൻ എനിക്ക് കഴിയില്ലാ... അതെനിക് എന്റെ ജീവൻ കളയുന്നതിനു തുല്യമാ...." ജീവൻ അതുപറഞ്ഞു നോക്കുമ്പോ ഷാനു വരുന്നത് കണ്ടു

"ദേ വരുന്നു അവൾ ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല".... നീ ഇത് അവളോട്‌ പറയണം ഇന്നല്ല... sentoff ന്റെ അന്ന്... കേട്ടോ...ഞാൻ പോണു.." ജീവൻ പറഞ്ഞിട്ട് ദൂരെ മാറിനിൽക്കുന്ന രോഹന്റെ അടുത്തേക്ക് ചെന്ന് മൃദുവിന് കേട്ടതൊന്നും വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല ഷാനു അടുത്തെത്തുന്നതിനു മുൻപ് അവൾ കണ്ണുകൾ തുടച്ചു.... മുഖത്തു പേരിനൊരു ചിരി വരുത്തി... "ടി എന്തായി പറഞ്ഞോ ".. . "ഇല്ലടി എനിക്ക് ധൈര്യം വന്നില്ല.... ഞാനിപ്പോ വരാം നീയിവിടെ നിൽക് "... എന്ന് പറഞ്ഞുകൊണ്ട് മൃദു ഷാനുവിന്റെ മുഖത്തു നോക്കാതെ പോയി.. "ഏഹ്... ഇവൾക്കിതെന്തു പറ്റി? "... ഷാനു ഒന്നും മനസ്സിലാവാതെ അവളെ നോക്കി നിന്നു മൃദു നേരെ പോയത് സ്മാർട്ട്‌ ക്ലാസ്സിലായിരുന്നു.. ക്ലാസ്സിനുള്ളിലേക് കയറിയപ്പോ എന്തെന്നില്ലാത്ത സങ്കടം അവളെ പിടികൂടി അവൾ അവിടെ ഒരു ബെഞ്ചിൽ ഇരുന്നു അന്ന് ജീവൻ രക്ഷിച്ച സംഭവങ്ങൾ ഒന്നൊന്നായി അവളുടെ മനസ്സിലേക്ക് ഓടിയെത്തി..... ഓരോന്ന് ഓർക്കുമ്പോൾ അവളുടെ ഹൃദയം പൊട്ടിപോകുന്ന പോലെ തോന്നി

അവളുടെ കാതിൽ അവൻ പറഞ്ഞ വാക്ക് ആവര്ത്തിച്ചു കൊണ്ടേയിരുന്നു.... സന്കടം സഹിക്കാൻ വയ്യാതെ പൊട്ടി കരഞ്ഞു കുറച്ചു നേരത്തേക്ക് ആ മേശയിൽ തലചായ്ച്ചു കിടന്നു പെട്ടന്ന് എന്തോ ഓർത്തെന്നപോലെ അവൾ എഴുന്നേറ്റു "ഷാനു..എന്റെ ഷാനുവിനെക്കാൾ വലുതാണോ എനിക്കവൻ...... അല്ലാ... ഒരിക്കലുമല്ല.... അവളെക്കാൾ വലുതായിട്ട് എനിക്ക് ഈ ലോകത്ത് ഒന്നും തന്നെയില്ല... മറക്കണം... എന്റെ ഷാനുവിന് വേണ്ടി ജീവനെ എന്റെ മനസ്സിൽനിന്ന് പടിയിറക്കണം.... ഞാൻ കണ്ട സ്വപ്നങ്ങളൊക്കെ വേരോടെ പിഴുതെറിയണം... ജീവൻ ഇവിടെ വെച്ചാണ് എനിക്ക് നിന്നോട് ആദ്യമായി പ്രണയം തോന്നിയത്..... ഇവിടെ വെച്ചു തന്നെ ഞാൻ നിന്നെ എന്റെ ഹൃദയത്തിൽ നിന്ന്‌ എടുത്ത് കളയുന്നു.... ഇനി മുതൽ നീ എനിക്ക് എന്റെ നല്ല ഒരു ഫ്രണ്ട് ആയിരിക്കും.. ഞാൻ നിനക്കും.. .. "എന്ന് പറഞ്ഞുകൊണ്ട് മൃദു അവളുടെ കണ്ണുകൾ തുടച്ചു.. മുഖത്തു ഒരു പുഞ്ചിരി വരുത്തിയ ശേഷം അവൾ ഷാനുവിന്റെ അടുത്തേക്ക് പോയി.....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story