പ്രണയമഴ: ഭാഗം 31

pranayamazha thamara

രചന: താമര

ഒരാഴ്ച കഴിഞ്ഞുപോയി സൂരജ് പറഞ്ഞപോലെ തന്നെ ഷാനു നല്ലതുപോലെ നടന്നു തുടങ്ങിയിരുന്നു... സോയയും ദിയമോളും മുംബൈക്ക് തിരിച്ചു പോയി... രാത്രിയായപ്പോ പുറത്ത് നല്ല മഴ പെയ്യുന്നുണ്ടായിരുന്നു. ഷാനു ആരും കാണാതെ പുറത്തിറങ്ങി മഴനനയാൻ തുടങ്ങി.... ഇത്രേം നാൾ വീടിനുള്ളിൽ അടച്ചിരുന്ന ഷാനുവിന് മഴയത് പുറത്തിറങ്ങി നിന്നപ്പോ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു... അകത്തു നിന്ന്‌ ആരുടെയോ കാൽപ്പെരുമാറ്റം കേട്ടപ്പോ ഷാനു ഓടി കാറിനു പിന്നിൽ ഒളിച്ചു... ജീവൻ ആരും കാണാതെ പുറത്തേക്ക് ഇറങ്ങിവന്നു. പുറത്തിറങ്ങിയിട്ട് ഒന്നൂടെ അകത്തേക്ക് നോക്കി ആരും കണ്ടില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം വീടിന്റെ സൈഡിലേക്ക് നടന്നു പോയി... "ഇയാളിതെങ്ങോട്ടാ ഈ മഴയത് അതും ഈ രാത്രിയില്... എന്തായാലും പോയി നോക്കാം "... എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ഷാനു ജീവൻ പോയ വഴിയേ പോയി.. അവിടൊക്കെ കണ്ണുകൾ കൊണ്ട് പരതി.. അവിടെങ്ങും കാണാത്തതുകൊണ്ട് വീണ്ടും മുന്നോട്ട് പോയി ഒരു ചുവരിനു മറവിൽ ജീവൻ ചാരിനിന്നു പുകവലിക്കുന്നു... "ഓഹ് അപ്പോ ഇതിനാണല്ലേ കള്ളന്മാരെ പോലെ പതുങ്ങി വന്നത്..." ഷാനു മെല്ലെ ജീവന്റെ അടുത്തേക്ക് ചെന്നു.. എന്നിട്ട് കൈകെട്ടി ആ ചുവരിൽ ചാരിനിന്നു..

ജീവൻ നോക്കുമ്പോൾ ഷാനുവിനെ കണ്ടതും ഞെട്ടി... പെട്ടന്ന് കയ്യിലിരുന്ന സിഗെരെറ്റ് ദൂരേക്ക് വലിച്ചെറിഞ്ഞു... "അയ്യോ...കളയണ്ടാർന്നു "... പരിഹാസത്തോടെ ഷാനു ചോദിച്ചു... "എന്താ നിനക്ക് വേണമാർന്നൊ? " ഗൗരവത്തോടെ ജീവൻ ചോദിച്ചു. "എനിക്കിതൊന്നും ശീലമില്ല...അല്ലാരുന്നെങ്കിൽ നോക്കാർന്നു.." "താൻ ഒന്ന് പോവുന്നുണ്ടോ?.. മനുഷ്യനെ സ്വസ്ഥമായിട്ട് സിഗെരെറ്റ് വലിക്കാനും സമ്മിതിക്കില്ല..." "പുകവലിക്കാൻ പാടില്ല കുഞ്ഞേ....കേട്ടിട്ടില്ലേ ശ്വാസകോശം സ്പോഞ്ച് പോലെയാണെന്ന്...വലിയ വില കൊടുക്കേണ്ടിവരും, വലിയ വില..." പരിഹാസം നിറഞ്ഞ ഭാവത്തോടെ ഷാനു പറഞ്ഞു.... 'ആ ഞാൻ കൊടുത്തോളം താൻ ഒന്ന് പോയാട്ടെ ".... "കള്ളത്തരം കണ്ടുപിടിച്ചിട്ടും അഹങ്കാരത്തിനു ഒരു കുറവും ഇല്ല.. രാക്ഷസ ഭാവം തന്നെ "... ഷാനു മനസ്സിലോർത്തു... ജീവൻ അപ്പോഴും മുറുമുറുക്കുന്നുണ്ടായിരുന്നു... ഷാനു പെട്ടന്ന് തിരിഞ്ഞു നോക്കിയിട്ട് "അയ്യോ ദേ മമ്മി "...എന്ന് പറഞ്ഞതും ജീവൻ ഞെട്ടി, അവളെ കയ്യിൽ പിടിച്ചുവലിച്ചു അവൻ ചാരിനിന്ന ചുമരോട് ചേർത്തുനിർത്തിയിട്ട് അവളുടെ വായ പൊത്തിക്കൊണ്ട്, അവളെ മറഞ്ഞു അവനും നിന്നു... ഒരുനിമിഷം അവരുടെ കണ്ണുകൾ ഇടഞ്ഞു... അവന്റെ കണ്ണുകളിലെ പ്രണയതീയിൽ അവൾ ഉരുകാൻ തുടങ്ങി...

