പ്രണയമഴ: ഭാഗം 32

pranayamazha thamara

രചന: താമര

ജീവൻ ഫോൺ കട്ട്‌ ചെയ്ത് തിരിയുമ്പോ ഷാനു തൊട്ട് പിന്നിൽ നിൽക്കുന്നുണ്ടായിരുന്നു.. അവളെക്കണ്ടതും അവൻ ഞെട്ടി.. "ഈ മാരണം എപ്പോ വന്നു... ഞാൻ സംസാരിച്ചത് വല്ലതും കേട്ടിട്ടുണ്ടാവുമോ?.. എന്ന പിന്നെ ഇവളിപ്പോ തന്നെ ഇവിടുന്ന് ഇറങ്ങിപ്പോവും"... ജീവൻ മനസ്സിലോർത്തുകൊണ്ട് തിരിഞ്ഞു നിന്നു... അവൾ മെല്ലെ അവന്റെ അടുത്തേക്ക് ചെന്നു... "താൻ ഞാൻ വിചാരിച്ച പോലെയൊന്നുമല്ലല്ലോ... താൻ ഒരു പകൽമാന്യൻ ആണല്ലേ... " ഷാനു ഒന്ന് നിർത്തി ജീവനെ നോക്കി... അവൻ കുറ്റബോധം കൊണ്ട് തലതാഴ്ത്തി നിന്നു... അതുകണ്ടപ്പൊ ഷാനുവിന് ചിരിവന്നെങ്കിലും അത് മറച്ചുപിടിച്ച മുഖത്തു കൃത്രിമ ദേഷ്യം വരുത്തി... "താനും മിക്ക ആണുങ്ങളെയും പോലെ തന്നെയാ... പുറത്ത് മാന്യനാണെങ്കിലും ഉള്ളിരിപ്പ് വേറെയും... ഒരു പെണ്ണിനെ ഒറ്റക്ക് കിട്ടിയാൽ യഥാർത്ഥ സ്വഭാവം പുറത്ത് വരും... തന്നെ വിശ്വസിച്ചു എങ്ങനെയ ഞാൻ ഇവിടെ നിക്ക.. ഞാൻ നാളെ തന്നെ പോവും ഹോസ്റ്റലിലേക്ക്... " എന്ന് പറഞ്ഞുകൊണ്ട് ഷാനു തിരിഞ്ഞു നടന്നു.. എങ്കിലും ഉള്ളിൽ അവൻ എതിർത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു.. അവൻ ഒന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് മനസ്സ് കൊതിച്ചു... "ഷാനു "... അവൻ വിളിച്ചതും അവൾ അവിടെ നിന്നു... ഉള്ളിൽ സന്തോഷത്തിന്റെ പെരുമ്പറ കൊട്ടി.. "ശെരിയാ... ഞാൻ തന്നോട് ചെയ്തത് തെറ്റ് തന്നെയാ.. അത് അപ്പോഴത്തെ സാഹചര്യത്തിൽ എനിക്ക് പറ്റിപ്പോയി...അതിനു ഞാൻ സോറി പറഞ്ഞുകഴിഞ്ഞു..

അതിനു എന്ത് പണിഷ്‌മെന്റും തനിക് തരാം...അത് സ്വീകരിക്കാൻ ഞാൻ ബാധ്യസ്ഥനാണ്... എന്ന് കരുതി താൻ പറഞ്ഞ പോലെ ചില ആണുങ്ങളെ പോലെ ഒരു പെണ്ണിനെ ഒറ്റക്ക് കിട്ടിയാൽ അവളോട് മോശമായി ഞാൻ ഒരിക്കലും പെരുമാറില്ല.... അങ്ങനെ ഒരവസ്ഥ വന്നാൽ അത് പിന്നെ ഈ ജീവൻ ഭൂമിയിലുണ്ടാവില്ല... എനിക്കറിയാം തനിക് എന്നോടുള്ള വിശ്വാസത്തിനു കളങ്കം സംഭവിച്ചെന്ന്.. തന്നോട് പോണ്ടാന്ന് പറയാൻ ഞാൻ ആരുമല്ല... എന്റെ ഭാഗത്തു നിന്നും ഇനി ഒരുതരത്തിലുള്ള ബുദ്ധിമുട്ടും തനിക്കുണ്ടാവില്ല എന്ന് ഞാൻ ഉറപ്പ് തരുന്നു... ഇനിയും ഇവിടുന്ന് പോവാനാണ് തന്റെ തീരുമാനമെങ്കിൽ തന്റെ വീട്ടുകാർക്കത് തീരാ നഷ്ടമായേക്കും..." അത് പറഞ്ഞശേഷം ജീവൻ ഇറങ്ങിപ്പോയി... ഷാനു മുറിയിലെത്തിയിട്ടും ജീവൻ പറഞ്ഞതിനെ പറ്റി ആലോചിച്ചിരുന്നു... "എനിക്കറിയാം ജീവൻ....തന്നോടൊപ്പം ഒരു മുറിയിൽ ഒറ്റക്ക് ഒരു രാത്രി ചിലവിട്ടാലും താൻ എന്നെ മറ്റൊരുകണ്ണുകൊണ്ട് നോക്കില്ല എന്ന്..... പിന്നെ ഇന്ന് സംഭവിച്ചത്...അതിൽ എന്റെ ഭാഗത്തും തെറ്റുണ്ട്... ഞാൻ എതിർത്തിരുന്നെങ്കിൽ നീയത് ചെയ്യില്ലായിരുന്നു.. പക്ഷെ ഞാൻ എതിർത്തില്ല... ആ നിമിഷത്തിൽ ഞാൻ എന്നെ തന്നെ മറന്നുപോയിരുന്നു... എനിക്കറിയാം നീയുള്ളിടത്തോളം കാലം എനിക്ക് ഒരു അപകടവും സംഭവിക്കില്ല..

