പ്രണയമഴ: ഭാഗം 26

pranayamazha thamara

രചന: താമര

ഡ്രൈവ് ചെയുവാണെങ്കിലും ഷാനുവിന്റെ മനസ്സിൽ അയാൾ പറഞ്ഞ സത്യങ്ങളായിരുന്നു.. കഴിഞ്ഞ 3 വർഷമായി മൃദുവിന്റെ മരണം ആത്മഹത്യയെന്ന് വിശ്വസിച്ചിരുന്ന അവൾക് പെട്ടന്ന് ഒരു ദിവസം അത് കൊലപാതകമാണെന്ന് അറിഞ്ഞപ്പോ താങ്ങാൻ കഴിഞ്ഞില്ല... ജീവൻ കഴിയുന്നത്ര സ്പീഡിൽ ബൈക്ക് ഡ്രൈവ് ചെയ്തു... ഒടുവിൽ ഷാനു പോകുന്നത് അവൻ കണ്ടു... ഓരോന്ന് ഓർത്തു പോകുന്നതിനിടയിൽ താൻ വാഹനത്തിൽ ആണെന്ന കാര്യം ഷാനു മറന്നു.. ആക്ടിവയുടെ ബാലൻസ് തെറ്റി എതിരെ വന്ന കാറിൽ ഇടിച്ചു.. ഷാനു തെറിച്ചു വീണു.. ജീവൻ വേഗം അവിടെയെത്തി. കൂടിനിന്ന ആൾക്കാരെ വകഞ്ഞുമാറ്റികൊണ്ട് ഷാനുവിന്റെ അടുത്തേക്ക് പോയി.. "ഷാനു....ഷാനു... " സ്ഥലകാലബോധമില്ലാതെ അവൻ അവളെ കോരിയെടുത്തു ചേർത്ത പിടിച്ചു.. അവന്റെ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. അവിടെയെത്തിയ വൈഷ്ണവും കൂട്ടരും വേഗം തന്നെ ഒരു കാറിനു കൈ കാണിച്ചു നിർത്തി.. ജീവൻ ഷാനുവിനെ കോരിയെടുത്തു ആ കാറിനുള്ളിലേക്ക് കയറി... ജീവന്റെ അങ്കിളിന്റെ ഹോസ്പിറ്റലിൽ ആണ് അവളെ കൊണ്ടെത്തിച്ചത്. ശരൺ ആക്ടിവയുമെടുത്ത വർക്ഷോപ്പിൽ കൊണ്ടെത്തിചിട്ടാണ് ഹോസ്പിറ്റലിലേക്ക് വന്നത് ബാക്കിയുള്ളവർ ആ കാറിനു പിന്നാലെ തന്നെ വന്നിരുന്നു..

