പ്രണയമഴ: ഭാഗം 29

pranayamazha thamara

രചന: താമര

ദിവസങ്ങൾ കഴിഞ്ഞുപോയി ഷാനു ആരുടെയും സഹായമില്ലാതെ മെല്ലെ നടക്കാൻ തുടങ്ങി... ഇതിനിടയിൽ ഒരു ബന്ധുവിന്റെ കല്യാണം പ്രമാണിച്ചു ജീവന്റെ ദീദി സോയയും അവളുടെ 3 വയസ്സുള്ള ദിയമോളും മുംബൈയിൽ നിന്ന്‌ വന്നു. ജീവന്റെ പപ്പയുടെ കമ്പനി നോക്കിനടത്തുന്നതിനാൽ സോയയുടെ ഭർത്താവ് ഹരീന്ദർ വന്നില്ലായിരുന്നു... സോയയും ദിയമോളുമായിട്ട് ഷാനു പെട്ടന്ന് തന്നെ അടുപ്പത്തിലായി.. ദിയമോള് ഷാനു എന്നും വിളിച്ചുകൊണ്ടു എപ്പോഴും കൂടെ നടക്കുമായിരുന്നു.. ദിയമോള് മുംബൈയിലാണ് ജനിച്ചു വളർന്നതെങ്കിലും സോയ അവൾക് മലയാളവും പഠിപ്പിച്ചുകൊടുത്തു.. അതുകൊണ്ട് അവൾക് മലയാളം സംസാരിക്കാൻ അറിയാമായിരുന്നു.. ദിയമോള് വന്നതോടെ ഷാനു അവളുടെ പ്രേശ്നങ്ങൾ എല്ലാം മറന്നുതുടങ്ങിയിരുന്നു. അവൾ പഴയ ഷാനുവായി മാറിയിരുന്നു.. അതിനോടൊപ്പം തന്നെ ജീവനുമായിട്ട് വഴക്കും കൂടുമായിരുന്നു. രണ്ടും തമ്മിൽ കണ്ടാൽ കീരിയും പാമ്പും പോലെയായി. കല്യാണദിവസം വന്നെത്തി.

പപ്പയും മമ്മിയും സോയയും ദിയയും മാത്രമേ കല്യാണത്തിന് പോയിട്ടുള്ളയിരുന്നു.. വീട്ടിൽ ഷാനു ഒറ്റക്ക് ആയതിനാൽ ജീവൻ പോയില്ല.. റൂമിലിരുന്ന് ബോർ അടിച്ചപ്പോ ഷാനു മെല്ലെ മുറിയിൽ നിന്ന്‌ പുറത്തേക്കിറങ്ങി.. അപ്പൊ ജീവൻ ഹാളിലിരുന്ന് ടീവി കാണുന്നത് കണ്ട് ഷാനു അങ്ങോട്ടേക്ക് പോയി.. "ഇയാൾക്കു വേറെ പണിയൊന്നും ഇല്ലേ...ഏതുനേരവും ഈ ഒരു ഇംഗ്ലീഷ് മൂവി കാണലാണല്ലോ ജോലി... ഇയാൾക്കെന്താ ബോർ അടിക്കില്ലേ ".... ഷാനു ടീവിയിലും ജീവനെയും മാറിമാറി നോക്കികൊണ്ട് പിറുപിറുത്തു... "അതേ... " ഷാനു മെല്ലെ വിളിച്ചു ജീവൻ തിരിഞ്ഞുനോക്കിയിട്ട് ഒരു മൈൻഡും ഇല്ലാത്ത ഭാവത്തിൽ വീണ്ടും ടീവിയിലേക്ക് നോക്കി ഷാനുവിന് ദേഷ്യം വരുന്നുണ്ടായിരുന്നു... അവൾ മെല്ലെ അവന്റെ അടുത്ത് ചെന്നിരുന്നു.. "എന്തൊരു ബോറാ.... ആ ടോം ആൻഡ് ജെറി ഒന്നിട്ടേ ".... ജീവൻ അത്ഭുതത്തോടെ ഷാനുവിനെ നോക്കി.. "എന്തോന്ന്? " "ചെവികേൾക്കില്ലേ? ആ ടോം ആൻഡ് ജെറി ഒന്നിടാൻ... " "ഹം ടോം ആൻഡ് ജെറി കാണാൻ പറ്റിയ പ്രായം "... ഒരു പരിഹാസചിരിയോടെ ജീവൻ പറഞ്ഞു.

