പ്രണയമഴ: ഭാഗം 16

pranayamazha thamara

രചന: താമര

"എന്താടി മിസ്സ്‌ വിളിപ്പിച്ചേ? ".... ഷാനു തന്റെ അടുത്ത് വന്നിരുന്നപ്പോ മൃദു ചോദിച്ചു മറ്റന്നാൾ സെന്റോഫ് കുറച്ചു പ്രോഗ്രാംസ് കൂടി ആഡ് ചെയ്തിട്ടുണ്ടെന്ന് ഡാൻസ്,സോങ് അങ്ങനെ കുറച്ചു അതിൽ ഡാൻസ് ഇന്റെ ക്യാപ്റ്റൻ നമ്മൾ രണ്ടുപേരും ആയിരിക്കണം എന്നാ മിസ്സ്‌ പറയുന്നേ ".... "ടി നാളെ ഒരു ദിവസം കൊണ്ട് എങ്ങനെ ഡാൻസ് ഒകെ പ്രാക്റ്റീസ് ചെയ്യാനാ.... സോങ് കണ്ടുപിടിക്കണം അതുപോലെ തന്നെ സ്റ്റെപ്പും.. " മൃദു തലക്ക് കൈ കൊടുത്തിരുന്നു "സോങ് ഒകെ ഞാൻ കണ്ടുപിടിച്ചോളാം...

.ഈ സ്കൂളിലെ കലാതിലകം ആയ നിനക്ക് സ്റ്റെപ് കണ്ടെത്താനാണോ പാട് പിന്നെ ഇതിനായി ഒരു ഗാങിനെ ഒപ്പിക്കണം... അതും ഞാൻ തന്നെ ചെയ്തോളാം" ഷാനു പറഞ്ഞു "നീ മ്യൂസിക്കൽ പ്രോഗ്രാംസിനൊന്നും ഇല്ലേ? "..... മൃദു ചോദിച്ചു "മിസ്സ്‌ കുറെ നിർബന്ധിച്ചു ഞാൻ ഒഴിഞ്ഞു മാറി "....ഷാനു മൃദുവിനോട് പറഞ്ഞു "മ്മ്.... എന്തായാലും വൈകിട്ട് നമുക്ക് സ്റ്റെപ് ഇട്ടു തീർക്കാം " മൃദു പറഞ്ഞു അന്ന് ക്ലാസ്സ്‌ കഴിഞ്ഞ് ഷാനു മൃദുവിന്റെ വീട്ടിൽ പോയി.... രണ്ടുപേരും ഒരുപാട് നേരം നോക്കി ഒരു സോങ് കണ്ടുപിടിച്ചു മൃദു അതിനനുസരിച്ചു മനോഹരമായ സ്റ്റെപ് ഇടാൻ തുടങ്ങി... മൃദു ക്ലാസിക്കൽ ഡാൻസ് പഠിച്ചിട്ടുണ്ട്...

ഷാനു പഠിച്ചിട്ടില്ലെങ്കിലും നന്നായി ഡാൻസ് ചെയ്യുമായിരുന്നു.... ഷാനു പാട്ടുപാടിച്ചിട്ടുണ്ട്.... ഇടക്കൊക്കെ ഷാനുവും സ്റ്റെപ് ഇട്ടു... മൃദുവും ഷാനുവും കൂടാതെ അഞ്ചുപേരെ കൂടി വേണമായിരുന്നു അതിനായി പിറ്റേന്ന് ക്ലാസ്സിൽ നിന്ന്‌ ഒരുവിധം ഡാൻസ് അറിയാവുന്ന അഞ്ചുപേരെ കൂടി സെലക്ട്‌ ചെയ്തു ഒരു ഒഴിഞ്ഞ ക്ലാസ്റൂമിൽ വെച്ച പ്രാക്ടീസ് തുടങ്ങി.... മ്യൂസിക്കിന്റെ ക്യാപ്റ്റിൻ ജീവൻ ആയിരുന്നു... നന്നായി പാട്ടുപാടാനും വയലിൻ വായിക്കാൻ അറിയുവുന്നത് കൊണ്ടും ജീവനെ മിസ്സ്‌ ക്യാപ്റ്റിൻ ആക്കി.... രോഹൻ നന്നായിട്ട് ഡ്രംസ് വായിക്കും... മറ്റുക്ലാസ്സുകളിൽ നിന്നും ഓരോരുത്തരെയായി സെലക്ട്‌ ചെയ്ത് ഒരു മ്യൂസിക് ബാന്റ് ഉണ്ടാക്കി... വേറൊരു ക്ലാസ്സിനുള്ളിൽ ഇരുന്ന് അവരും പ്രാക്ടീസ് തുടങ്ങി .......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story