പ്രണയമഴ: ഭാഗം 20

pranayamazha thamara

രചന: താമര

ഷാനു ഉറക്കം വരാതെ മുറിയിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു... "ഇക്കാക്കമാര് പോയിട്ട് ഇതുവരെ വന്നില്ലല്ലോ.... ഒന്ന് വിളിച്ചു നോക്കിയാലോ? "... ഷാനു ഫോൺ എടുത്ത് ഡയൽ ചെയ്തു... **** അജുവിന്റെ ഫോണിൽ കാൾ വന്നു... "ഹലോ....." കുറച്ചുനേരം അജു നിശബ്ദമായിരുന്നു... "എന്താ? " ഫയ്സി ചോദിച്ചു ട്രെയിൻ പാലത്തിൽ നിന്ന്‌ ഒരു പെൺകുട്ടിയുടെ ബോഡി കിട്ടിയെന്ന്... അതിനു തൊട്ടടുത്ത നിന്നും മൃദുവിന്റെ ബാഗും... ഫയ്സിക്ക് അജു പറഞ്ഞത് വിശ്വസിക്കാനായില്ല.. "മൃദു?..."ഫയ്സി സംശയത്തോടെ അജുവിനെ നോക്കി "മ്മ്.... നമുക്ക് അങ്ങോട്ട് പോവാം ".. .. അജു വണ്ടി തിരിച്ചു..... ഫോണിൽ വീണ്ടും കാൾ വന്നു അജു ഫോൺ എടുത്ത് നോക്കി.... "ആരാ? "....ഫയ്സി ചോദിച്ചു... "ഷാനു.....എന്താ പറയ്യാ അവളോട്?.... അജു ആകെ ടെന്ഷനായ പോലെ ഇരുന്നു... ഒരാശ്രയത്തിനെന്ന പോലെ ഫയ്‌സിയെ നോക്കി... "നീ കാൾ എടുക്കണ്ട "... ഫയ്സി പറഞ്ഞതനുസരിച്ചു അജു ഫോൺ തിരികെ വെച്ചു... *** "ഫോൺ എടുക്കുന്നില്ലല്ലോ?.... റബ്ബേ... എന്റെ മൃദുവിനൊന്നും വരുത്തല്ലേ? ".... അവൾ ആകെ ടെൻഷനായി ഹാളിലേക്ക് പോയി ദിവാൻ കോട്ടിൽ ചാരിയിരുന്നു.... "മോളെ...മോളെ... " ഉപ്പ വിളിക്കുമ്പോഴാണ് അവൾ ഉണർന്നത്.. രാത്രി ദിവാനിൽ വന്നിരുന്നു ഉറങ്ങിയതറിഞ്ഞില്ല... ഉപ്പയെ കണ്ടതും അവൾ ചാടിയെണീറ്റു... "ഉപ്പ എവിടെ ഇക്കാക്കമാര് വന്നോ?.. എന്ത് പറഞ്ഞു?... എന്റെ മൃദു?.... " മൃദുവിന്റെ കാര്യമോർത്തു അവൾ ആകെ പരിഭ്രാന്തിയിലാണെന്ന് അദ്ദേഹത്തിന് മനസ്സിലായി..

"മോളിവിടെ ഇരിക്ക്.."അവളെ അവിടെ ഇരുത്തിയ ശേഷം അദ്ദേഹവും അവളുടെ അടുത്തിരുന്നു. "അജു വിളിച്ചിരുന്നു... എന്താ സംഭവിച്ചതെന്നൊന്നും പറഞ്ഞില്ല.. അവനിങ്ങോട്ട് വരുവാന് പറഞ്ഞു.. മോളു ടെന്ഷനാവാതെ നമ്മുടെ മൃദുവിന് ഒന്നും വരില്ല.. മോള് പോയി ആ വാർത്ത ഒന്നിട്ടെ...." ടീവിയിലേക്ക് ചൂണ്ടിക്കൊണ്ട് ഉപ്പ പറഞ്ഞു അവൾ എഴുന്നേറ്റ് ടീവി ഓൺ ചെയ്യുന്നതിനായി പോയി.. അപ്പോ ഖദീജ അവിടേക്ക് വന്നു പിന്നാലെ സുഹറ ഉപ്പക്കുള്ള ചായയുമായി വന്നു.. ടീവി ഓൺ ചെയ്ത് ശേഷം അവൾ തിരികെ ഉപ്പാന്റെ അടുത്ത് വന്നിരുന്നു ഖദീജയും അവളുടെ അടുത്തിരുന്നു അവളുടെ തലതടവി.. സുഹറ ചായ ബഷീറിന്റെ (ഉപ്പ ) കയ്യിൽ കൊടുത്തു. "നമസ്കാരം... പ്രധാനവാർത്തകൾ.. ട്രെയിൻ പാളയത്തിൽ ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി.. മുഖം വ്യക്തമല്ല... തൊട്ടടുത്തെ കാടിനുള്ളിൽ നിന്നും ഒരു സ്കൂൾ ബാഗും കണ്ടെത്തി.. " "മ്മ്...എന്തൊക്കെയാ എന്റെ റബ്ബേ കേക്കണേ.... ഇന്നത്തെ കാലത്ത് പെങ്കുട്ട്യോളെ പുറത്തേക്ക് വിടാൻ തന്നെ പേടിയാ... കേട്ടില്ലേ...പറയണേ..." ഖദീജ പറഞ്ഞു... ബഷീർ അതെയെന്ന് തലയാട്ടിയ ശേഷം ടീവി യിലേക്ക് നോക്കി... "ഇപ്പോ കിട്ടിയ വാർത്ത...ട്രെയിൻ പാളയത്തിൽ മരിച്ച പെൺകുട്ടിയെ തിരിച്ചറിഞ്ഞു.....

