പ്രണയമഴ: ഭാഗം 27

pranayamazha thamara

രചന: താമര

ജീവൻ ഡോർ തുറന്ന് അകത്തേക്ക് കയറി. കൂടെ അതുല്യയും ഉണ്ടായിരുന്നു... "എഴുന്നേൽക്ക്...ഒന്ന് ഫ്രഷ് ആയി വാ...ബ്രേക്ഫാസ്റ് കഴിക്കണം " എന്ന് പറഞ്ഞുകൊണ്ട് ജീവൻ അവളെ താങ്ങിയെടുത്തു തറയിൽ നിർത്തി. അതുല്യയും ഓടിച്ചെന്നു പിടിച്ചു... അതുല്യ അവളുടെ കൈ അതുല്യയുടെ തോളിലൂടെ ഇട്ട് പതിയെ നടക്കാൻ തുടങ്ങി... അവർ ഫ്രഷ് ആയി വരുമ്പോഴേക്കും ജീവൻ അവിടെങ്ങും ഇല്ലായിരുന്നു. ടേബിളിൽ ബ്രേക്ഫാസ്റ് എടുത്ത് വച്ചിരിക്കുന്നത് കണ്ട് അതുല്യ അവൾക് അതെടുത്തു വാരിക്കൊടുത്തു... "നീ ഇന്ന് ക്ലാസ്സിൽ പോയില്ലേ? " ഭക്ഷണം കഴിക്കുന്നതിനിടക്ക് ഷാനു ചോദിച്ചു "ഇന്ന് പോയില്ല.... നീയില്ലാതെ അവിടെ ചെന്നിരിക്കാൻ ഒരു രസവും ഇല്ല.. അതുകൊണ്ട് നേരെ ഇങ്ങോട്ട് പോന്നു.. ഞാൻ വന്നപ്പോ ജീവൻ ഫുഡ്‌ വാങ്ങിവരുവായിരുന്നു... പുള്ളി ഇന്നലെ ഉറങ്ങീട്ടില്ലാന്ന് തോന്നണു.. കണ്ണൊക്കെ നീരുവന്നിരിക്കുന്നുണ്ട്..." ഷാനു ഒരു പുഞ്ചിരി മാത്രം നൽകി... ഷാനു ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോ അതുല്യ എഴുന്നേറ്റ് അവൾക് വായ കഴിക്കാനായി വെള്ളവും ഒരു ബൗളും എടുത്തുകൊണ്ടു വന്നു... "എന്റെ ഷാനു...ഇന്നലെ നിനക്ക് അപകടം പറ്റിയെന്നറിഞ്ഞപ്പോ ആളുടെ വെപ്രാളം നീ കാണേണ്ടതായിരുന്നു... ബോധം പോയികിടന്ന നിന്നെ കോരിയെടുത്തു..

ആളുടെ കണ്ണിൽനിന്നു കണ്ണുനീരുപോലും വന്നു... ആ കോളേജ് മുഴുവൻ വിറപ്പിക്കുന്ന ആളു കരഞ്ഞത് ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. അതും തനിക് വേണ്ടി..." അതുപറഞ്ഞശേഷം അതുല്യ ഡോർ തുറന്നു പുറത്തേക്കിറങ്ങി... അവൾ പോകുന്നത് ഷാനു നോക്കിയിരുന്നു... അവളുടെ കണ്ണിൽനിന്നും ഒരു തുള്ളി കണ്ണുനീർ താഴേക്കു പതിച്ചു ***** അതുല്യ പുറത്തിറങ്ങി നോക്കുമ്പോ ജീവൻ കസേരയിൽ കണ്ണടച്ചുകൊണ്ട് ചാരികിടക്കുവായിരുന്നു... "ജീവൻ... "അതുല്യ അടുത്ത് വന്നു മെല്ലെ വിളിച്ചു... ജീവൻ കണ്ണുതുറന്നുനോക്കി "ഇന്നലെ രാത്രിമുഴുവൻ ഉറങ്ങാതെ അവൾക് കാവലിരുന്നതല്ലേ... നല്ല ക്ഷീണം ഉണ്ടെന്ന് മുഖം കണ്ടാലറിയാം... താൻ പോയി ഒന്നുറങ്ങി ഫ്രഷ് ആയിട്ട് വാ.. ഇന്ന് വൈകിട്ട് വരെ ഞാനിവിടെ കാണും ".. "മ്മ്..."അതുല്യക്ക് മറുപടിയായി ഒന്നുമൂളുക മാത്രം ചെയ്തു.. ശേഷം അവൻ എഴുന്നേറ്റ് പോയി.. ജീവൻ പോയ ശേഷം അതുല്യ മുറിയിലേക്ക് കയറി.. അന്ന് വൈകിട്ട് വരെ അതുല്യ ഷാനുവിനൊപ്പം ഉണ്ടായിരുന്നു... വൈകിട്ട് ജീവനും രോഹനും വൈഷ്ണവും ജിത്തും ശരണും ഒരുമിച്ചാണ് വന്നത്... അവർ വന്നു കുറച്ചുകഴിഞ്ഞപോ ബാക്കിയുള്ളവർ പോകാനിറങ്ങി ഒപ്പം അതുല്യയെ കൂടി ഹോസ്റ്റലിൽ ഡ്രോപ്പ് ചെയ്തിട്ടാണ് അവർ പോയത്...

