പ്രണയമഴ: ഭാഗം 33

pranayamazha thamara

രചന: താമര

"എന്നെ ഇവിടെ ഇറക്കിയാൽ മതി"... ഹോസ്റ്റലിനുമുന്നിൽ എത്തിയപ്പോ ഷാനു പറഞ്ഞു.. ജീവൻ ബൈക്ക് നിർത്തി... ഷാനു ഇറങ്ങി... "അതെന്താ എന്റെ ഒപ്പം കോളേജിലേക്ക് ചെന്നാൽ ആരെങ്കിലും തന്നെ അടിക്കോ? "... ജീവൻ ഗൗരവത്തോടെ ചോദിച്ചു... "ഹും.... ആരും അടിക്കില്ല.. പക്ഷെ തന്റെ ആരാധികമാര് എന്നെ പ്രാകും.. വെറുതെ എന്തിനാ അവളുമാരുടെ പ്രതീക്ഷ തകർക്കുന്നെ.. ഞാൻ അതുല്യക്കൊപ്പം വന്നേക്കാം.. " "ഓക്കെ" എന്ന് പറഞ്ഞു ജീവൻ ബൈക്ക് എടുത്ത് പോയി.... ഷാനു ഫോൺ അടുത്ത് അതുല്യയെ വിളിക്കാനൊരുങ്ങിയതും അതുല്യ ആക്ടിവയുമായി മുന്നിലെത്തി.. "ടി നിങ്ങൾ തമ്മിൽ കമ്പനി ആയാ? " അതുല്യ ആകാക്ഷയോടെ ചോദിച്ചു.. "എവിടുന്ന്? അതിനീ ഈ ജന്മം നടക്കുമെന്ന് തോന്നുന്നില്ല മോളെ.. നീ വണ്ടിയെടുക്ക് "...എന്ന് പറഞ്ഞുകൊണ്ട് ഷാനു വണ്ടിയിൽ കയറി.... ദിവസവും ജീവൻ ഷാനുവിനെ ഹോസ്റ്റലിൽ ആക്കികൊടുക്കുകയും അവിടുന്ന് ഷാനു അതുല്യക്കൊപ്പം കോളേജിലേക്ക് പോവാനും തുടങ്ങി....

അങ്ങനെ ദിവസങ്ങളും മാസങ്ങളും നീണ്ടുപോയി.. ജീവൻ ഡിഗ്രി കംപ്ലീറ്റ് ആക്കി.. എന്നിട്ടും ഷാനുവിനെ ജീവന്റെ മമ്മി വീട്ടിൽ തന്നെ നിർത്തി.. ഇതിനിടയിൽ ഷാനുവിന്റെ വീട്ടുകാരോട് നടന്നതെല്ലാം പറയുകയും ഇക്ബാൽ നാട്ടിൽ വരുകയും ഇക്ബാലും ബഷീറും ജീവന്റെ വീട്ടിലേക്ക് വരുകയും ജീവനോടും ദേവനോടും നന്ദി പറയുകയും ചെയ്തു മോളെ കൂട്ടികൊണ്ട് പോവാനാണ് വന്നതെങ്കിലും അവളുടെ പഠിത്തം കഴിയും വരെ ഇവിടെ നിൽക്കട്ടെ എന്ന് ദേവന്റെ നിർബന്ധിച്ചതു കൊണ്ടും ഷാനുവിനും അതാണ്‌ താല്പര്യം എന്ന് മനസ്സിലാക്കിയത് കൊണ്ടും അവർ അതിനു സമ്മതിച്ചു... ദിവസങ്ങൾ കഴിഞ്ഞുപോയി... ജീവന് പുറത്തുപോയി പഠിക്കാൻ പ്ലാനുണ്ടായിരുന്നെങ്കിലും അഖിലും അമലും അമേരിക്കയിലേക്ക് പോയത് കൊണ്ട് പ്രേശ്നങ്ങൊളൊന്നും ഇതുവരെയും സോൾവ് ആവാത്തതിനാൽ അവൻ അവർ ഷാനുവിനെ തേടി വരുന്നതും കാത്ത് ഇരിക്കുന്നു... "മമ്മി... "ഷാനു നീട്ടിവിളിക്കുന്നത് കേട്ട് ലീന "ദാ വരുന്ന് മോളെ "...എന്ന് പറഞ്ഞുകൊണ്ട് ഷാനുവിന്റെ റൂമിലേക്ക് ചെല്ലുന്നു.. "ആഹ് വന്നോ...നല്ല ആളാ...ഇന്ന് ഓണം സെലിബ്രേഷൻ അല്ലെ രാവിലെ സാരി ഉടുപ്പിച്ചു തരാന്ന് പറഞ്ഞിട്ട്?..." "അയ്യോ എന്റെ ഷാനു ഒന്ന് ക്ഷമിച്ചേക്ക്...ഞാൻ അതങ്ങ് മറന്നു...