ക്യാഷ്അൾട്ടിയിൽ എത്തിച്ച ശേഷം ജീവന്റെ സൂരജ് അങ്കിൾ വന്നു പരിശോധിച്ചു.. ഷാനുവിന് ബോധം തെളിഞ്ഞിട്ടില്ലായിരുന്നു... ബോധം തെളിയുന്ന വരെ icu വിൽ കിടത്താം... അടുത്ത് നിൽക്കുന്ന സിസ്റ്ററിനോട് അങ്ങനെ പറഞ്ഞ ശേഷം ജീവനുമായി പുറത്തേക്ക് ഇറങ്ങി. "എന്താ ഉണ്ടായേ? ".... അയാൾ ജീവനോട് ചോദിച്ചു.. ജീവൻ നടന്നതെല്ലാം തുറന്നു പറഞ്ഞു.... അയാൾ ജീവന്റെ തോളിൽ ഒന്ന് തട്ടിയ ശേഷം icu വിലേക്ക് പോയി.. ജീവനും ഫ്രണ്ട്സും അതുല്യയും അയാളുടെ പിന്നാലെ പോയി... Icu വിന് മുന്നിൽ നില്കുമ്പോ ജീവന് എന്തെന്നില്ലാത്ത ടെൻഷൻ ആയിരുന്നു.. അവൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.... അതുല്യ കരഞ്ഞുകൊണ്ട് അവിടെയുള്ള ഒരു കസേരയിൽ ഇരുന്നു... Icu വിന്റെ ഡോർ തുറന്ന് സൂരജ് പുറത്തേക്കിറങ്ങിയതും ജീവൻ ഓടി അയാളുടെ അടുത്ത് ചെന്നു... "അങ്കിൾ.. .ഷാനു? ".... "പേടിക്കണ്ടടാ.... വലതു കാലിനു ചെറിയ പൊട്ടലുണ്ട്., പിന്നെ നെറ്റിയും ചെറുതായിട്ട് മുറിഞ്ഞിട്ടുണ്ട്.. പിന്നെ ആളു നല്ല വിഷമത്തിലായിരുന്നു അതിന്റെ ഷോക്ക് കൊണ്ടാകാം ബോധം പോയത്... വേറെ പ്രേശ്നമൊന്നുല്ല.. നീ ടെന്ഷനടിക്കാതെ.. പിന്നെ ഇന്ന് തന്നെ റൂമിലേക്ക് മാറ്റാം... കാലിനു പൊട്ടലുള്ളോണ്ട് ഒരാഴ്ചത്തേക്ക് നടക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ടാകും..." എന്ന് പറഞ്ഞശേഷം സൂരജ് നടന്നു...

കുറച്ചുദൂരം ചെന്നിട്ട് തിരിഞ്ഞു നിന്നു... "ജീവൻ... എന്റെ മുറിയിലേക്ക് വാ "..... ജീവൻ അവരെയെല്ലാം തിരിഞ്ഞുനോക്കിയിട്ട് അയാളുടെ മുറിയിലേക്ക് പോയി.... "എന്താ അങ്കിൾ വരാൻ പറഞ്ഞേ.? " ജീവൻ അയാളുടെ മുന്നിൽ കിടന്ന കസേരയിൽ ഇരുന്നുകൊണ്ട് ചോദിച്ചു.... "അല്ലാ...അത് നിന്റെ ആരാന്നാ പറഞ്ഞേ? "... സൂരജ് നെറ്റിചുളിച്ചുകൊണ്ട് ചോദിച്ചു "ഫ്രണ്ട്..." നിന്റെ ബെസ്റ്റ് ഫ്രണ്ടിന് പോലും ആക്‌സിഡന്റ് ആയി കൊണ്ടുവന്നപ്പോൾ ഇത്രേം ടെൻഷൻ ഞാൻ കണ്ടില്ലല്ലോ? ഏഹ്... സത്യം പറയെടാ.. ." സൂരജ് കൃത്രിമമായി വിരട്ടികൊണ്ട് ചോദിച്ചു.. ജീവൻ ചമ്മിയ ഒരു ചിരി ചിരിച്ചു.. "ഹീ....ഒരു കയ്യബദ്‌ധം "... അതും പറഞ്ഞുകൊണ്ട് ജീവൻ നാണിച്ചുതല താഴ്ത്തി... "അയ്യടാ ചെക്കന്റെ നാണം കണ്ടില്ലേ?... ആട്ടെ....പുള്ളികാരിക്ക് അറിയുവോ ഈ കാര്യം? " സൂരജ് ചോദിച്ചു "അറിയാം ഒരു തെറ്റിദ്ധാരണയുടെ പേരിൽ ശത്രുതയിൽ ആയിരുന്നു... " "ആഹാ നല്ല അവസരമാണ് കിട്ടിയത് ശത്രുതയൊക്കെ മാറ്റാൻ...." ഒരു കണ്ണടച്ചുകൊണ്ട് സൂരജ് പറഞ്ഞു... "ഒന്നും പോ അങ്കിളേ." എന്ന് പറഞ്ഞുകൊണ്ട് ജീവൻ മുറിവിട്ടിറങ്ങി... ബോധം തെളിഞ്ഞപ്പോ ഷാനുവിനെ റൂമിലേക്ക് മാറ്റി.... ഇരുട്ടാറായതുകൊണ്ട് അതുല്യയെ ഹോസ്റ്റലിൽ കൊണ്ടാക്കാൻ വൈഷ്‌ണവിനോട് ജീവൻ പറഞ്ഞു...