നീയതിന് അനുവദിക്കില്ല...... നീ എന്നെ അത്രയേറെ സ്നേഹിക്കുന്നുണ്ട് എന്ന് നിന്നോടൊപ്പമുള്ള ഓരോ നിമിഷവും മനസ്സിലാക്കുന്നു... " അത് മനസ്സിൽ പറയുമ്പോ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.... നേരം ഒരുപാട് വൈകിയാണ് ഷാനു ഉറങ്ങിയത്.. രാവിലെ എഴുനേറ്റ ഉടനെ ഷാനു അടുക്കളയിലേക്ക് പോയി... അവിടെ ലീന ചായ ഉണ്ടാക്കുന്നുണ്ടായിരുന്നു... "മമ്മി.. "ഷാനു വിളിച്ചു "ആഹ് മോളെഴുന്നേറ്റോ?..." കപ്പിൽ ചായ ഒഴിച് ഷാനുവിന് കൊടുത്തു... "മമ്മി....ഞാൻ ഇന്ന് മുതൽ കോളേജിൽ പോയിത്തുടങ്ങിയാലോന്ന് ആലോചിക്കുവാ... കുറെയായില്ലേ പോയിട്ട്...ഒരുപാട് ക്ലാസ്സ്‌ മിസ്സായി".... കയ്യിൽ ചായ വാങ്ങിക്കൊണ്ടു ഷാനു പറഞ്ഞു... "ആഹ് മോളു പറഞ്ഞത് ശെരിയാ...പഠിത്തമൊന്നും മുടക്കണ്ടന്ന് തന്നെയാ എന്റെയും ആഗ്രഹം..പക്ഷെ ആഹ് കഴുകന്മാർ മോളിവിടെ നിന്ന്‌ ഇറങ്ങുന്നത് നോക്കിയിരിക്കുവാ...അവന്മാരുടെ കയ്യിലെങ്ങാനും പെട്ടാൽ... എനിക്ക് അതൊന്നും ഓർക്കാൻ കൂടിവയ്യ"... "മമ്മിയുടെ മോനുള്ളപ്പോ എനിക്ക് ആരെയും പേടിയില്ല മമ്മി..."

ഒരു പുഞ്ചിരിയോടെ ഷാനു അത് പറഞ്ഞു... "അത് ശെരിയാ പുറമെ ദേഷ്യം കാണിക്കുന്നുണ്ടെങ്കിലും അവൻ നിന്നെ അവന്മാർക്ക് വിട്ടുകൊടുക്കില്ല... അവൻ എന്തായാലും കോളേജിലേക്കല്ലേ അവന്റെ ഒപ്പം പോവാല്ലോ മോൾക്.... മോള് റെഡി ആയിക്കോ... ഞാൻ ഫുഡ്‌ എടുത്ത് വെക്കാം..." അവൾ പുഞ്ചിരിയോടെ റെഡി ആവാൻ പോയി... റെഡി ആയി ഇറങ്ങിയപ്പോ ജീവൻ ഇറങ്ങിവന്നു... അവൾ ഒരുങ്ങിനിൽകുന്ന കണ്ട് അവൻ സംശയത്തോടെ നോക്കി... "മോനെ അവളിന്നു മുതൽ കോളേജിൽ പോയി തുടങ്ങുവാന്നു നീയവളെ കൂടി അങ്ങോട്ടേക്ക് ആക്ക്.." "മ്മ് "...ഒന്നുമൂളിയിട്ട് അവൻ ചെന്നു ബൈക്കിൽ കയറി... "ബൈക്കിലോ? "...അവൾ സംശയത്തോടെ ചോദിച്ചു... "നിനക്ക് വേണ്ടി ഹെലികോപ്റ്റർ എടുക്കണോ?.... വരുന്നെങ്കിൽ വന്നു കേറ്..." അവൾ മടിയോടെ ബൈക്കിൽ ചെന്നു കയറി.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story