പ്രണയമഴ: ഭാഗം 25

pranayamazha thamara

രചന: താമര

ഊതിവീർപ്പിച്ച ശരീരവും.ആരെയും പേടിപ്പെടുത്തുന്ന മുഖഭാവവും.. ഒരു പുച്ഛച്ചിരിയോടെ അയാൾ അടുത്തേക്ക് വന്നു.. അവിടെയുണ്ടായിരുന്ന ഒരു കസേര ഷാനുവിന്റെ അടുത്തേക്ക് നീക്കിയിട്ട് അയാൾ അതിലിരുന്നു.. "സ്വീറ്റി... ഉണർന്നോ? .... യാത്രയൊക്കെ സുഖായിരുന്നോ? അതോ അവന്മാർ എന്തെങ്കിലും മോശായിട്ട് പെരുമാറിയോ? ഞാൻ പ്രേത്യേകം പറഞ്ഞ വിട്ടേ മോളെ ഒന്നും ചെയ്യാണ്ട് എന്റെ അടുത്ത് കൊണ്ടെത്തിക്കാൻ.." ഒരു പരിഹാസം നിറഞ്ഞ ചിരിയോടെ അയാളത് പറയുമ്പോ ഷാനുവിന്റെ ഉള്ളിൽ ഭയം നിഴലിട്ടിരുന്നു.. "ആരാ നിങ്ങള്?.... എന്തിനാ എന്നെ പിടിച്ചോണ്ട് വന്നേ?... എനിക്ക് നിങ്ങളെ അറിയുക പോലുമില്ല.. നിങ്ങൾക് ആളുമാറിയതാവും... " ഷാനു അത് പറഞ്ഞുനിർത്തിയതും അയാൾ പൊട്ടിച്ചിരിക്കാൻ തുടങ്ങി.. "ഹ ഹാ ഹാ.... സ്വീറ്റിക്ക് എന്നെ മനസ്സിലായില്ലേ? .. ഒന്ന് ഓർത്തുനോക്ക് എവിടെയെങ്കിലും എന്നെ കണ്ടിട്ടുണ്ടോ എന്ന്?.... ഞാനിപ്പോ വരാം അപ്പോഴേക്കും എന്റെ സ്വീറ്റി ഞാനാരാന്ന് ഓർത്തു കണ്ടുപിടിക്കണം കേട്ടോ.." എന്നും പറഞ്ഞു അയാൾ എഴുന്നേറ്റ് പോയി. ..

മനസ്സിൽ പലതവണ ഓർത്തുനോക്കിയിട്ടും അയാളുടെ മുഖം തന്റെ ഓര്മയിലെവിടെയും കണ്ടെത്താൻ ഷാനുവിന് കഴിഞ്ഞില്ല.. കുറച്ചു നേരത്തിനു ശേഷം അയാൾ വീണ്ടും വന്നു... "സ്വീറ്റി... എന്നെ ഓർമ വന്നോ? "..... ഒരു പരിഹാസചിരിയോടെ അയാൾ വീണ്ടും അടുത്തേക്ക് വന്നുകൊണ്ടിരിക്കുന്നു ചോദിച്ചു.. 'ഞാൻ പറഞ്ഞില്ലേ എനിക്ക് തന്നെ അറിയില്ല... എന്നെ അഴിച്ചു വിടുന്നതാ നിങ്ങൾക് നല്ലത്... " "ഓഹ് മൈ സ്വീറ്റി...അഴിച്ചുവിടാം.. പക്ഷെ ഇപ്പോഴല്ല... അതിനുമുൻപ് ഞാനാരാണെന്ന് മനസ്സിലാക്കി തരണ്ടേ... "ദേ അവനെ അറിയാവോ? ".... ഡോറിന്റെ ഭാഗത്തേക്ക്‌ ചൂണ്ടിക്കാണിച്ചുകൊണ്ട് അയാൾ ചോദിച്ചു.... അയാൾ മുന്നിലേക്ക് വരുംതോറും അയാളുടെ മുഖത്തെ ഇരുട്ട് മാറി വെളിച്ചം വരാൻ തുടങ്ങി.. ആഹ് മുഖം കണ്ടതും ഷാനു ഞെട്ടി. "അമൽ... നീ? "... ഷാനുവിന് ഒന്നും വിശ്വസിക്കാനായില്ല.. "അതേടി അമൽ തന്നെയാ... ഇതെന്റെ ചേട്ടൻ അഖിൽ.. " അമൽ അടുത്ത് വന്നു നിന്നുകൊണ്ട് പറഞ്ഞു.... 'നിനക്ക് ഓർമ്മയുണ്ടോ ജീവനെകൊണ്ട് നീന്റെ കൂട്ടുകാരി എന്നെ തല്ലിച്ചത്....

