പ്രണയമഴ: ഭാഗം 17

pranayamazha thamara

രചന: താമര

ഇന്ന് സെന്റോഫ് ആയതിനാൽ എല്ലാരും ഓരോരോ തിരക്കുകളിനാണ്..... കേക്കും മറ്റും ഓർഡർ ചെയ്തത് എടുക്കാനായി രോഹൻ ആണ് പോയത് സ്കൂളൊക്കെ വളരെ നന്നായി തന്നെ അലങ്കരിച്ചിരുന്നു.. പത്താം ക്ലാസ്സിനും +2 വിനും ഇന്ന് തന്നെയാണ് സെന്റോഫ്... പ്രിൻസിപ്പാലിന്റെയും ടീച്ചേഴ്സിന്റെയുമൊക്കെ പ്രസംഗം കഴിഞ്ഞപ്പോ തന്നെ 5 മണിയായിരുന്നു മറ്റുക്ലാസ്സുകാർക് എക്സാം നടക്കുന്നത് കൊണ്ട് വൈകിട്ടായിരുന്നു സെന്റോഫ് നടത്താൻ തീരുമാനിച്ചിരുന്നത് ആദ്യം മ്യൂസിക്കൽ പ്രോഗ്രാംസ് ആയിരുന്നു...

പത്താം ക്ലാസ്സിലെ കുട്ടികളുടെ പ്രോഗ്രാംസ് കഴിഞ്ഞിട്ടായിരുന്നു +2 ബാച്ചിന്റെ... കോമേഴ്‌സ് ബാച്ചിന്റെ ഒരു പ്രോഗ്രാം കഴിഞ്ഞിട്ടാണ് ജീവന്റെ ഗാങ്ങിന്റെ പ്രോഗ്രാം കർട്ടൻ പൊങ്ങുമ്പോൾ ജീവനെ കണ്ടതും അവടമാകെ ആർപ്പുവിളികൾ ഉയർന്നു...

സ്കൂൾ മൊത്തം അവന്റെ ഫാൻസ്‌ ആയതുകൊണ്ട് അതിനെ കുറിച് പറയേണ്ടതില്ലല്ലോ ഫ്രണ്ടിൽ GTB സ്റ്റൂളിൽ വയലിനുമായി നല്ല സ്റ്റൈൽ ആയിട്ട് മൈക്കിന് മുന്നിൽ ജീവൻ ഇരിക്കുന്നുണ്ടായിരുന്നു വൈറ്റ് ഷർട്ടും ബ്ലാക്ക് ജീൻസും ആണ് ജീവൻ ഇട്ടിരുന്നത് ഷർട്ട്‌ ബട്ടൻസ് കുറച്ചു തുറന്നിട്ടിട്ടുണ്ട്.. കഴുത്തിൽ കിടക്കുന്ന പ്ലാറ്റിനം ചെയിൻ അവന്റെ ആകർഷണീയത കൂട്ടി. ..

ബാക്കിൽ അതുപോലെ തന്നെ GTB സ്റ്റൂളിൽ ബാക്കിയുള്ളവർ ഇരിക്കുന്നുണ്ടായിരുന്നു.. ബ്ലാക്ക് ഷർട്ടും വൈറ്റ് ജീൻസും ആണ് അവരുടെ വേഷം നെഞ്ചോട് ചേർത്തു... പാട്ടൊന്നു പാടാം.... പാട്ടിന്റെ ഈണം നീയാണ്..... ആ പാട്ടിലൂടെയാണ് തുടക്കം .. കാഠ്‌രെ ഉൻ വാസൽ വന്തായി. .. മെതുവാക കതവ് തിരന്തയ്... കാഠ്‌രെ ഉൻ പേരയ് കേട്ടെൻ കാതൽ എന്ററായി....

നീഡ്റ് നീ എങ്കെ ഇരുന്തായ് കാഠ്‌രെ നീ സെൽവയെന്ററെ സാസത്തിൽ ഇരുന്തതാക ചൊല്ലിച്ചെന്റ്‌റായി തുള്ളി വരും നിനവേ തുള്ളിവരും നിനവേ തൈ മൊഴി പേസ്.. നിലാവുള്ളവരെയെൻ നിലാവുള്ളവരെയെൻ നെഞ്ചിനില് വീശ്‌.. കച്ചി ദോരിയോം ദോരിയോം ദോരിയോം സെ മെനു തു ബാതിലെ... പക്കി യാരിയോം യാരിയോം യാരിയോം മേ മോന്തേന ഫാസിലെ..

മാണിക്യമലരായ പൂവി മഹതിയാം കദീജ ബീവി മക്കയെന്ന പുണ്യനാട്ടിൽ വിലസിടും നാരി.. വിലസിടും നാരി.. അവസാനം ആഹ് പാട്ട് പാടി നിർത്തുമ്പോൾ ജീവന്റെ കണ്ണ് തന്റെ പാട്ടിൽ ലയിച്ചിരിക്കുന്ന ഷാനുവിന്റെ മുഖത്തു ആയിരുന്നു.. കർട്ടൻ താഴുമ്പോൾ എല്ലാരും ആർപ്പുവിളികളോടെ കൈയടിച്ചു.. ആഹ് സോങ് കഴിഞ്ഞ ഉടനെ തന്നെ മൃദുവും ഷാനുവും മേക്കപ്പ് റൂമിലേക്ക് പോയി.... അവർ അവിടെയെത്തുമ്പോൾ ബാക്കിയുള്ള ഡാന്സര്സ് എല്ലാം മേക്കപ്പ് തുടങ്ങിയിരുന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story