പ്രണയമഴ: ഭാഗം 30

pranayamazha thamara

രചന: താമര

വന്നപാടെ ലീന (മമ്മി ) ഷാനുവിന്റെ മുറിയിലേക്കാണ് പോയത്... "ജീവൻ എന്ത്യേ മോളെ? "... "അറിയില്ല മമ്മി ബൈക്കും എടുത്ത് പുറത്തേക്ക് പോകുന്നത് കണ്ടു " "അല്ലെങ്കിലും ഇവനെ ഏല്പിച്ചിട്ട് പോയ എന്നെ പറഞ്ഞാ മതീലോ ".... സ്വയം പിറുപിറുത്തുകൊണ്ട് ഷാനുവിന്റെ അടുത്തേക്ക് വന്നു.. "ഇല്ല മമ്മി അതുല്യ വന്നപ്പോഴാ പോയേ.... ഇച്ചിരി മുന്പാ അവള് പോയത് "... "ഷാനൂ.... " ദിയമോള് നീട്ടിവിളിച്ചുകൊണ്ട് ഓടിവന്നു ഷാനുവിനെ കെട്ടിപിടിച്ചു.. "ആഹ് എന്റെ ചക്കര എത്തിയോ? " ഷാനു കവിളിൽ ഒരു മുത്തം കൊടുത്തുകൊണ്ട് പറഞ്ഞു. .. ഇവിടെല്ലാർകും ഇപ്പോ ഷാനുവിനെ മതി.. പപ്പക്കും മമ്മിക്കും പിന്നെ ദേ എന്റെ ഈ ട്രോഫിക്ക് വരെ.. കുറച്ചുദിവസം കൊണ്ട് എന്റെ സ്ഥാനം തട്ടിയെടുത്തല്ലോ ഷാനു നീ ".... തമാശയെന്നോണം പറഞ്ഞു ചിരിച്ചുകൊണ്ട് സോയ അകത്തേക്ക് കയറി വന്നു.... "ഒന്നുപോയെടി... നിന്നെപ്പോലെ തന്നെയാ ഞങ്ങള്ക്ക് ഇവളും... നിന്നെപ്പോലെ തന്നെ മോളും ഇവിടം വിട്ടു പോവുന്ന കാര്യമോർക്കുമ്പോഴാ സങ്കടം... "

അത് കേട്ടപ്പോ ഷാനുവിന്റെ മുഖത്തും സങ്കടം നിഴലിക്കാനുണ്ടായിരുന്നു... . "ഷാനു എവിടെക്കാ പോണേ?... ഷാനു എങ്ങോട്ടേയ്ക്കും പോണ്ട ഇവിടെ തന്നെ നിന്നാ മതി.. " ദിയമോള് കൊഞ്ചിക്കൊണ്ട് പറഞ്ഞു... അതിനു മറുപടിയൊന്നും പറയാതെ ഷാനു അവളെ വാത്സല്യത്തോടെ കെട്ടിപിടിച്ചു.. ഇവളിവിടെന്ന് പോണത് അത്രക്ക് വിഷമമാണെങ്കിൽ ഇവൾ ഇവിടെ തന്നെ നില്കട്ടെന്നേ.. പക്ഷെ മമ്മീടെ മോനെ കൊണ്ട് അവളുടെ കഴുത്തിലൊരു താലി ഇടീപ്പിക്കണം എന്ന് മാത്രം.. അപ്പൊ പിന്നെ മമ്മീടെ മരുമോളായി ഇവളെന്നും ഇവിടെ തന്നെ കാണും "... കള്ളച്ചിരിയോടെ സോയ പറഞ്ഞുനിർത്തി.... അതുകേട്ടതും ഷാനു ഞെട്ടി അവരെ നോക്കി... ആഹ് മുഖം കണ്ടതും ലീന തിരിഞ്ഞു സോയ ഒരടിവെച്ചുകൊടുത്തുകൊണ്ട് പറഞ്ഞു.. "നിന്റെ തമാശ കുറച്ചുകൂടുന്നുണ്ട്.." എന്നുപറഞ്ഞുകൊണ്ട് ലീന പുറത്തേക്ക് പോയി... "ചുമ്മാ "... ലീന പോവുന്നത് നോക്കിയശേഷം തിരിഞ്ഞ് ഷാനുവിനെ നോക്കി ചിരിച്ചിട്ട് കണ്ണടച്ചുകൊണ്ട് സോയ പറഞ്ഞു... അതിനുശേഷം സോയ ദിയമോളെ എടുക്കാനായി അടുത്തേയ്ക്ക് വന്നു....

