പ്രണയമഴ: ഭാഗം 18

pranayamazha thamara

രചന: താമര

"ടി ജീവന്റെ പാട്ട് നന്നായിരുന്നല്ലേ... ആള് കാണുന്നപോലെയല്ല... കലാവാസന ഉണ്ടെന്ന് തോന്നുന്നു.. മേക്കപ്പ് ചെയുന്നതിനിടക്ക് ഷാനു ചിരിച്ചുകൊണ്ട് മൃദുവിനോട് പറഞ്ഞു.. അതിനു മറുപടിയായി മൃദു ഒരു ചിരി മാത്രം നൽകി.. "നിന്നോട് എങ്ങനെയാ ഷാനു ഞാൻ പറയാ..ജീവൻ സ്നേഹിക്കുന്ന ആ പെൺകുട്ടി നീയാണെന്ന്.... എന്തായിരിക്കും നിന്റെ പ്രതികരണം എന്ന് എനിക്ക് അറിയില്ല.. എന്നാലും ഒന്നറിയാം അവൻ നിന്നെ ആത്മാർഥമായി സ്നേഹിക്കുന്നുണ്ട്... നിന്നെ കാണുമ്പോൾ ഉള്ള അവന്റെ കണ്ണുകളുടെ തിളക്കത്തിൽ നിന്ന്‌ എനിക്കത് വ്യക്തമായിട്ടുണ്ട്.. എന്നാലും എനിക്ക് അത് പറഞ്ഞെ തീരു അത് ഞാനവന് കൊടുത്ത വാക്കാണ് ". .. ഷാനുവിനെ നോക്കികൊണ്ട് മൃദു മനസ്സിൽ പറഞ്ഞു .

എന്നാലും മൃദുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു....ഷാനുവിന്റെ പ്രതികരണം എന്തായിരിക്കും എന്ന് ഓർത്ത്. മ്യൂസിക്കൽ പ്രോഗ്രാംസ് കഴിഞ്ഞു 2 ഡാൻസ് പ്രോഗ്രാം കഴിഞ്ഞിട്ടായിരുന്നു ഷാനുവിന്റെയും മൃദുവിന്റെയും ടീംഡാൻസ്... കർട്ടൻ പൊങ്ങുമ്പോൾ മ്യൂസിക് പ്ലേ ചെയ്തു തുടങ്ങിയിരുന്നു... ഡോളാ രെ...ഡോളാ രെ.. മെയിൽ വേർഷൻ സോങ് കേൾക്കുമ്പോ ഒറ്റവരിയായി നിൽക്കുന്ന ഡാന്സര്സ് ഓരോരുത്തരായി രണ്ട് വശത്തേക്കും മാറുന്നു.. ഏറ്റവും ബാക്കിൽ മൃദുവും ഷാനും തിരിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു... ഹാ....ഹാ... ഹാാാാ.. മൃദു തിരിഞ്ഞു ഡാൻസ് ചെയ്തുകൊണ്ട് മുന്നോട്ട് വന്നു. ഹാ.. ഹാ... ഹാാാ.. ഷാനു ഡാൻസ് ചെയ്‌തുകൊണ്ട് മുന്നോട്ട് വന്നു ഷാനുവും മൃദുവും വൈറ്റ് ആൻഡ് റെഡ് കോമ്പിനേഷൻ ലെഹെങ്ക ആണ് ധരിച്ചിരുന്നത്.