ബാക്കിയുള്ളവരെയും കുറച്ചു കഴിഞ്ഞപ്പോ ജീവൻ പറഞ്ഞുവിട്ടു.. റൂമിനു വെളിയിൽ കസേരയിൽ ഇരിക്കുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്ന സൗണ്ട് കേട്ടത്.. അപ്പോഴാണ് ഷാനുവിന്റെ ഫോൺ തന്റെ കയ്യിലാണെന്ന ജീവൻ ഓർത്തത്.. ഫോൺ പോക്കറ്റിൽ നിന്ന്‌ എടുത്ത് നോക്കിയപ്പോ. .. വീട്ടിൽ നിന്നാണെന്ന് മനസ്സിലായി... ജീവൻ റൂമിന്റെ ഡോർ തുറന്ന് അകത്തു കയറി.. . ഷാനു കണ്ണ് തുറന്നു കിടക്കുവായിരുന്നു... ഫോൺ അവളുടെ കയ്യിൽ കൊണ്ട് കൊടുത്തു... "തന്റെ വീട്ടീന്നാ... " ഫോൺ അവളിടെ കയ്യിൽ കൊടുത്തിട്ട് ഒന്നും മിണ്ടാതെ അവൻ പുറത്തിറങ്ങി.... പുറത്തിറങ്ങിയ ശേഷം അവൻ ഷാനുവിനുള്ള ഫുഡ്‌ വാങ്ങാനായി പോയി.... ഫുഡ്‌ വാങ്ങി വന്നപ്പോൾ ഷാനു എന്തോ ഓർത്തുകൊണ്ട് ഇരികുന്നുണ്ടായിരുന്നു ജീവൻ വന്നുകയറിയപ്പോ അവൾ അവനെ തന്നെ നോക്കിയിരുന്നു... അവൻ അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ ഫുഡ്‌ തുറന്ന് അവളുടെ കയ്യിൽ കൊടുത്തു അടുത്ത് തന്നെ വെള്ളവും വെച്ചു കൊടുത്തു.... "ഫുഡ്‌ കഴിക്ക് മരുന്ന് കഴിക്കാനുണ്ട്...."

ഗൗരവത്തോടെ അവനത് പറഞ്ഞിട്ട് ഡോർ തുറന്നു.. എന്നിട്ട് തിരിഞ്ഞുനിന്ന് ചോദിച്ചു... "വീട്ടുകാരോട് പറഞ്ഞായിരുന്നോ? "... "ഇല്ല "....ഷാനു മറുപടി നൽകി... "മ്മ് നന്നായി "....എന്ന് പറഞ്ഞുകൊണ്ട് അവൻ പുറത്തേക്കിറങ്ങി.. അവൻ ദേഷ്യപ്പെടും എന്നറിയാവുന്നത് കൊണ്ട് വേണ്ടാഞ്ഞിട്ടും അവളെ ഭക്ഷണം കഴിച്ചു.... കുറച്ചുകഴിഞ്ഞപ്പോ ജീവൻ വന്നു മരുന്ന് എടുത്ത് കയ്യിൽ കൊടുത്തിട്ട് വെള്ളവും കൊടുത്തു... അവൾ മരുന്ന് കഴിച്ച ശേഷം അവൻ വീണ്ടും പുറത്തിറങ്ങി.... കുറച്ചുകഴിഞ്ഞപ്പോ ഷാനു ഉറങ്ങിപ്പോയി... കണ്ണുതുറക്കുമ്പോ നേരം വെളുത്തിരുന്നു... റൂമിൽ ആരും ഇല്ലായിരുന്നു.... അവളറിയാതെ അവളുടെ കണ്ണുകൾ ജീവനെ തേടി.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story