പ്രണയമഴ: ഭാഗം 24

pranayamazha thamara

രചന: താമര

"ടി എനിക്കൊന്നു പുറത്ത് പോണം...." ഷാനു കോളേജിൽ നിന്ന്‌ ഇറങ്ങുമ്പോ അതുല്യയോട് പറഞ്ഞു "എന്തിന്? ".... "ഒരു ഷോപ്പിംഗ് "...നീയും വാ.... "ആഹ് എന്ന പോവാം "...അതുല്യ മറുപടി നൽകി.... "നീ മാളിലേക് വിട് "... അതുല്യ ആക്ടിവ സ്റ്റാർട്ട്‌ ചെയ്ത്.ഷാനു പുറകിൽ കയറി... വണ്ടി എടുത്ത് പോയി... ആളൊഴിഞ്ഞ സ്ഥലമെത്തിയപ്പോ പെട്ടന്ന് ഒരു സ്കോർപിയോ ആക്ടിവക്ക് കുറുകെ കൊണ്ട് നിർത്തി... അതുല്യ പേടിച്ചു ഷാനുവിനെ നോക്കി...

ഷാനു വണ്ടിയിൽ നിന്ന്‌ ഇറങ്ങിയതും... സ്കോര്പിയോയിൽ നിന്ന്‌ 4 മുഖം മൂടി ധരിച്ച ആൾകാർ വന്നു ഷാനുവിനെ ബലമായി പിടിച്ചു... "വിട്...വിടാൻ.. ആരാ നിങ്ങളൊക്കെ? എന്ന് വിട്..." ഷാനു അവരുടെ കയ്യിൽ നിന്ന്‌ കുതറാൻ ശ്രെമിച്ചുകൊണ്ട് പറഞ്ഞു.. പെട്ടന്ന് അതുല്യ ബൈക്കിൽ നിന്ന്‌ ഇറങ്ങി അതുല്യ അവളാൽ കഴിയുന്ന വിധത്തിൽ അവരുടെ കൈ വിടുവിക്കാൻ ശ്രെമിച്ചു... അതിലൊരുത്തൻ അവളെ പിടിച്ചു തള്ളിയിട്ട ശേഷം ഷാനുവിനെ പിടിച്ചു വലിച്ചു വണ്ടിക്കുള്ളിൽ ഇട്ട് ഡോർ അടച്ചു.. അതുല്യ എഴുന്നേറ്റ് വരുമ്പോഴേക്കും അവർ വണ്ടിയെടുത്തു പോയിരുന്നു... "ഈശ്വരാ... ഷാനു.. ഇനിയെന്താ ചെയ്യാ? "....

പെട്ടന്ന് തന്നെ അതുല്യ ആക്റ്റീവായെടുത്ത വണ്ടി തിരിച്ചു. കഴിയുന്നത്ര സ്പീഡിൽ ഡ്രൈവ് ചെയ്ത് കോളേജിലേക്ക് വിട്ടു.. ഗേറ്റ് കടന്ന്‌ അകത്തു കയറി അവിടെ മുഴുവൻ ആരെയോ പരതി.. വാകമരച്ചുവട്ടിൽ ജീവനും ഫ്രെണ്ട്സും ഇരിക്കുന്ന കണ്ടതും അവൾ വെപ്രാളത്തോടെ അങ്ങോട്ടേക്ക് പോയി... ജീവനോട് സംഭവിച്ചതെല്ലാം പറഞ്ഞു.. "അവർ എങ്ങോട്ടാ പോയത് ?"... ജീവൻ ചോദിച്ചു. അതുല്യ പോയതിനു പിന്നാലെയായി ജീവനും ഫ്രെണ്ട്സും 3 ബൈക്കിലായി പോയി..... *** വണ്ടിക്കുള്ളിൽ ഷാനുവിന്റെ വായിൽ തുണി തിരുകിയിരുന്നതിനാൽ അവൾക് നിലവിളിക്കാനായി കഴിഞ്ഞിരുന്നില്ല... രണ്ടുമൂന്നു പ്രാവശ്യമായി അവൾ കുതറാൻ ശ്രെമിച്ചതോടെ അവർ ക്ലോറോഫോം ഉപയോഗിച്ച് അവളുടെ ബോധം കെടുത്തി....

ഷാനു മെല്ലെ കണ്ണുകൾ തുറക്കുമ്പോൾ ഒരു പഴയ കെട്ടിടത്തിനുള്ളിലായിരുന്നു അരികിലൊന്നും ആരും ഉണ്ടായിരുന്നില്ല അവൾ ഒരു കസേരയിൽ ഇരിക്കുന്ന അവളുടെ കൈകൾ രണ്ടും പിന്നിലേക്ക് വെച്ചു കെട്ടിവെച്ചിരിക്കുന്നു.. അവളാകെ വിയർത്തൊലിക്കുംനുണ്ടായിരുന്നു.. . ഭയത്തോടെ അവൾ ചുറ്റിനും നോക്കി കൈകൾ കെട്ടഴിക്കുവാൻ എത്ര ശ്രെമിച്ചിട്ടും കഴിഞ്ഞില്ല.. പെട്ടന്ന് ആരുടെയോ കാൽപെരുമാറ്റത്തിന്റെ ശബ്‌ദം കേട്ടവൾ അങ്ങോട്ടേക്ക് നോക്കി ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story