മുടി അഴിച്ചിട്ടിട്ടുണ്ട്. ബാക്കിയുള്ള ഡാന്സര്സ് റെഡ്, വൈറ്റ് കോമ്പിനേഷൻ സ്കർട്ടും ടോപ്പും ആണ് ധരിച്ചിരുന്നത്.. വളരെ മനോഹരമായി തന്നെ മൃദുവും ഷാനുവും ഡാൻസ് ചെയ്തു... "നോക്കണ്ട...മൃദു ഈ സ്കൂളിലെ കലാതിലകമാ... ഷാനുവും നന്നായി ഡാൻസ് ചെയ്യും, പാട്ടും പാടും"... അവരുടെ ഡാൻസ് കണ്ട് കിളി പോയി ഇരുന്ന ജീവനോടെ രോഹൻ പറഞ്ഞു.. ഡാൻസ് കഴിഞ്ഞു കർട്ടൻ താന്നു വന്നപ്പോൾ ആർപ്പുവിളികളും കയ്യടികളും ഉയർന്നു... മേക്കപ്പ് അഴിച്ച ശേഷം ബാക്കിയുള്ളവരുടെ ഡാൻസ് കൂടി കണ്ടിട്ട് പോവാമെന്ന ധാരണയിൽ അവർ ഓഡിറ്റോറിയത്തിലേക്ക് പോയി.. "മൃദുല ചേച്ചി..."ആരോ വിളിക്കുന്നതിനിടക്ക് അവർ തിരിഞ്ഞു നോക്കി... "ചേച്ചി ഒന്ന് എന്റെ കൂടെ വരുവോ?..." സന്ധ്യ പത്താം ക്ലാസ്സിൽ ആണ് പടിക്കുന്നത്..

മൃദുവിന്റെ വീടിന്റെ തൊട്ടടുത്താണ് അവളുടെ വീട്... "എന്തിന്? "ഷാനു നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു..ഷാനുവിന് അവളെ തീരെ ഇഷ്ടമല്ല "അതൊക്കെ പറയാം ചേച്ചി വാ... അതുപറഞ്ഞുകൊണ്ട് സന്ധ്യ മൃദുവിന്റെ കൈ പിടിച്ചുവലിച്ചു "ഞാനും വരാം മൃദു "... "എന്തിന്... ഇവളുടെ ഒരു കാര്യം.. നീ ഓഡിറ്റോറിയതിലേക്ക് പൊക്കൊളു ഞാൻ അങ്ങോട്ട് വന്നോളാം".... മൃദു സന്ധ്യക്കൊപ്പം പോയി.. ഷാനു തിരിച്ചു ഓഡിറ്റോറിയത്തിലേക്ക് പോയി... ഡാൻസ് തീർന്നിട്ടും മൃദുവിനെ കാണാതിരുന്നപ്പോ ഷാനുവിന് ആകെ ടെൻഷൻ ആയി. അവൾ അവിടൊക്കെ അന്വേഷിച്ചിട്ടും മൃദുവിനെ കണ്ടില്ല.. മണി 11 അടുപ്പിച്ചാവുന്നു..ഷാനു സ്കൂളിലെ ഗേറ്റ് ഇന് പുറത്ത് ഒറ്റക്ക് നിൽക്കുന്നുണ്ട്.. അവളുടെ കണ്ണുകളിൽ നിന്ന്‌ കണ്ണുനീർ ഒഴുകിക്കൊണ്ടിരുന്നു..

"ഷാനു... എന്താ ഇവിടെ നില്കുന്നെ ?".. ജീവനും രോഹനും പോയിട്ടില്ലായിരുന്നു... അവരെകണ്ടപ്പോ ഷാനുവിന് പകുതി ആശ്വാസമായി... "മൃദുവിനെ കണ്ടില്ല "... ഷാനു കരഞ്ഞുകൊണ്ട് പറഞ്ഞു. .. "മൃദുവോ? അവൾ പോയല്ലോ... രോഹൻ ആണ് അത് പറഞ്ഞത്.." ജീവനും ഷാനുവും ഒരുമിച്ച് രോഹൻ നോക്കി.... "അതേന്നെ.... ഞാൻ നേരത്തെ കണ്ടായിരുന്നു.. ആഹ് സന്ധ്യക്കൊപ്പം അവൾ പോകുന്നത്... അല്ലാ അവൾ നിന്നോട് പറഞ്ഞില്ലായിരുന്നോ? ".. മറുപടി പറയാനായി അവളുടെ നാവ് പൊങ്ങുന്നില്ലായിരുന്നു... അവളാകെ തകർന്നു പോയിരുന്നു.... പെട്ടന്ന് അവരുടെ മുന്നിൽ ഒരു സ്കോർപിയോ വന്നു നിന്നു... അതിൽ നിന്നും... .ബ്ലാക്ക് ടീഷർട് ഇട്ട നെഞ്ചുവിരിച്ച ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു... എന്താ ഷാനു നീ ഇവിടെ നില്കുന്നെ...

