പ്രണയമഴ: ഭാഗം 3

pranayamazha thamara

രചന: താമര

അവനെ കണ്ടതും അവൾ ഞെട്ടി. അവന്റെയും അവസ്ഥ അത് തന്നെയായിരുന്നു. "ജീവൻ ".. അവൾ മന്ത്രിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അവൾ കരഞ്ഞുകൊണ്ട് ഓടി പോയി. അതുല്യ ഒന്നും മനസ്സിലാവാതെ അവളുടെ പുറകെ പോയി "ഡാ എന്താടാ എന്ത് പറ്റി?, ആരാ അവൾ? അവളെന്തിനാ കരഞ്ഞുകൊണ്ട് പോയെ? " വൈഷ്ണവ് ചോദിക്കുന്നതൊന്നും ജീവൻ കേട്ടില്ല.. അവൻ ഷാനു ഓടിപ്പോയ വഴിയേ നോക്കി നിന്നു.. അവന്റെ മുഖത്തു ഇങ്ങനൊരു ഭാവം കണ്ട അവന്റെ കൂട്ടുകാർക്ക് അത്ഭുതമായിരുന്നു... എപ്പോഴും ദേഷ്യത്തോടെ നടക്കുന്ന അവന്റെ മുഖത്തു നഷ്ടബോധം കൊണ്ടുള്ള വിഷമം ആയിരുന്നു ഉണ്ടായിരുന്നത് അവന്റെ മൈൻഡ് ശെരിയല്ല എന്ന് മനസ്സിലാക്കിയ വൈഷ്ണവ് എല്ലാരേം കൂട്ടി അവിടെ നിന്ന് മാറി. "അളിയാ എന്നാലും എന്താടാ അവനു പറ്റിയെ.... അവനെ ഇങ്ങനെ ഞാൻ മുൻപ് കണ്ടിട്ടേയില്ല .. .. "ശരൺ ആണ് "എന്തായാലും കണ്ടുപിടിക്കണം... എന്തോ പ്രശ്നം ഉണ്ടായിട്ടുണ്ട് അവർക്കിടയിൽ " ആഷിക് പറഞ്ഞു "ഇനി അവനെ അവള് തേച്ചിട്ടുണ്ടാവുമോ? "ആലോചിക്കുന്ന മട്ടിൽ മാനത്തേക്ക് നോക്കി ജിത്തു പറഞ്ഞു " "എന്തായാലും ഇപ്പോ അവന്റെ മൂഡ് ശെരിയല്ല, കുറച്ചുനേരം ഒറ്റക്കിരിക്കട്ടെ, മൈൻഡ് ഓക്കേ ആയിട്ട് എല്ലാം ചോദിക്കാം,

നമുക്കറിയാത്ത അവന്റെ ഫ്ലഷ് ബാക്ക് ".... അതുംപറഞ്ഞ വൈഷ്ണവ് ജീവനെ നോക്കി അപ്പോൾ അവൻ ബൈക്കിനു മുകളിൽ കൈ മടക്കി മുഖത്തിനു മുകളിൽ മുഖം മറച്ചു കൊണ്ട് കിടക്കുവായിരുന്നു... **** അതുല്യ വന്നു നോക്കുമ്പോ വാഗമരചുവട്ടിൽ ഇരുന്ന് കരയുന്ന ഷാനുവിനെയാണ് കണ്ടത് അതുല്യ വന്നു അവളുടെ തോളിൽ കൈ വെച്ച് "ഷാനു എന്താടി നിനക്ക് എന്താ പറ്റിയെ?.. ജീവൻ ചേട്ടനെ നിനക്ക് മുന്പേ അറിയാമോ? " "അതുല്യ കുറച്ചു നേരം എന്നെ ഒറ്റക്ക് വിട്.... എനിക്ക് എനിക്ക് ഒന്ന് ഒറ്റക്കിരിക്കണം... പ്ളീസ്..." കരഞ്ഞ് കൊണ്ട് അവളതു പറഞ്ഞപ്പോ അതുല്യ മറുത്തൊന്നും പറയാതെ ക്ലാസ്സിലേക്ക് പോയി ഷാനുവിന്റെ മനസ്സിൽ ഒരുപാട് ഓർമ്മകൾ കടന്നുപോയി...അവൾ മറക്കാൻ ശ്രെമിച്ച ഓർമ്മകൾ... "ഇനി ഒരിക്കലും കാണേണ്ടി വരരുതെന്ന് ആഗ്രഹിച്ച അവന്റെ മുഖം എന്തിനാ റബ്ബേ വീണ്ടും കാണാൻ അവസരമുണ്ടാക്കിയെ... എന്തിനാ അവനെ വീണ്ടും എന്റെ മുന്നിൽ കൊണ്ടെത്തിച്ചേ... അവൻ കാരണം എനിക്ക് ഉണ്ടായ നഷ്ടം.....ഒരിക്കലും അത് നികത്താൻ ആർക്കും സാധിക്കില്ല.."

മനസ്സിൽ പറഞ്ഞുകൊണ്ടവൾ മുഖം പൊത്തി കരഞ്ഞു.... *** ഫസ്റ്റ് അവർ കഴിഞ്ഞപ്പോഴാണ് അവൾ ക്ലാസ്സിലേക്ക് വന്നത്... അതുല്യ തന്നെ നോക്കുന്നത് കണ്ട അവൾ തല കുനിച്ചു അവളുടെ അടുത്ത പോയിരുന്നു. .. അതുല്യ ഒന്നും ചോദിക്കാൻ പോയില്ല ക്ലാസ്സ്‌ കഴിഞ്ഞ് രണ്ടുപേരും ഹോസ്റ്റലിൽ പോയി ഹോസ്റ്റലിൽ എത്തിയ നേരം മുതൽ ഷാനു ബാല്കണിയിൽ ആണ് അതുല്യ വന്നു നോക്കുമ്പോൾ ആകാശത്തേക്ക് നോക്കി നിക്കുന്ന ഷാനുവിനെയാണ് കണ്ടത്. അവൾ വന്നു ഷാനുവിന്റെ തോളിൽ കൈ വെച്ചു. ഷാനു അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു തിരിഞ്ഞു കരച്ചിൽ പിടിച്ചു നിർത്താൻ കഴിയാതെ അവൾ അതുല്യയെ കെട്ടിപിടിച്ചു കരഞ്ഞു... കുറച്ചു കഴിഞ്ഞ് അവളുടെ കരച്ചിലൊക്കെ മാറിയ ശേഷം.... "ഇനി എന്നെ ടെൻഷൻ അടിപ്പിച്ചു കൊല്ലാതെ എന്താ നിങ്ങൾ തമ്മിലുള്ള പ്രശ്നം എന്ന് പറ " "പറയാം "....കണ്ണുനീര് തുടച്ചു കൊണ്ട് അവൾ ആകാശത്തേക്ക് നോക്കി... "മൃദു ".... .. അവൾ അങ്ങനെ വിളിച്ചപ്പോ ആകാശത്തെ ഒരു നക്ഷത്രം അവളെ നോക്കി ചിരിക്കുന്ന പോലെ തോന്നി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story