അതുകേട്ടപ്പോ ഷാനുവിന് ദേഷ്യം കൂടി. "ടോം ആൻഡ് ജെറി കാണാൻ അങ്ങനെ പ്രായപരിധിയൊന്നും ഇല്ല... ഇയാൾ ഇടുന്നുണ്ടോ? ഇല്ലെങ്കിൽ റിമോട്ട് തന്നേക്ക് ഞാനിട്ടോളം... " റിമോട്ടിനായി കൈ നീട്ടികൊണ്ട് ഷാനു ചോദിച്ചു "പറ്റില്ല ഞാനീ മൂവി കാണുന്ന കണ്ടില്ലേ? " ജീവൻ ടീവിയിൽ നോക്കികൊണ്ട് പറഞ്ഞു. "ഇയാളെപ്പോഴും ഈ മൂവി തന്നെ അല്ലേ കാണുന്നെ.. തനിക് ബോർ അടിക്കില്ലേ? "... "ഇല്ല "... തീർത്തുപറഞ്ഞുകൊണ്ട് ജീവൻ മൂവി ആസ്വദിച്ചിരുന്നു കാണാൻ തുടങ്ങി... ഷാനു മെല്ലെ ജീവന്റെ കയ്യിൽ നിന്ന്‌ റിമോട്ട് പിടിച്ചു വാങ്ങി ടോം ആൻഡ് ജെറി ഇട്ടു.. "ഷാനു ആ റിമോട്ട് ഇങ്ങു താ. ....നല്ല സീൻ ആയിരുന്നു"... ഷാനുവിന്റെ കയ്യിൽ നിന്നും ജീവൻ റിമോട്ട് പിടിച്ചുവാങ്ങാനായി ശ്രമിച്ചുകൊണ്ട് ഇരുന്നു ഷാനു റിമോട്ട് ജീവന്റെ കയ്യിൽ കിട്ടാതിരിക്കാൻ ഒളിപ്പിച്ചുകൊണ്ടേ ഇരുന്നു... ഷാനു റിമോട്ട് അവളുടെ കൈകളിൽ മുറുകെ പിടിച്ചു അവളുടെ പിന്നിലേക്ക് ഒളിപ്പിച്ചു.. ജീവൻ അവളുടെ കയ്യിൽ നിന്നും റിമോട്ട് കൈക്കലാക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു..

അതിനിടയിൽ അവൻ ബാലൻസ് തെറ്റി അവളുടെ മേലേക്ക് വീണു... സോഫയിലേക്ക് വീണ ഷാനുവിന്റെ മേലെയായി ജീവനും വീണു... തന്റെ ദേഹത്തേക്ക് ജീവൻ പറ്റിച്ചേർന്നു വീണുകിടക്കുമ്പോൾ അവളുടെ ശരീരത്തിലൂടെ ഒരു മിന്നൽ പായുന്നപോലെ തോന്നി... അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി... ആ നിമിഷം അവർ വേറേതോ ലോകത്താണെന്ന് തോന്നിപോയി.. പെട്ടന്ന് പുറത്ത് ആരോ ചുമക്കുന്ന കണ്ട് അവർ ഞെട്ടി അങ്ങോട്ടേക്ക് നോക്കി... വാതിലിനടുത് പന്തംകണ്ട പെരുച്ചാഴിയെ പോലെ അന്തംവിട്ടു നിക്കുന്ന അതുല്യയെ കണ്ടപ്പോഴാണ് താൻ ഷാനുവിന്റെ മേലെയാണെന്ന് ജീവൻ ഓർത്തത്... പെട്ടന്നവൻ ചാടിയെഴുന്നേറ്റു..ഒപ്പം ഷാനുവും.. "നിങ്ങളെന്താ പുറത്തടിയും അകത്തു റൊമാൻസുമൊ?.. .

ഇങ്ങനെയൊക്കെ റൊമാൻസ് ചെയ്യാനുള്ള മൂഡ് വരുമ്പോ ആ വാതിലൊന്നടച്ചൂടെ... അല്ലെങ്കിൽ എന്നെപ്പോലുള്ള നിഷ്കളങ്കയായ ആരെങ്കിലും കേറി വന്നു കണ്ടാൽ വഴിപിഴച്ചു പോവൂട്ടോ "... അതുല്യ കളിയാക്കികൊണ്ട് അകത്തേക്ക് കയറി വന്നു... "ഓഹ്... ഈ സാധനത്തിനെ കണ്ടാലും മതി റൊമാൻസ് പിന്നെ ജന്മത്തു ഈ വഴി വരില്ല "... എന്ന് പറഞ്ഞുകൊണ്ട് ജീവൻ എഴുന്നേറ്റ് പോയി. "എനിക്കും അതുതന്നയാ പറയാനുള്ളെ "... ഷാനുവും വിട്ടുകൊടുത്തില്ല.... ജീവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് പുറത്തേക്ക് പോയി... അതുല്യ വന്നു കുറച്ചുനേരം അവളോട്‌ സൊറപറഞ്ഞിരുന്നിട്ട്... അവളുടെ ബുക്ക്‌ എടുത്ത് പഠിപിച്ചുകഴിഞ്ഞതൊക്കെ എഴുതി കൊടുത്തു.... വൈകുന്നേരം അതുല്യ പോയി.. കല്യാണത്തിന് പോയവർ ഇരുട്ടുന്നതിനു മുൻപ് തന്നെ തിരിച്ചെത്തി..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story