എന്നവൻ അങ്ങനെ ചെയാതിരുന്നെങ്കിൽ നിന്റെ മൃദുവിനെ നിനക്കിപ്പോഴും കാണാരുന്നില്ലേ ".... ഷാനു ഞെട്ടി അവനെ നോക്കി അന്നെന്റെ മനസ്സിൽ കയറിയ പകയാ... മൃദു ദേ എന്റെ ചേട്ടന്റെ കയ്യിൽ കിടന്ന് പിടഞ്ഞു മരിക്കാൻ കാരണം..." ഷാനുവിന് കേട്ടതോന്നും വിശ്വസിക്കാനായില്ല "എന്താ?... എന്താ നീ പറഞ്ഞത്?... എന്റെ മൃദുവിനെ കൊന്നതാണെന്നോ? ".... ഷാനു വിശ്വാസം വരാതെ വീണ്ടും ചോദിച്ചു.... "ഹ ഹഹ.... പിന്നെ നീയെന്താ വിചാരിച്ചത്.... അവള് ആത്മഹത്യ ചെയ്തെന്നോ? "... അഖിൽ അതുപറഞ്ഞതും അമലും അഖിലും ചിരിക്കാൻ തുടങ്ങി... "അന്ന് അവളെ വിളിച്ചുകൊണ്ടു പോയ സന്ധ്യ നമ്മുടെ ആരാന്ന് അറിയുവോ നിനക്ക്.... അവൾ എന്റെ കസിൻ സിസ്റ്റർ... അവളെക്കൊണ്ട് തന്ത്രപൂർവം മൃദുവിനെ ഞങ്ങൾ വലയിലാക്കി.. അവളന്ന് ഒരുപാട് പേടിച്ചിരുന്നു... ദേ ഇപ്പോ നീയിരിക്കുന്ന പോലെ.." അതും പറഞ്ഞു അയാൾ ചിരിക്കാൻ തുടങ്ങി.... ഷാനുവിന്റെ കണ്ണുകൾ അനുസരയില്ലാത്ത കുട്ടികളെ പോലെ നിറഞ്ഞൊഴുകാൻ തുടങ്ങി.... അവളെ അങ്ങ് വെറുതെ കൊല്ലാൻ മനസ്സ് വന്നില്ല....

അതുകൊണ്ട് അവളെയൊന്നനുഭവിച്ചിട്ടേ മോളിലേക്ക് പറഞ്ഞുവിട്ടോളൂ.... അവസാനം അവളുടെ ഒരാഗ്രഹം പറഞ്ഞു.. നിന്നെ ഒന്ന് വിളിക്കണമെന്ന്.... അപകടംമണതെങ്കിലും നിന്നെയും കൊല്ലുമെന്ന് പറഞ്ഞപ്പോ അവൾ ഒന്നും നിന്നോട് പറയില്ല എന്ന ഉറപ്പിന്മേൽ അവൾക് നിന്നെ വിളിച്ചുകൊടുത്തു.... ഒരുകണക്കിന് അതുനന്നായി അതുകൊണ്ടല്ലേ നീയൊക്കെ അവളുടെ ആത്മഹത്യാ ആണെന്ന് ഉറപ്പിച്ചേ.... റേപ്പ് ചെയ്ത് കൊന്നിട്ട് അവളുടെ ബോഡി ട്രൈൻപാളയത്തിൽ കൊണ്ടിട്ടു... കൂടെ കയ്യിൽ അവളെകൊണ്ട് തന്നെ എഴുതിച്ച ആത്മഹത്യാ കുറിപ്പും "... ഇതൊക്കെ കേട്ടിട്ട് മരവിച്ച അവസ്ഥയിലായിരുന്നു ഷാനു... "അന്നേ മനസ്സിൽ കുറിച്ചിട്ടതാ നിന്റെയീ സൗന്ദര്യം തുളുമ്പുന്ന മുഖം... ഈ ഒരു ദിവസത്തിനു വേണ്ടിയാ 3 വർഷം കൊണ്ട് കാത്തിരിക്കണേ.... നിന്റെയീ സൗന്ദര്യം ഈ ഒരു ദിവസത്തേക്ക് ഞാനിങ്ങേടുക്കുവാ...