അവിടെ നിന്നെ കാണാതെ കയറുപൊട്ടിക്കുവാ എല്ലാരും"... ജീവനെയും രോഹനെയും സൂക്ഷിച് നോക്കിയശേഷം ഷാനുവിനോട് അയാൾ ചോദിച്ചു... "അജുക്ക...ഞാൻ ".. ഷാനുവിന് അജുവിനെ കണ്ടപ്പോ ഭയം കൂടി.. "മ്മ്... വന്നു വണ്ടിയിൽ കേറ്".. .കൈകൊണ്ട് തടഞ്ഞ ശേഷം അജു പറഞ്ഞു.... ഷാനു ഒന്നും മിണ്ടാതെ വണ്ടിയിൽ കേറി ഡോർ അടച്ചു അയാൾ ജീവനെയും രോഹനെയും ഉഴപ്പുചൊന്നു നോക്കിയ ശേഷം തിരിച്ചു വണ്ടിയിൽ കയറി പോയി.. "ആരാടാ.. അത്? "... ഇരുട്ടിലേക്ക് മറയുന്ന വണ്ടിയെ നോക്കികൊണ്ട് ജീവൻ ചോദിച്ചു... "അത് അജ്മൽ ഷാനുവിന്റെ മുറച്ചെറുക്കൻ.. കോളേജ് ഇലെ വലിയ ഗുണ്ടയാന്നാ കേട്ടുകേൾവി. ." "ഇവൻ നമുക്ക് പണിയാവോ?..." ജീവൻ ഷിർട്ടിന്റെ കൈ മുകൾക്ക് കയറ്റിക്കൊണ്ടു ചോദിച്ചു "നോക്കാം ".. രോഹൻ മറുപടി നൽകി.. ** പോവുന്ന വഴിക്ക് ഷാനുവിന്റെ മനസ്സാകെ അസ്വസ്ഥമായിരുന്നു. ...

"അവൾ എന്താ എന്നെ തനിച്ചാക്കി പോയത്... എന്താ എന്റെ മൃദുവിന് പറ്റിയത്... " അവൾക് അത് ആലോചിക്കും തോറും സങ്കടം കൂടിവന്നു... "ഇറങ്ങെടോ.. ."വീടെതിയപ്പോ അജു പറഞ്ഞു... "അജുക്ക...ഞാൻ "... ഷാനു പറയാൻ തുടങ്ങുമ്പോ അജു കൈകൊണ്ട് തടഞ്ഞു... "കൂടെ നിന്റെ മൃദുവിനെ കാണാതിരുന്നപ്പോഴേ എനിക്ക് മനസ്സിലായി... പോട്ടെ മോള് വാ "... അജു ഷാനുവിനെ വണ്ടിയിൽ നിന്നിറക്കി ചേർത്തുപിടിച്ചു അകത്തേക്ക് കൊണ്ട് പോയി.. തന്നെകാത്തിരിക്കുന്ന എല്ലാവരെയും കണ്ടിട്ടും ഒന്നും മിണ്ടാതെ അവൾ റൂമിലേക്ക് കയറിപ്പോയി... അജു സംഭവം അവരോടൊക്കെ വിവരിച്ചുകൊടുത്തു... രാത്രി ഏറെയായിട്ടും ഷാനുവിന് ഉറക്കം വന്നില്ല... കുറച്ചുകഴിഞ്ഞപോ ഒരു അൺനൗൺ നമ്പറിൽ നിന്ന്‌ ഷാനുവിനു കാൾ വന്നു... "ഹലോ ".. .സംശയത്തോടെ ഷാനു കാൾ അറ്റൻഡ് ചെയ്തു ......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story