"ദിയമോള് ഇന്ന് ഷാനൂന്റെ ഒപ്പം കിടക്കാം മമ്മി പ്ലീസ്‌..." ഷാനുവിനെ കുറച്ചുകൂടെ ചേർത്തു പിടിച്ചുകൊണ്ട് ദിയമോള് ചിണുങ്ങി... "മോളീന്ന് എന്റെ ഒപ്പം കിടക്കട്ടെ ദീദി ".... "ഷാനുനോട് കുസൃതിയൊന്നും കാണിക്കരുത് കേട്ടോ".... എന്ന് പറഞ്ഞിട്ട് സോയ മുറിയിൽ നിന്ന്‌ പോയി... "ഷാനു എന്തിനാ പോണേ?.... ഇവിടെ തന്നെ നിന്നൂടെ? "... ദിയമോള് കൊഞ്ചിക്കൊണ്ട് ചോദിച്ചു... "ദിയമോള് മുംബൈക്ക് പോവില്ലേ അപ്പൊ ഷാനു വീണ്ടും ഒറ്റക്കാവില്ലേ "... "ദിയമോള് പോവാണ്ടിരുന്നാൽ ഷാനു ഇവിടെ നിക്കോ? "... "അയ്യോ ദിയമോള് പോവാണ്ടിരുന്നാൽ ദിയമോൾടെ പപ്പാ ദിയമോളെ കാണാണ്ട് വിഷമിക്കില്ലേ?"... "മ്മ്...വിഷമിക്കും..." ദിയമോളു സങ്കടത്തോടെ പറഞ്ഞു.. "ആ പപ്പയെ വിഷമിപ്പിക്കാൻ പാടുണ്ടോ? "... "ഇല്ലാ ".... "ആഹ് അപ്പോ ദിയമോള് പപ്പാട അടുത്തേക്ക് തിരിച്ചുപോണം"... "എന്ന ഷാനു ഞങ്ങടെ ഒപ്പം വാ ".... അയ്യോ ഞാൻ നിങ്ങളുടെ ഒപ്പം വന്നാൽ ഷാനുവിന്റെ വീട്ടിലുള്ളോരു ഷാനുവിനെ കാണാണ്ട് വിഷമിക്കില്ലേ..." "ഷാനുവിന്റെ പപ്പയും മമ്മിയും വിഷമിക്കോ? "... "ആഹ്..ഷാനുവിന്റെ വാപ്പയും, ഉമ്മിയും,ഉമ്മയും, ഉപ്പയും, ഇക്കാക്കമാരും, ഇത്താത്തമാരും എല്ലാരും വിഷമിക്കും " "ആണോ ഇനി എന്താ ചെയ്യാ? " ദിയമോള് താടിക്ക് കൈ കൊടുത്തിരുന്നു ആലോചിച്ചു..