അതുകഴിഞ്ഞു നിന്റെ മൃദു പോയിടത്തേക്ക് നിന്നെയും പറഞ്ഞുവിടാം..." ഒരു വഷളൻ ചിരിയോടെ അയാളത് പറഞ്ഞുനിർത്തി.... അയാളോടുള്ള ദേഷ്യം ഷാനുവിന് നിയത്രിക്കാനായില്ല അയാളുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി.... പെട്ടന്ന് തന്നെ അയാളുടെ മുഖം മാറി... ദേഷ്യവും പകയും കൊണ്ട് അയാളുടെ മുഖം വിറക്കുന്നുണ്ടായിരുന്നു... "ഡീ...." എന്ന് വിളിച്ചുകൊണ്ടു അയാൾ ഷാനുവിന്റെ മുടിയിൽ കുത്തിപ്പിടിച്ചു... വേദനകൊണ്ട് ഷാനു കരഞ്ഞു... അയാളുടെ അവളുടെ മുഖത്തേക്ക് അടുപ്പിച്ചു.... പെട്ടന്ന് ആരോ തന്നെ ശക്തിയോടെ ചവിട്ടി... ആ ചവിട്ടിന്റെ ആഘാതത്തിൽ അഖിൽ തെറിച്ചുവീണു... തന്റെ മുമ്പിൽ നിൽക്കുന്ന ജീവന് ദൈവത്തിന്റെ മുഖമാണെന്ന് തോന്നിയവൾക്ക് അവനെ കണ്ടതും അവൾക് ഒരാശ്വാസം പോലെ തോന്നി... ജീവനും ഫ്രണ്ട്സും അവരോടൊക്കെ വലിയ മൽപിടിത്തത്തിലേർപ്പെടുമ്പോൾ അതുല്യ ഓടിവന്നു ഷാനുവിന്റെ കയ്യിലെ കെട്ടഴിച്ചു..... ഷാനു എല്ലാം കേട്ട് തകർന്നിരിക്കുവായിരുന്നു.. അതുല്യയോട് ഒന്നും മിണ്ടാതെ ഷാനു പുറത്തേക്ക് ഇറങ്ങിപ്പോയി.

അതുല്യ അവളുടെ പിറകെ പോയെങ്കിലും ഷാനുവിന്റെ അടുത്തെത്തുന്നതിനു മുന്നേ അവൾ അതുല്യയുടെ ആക്ടിവ എടുത്തോണ്ട് പോയി... പോലീസിനെ വിവരമറിയിച്ചിട്ട് വന്നതുകൊണ്ട് അവരും സമയത്ത് തന്നെ അവിടെയെത്തിയിരുന്നു.. . എല്ലാത്തിനേം തൂക്കിയെടുത്തു വണ്ടിക്കുള്ളിലാക്കി പോലീസ് പോയി.. . അപ്പോഴേക്കും അതുല്യ അവിടെ ഓടിയെത്തി "ഷാനു എവിടെ? ".. . ജീവൻ അതുല്യയോട് ചോദിച്ചു... "അവള് ആക്ടിവ എടുത്തോണ്ട് പോയി "...പരിഭ്രമത്തോടെ അതുല്യ പറഞ്ഞു "ഏഹ്....അവളാകെ തകർന്നിരിക്കുവാ... ഈ അവസ്ഥയിൽ അവള് ഒറ്റക്കുപോയാൽ ശെരിയാവില്ല "... എന്ന് പറഞ്ഞുകൊണ്ട് ജീവൻ പെട്ടന്ന് തന്നെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പുറത്തേക്ക് പോയി... പിന്നാലെ ബാക്കിയുള്ളോരും.... അതുല്യ വൈഷ്ണവിനൊപ്പം ബൈക്കിൽ കയറി... ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story