പ്രണയമഴ: ഭാഗം 21

pranayamazha thamara

രചന: താമര

മൃദുവിന്റെ ബോഡി എടുത്തോണ്ട് പോവുമ്പോ ഷാനുവും മൃദുവിന്റെ അമ്മയും പൊട്ടിക്കരയുന്നുണ്ടായിരുന്നു.. ആ കാഴ്ച അവിടെകൂടിനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു. ചിത കത്തിയെരിയുമ്പോളും ഷാനുവിന്റെ മനസ്സിൽ അവളെക്കുറിച്ചുള്ള നല്ല ഓർമ്മകൾ ഓടിയെത്തി.. ആ ഓർമ്മകൾ കണ്ണീരായി പുറത്തേക്ക് വന്നു... പിന്നീട് ഷാനു ആളാകെ മാറി... ആരോടും മിണ്ടില്ല, പഴയ കളിയും ചിരിയും ഒന്നുമില്ലാത്ത ഷാനുവായി മാറി.. ഷാനുവിനെ എക്സാം എഴുതാൻ സ്ഥിരമായി അജുവാണ് സ്കൂളിലേക്ക് കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്... അതിനിടയിൽ ജീവൻ അജുവുമായി നല്ല ഫ്രണ്ട്ഷിപ് ഉണ്ടാക്കിയെടുത്തിരുന്നു... എക്സാം തീരുന്ന ദിവസം എക്സാം എഴുതിയിറങ്ങുമ്പോൾ ജീവനും റോഷനും സ്കൂൾ ഗേറ്റിനു മുന്നിൽ നില്കുന്നത് കണ്ട് ഷാനു അങ്ങോട്ട് ചെന്നു.... "ജീവൻ..." ഷാനു വിളിക്കുന്നത് കേട്ട് ജീവൻ തിരിഞ്ഞുനോക്കി... "എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് "... അധികമാരോടും മിണ്ടാതിരുന്ന ഷാനു തന്നെ വന്നു വിളിച്ചപ്പോ എന്തെന്നില്ലാത്ത ഒരാശ്വാസം പോലെ തോന്നിയവന്.. ഷാനു നേരെ പോയത് സ്മാർട്ട്‌ ക്ലാസ്സ്‌ റൂമിലാണ്.. അവിടെത്തിയിട്ടും ഷാനു ഒന്നും മിണ്ടുന്നില്ലായിരുന്നു. . "എന്താ ഷാനു.. എന്താ സംസാരിക്കുണ്ടെന്ന് പറഞ്ഞത് "... "മൃദു മരിക്കുന്നതിന് കുറച്ചുമുന്പ് എന്നെ വിളിച്ചിരുന്നു.... അവളപ്പോൾ എന്നോടൊരു കാര്യം പറഞ്ഞിരുന്നു... നീ എന്നെ സ്‌നേഹിക്കുന്നുണ്ടെന്ന്.."

ഷാനു ജെവലിക്കുന്ന കണ്ണുകളോടെ ജീവനെ നോക്കി... "സത്യാണോ? ".... ഷാനുവിന്റെ ഭാവം കണ്ട് എന്ത് ചെയ്യണമെന്നറിയാതെ നില്കുവായിരുന്നു ജീവൻ "സത്യാണോന്ന്?".... ഒരു അലർച്ചയോടെ ഷാനു വീണ്ടും ചോദിച്ചു... ജീവൻ അതെയെന്ന് തലയാട്ടി... "ഹമ്മ് "...ഷാനു പുച്ഛത്തോടെ തലതിരിച്ചു... "നിനക്കറിയോ എന്റെ മൃദു എന്തിനാ ആത്മഹത്യാ ചെയ്തതെന്ന്? "... ഷാനും വീണ്ടും ചോദിച്ചു.... ജീവൻ ചോദ്യഭാവത്തിൽ ഷാനുവിനെ നോക്കി... "അതിനു കാരണക്കാരൻ നീയാണ് ".. ജീവൻ ഞെട്ടി. "ഞാൻ? "...ജീവൻ ചോദിച്ചു "നീ തന്നെ...നിനക്കറിയോ? അവൾ നിന്നെ എത്ര മാത്രം സ്നേഹിച്ചിരുന്നെന്ന്?.... " കരഞ്ഞുകൊണ്ട് ഷാനു അത് പറയുമ്പോൾ ജീവന് ഞെട്ടി തന്നെ നില്കുവായിരുന്നു... "എന്നെ? "... "അതേ...അവള് നിന്നെ സ്നേഹിച്ചിരുന്നു... നിന്നോടുള്ള ആരാധന അവളിൽ പ്രണയമായി മാറി... അവളത് പറയാനിരിക്കുമ്പോഴാണ് നീ എന്നെ സ്നേഹിക്കുന്ന കാര്യം അവളോട് പറയുന്നത്..... അതവളെ എത്രമാത്രം തളർത്തിയിട്ടുണ്ടാവുമെന്ന് ഒന്നാലോചിച്ചു നോക്ക് നീ.... അവൾ ഇഷ്ടപെട്ട ആളെ അവളുടെ കൂട്ടുകാരിക്ക് വിട്ടു കൊടുത്തിട്ട് മാറിനിന്നു കണ്ടോണ്ടിരിക്കാൻ പറ്റാത്തോണ്ടാ അവള് എന്നെവിട്ട് പോയത്"... ജീവൻ ആകെ സ്തബ്ധനായി അവിടെ നിന്നു.... ഷാനു ജീവന്റെ മുന്നിൽ ചെന്നു നിന്നു....

