പ്രണയമഴ: ഭാഗം 2

pranayamazha thamara

രചന: താമര

ഇതും പറഞ്ഞു അതുല്യ ക്ലാസ്സിനുള്ളിലേക്ക് കയറി പോയി. പിറകെ ഷഹാനയും .... അതുല്യ ഇരിക്കുന്നതിന്റെ തൊട്ടടുത്ത തന്നെ ഷഹാനയെ അവൾ ഇരുത്തി ആഹ് ഒരു ദിവസം മതിയായിരുന്നു അവർ രണ്ടും നല്ല ഫ്രണ്ട്സ് ആയി. ക്ലാസ്സ്‌ കഴിഞ്ഞ് വൈകിട്ട് അവളോടൊപ്പം ആക്ടിവയിൽ ഷഹാനയും ഹോസ്റ്റലിലേക്ക് പോയി.... ഹോസ്റ്റലിലെ വാർഡൻ അതുല്യയുടെ ബന്ധുവാണ് അതുകൊണ്ട് തന്നെ ഷഹാനയെയും അതുല്യയുടെ റൂമിൽ ആക്കി. *** രാത്രി കുളി കഴിഞ്ഞു ഇറങ്ങുമ്പോഴാണ് തന്റെ ഫോൺ ബെല്ലടിക്കുന്നത് ഷഹാന കേൾക്കുന്നത്...... അവൾ ഫോൺ എടുത്ത് ബാല്കണിയിലേക്ക് പോയപ്പോ അതുല്യ കുളിക്കാനായി കയറി. "ആഹ് യാത്രയൊക്കെ സുഖായിരുന്നു... 9.30 ഒകെ ആയപ്പോ എത്തി... ഇല്ല വാപ്പ വേറെ സീൻ ഒന്നുല്ല...

ആഹ് ഹോസ്റ്റലിൽ എത്തിയ ഉടനെ ഉമ്മിയെ വിളിച്ചാരുന്നു.... ആഹ് കഴിച്ചു... വാപ്പ കഴിച്ചാരുന്നോ?. .. ഹിഹി അഡ്ജസ്റ്റ് ചെയ്തല്ലേ പറ്റുള്ളൂ... എന്താണ് വാപ്പ ഞാൻ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ.. 19 വയസുള്ള ഒരു പെണ്ണല്ലേ ഞാൻ.. നിങ്ങളുടെയൊക്കെ ടെൻഷൻ കണ്ടാൽ തോന്നും ഞാൻ ഇപ്പോഴും കൊച്ചുകുട്ടിയാന്ന്... ആണോ....ഹിഹി.....(ചിരിക്കുന്നു ) ആഹ് ഓക്കേ വാപ്പ.... ഗുഡ് ന്യ്റ്റ്...ബൈ.." ചിരിച്ചുകൊണ്ട് ഫോൺ കട്ട്‌ ചെയ്തിട്ട് തിരിഞ്ഞപ്പോ അതുല്യ തന്നെ അന്വേഷിച്ചു വരുന്നു... "എന്താണ് മോളെ രാത്രി ഒരു സൊള്ളൽ.. ആരാ വല്ല കാമുകനും ആണോ ?.... " "ഓഹ് ഒരു അജ്ഞാത കാമുകൻ.... ഒന്നുപോടി... വാപ്പയാടി... " "ഓഹ് "... "അല്ല മോൾക് വല്ല പ്രണയവും ഉണ്ടോ?.... " ആഹ് ചോദ്യം കേട്ടപ്പോൾ അവളുടെ നെഞ്ച് ഒന്ന് ആളി. പെട്ടന്ന് അവൾ മുഖത്തു ഒരു ചിരി വരുത്തി.