അവളുടെ കണ്ണുകളിലെ ആകര്ഷണശക്തിയിൽ അവൻ പരിസരം മറന്നു... രണ്ടുപേരും സ്വയംമറന്നു കണ്ണുകളിലേക്ക് നോക്കി... മെല്ലെ അവന്റെ കൈ അയഞ്ഞു വന്നു... അവളുടെ മുഖത്തു തെറിച്ചുവീഴുന്ന മഴത്തുള്ളികൾ അവളുടെ മുഖത്തെ ആകർഷണീയത കൂട്ടി... മെല്ലെ അവൻ അവളുടെ മുഖത്തേക്ക് അവന്റെ മുഖം അടുപ്പിച്ചു... അവളുടെ അധരങ്ങളെ അവൻ സ്വന്തമാക്കി.. അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു... ഒരുനിമിഷം അവർ എല്ലാം മറന്ന് അങ്ങനെ നിന്നു... പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ ഷാനു കണ്ണുകൾ തുറന്നു.. അവളുടെ കണ്ണുകൾ നിറഞ്ഞു... ജീവനും സ്ഥലകാലബോധം വന്നപ്പോൾ പെട്ടന്ന് കുതറിമാറി.. "ഷാനു...ഞാൻ.... സോറി....സോറി..." കണ്ണുകൾ നിറഞ്ഞ തന്റെ മുമ്പിൽ നിൽക്കുന്ന ഷാനുവിനെ കണ്ടപ്പോ അവനു എന്ത് ചെയ്യണമെന്നറിയാതെ നിന്നു... അവളെ അഭിമുഘീകരിക്കാൻ വയ്യാത്തതിനാൽ അവൻ തിരിഞ്ഞ് പോയി... അവൾ നിറകണ്ണുകളോടെ അവൻ പോകുന്നത് നോക്കിനിന്നു... മുറിയിലെത്തിയിട്ടും ഷാനുവിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു... ജീവൻ തന്നോടങ്ങനെ കാണിച്ചിട്ടും എന്തുകൊണ്ട തനിക്കപ്പോ പ്രതികരിക്കാൻ തോന്നാത്തത് എന്ന് എത്ര ആലോചിച്ചിട്ടും അവൾക് മനസിലായില്ല.... "അവന്റെ കണ്ണുകൾ എന്തിനാ എന്നെ ഇത്രയേറെ ആകർഷിക്കുന്നത്...