"നിനക്ക് തോന്നുന്നുണ്ടോ ഞാൻ നിന്നെ സ്നേഹിക്കുമെന്ന്? ".... ജീവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി.... അവളുടെ കണ്ണുകളിൽ അവനോടുള്ള വെറുപ്പ് പ്രതിധ്വനിച്ചു നിൽക്കുന്നുണ്ടായിരുന്നു.. "ഇല്ലാ...ഈ ജന്മം നിനക്കെന്നെ കിട്ടാൻ പോണില്ല... എന്റെ മൃദുവിന് കിട്ടാത്ത പ്രണയം നിനക്കും വേണ്ടാ... ഞാനീ ലോകത്തു ഏറ്റവും വെറുക്കുന്നത് നിന്നെയാ... ഐ ഹേറ്റ് യു...." എന്ന് പറഞ്ഞുകൊണ്ട് ഷാനു തിരിച്ചു പോയി... അവളുടെ ആ വാക്ക് അവന്റെ ഹൃദയത്തിൽ കൊണ്ടു... അവൻ പോലുമറിയാതെ അവന്റെ കണ്ണിൽ നിന്ന്‌ കണ്ണുനീർ വന്നു... ******* അതുല്യ ഇതെല്ലാം കെട്ട് അത്ഭുതത്തോടെ അവിടെയിരിക്കുവായിരുന്നു... "അന്നാണ് ഞാൻ അവനെ അവസാനമായി കാണുന്നത്... പിന്നീട് ഒരു വർഷത്തോളം ഞാൻ വീട്ടിൽ അടച്ചുമൂടിയിരുന്നു.. വാപ്പ നാട്ടിലേക്ക് വന്നു... എനിക്ക് വേണ്ടി ബിസ്സിനെസ്സ് ഉപേക്ഷിച്ചു ഇവിടെ നിൽകുമെന്നായപ്പോ... എനിക്ക് മാറേണ്ടി വന്നു.... മൃദുവിന്റെ ഓർമകളിൽ നിന്ന്‌ മുക്തി നേടാനായി ഞാൻ പഠനം ആരംഭിച്ചു...

വാപ്പാടെ ആഗ്രഹമായിരുന്നു ഡിഗ്രി എടുത്തിട്ട് mba ചെയ്ത് വാപ്പാടെ കമ്പനി നോക്കി നടത്താൻ... ഒപ്പം എന്റെയും ആഗ്രഹമായിരുന്നു അത്... ഇനി എന്റെ വീട്ടുകാർക്കു വേണ്ടി ജീവിക്കണം...എന്ന് അതിനുവേണ്ടിയ ഞാൻ ഇവിടേക്ക് വന്നത്.... എന്റെയും ബാപ്പാടെയും ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ... പക്ഷെ ഇവിടെയും എന്റെ റബ്ബ് എന്നെ തോല്പിക്കുവാണല്ലോ "... ഷാനു കരയാൻ തുടങ്ങി... അതുല്യ അവളുടെ തോളിൽ കൈ വച്ചു.... "ജീവൻ എല്ലാം മറന്നിട്ടുണ്ടാവും.. അവൻ ഒരിക്കലും നിനക്ക് ശല്യമാവില്ല... നീ ധൈര്യമായിരിക്ക്.... നാളെ മുതൽ നീ പഴയ ഷാനുവായി തന്നെ കോളേജിലേക്ക് വരണം... " ഷാനുവിന്റെ മുഖം കൈകുമ്പിളിൽ എടുത്തുകൊണ്ടു അതുല്യ അത് പറഞ്ഞപ്പോൾ... ഷാനുവിനും അത് ശെരിയാന്ന് തോന്നി.. "വാ നമുക്ക് പോയി കിടക്കാം ".. അതുല്യ ഷാനുവിന്റെ കൈ പിടിച്ചുകൊണ്ടു റൂമിലേക്ക് പോയി ..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story