ജീവൻ റൂമിലേക്ക് കയറിവന്നു... "നാളെ അതുല്യയോട് വരണ്ടാന്നു പറഞ്ഞിട്ടുണ്ട്.. വെറുതെ അവളുടെ പഠിത്തം മുടക്കേണ്ട...എക്സാമൊക്കെ ആയി വരുവല്ലേ... തന്നെ നാളെ ഡിസ്ചാർജ് ചെയ്യാമെന്ന് അങ്കിൾ പറഞ്ഞു.. എന്റെ വീട് ഇവിടെ അടുത്ത.. പപ്പയും മമ്മിയും ഉണ്ട് വീട്ടിൽ... തനിക് ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിൽ കാലു ഭേതമാവും വരെ എന്റെ വീട്ടിൽ നിക്കാം.... എന്താ തീരുമാനം എന്ന് ആലോചിച്ചിട്ട് പറഞ്ഞ മതി..." ഭക്ഷണം കഴിപ്പിച്ചിട്ട് മരുന്ന് കൊടുത്ത ശേഷം അവൻ പുറത്തേക്ക് പോവാൻ ഭാവിച്ചു... "എവിടെക്കാ? "... ഷാനു ചോദിച്ചു "ഞാൻ പുറത്തിരിക്കാം... " ജീവൻ പറഞ്ഞു "വേണ്ട...ഇവിടെ ഒരു ബെഡ് കൂടി ഉണ്ടല്ലോ? "... ഷാനു പറഞ്ഞത് കേട്ട് ജീവൻ ഡോർ അടച്ചു... "വല്ലതും കഴിച്ചാര്ന്നോ? ".... "മ്മ് "...ഷാനുവിന്റെ ചോദ്യത്തിന് മറുപടിയെന്നോണം അവൻ മൂളുക മാത്രം ചെയ്തു ശേഷം കുറച്ചപ്പുറത്തു കിടന്ന ബെഡിൽ ഒരു കൈമുട്ട് കൊണ്ട് തന്റെ മുഖം മറച്ചു കിടന്നു... ഷാനു ഉറക്കം വരുവോളം ജീവനെ നോക്കി കിടന്നു..അതിനിടയിൽ എപ്പോഴോ ഉറങ്ങിപ്പോയി.. ഉറക്കമുണർന്നു നേരെ നോക്കിയത് ജീവൻ കിടന്ന ബെഡിലാണ്.. അവൻ അവിടെയില്ലാരുന്നു... കുറച്ചുകഴിഞ്ഞപ്പോ തന്നെ ബ്രേക്ഫാസ്റ്റും ആയി വന്നിരുന്നു

അവൻ ഷാനുവിനെ താങ്ങിഎഴുന്നേല്പിച്ചു അവളുടെ കൈ അവന്റെ തോളിലൂടെ ഇട്ടു എന്നിട്ട് അവന്റെ ഒരു കൈകൊണ്ട് അവളുടെ ഇടുപ്പിൽ പിടിച്ചു.. അപ്പോഴവൾ ഒന്ന് പിടച്ചു.. എന്നിട്ട് ജീവനെ നോക്കി... അവനു ഭാവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല... ബാത്‌റൂമിൽ കൊണ്ട് ചെന്നാക്കി അവൾ ബ്രഷ് ചെയ്ത് തീരും വരെ അവൻ അവളെ താങ്ങി നിർത്തിയിരുന്നു... അതിനു ശേഷം ബ്രേക്ഫാസ്റ് എടുത്തുകൊടുത്തിട്ട് മരുന്നും കഴിപ്പിച്ചിട്ട് പുറത്ത് പോയി... തിരികെ വരുമ്പോ ജീവന്റെ സൂരജ് അങ്കിലും ഉണ്ടായിരുന്നു കൂടെ.. "ആഹ് ഷഹാന...ഇപ്പോ എങ്ങനെയുണ്ട്..വേദനയൊക്കെ കുറവുണ്ടോ ?" സൂരജിന്റെ ചോദ്യത്തിന് ഉണ്ടെന്ന് ഭാവത്തിൽ പുഞ്ചിരിച്ചുകൊണ്ട് അവൾ തലയാട്ടി...

"ഡിസ്ചാർജ് ചെയ്തിട്ടുണ്ട് കേട്ടോ... ആശുപത്രിവാസം ഇന്ന് അവസാനിപ്പിക്കാം... " ഒരു പുഞ്ചിരിയോടെ സൂരജ് അതുപറഞ്ഞിട്ട് ശെരി എന്ന് പറഞ്ഞു ഡോർ തുറന്ന് പുറത്തേക്ക് പോയി...ഒപ്പം ജീവനും. കുറച്ചു കഴിഞ്ഞപ്പോ തന്നെ ജീവൻ അകത്തു കയറി മരുന്നും മറ്റുസാധനങ്ങളും എടുത്ത് വെക്കാൻ തുടങ്ങി... ഷാനു ജീവന്റെ ഓരോ പ്രവർത്തികളും നോക്കിയിരുന്നു... കുറച്ചു കഴിഞ്ഞപ്പോ രോഹൻ കാറുമായി വന്നു... അറ്റൻഡർ സ്‌ട്രെച്ചറുമായി വന്നു... രോഹൻ ജീവന്റെ ബൈക്കുമായി പോയി.. അറ്റൻഡർ കാറിനു മുന്നിൽ വരെ ഷാനുവിനെ കൊണ്ടെത്തിച്ചു ജീവൻ അവളെ താങ്ങിയെടുത്തു കാറിന്റെ മുൻസീറ്റിൽ ഇരുത്തി... "എന്റെ വീട്ടിലേക്ക് പോവാം ?" ജീവൻ ചോദ്യഭാവത്തിൽ നോക്കി ഷാനു മൗനമായി സമ്മതമറിയിച്ചു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story