"പ്രേമമല്ല, മണ്ണാങ്കട്ട, ഹമ്മ് അതും എനിക്ക്.... ഒന്നുപോയെടി..." അതും പറഞ്ഞു അവൾ ആകാശത്തേക്ക് നോക്കി.. "പിന്നെ....നിന്നെ പോലൊരു മൊഞ്ചത്തികുട്ടിക്ക് ഇതുവരേം പ്രേമമമൊന്നും ഇല്ലാന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല... " "ആഹ് നീ വിശ്വസിക്കണ്ട.....ഇവിടിരുന്നു ആലോചിച്ചോ...ഞാൻ പോയി കിടന്ന് ഉറങ്ങാൻ പോണു.. അവളുടെ ഒരു പ്രേമം.. ." അതും പറഞ്ഞു ഷഹാന റൂമിലേക്ക് പോയി അവൾ പോകുന്നത് നോക്കി പുഞ്ചിരിച്ചുകൊണ്ട് അതുല്യയും പിറകെ പോയി. അതുല്യ റൂമിൽ വന്നപ്പോൾ ഇനിയും ചോദ്യങ്ങൾക് ഇടവരുത്താതിരിക്കാൻ ഷഹാന കിടന്നിരുന്നു.. അവളെ ഒന്ന് നോക്കിയ ശേഷം ലൈറ്റ് ഓഫ്‌ ചെയ്തിട്ട് അതുല്യയും കിടന്നു.. പിറ്റേന്ന് രണ്ടാളും കോളേജിലേക്ക് പോവാൻ റെഡിയാവുവാണ്... റെഡ് സ്കർട്ടും വൈറ്റ് ടോപ്പും ആണ് ഷഹാനയുടെ വേഷം...

ലയർ കട്ട്‌ ചെയ്ത് മുടി അഴിച്ചിട്ടിരിക്കുന്നു.. റെഡ് ഷാൾ കൊണ്ട് തട്ടമിട്ടിട്ടുണ്ട്..മുൻവശത്തെ നീളം കുറഞ്ഞ മുടി ഇടയ്ക്കിടെ കാറ്റു കൊണ്ട് അവളുടെ മുഖത്തേക്ക് വീഴുന്നുണ്ടായിരുന്നു... വൈറ്റ് ജീൻസും ഗ്രേ കളർ ടോപ്പും ആണ് അതുല്യയുടെ വേഷം.. രണ്ടാളും ആക്ടിവയിൽ കോളേജ് ഇൽ എത്തി.. ഗേറ്റ് കടന്നു വരുമ്പോ കുറച്ചപ്പുറത് പയ്യന്മാർ ബൈക്കിന് ചുറ്റും കൂടി നില്കുന്നുണ്ടായിരുന്നു.. "ടി ഷാനു (ഷഹാനയുടെ pet name ആണ് ഷാനു).... ആഹ് നില്കുന്നവന്മാരാ ഇവിടെത്തെ no. 1 ഗുണ്ടകൾ... എല്ലാം ഗുണ്ടായിസവും നല്ല കാര്യങ്ങൾക്കു വേണ്ടിയായിരിക്കും എന്ന് മാത്രം... അവന്മാരുടെ ഒരു നേതാവ് ഉണ്ട്... അവന്റെ കയ്യിൽ പെട്ടാൽ തീർന്ന്... കണ്ടാൽ തന്നെ ബോധം പോവും..... ബോളിവുഡ് നടന്മാരെ പോലെ നെഞ്ചുംവിരിച്. ഒരു കാതിൽ സ്റ്റഡ് ഒകെ ഇട്ട്.... ഒരു മഹാസംഭവമാ.."

"എന്താ മോളെ നിനക്ക് പ്രേമം വല്ലോം തോന്നിയോ "....? "ആഹ് പ്രേമോന്നും പറഞ്ഞു അങ്ങോട്ട് ചെന്ന മതി....വലിച്ചുകീറി ചുവരിലൊട്ടിക്കും അങ്ങേര് ... എന്റമ്മോ എനിക്കെങ്ങും മേലെ... അങ്ങേറുടെ അടികൊണ്ട് ചവാൻ.." ഇത് പറഞ്ഞു രണ്ടാളും ചിരിച്ചു.... "ഡീ.... " കൂടിനില്കുന്നവന്മാരിലൊരാൾ വിളിച്ചു... അതുല്യയും ഷാനുവും തിരിഞ്ഞു നോക്കിയപ്പോ അവരെല്ലാവരും തങ്ങളെയാണ് വിളിച്ചത് എന്ന് മനസ്സിലായി... എന്നിട്ടും അടുത്ത പോവാതിരുന്നപ്പോ " നിങ്ങളെ തന്നെ ഇവിടെ വാ.." "ദൈവമേ പണി പാളി മോളെ...അവന്മാർ റാഗിങ്ങിനു വിളിക്കുന്നത... "അതുല്യ പതിഞ്ഞ സ്വരത്തിൽ ഷാനുവിനോട് പറഞ്ഞു.. "ഡീ.. .. വിളിച്ചത് കേട്ടില്ല എന്നുണ്ടോ?.. . താലപ്പൊലിയും കൊണ്ട് വന്നു ആനയിക്കണോ... ഇവിടെ വാടി... "

