പ്രണയമഴ: ഭാഗം 19

pranayamazha thamara

രചന: താമര

"ഹെലോ... ഷാനു.."കരഞ്ഞുതളർന്നുള്ള മൃദുവിന്റെ ശബ്ദം കേട്ടപ്പോൾ ഷാനുവിന്റെ ഉള്ളിൽ ഭയം അലയടിച്ചു.. "മൃദു... നിനക്ക് എന്താ പറ്റിയെ? എന്തിനാ നീ കരയണേ? "... "എനിക്കറിയില്ല... ഷാനു.. ഞാൻ പോവാ.. എന്നെന്നേക്കുമായിട്ട്.. അതിനു മുൻപ് നിന്നെ വിളിക്കണംന്ന് തോന്നി.. " മൃദുവിന്റെ ശബ്ദം ഇടറിയിരുന്നു... ഷാനുവിന് എന്താ കേള്കുന്നതെന്ന് വിശ്വസിക്കാനായില്ല... "മൃദു എന്തൊക്കെയാ നീയി പറയണേ?.... പോണെന്നോ?.... എവിടെ പോവുന്ന കാര്യമാ നീയി പറയണേ?... " "ഷാനു... ജീവൻ...അവൻ സ്നേഹിക്കുന്ന പെൺകുട്ടി.... അത്...മറ്റാരുമല്ല... അത് നീയാണ്...." മൃദു അത് പറയുമ്പോ ഷാനു ഞെട്ടി... "മൃദു..." ഷാനു പതിയെ വിളിച്ചു.... "അതേടി അവൻ സ്നേഹിക്കുന്നത് നിന്നെയാ... അത് നിന്നോട് പറയാതെ ഞാൻ പോണത് ശെരിയല്ലന്ന് തോന്നി... അതാ ഞാൻ വിളിച്ചേ.." "മൃദു...നീ എന്നെ തനിച്ചാക്കി എങ്ങോട്ടാ പോണേ?..." ഷാനു സംസാരിച്ച തീരും മുന്നേ മൃദു ഫോൺ കട്ടാക്കി.... ഷാനുവിന് എന്ത് ചെയ്യണമെന്ന് അറിയില്ലാരുന്നു... അവൾ പരിഭ്രാന്തിയിലായി...

ആ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ മുറിയിൽ നിന്ന്‌ പുറത്തിറങ്ങി അജുവിന്റെ മുറിയുടെ വാതിലിൽ അവൾ ശക്തിയിൽ മുട്ടി വിളിച്ചു... കുറച്ചുനേരത്തിനു ശേഷം ഉറക്കച്ചടവോടെ അജു വാതിൽ തുറന്നു... "എന്താ മോളെ? "... അജു സംശയത്തോടെ ചോദിച്ചു "ഫയസിക്ക എവിടെ? "...ഷാനു മുറിക്കുള്ളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു... അപ്പോൾ ഫയ്‌സി മുറിക്കുള്ളിൽ നിന്ന്‌ പുറത്തേക്ക് വന്നു... "എന്താ ഷാനു? ".... "മൃദു...."കരഞ്ഞുകൊണ്ട് അവൾക്കത് പറഞ്ഞു മുഴുമിപ്പിക്കാൻ കഴിഞ്ഞില്ലാ.... "മൃദുവിന് എന്താ പറ്റിയെ? " അജു സംശയത്തോടെ ചോദിച്ചു 'അവൾ എന്തേലും സ്വപ്നം കണ്ടിട്ടുണ്ടാവും..."ഫയ്‌സി പറഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് ചെന്ന്... "മോളു വാ ഞാൻ മുറിയിൽ കൊണ്ട് കിടത്താം "...അവളുടെ ചേർത്തുപിടിച്ചുകൊണ്ട് ഫയ്‌സി പറഞ്ഞു... "അല്ലാ... മൃദു എന്നെ ഇപ്പോ വിളിച്ചിരുന്നു... എന്തൊക്കെയോ അവൾ എന്നോട് പറഞ്ഞു.. അവൾ പോവ്വാ..എന്നൊക്കെ..." ഫയസിയുടെ മുഖത്ത് നോക്കി അവൾ അത് പറഞ്ഞു...

എന്നിട്ട് അജുവിന്റെ അടുത്തേക്ക് ചെന്നു... "എനിക്ക് പേടിയാവുന്നു അജുക്ക... അവൾ എന്തേലും "....പറഞ്ഞുമുഴുമിപ്പിക്കാൻ അവൾക് കഴിഞ്ഞില്ല... "മോളു പേടിക്കണ്ട...നമ്മൾ പോയൊന്നു അന്വേഷിക്കാം... മോളു പോയി കിടന്നോ... ചെല്ല്..." അജു അവളെ സമാധാനിപ്പിച്ചു മുറിയിൽ കൊണ്ടാക്കി.... അജു ഫയ്‌സിയുടെ അടുത്തേക്ക് വന്നു.. "കുറച്ചു നേരത്തെ ശ്യാമാന്റിയും ശേഖരനങ്കിളും വന്നിരുന്നു... " ഫയ്സി സംശയത്തോടെ അജുവിനെ നോക്കി.. "മൃദു ഇതുവരെ വീട്ടിലേക്ക് ചെന്നിട്ടില്ല.." അവരെ ഒരു കണക്കിനാ വീട്ടിലേക്കു പറഞ്ഞു വിട്ടേ.... സ്റ്റേഷനിൽ ഒരു കംപ്ലയിന്റ് കൊടുത്തിട്ടുണ്ട്.... ഇപ്പോഴത്തെ എസ് ഐ കൃഷ്ണൻ അങ്കിൾ ആയോണ്ട് കൊള്ളാം... അദ്ദേഹം അന്വേഷണം അപ്പോ തന്നെ തുടങ്ങി... ഞാനും ഈ സിറ്റി മുഴുവൻ തിരഞ്ഞു.. ഇതുവരെയും കണ്ട്കിട്ടീല..." ഫയ്സി ഞെട്ടിത്തരിച്ചു നില്കുവായിരുന്നു 'ഇനിയിപ്പോ എന്താ ചെയ്യാ?..

. "ഫയ്സി അജുവിനോട് ചോദിച്ചു "എന്ത് ചെയാൻ അവൾ വിളിച്ച നമ്പർ ഞാൻ ഷാനുവിന്റെന്നു വാങ്ങിയിട്ടുണ്ട്..... ഇത് ഇപ്പോ തന്നെ കൃഷ്ണൻ അങ്കിളിനെ ഏൽപ്പിക്കണം.. നീ വാ.." എന്ന് പറഞ്ഞുകൊണ്ട് വണ്ടിയുടെ കീ എടുത്തുകൊണ്ടു അജു പുറത്തേക്ക് പോയി.. പിറകെ ഫയ്സിയും.. "കഴിവതും മൃദുവിനെ കണ്ടുകിട്ടുംവരെയും ഷാനുവിനെ ഒന്നും അറിയിക്കാതിരിക്കാൻ ശ്രെദ്ധിക്കണം.... മൃദുവിന് എന്തെങ്കിലും സംഭവിച്ചെന്നറിഞ്ഞാൽ അവൾക്കത് താങ്ങാൻ കഴിയില്ലാ"... പോകുന്ന വഴിക്ക് അജു അത് പറയുമ്പോ ഫയ്സി അതേയെന്ന അർഥത്തിൽ തലയാട്ടി. ........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story