സ്കൂളിലെ +2 വിദ്യാർഥിനി മൃദുലയാണ് മരിച്ചത്... കുട്ടിയുടെ അച്ഛൻ മൃതുദേഹം തിരിച്ചറിഞ്ഞു..." "മൃദൂ........." ഇതുകേട്ട ഷാനു ചാടിയെണീറ്റു... അവൾക് കേട്ടതൊന്നും വിശ്വസിക്കാനായില്ല.... "എന്റെ റബ്ബേ....എന്റെ കുട്ടി..." ഖദീജയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകാൻ തുടങ്ങി... ബഷീറിനും അതുതന്നെയായിരുന്നു അവസ്ഥ സുഹറക്ക് എന്ത് ചെയ്യണമെന്നറിയാതെ നിന്നു... സ്വന്തം മോളെപോലെ കണ്ട മൃദുവിന്റെ മരണവാർത്ത കെട്ട് സ്തംഭിച്ചു നില്കുവായിരുന്നു അവർ... "സ്കൂൾ വിട്ടിട്ടും കുട്ടിയെ കാണാതായതിനെ തുടർന്ന് സ്ഥലം എസ് ഐ കൃഷ്ണകുമാറിന് ഇന്നലെ പെൺകുട്ടിയുടെ അച്ഛൻ പരാതി കൊടുക്കുകയായിരുന്നു... തുടർന്നുള്ള അന്വേഷണത്തിൽ എസ് ഐ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ട്രെയിൻ പാളയത്തിൽ നിന്നും മൃതുദേഹം കണ്ടെത്തുകയായിരുന്നു... പെൺകുട്ടിയുടെ കയ്യിൽ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.. ഇതോടെ പെൺകുട്ടി ആത്മഹത്യാ ചെയ്തതാണെന്ന് നിഗമനത്തിലാണ് പോലീസ്"... "ആത്മഹത്യാ ചെയ്യാനോ.?... അതിനുമാത്രം എന്ത് സങ്കടായിരുന്നു എന്റെ കുട്ടിക്ക്? "... ഖദീജ കരഞ്ഞുകൊണ്ട് പറഞ്ഞു ഷാനുവിന് എന്താ കേള്കുന്നതെന്ന് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല... അവർ പറയുന്നതൊന്നും അവൾ കേട്ടില്ല.... അവളുടെ മനസ്സിൽ മൃദുവിന്റെ മരണവാർത്ത അലയടിച്ചുകൊണ്ടിരുന്നു... അവൾ ഒരു പ്രതിമയെ പോലെ അവിടെ നിന്നു... അജുവും ഫയ്സിയും ഇതെല്ലാം കേട്ടുകൊണ്ട് അകത്തേക്ക് കയറിവന്നു...