"ഇനി നിൽക്കണ്ട, എന്തായാലും പെട്ട്...ചെല്ലാം വാ.... അതും പറഞ്ഞു അതുല്യ ഷാനുവിന്റെ കയ്യും പിടിച്ചു നടന്നു.. . "എന്താടി വിളിച്ചാൽ വരാണിത്ര പാട്..? .. ഏഹ്.. " "അതുപിന്നെ ചേട്ടന്മാര് വിളിച്ചത് ഞങ്ങളെയാണോന്നുള്ള ഡൌട്ട് കൊണ്ടാ ". .. അതുല്യ ഒരുവിധം പറഞ്ഞൊപ്പിച്ചു.. "ആണോ... അച്ചോടാ.. പാവം.... " അതിലൊരുത്തൻ പറഞ്ഞു.... "അല്ല എന്താ ഉമ്മച്ചികുട്ടീടെ പേര് ?" വേറൊരുത്തൻ ചോദിച്ചു.... "ഷഹാന "....അവൾ വിറച്ചു കൊണ്ട് പറഞ്ഞു.... "ആഹഹാ മൊഞ്ചത്തിയാണല്ലോ...." "ഡാ എന്ന പിന്നെ നമ്മുക്ക് മൊഞ്ചത്തിയെ കൊണ്ട് തന്നെ ചെയ്യിക്കാം... അല്ലേ "... അതുകേട്ടപ്പോ ഷഹാന എല്ലാരേം മാറി മാറി നോക്കി.... "മോളെ....ദേ ആഹ് നിൽക്കുന്ന ചേട്ടനെ കണ്ടോ ആഹ് ചേട്ടനോട് കെട്ടിപിടിച് i love u എന്ന് പറയണം . ചെന്നാട്ടെ...." ഷഹാന ആഹ് പയ്യനെ ഒന്ന് നോക്കി.. എന്നിട്ട് പ്രതികരണം ഒന്നും ഇല്ലാതെ അവിടെ തന്നെ നിന്നു.....

“എന്താടി..... പറഞ്ഞാൽ അനുസരിക്കാൻ ഇത്ര പാട്...." “എനിക്ക് പറ്റില്ല....."ഷഹാന തീർത്തു പറഞ്ഞു.... "ആഹഹാ അത്രക്കായോടി.... നിനക്ക് പറയുന്നത് അനുസരിക്കാൻ വയ്യേ.... " അതും പറഞ്ഞു ഒരുത്തൻ അവളുടെ നേർക് പോകാൻ പോയി. .. അവനെ വേറൊരുത്തൻ തടഞ്ഞു. "വേണ്ട... മോൾ ഒരു കാര്യം ചെയ്യ് ദേ ആഹ് ബൈക്കിൽ ഇരുന്ന് ഫോൺ ചെയുന്ന ചേട്ടനെ കണ്ടോ.. .. ആഹ് ചേട്ടനോട് പോയി i love u എന്ന് പറഞ്ഞിട്ടുവാ.., " അത് കേട്ടപ്പോൾ ഷഹാനക്ക് ആശ്വാസമായി.അതിലും ഭേദം ഇതാ .. അവൾ മനസ്സിൽ ഓർത്തു. ... എന്നിട്ട് അവൾ നടന്നു പോയി ഇതെല്ലാം കണ്ടുകൊണ്ട് നിന്ന അതുല്യക്ക് അവളെ തടയണമെന്നുണ്ടായിരുന്നു "ദൈവമേ അതവനാണല്ലോ ...ഇവന്മാരുടെ നേതാവ്..അവന്മാർ മനഃപൂർവം പണികൊടുത്തതാ അവൾക് .. ഇനി എന്താ ചെയുക... "അവൾ മനസ്സിൽ ഓർത്തു.. . അവൾ വിറച്ചു വിറച്ചു അവന്റെ പിറകിൽ എത്തി. .. "അല്ലാഹ് ധൈര്യം തരണേ ".. .മനസ്സിൽ പ്രാർത്ഥിച്ചു "ചേട്ടാ i love u.. "ഉള്ള ധൈര്യം മുഴുവൻ സംഭരിച്ച അവനോട് പറഞ്ഞു അതുകേട്ടതും അവൻ തിരിഞ്ഞു നോക്കി.. അവനെ കണ്ടതും അവൾ ഞെട്ടി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story