പ്രണയമഴ: ഭാഗം 23

pranayamazha thamara

രചന: താമര

ദിവസങ്ങൾ കഴിഞ്ഞ് പൊക്കോണ്ടിരുന്നു... ഷാനുവും അതുല്യയും ക്യാന്റീനിലേക്ക് പോവുവായിരുന്നു... പെട്ടന്ന് ഒരു പയ്യൻ വന്നു മുന്നിൽ ചാടി.... തൊട്ട് പിറകിൽ വാല് പോലെ കുറച്ചുപേരും കൂടി ഉണ്ടായിരുന്നു "അതേ...എങ്ങോട്ടാ? "അവൻ ഷാനുവിനെ ഒന്ന് അടിമുടി നോക്കിയ ശേഷം ചോദിച്ചു.... "സ്വർഗത്തിലോട്ട്.....എന്തേയ് പോരണുണ്ടോ? "..... ഷാനുവിന്റെ മുഖത്തടിച്ച പോലുള്ള മറുപടി കേട്ട് അതുല്യയും പേടിച്ചു.... "എന്റെ ദേവീ.... ഇവൾ എനിക്കൂടി അടിവാങ്ങി തരുമെന്ന തോന്നണേ.. കാത്തോണേ.." അതുല്യ മനസ്സിൽ പറഞ്ഞുകൊണ്ട് ഷാനുവിനെ ദയനീയമായിട്ടൊന്നു നോക്കി.... "ആഹഹാ...മോൾക് നാവിനു നീളം ഇച്ചിരി കൂടുതലാന്നു തോന്നുന്നല്ലോ ? സുന്ദരിയാട്ടോ..." ഒരു വഷളൻ ചിരിയോടെ അവൻ പറഞ്ഞു... "തനിക്കിപ്പോ എന്താ വേണ്ടേ?"... "എന്താ വേണ്ടേന്നറിഞ്ഞാൽ മോളു തരുവോ? "....

അതും പറഞ്ഞുകൊണ്ട് അവൻ അവളുടെ മുഖത്തോട്ട് അവന്റെ മുഖം അടുപ്പിച്ചു... ഷാനുവിന് പെട്ടന്ന് എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ ആയി പെട്ടന്ന് തോന്നിയ ബുദ്ധിയിൽ അവൾ അവന്റെ ചെകിടത്ത് ഒന്ന് കൊടത്തു.. അവൻ ചെകിടത്തു കൈവെച്ചുകൊണ്ട് ഷാനുവിനെ നോക്കി. അവന്റെ നോട്ടത്തിൽ അവനു നല്ല ദേഷ്യമുണ്ടെന്ന് മനസ്സിലായി.. "ചെറ്റ ".... അവന്റെ മുഖത്തു നോക്കി പുച്ഛത്തോടെ പറഞ്ഞുകൊണ്ട് അതുല്യയുടെ കൈപിടിച്ച് കൊണ്ട് അവൾ നടക്കാൻ തുടങ്ങി... "എന്റെ ഷാനു... നീയിത് എന്തൊക്കെയാ കാണിച്ചേ? ഇനിയെന്താവുമെന്ന് ദൈവത്തിനറിയാം.. " എന്ന് പറഞ്ഞുകൊണ്ട് അതുല്യ ഷാനുവിന്റെ കൈപിടിച്ചുകൊണ്ട് വേഗത്തിൽ നടക്കാൻ തുടങ്ങി... "നില്കേടി അവിടെ.. " വീണ്ടും അവൻ വന്നു മുന്നിൽ ചാടി... "എന്ത് ധൈര്യമുണ്ടായിട്ടാടി എന്നെ നീ അടിച്ചിട്ട് പോയത്.?..." അവൻ തീപാറുന്ന കണ്ണുകളോടെ അവളെ നോക്കി..... "ഒന്നുപോടോ ".... പുച്ഛത്തോടെ ഷാനു നടക്കാൻ തുടങ്ങി ഉടനെ തന്നെ അവൻ അവളുടെ കയ്യിൽ കയറിപ്പിടിച്ചു... ഷാനുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു...

"കയ്യ് വിടടോ... " ഷാനു കയ്യ് വിടുവിക്കാൻ ആവുന്നത്ര ശ്രെമിച്ചുകൊണ്ട് പറഞ്ഞു.... അവൻ മുഖം അവളുടെ മുഖത്തോട് കൂടുതൽ അടുപ്പിക്കാൻ തുടങ്ങി.. പെട്ടെന്ന് അവന്റെ കണ്ണ് ഷാനുവിന്റെ പിറകിൽ നിൽക്കുന്ന ആരിലോ പതിയുന്നത് അവൾ കണ്ടു... അവന്റെ കണ്ണുകളിൽ ഒരേസമയം ഭയവും ദേഷ്യവും വന്നണയുന്നത് പോലെ തോന്നി... അവന്റെ കൈകൾ മെല്ലെ അയഞ്ഞു... അവൾ പെട്ടെന്ന് തന്നെ തിരിഞ്ഞുനോക്കി... ജീവൻ കൈകെട്ടി അവനെത്തന്നെ നോക്കിനില്കുന്നുണ്ടായിരുന്നു.... പിറകിൽ ജീവന്റെ കൂട്ടുകാരും ഉണ്ടായിരുന്നു.. ഒരു നെടുവീർപ്പിട്ട ശേഷം കൈകൾ താഴ്ത്തി അവൻ മുന്നോട്ട് വന്നു അവന്റെ മുന്നിൽ വന്നു നിന്നു. ജീവനെക്കണ്ടതും അവന്റെ മുഖത്തു ഭയം നിഴലിടുന്നത് ഷാനു കണ്ടു... "എന്താ നീ കൈവിട്ടുകളഞ്ഞേ? ഏഹ്... പിടിക്കട ഒന്നുകുടെ അവളുടെ കയ്യ്.. എന്റെ മുന്നിൽ വെച്ചു..." കേട്ടിട്ടും അവൻ തലതാഴ്ത്തി നില്കുന്നത് കണ്ടപ്പോ ഷാനുവിന് ചിരി വന്നു. ആഹ് ചിരിയവൾ മറച്ചുവെച്ചുകൊണ്ട് നിന്നു. "അല്ലാ സാറിനെ ഒരുമാസായിട്ട് കാണാനില്ലായിരുന്നല്ലോ...എവിടാരുന്നു ?....