എന്തിനാ അവന്റെ കണ്ണുകൾക്ക് എന്നോടെന്തെക്കൊയോ പറയാനുള്ളത് പോലെ തോന്നുന്നത്?.. എന്തിനാ അവന്റെ നോട്ടത്തിനു മുന്നിൽ പോലും ഞാൻ എല്ലാം മറക്കുന്നത്?... എനിക്ക് ഇതുവരെ ആരോടും തോന്നിയിട്ടില്ലാത്ത എന്തൊക്കെയോ വികാരങ്ങൾ അവനോടു മാത്രം തോന്നുന്നത് എന്തിനാ?.. എനിക്കവനോട് പ്രണയമാണോ?... പെട്ടന്നവൾ ഞെട്ടി.... ഛെ...ഞാനിതെന്തൊക്കെയാ ആലോചിച്ചു കൂട്ടുന്നെ.. പ്രണയം....അതും. എനിക്ക്.... ഒരിക്കലുമില്ല..." അവൾ നേരെ കണ്ണാടിക്കുമുമ്പിൽ ചെന്നു നിന്നു... ഷാനു നിനക്ക് ആരോടും പ്രേമവുമില്ല ഒരു മണ്ണാങ്കട്ടയുമില്ല...കേട്ടല്ലോ... പിന്നെ ജീവനോട് നിനക്ക് തോന്നിയത് അത് വെറുമൊരു അട്ട്രാക്ഷൻ.. നിൻറെ ജീവൻ രക്ഷിച്ചതും പിന്നെ നിന്നെ ഒരുപാട് ഹെല്പ് ചെയ്തതുമൊക്കെയല്ലേ... അതുകൊണ്ടൊക്കെയുള്ള ഒരു ആരാധന..അല്ലാതെ ഇതിനു നീയിനി പുതിയ വ്യാഖ്യാനങ്ങൊളൊന്നും കൊടുക്കണ്ട..കേട്ടല്ലോ... പ്രേമം പോലും..." ഒരു പുച്ഛഭാവത്തോടെ ചുണ്ട് കോട്ടിയിട്ട് അവൾ തിരിഞ്ഞു... "അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ..ശെരിയാക്കി തരാം..."

എന്നുപറഞ്ഞുകൊണ്ട് എന്തോ മനസ്സിലുറപ്പിച്ച പോലെ അവൾ മുകളിലേക്കു പോയി... അവളുടെ മുഖത്തിനു എങ്ങനെ നോക്കുമെന്ന് വിചാരിച്ചു ടെന്ഷനടിച്ചു ബാൽക്കണിയിൽ നിൽക്കുമ്പോഴാണ് രോഹന്റെ കാൾ വരുന്നത്... ജീവൻ സംഭവിച്ചതെല്ലാം റോഹനോട് പറഞ്ഞു... "ഏഹ്...എന്റെ ജീവാ...പ്രേമിക്കുന്ന പെണ്ണിനെ വളക്കുംമുമ്പ് കേറി കിസ്സടിച്ച ഒരേയൊരു കാമുകൻ നീ മാത്രമായിരിക്കും.. നിന്നെ സമ്മതിച്ചു തന്നിരിക്കുന്നു " "പറ്റിപോയെടാ...അപ്പോഴത്തെ സാഹചര്യം അങ്ങനെയായിരുന്നു... ഇനിയിപ്പോ എങ്ങനെ അവളുടെ മുഖത്തു നോക്കും എന്ന ഞാൻ ആലോചിക്കുന്നേ... ഛെ ആകെ മോശായിപ്പോയി..." "ആഹ് പറ്റിയത് പറ്റി...അവളിനി ഇതാരോടും പറയാതെ നോക്കിക്കോ... പിന്നെ അവൾ ഇതിന്റെ പേരിൽ അവിടുന്ന് ഇറങ്ങാതെയും നോക്കണം.. അറിയാല്ലോ അഖിലും അമലും അവൾ അവിടുന്ന് ഇറങ്ങുന്നതും നോക്കി ഇരിക്കുവാണ്... നിന്റെ മുമ്പിൽ നിന്ന്‌ അവളെ പൊക്കുന്നത് അസാധ്യമാണെന്ന് അവന്മാർക്ക് അറിയാം...അതുകൊണ്ട് അവന്മാർ അവൾ അവിടെ നില്കുമ്പോ ഒന്നിനും മുതിരില്ല... അവൾ അവിടെ നില്കുന്നത് തന്നെയാ സേഫ് "... "അറിയാമെടാ....എക്സാം തീരുന്നത് വരെ എനിക്കവളെ ഇവിടെ പിടിച്ചുനിർത്തിയെ മതിയാവു... ഇപ്പോ സംഭവിച്ചത് പോലെ ഒരു തെറ്റ് ഇനി ഒരിക്കലും എന്റെ ഭാഗത്തു നിന്നു ഉണ്ടാവില്ല...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story