അവരെ കണ്ടതും ഷാനു ഓടിച്ചെന്നു അജുവിനെ കെട്ടിപിടിച്ചു.. "എന്തിനാ എന്റെ മൃദു ഇങ്ങനെ ചെയ്തത്... എനിക്കറിയണം.... പറ... " എന്നുപറഞ്ഞു കരഞ്ഞുകൊണ്ട് അവൾ താഴേക്ക് ഊർന്നുവീണു.. ബോധം പോയി അവൾ നിലത്തുവീണു.. "മോളെ..." സുഹറ ഓടിയടുത്തു ചെന്നു... ബഷീറും ഖദീജയും അവളുടെ അടുത്തേക്ക് ചെന്നു ബഹളം കെട്ട് മുംതാസും, സുറുമിയും,സജിതയും അവിടേക്ക് വന്നു.. ടീവി യിലെ വാർത്ത കണ്ടതോടെ അവർക്കും കാര്യം മനസ്സിലായി.. അജു ഷാനുവിനെ എടുത്ത് മുറിയിൽ കൊണ്ട് കിടത്തി. സുഹറ ഓടിപോയി കുറച്ചു വെള്ളമെടുത്തോണ്ട് വന്നു അജു അതുവാങ്ങി കുറച്ചു മുഖത്തു തളിച്ചപ്പോ അവൾ പതിയെ കണ്ണ് തുറന്നു... "മൃദു... മൃദു.". അവൾ പതിയെ മന്ത്രിച്ചുകൊണ്ടിരുന്നു. അതുകണ്ടതും എല്ലാവരുടെയും കണ്ണ് നിറഞ്ഞു... ബഷീർ കണ്ണ് തുടച്ചുകൊണ്ട് മുറിയിൽ നിന്ന്‌ പുറത്തേക്ക് പോയി.. "എല്ലാരും...പുറത്തേക്ക് പോ... ഞാനിച്ചിരി നേരം ന്റെ കുട്ടീരടുത്തു ഇരിക്കട്ടെ ".... ഖദീജ പറഞ്ഞതനുസരിച് എല്ലാരും പുറത്തേക്ക് പോയി... അവർ കട്ടിലിനു സമീപത്തുകിടന്ന കസേരയിൽ ഇരുന്നുകൊണ്ട് അവളുടെ തലതടവികൊടുത്തു.. ഖദീജയെ ഒന്ന് നോക്കിയശേഷം അവൾ തിരിഞ്ഞു കിടന്ന് കരഞ്ഞു..... ****

മൃദുവിന്റെ വീട്ടിൽ ആയിരുന്നു എല്ലാവരും.... ജീവനും റോഷനും വിവരമറിഞ്ഞു നേരത്തെ എത്തിയിരുന്നു... ഷാനുവിനെ ഫേസ്‌ചെയ്യാനുള്ള മടികൊണ്ട് അവർ പുറത്ത് തന്നെ നിന്നു.... സ്കൂളിൽ നിന്നു ബസിലാണ് എല്ലാവരെയും കൊണ്ട് വന്നത്... എല്ലാവരുടെയും കണ്ണ് കരഞ്ഞു കലങ്ങിയിരുന്നു... നടുത്തളത്തിൽ വെള്ളപുതപ്പിച്ചു കിടത്തിയിരുന്ന മൃദുവിന്റെ അരികിലായി മൃദുവിന്റെ അമ്മ സുഹറയുടെ മടിയിൽ തലവെച്ചു കിടക്കുകയായിരുന്നു... ഷാനു ഒരു ഭ്രാന്തിയെ പോലെ ചുവരിലേക്ക് ചാരിയിരുന്നു... ജീവനും റോഷനും മൃദുവിന്റെ ബോഡിയുടെ അടുത്തേക്ക് ചെന്നു... തന്റെ കൂട്ടുകാരിയുടെ ജീവനറ്റ ശരീരം കണ്ടപ്പോൾ ജീവന്റെ കണ്ണും നിറഞ്ഞു.. ഷാനു മൃദുവിനെ തന്നെ നോക്കിയിരുന്നു... സ്കൂളിലെ അധ്യാപകരും മൃദുവിന്റെ ബോഡി കണ്ട് നോക്കിനിൽകാനാവാതെ കരഞ്ഞുകൊണ്ട് അവളുടെ അമ്മയുടെ എടുത്തേക്ക് പോയി അവരെ സമാധാനിപ്പിച്ചു ശേഷം ഷാനുവിന്റെ അടുത്തേക്ക് ചെന്നിരുന്നു ...

രമ മിസ്സിനെ കണ്ട പാടെ അവൾ കരഞ്ഞുകൊണ്ട് കെട്ടിപിടിച്ചു.. "അവൾ പോയി മിസ്സ്‌... ഇനി എക്സാം എഴുതാൻ അവള് വരില്ലാ. ." അവരുടെ മാറിലേക്ക് ചാഞ്ഞുകൊണ്ട് അവളതുപറഞ്ഞപ്പോ അവരും അവളെ ചേർത്തുപിടിച്ചുകൊണ്ട് കരഞ്ഞുപോയി.... രണ്ടുശരീരവും ഒരു ഹൃദയവുമായി നടന്നതല്ലേ അവര് രണ്ടാളും... എന്ത് പറഞ്ഞു അവളെ സമാധാനിപ്പിക്കണമെന്ന് അറിയില്ലാരുന്നു അവർക്ക്... "ബോഡി എടുത്താലോ ഇനി ആരും വരാനില്ലല്ലോ?. ." പുറത്ത് നിന്നു ആരോ പറയുന്നത്കേട്ട് ഷാനു ഞെട്ടി അങ്ങോട്ട് നോക്കി.... മൃദുവിന്റെ അമ്മയും സുഹറയുടെ മടിയിൽ നിന്ന്‌ കരഞ്ഞുകൊണ്ട് എണീറ്റു.... കുറച്ചപ്പുറത് മാറിയിരുന്ന മൃദുവിന്റെ അച്ഛൻ എഴുനേറ്റ് വന്നു...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story