" പരിഹാസത്തോടെ ജീവൻ ആൽബിയോട് ചോദിച്ചു അവൻ നിന്റെ ചികിത്സയുടെ മെച്ചം കൊണ്ട് കുറച്ചുനാൾ റെസ്റ്റിലല്ലായിരുന്നോ...അല്ലെയോടാ കൊച്ചനെ? " ജിത്തു അവനെ നോക്കി ഒരു പരിഹാസചിരിയോടെ പറഞ്ഞു... അതുകേട്ടു വൈഷ്ണവും, ശരണും എല്ലാവരും ചിരിക്കാൻ തുടങ്ങി... "ഓഹോഹോ.... ഞാൻ അതങ്ങുമറന്നുപോയി.... അല്ലാ എങ്ങനെയുണ്ട് നിന്റെ വേദനയൊക്കെ... മാറിയോ?... " ജീവൻ ആൽബിയെ അടിമുടി നോക്കികൊണ്ട് ചോദിച്ചു.. "അത് മാറിയതിന്റെ ഇളക്കമല്ലേ ഈ കാണിക്കുന്നേ"... ശരണായിരുന്നു അത് പറഞ്ഞത് എന്റെ ആൽബി റസ്റ്റ്‌ കഴിഞ്ഞുവന്നുതുടങ്ങിയല്ലേ ഉള്ളു.. ഒരാഴ്ചയെങ്കിലും കഴിഞ്ഞിട്ട്പ്പോരേ നിന്റെ പരാക്രമങ്ങളൊക്കെ.... നീയോർത്തില്ലെങ്കിലും ഞാനെങ്കിലും അതോർക്കണ്ടേ... അതുകൊണ്ട് മോൻ തത്കാലം എന്റെ കൈക്ക് പണിയുണ്ടാകാതെ ഈ വാല്കളേം കൂട്ടി പോയാട്ടെ" ജീവൻ അവന്റെ മുഷ്ടിചുരുട്ടി കൈക്കുഴയിൽ പിടിച്ചുഒന്ന് കറക്കിയിട്ട് പറഞ്ഞു... "ശ്ശേ..."

എന്ന് പറഞ്ഞു തലയൊന്നു കുടഞ്ഞശേഷം ഷാനുവിന്റെ രൂക്ഷമായിട്ട് ഒന്ന് നോക്കികൊണ്ട് ആൽബി പോയി കൂടെ വാലുകളും.. അവൻ പോയ ശേഷം ഷാനുവിന്റെ മുഖത്തു ഒന്ന് നോക്കുക പോലും ചെയാതെ ജീവൻ തിരിഞ്ഞ് നടന്നു... "ഡോ...താനൊന്നു നിന്നേ..." ജീവൻ തിരിഞ്ഞു ഷാനുവിനെ നോക്കി " തന്നോട് ഞാൻ പറഞ്ഞോ എന്നെ വന്നു രക്ഷിക്കാൻ... ഇയാളെന്നെ എത്ര ഇമ്പ്രെസ്സ് ചെയ്യാൻ നോക്കിയാലും തന്നോട് എനിക്ക് വെറുപ്പ് മാത്രേ ഉള്ളു..." പുച്ഛത്തോടെ മുഖം തിരിച്ചു ഷാനു നടന്നു... "ഷാനു.." ജീവൻ വിളിച്ചതുകേട്ട് ഷാനു അവിടെ നിന്നു.... ജീവൻ ഷാനുവിന്റെ അടുത്ത് വന്നു നിന്നു "നീ എന്താ വിചാരിച്ചേ ഞാൻ നിന്നെ ഇംപ്രസ് ചെയ്യാൻ വേണ്ടി നടക്കുവാണെന്നോ.... അനീതി കണ്ടാൽ ഞാൻ ഇടപെടും... അത് തന്നോടെന്നല്ല ആരോട് ആര് കാട്ടിയാലും ഞാൻ ഇടപെടും.... അതെന്റെ രക്തത്തിൽ ഉള്ളതാ..." ഷാനു ദേഷ്യത്തോടെ ജീവനെ നോക്കി അതും പറഞ്ഞു ജീവൻ തിരിഞ്ഞനടന്നു പോയി.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story