"ആഹ് മമ്മി പറഞ്ഞപോലെ ജീവാ അങ്കിലിനെ കല്യാണം കഴിക്ക്... അപ്പൊ ഷാനുവിനു അങ്കിളിന്റെ ഒപ്പം അങ്ങ് വരാല്ലോ? " "അതിനു ദിയമോൾടെ അങ്കിളിനു ഷാനുവിനെ ഇഷ്ടമേ അല്ലല്ലോ . .. എപ്പോഴും എന്നോട് വഴക്കിടും "... "ദിയമോള് പറഞ്ഞാ അങ്കിള് കേൾക്കും "... 'അതൊന്നും വേണ്ട... ഷാനു പഠിത്തമൊക്കെ കഴിഞ്ഞിട്ട് അവിടേക്ക് വരാം, അപ്പൊ ഷാനുവിന് ഒരു ജോലിയൊക്കെ ആവും. അതുപോരെ? ".. .. "മ്മ്...പ്രോമിസ് "... ദിയമോള് കൈനീട്ടികൊണ്ട് ചോദിച്ചു... "പ്രോമിസ് "...അവളുടെ കയ്യിൽ പിടിച്ചുകൊണ്ടു ഷാനു പറഞ്ഞു... "ഷാനു എനിക്കൊരു പാട്ട് പാടി തരുവോ? "... "തരാം ".... "മ്മ്...മ്മ്മ്മ്.... ഈറൻകാറ്റിൽ ഈണം പോലെ.. തോരമഞ്ഞിൻ തൂവൽ പോലെ.... നോവും നെഞ്ചിൻ രാക്കൂട്ടിൽ വാ വാ മെല്ലെ മെല്ലെ... " പാട്ടുകേട്ടതും സിറ്ഔട്ടിൽ ഇരുന്ന ലീനയും ഭർത്താവ് ദേവനും അകത്തേക്ക് നോക്കി... ഫോൺ ചെയ്തോണ്ടിരുന്ന സോയ ഫോൺ കട്ട്‌ ചെയ്തിട്ട് പാട്ടിനു കാതോർത്തു... "ഈ....മഴ ജനലിനഴിയിൽ പൊഴിയും മധുര താളം... നിലാ....മണമൊഴുകിവിടരുമരുണ മലരായി ഞാൻ.... ഖയാൽ പാടാം പ്രിയാ കാതോർക്കാൻ വരൂ.... മെല്ലെ മെല്ലെ മെല്ലെ..." ദിയമോളെ കട്ടിലിൽ കിടത്തിയിട്ട് അവൾ മെല്ലെ തട്ടികൊടുത്തു... "ഇശലിനിദളില്ലെഴുതുമീ....പ്രണയമലിയും മൊഴികളിൽ...

മനസ്സിന് കൊലുസു പിടയവേ...കനവിലിനിയുമറിയുനീ.... മണിമുകിലിൻ മറവിലൊളിയും മിഴിയിലാരോ...നീലിമപോൽ... കളിചിരിതൻ ചിറകിൽ പതിയെ താഴുകവേ സ്വരമായ്.... ഖയാൽ പാടാം...പ്രിയാ കാതോർക്കാൻ വരൂ... മെല്ലെ... മെല്ലെ...മെല്ലെ.. ദിയമോൾ ഉറങ്ങിയപ്പോൾ അവൾ മെല്ലെ എഴുന്നേറ്റു ജനാലക്കരികിലേക്ക് പോയി പുറത്തേക്ക് നോക്കി... "നനവ് പൊഴിയും പുലരിയിൽ...ഇലകൾ ചിതറും വഴികളിൽ... വെയിലിന്റെ മണികലസമായി...തനുവിൽ പുണരും പുളകമായി... നിറശലഭമായെന്റെ അരികിൽ വന്നെന്നെ നുണയൂ തെന്നലയായി... യൊരു നിനവിന് കുളിരിൽ തരളമൊഴുകി ഞാൻ നദിയായി... ഖയാൽ പാടാം പ്രിയ കാതോർക്കാൻ വരൂ... മെല്ലെ മെല്ലെ മെല്ലെ.." പാട്ടുപാടികഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോ തന്റെ തൊട്ടു പിറകിലായി.. ലീനയും, ദേവനും, സോയയും അത്ഭുതത്തോടെ നില്കുന്നു... അതിനേക്കാൾ അവളുടെ കണ്ണുകൾ പോയത് വാതിലിനടുത്തായി തന്നെ നോക്കിനിൽകുന്ന ജീവനിലേക്കാണ്... സോയ ഓടിച്ചെന്നു ഷാനുവിനെ കെട്ടിപിടിച്ചു... "എന്ത് രസായിട്ട താൻ പാടുന്നേ.. . ശെരിക്കും നല്ല ഫീൽ ആയിരുന്നു".. "മോളു പാട്ടുപാടിച്ചിട്ടുണ്ടോ? " "മ്മ്. .പഠിച്ചിട്ടുണ്ട് ". .. അവര്കുള്ള മറുപടി പറയുമ്പോഴും അവളുടെ കണ്ണുകൾ ഇടക്കിടക്ക് ജീവനിലേക്കെത്തുന്നുണ്ടായിരുന്നു... ഒന്നും മിണ്ടാതെ ജീവൻ തിരിഞ്ഞ് മുറിയിലേക്ക് പോയി..അപ്പോൾ അവളുടെ മുഖത്തു നിരാശ പടർന്നു..........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story