കുഴപ്പമില്ല സമയമുണ്ടല്ലോ ഇപ്പോ ഉടുപ്പിച്ചു തരാം... " എന്ന് പറഞ്ഞുകൊണ്ട് ലീന അവളുടെ അടുത്ത് ചെന്നു സാരി ഉടുപ്പിക്കാൻ തുടങ്ങി... ജീവൻ സ്റ്റെയർ ഇറങ്ങി വന്നു... ഷാനുവിന്റെ മുറി അടച്ചിരിക്കുന്നു "ഇവളിതുവരെ റെഡി ആയില്ലേ? "മനസ്സിലോർത്തുകൊണ്ട് പുറത്തിറങ്ങി ഫോൺ എടുത്ത് ആരെയോ വിളിച്ചു സംസാരിക്കാൻ തുടങ്ങി.. "പോവാം "...ഷാനു പിന്നിൽ വന്നു പറഞ്ഞപ്പോ ജീവൻ തിരിഞ്ഞുനോക്കി ഗ്രീൻ കളർ ബ്ലൗസിൽ സ്ലീവിൽ സ്റ്റോൺ വർക്ക്‌ ചെയ്തിട്ടുണ്ട്... ഗോൾഡൻ കരയുള്ള സെറ്റ് സാരിയാണ് ഉടുത്തായിരിക്കുന്നത്.. മുടി കുളിപ്പിന്നൽ കെട്ടി തലയിൽ മുല്ലപ്പൂ കൂടിയിരിക്കുന്നു.. ലീന നിർബന്ധിച്ചതുകൊണ്ട് ഷാനു തട്ടമിട്ടില്ല.. ഷാനുവിനെ തട്ടമിടാതെ ജീവൻ ആദ്യമായിട്ടാണ് കാണുന്നത്.... കാതിൽ ജിമിക്ക ഇട്ടിരിക്കുന്നു... കഴുത്തിൽ ചെറിയ ഒരു ചെയിൻ ഇട്ടിട്ടുണ്ട്... മൊത്തത്തിൽ ഒരു നാടൻസുന്ദരിയായി മാറിയിരുന്നു അവൾ ആ വേഷത്തിൽ... ജീവൻ അവളെ തന്നെ നോക്കിനിന്നു... "അതേ "...ഷാനു വിരൽ ഞൊടിച്ചു വിളിച്ചപ്പോ അവൻ ഞെട്ടിയുണർന്നു... "ഏഹ് "...ജീവൻ ആകെ കിളിപറന്ന അവസ്ഥയിൽ ആയിരുന്നു.. "പോവാന്ന് "...ഷാനു വീണ്ടും പറഞ്ഞു.. "ആഹ് പോവാം "...എന്ന് പറഞ്ഞ് ജീവൻ ബൈക്കിൽ കയറി..ഷാനുവും പിന്നിൽ കയറി....

ഹോസ്റ്റലിനു മുന്നിൽ എത്തിയിട്ടും ജീവൻ ബൈക്ക് നിർത്തിയില്ല... ഷാനു എതിർത്തതുമില്ല....അവളുടെ മനസ്സ് അത് ആഗ്രഹിച്ചിരുന്നു അതുകൊണ്ട് തന്നെ അതുല്യയോട് കോളേജിലേക്ക് വന്നാൽ മതിയെന്ന് അവൾ വിളിച്ചുപറഞ്ഞിരുന്നു... കോളേജിന് മുന്നിൽ എത്തിയപ്പോ ജീവൻ ബൈക്ക് നിർത്തി... ഷാനു ഇറങ്ങി ജീവന്റെ മുന്നിൽ ചെന്നു... താൻ ഇത്രേം ഒരുങ്ങിയിട്ടും അതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം അവൻ പറഞ്ഞിരുന്നെങ്കിൽ എന്നവൾ ഒരുനിമിഷം ആഗ്രഹിച്ചു... "ഫങ്ക്ഷന് കഴിയുമ്പോ വിളിക്ക് ഞാൻ വരാം.." "മ്മ്.."ഷാനു ഒന്നു മൂളി... ജീവൻ ബൈക്ക് എടുത്ത് പോവാൻ ഒരുങ്ങിയതും ഷാനുവിന്റെ മുഖം മങ്ങി... ഷാനു മെല്ലെ തിരിഞ്ഞു നടക്കാൻ തുടങ്ങി "അതേ...ഷാനു പ്രതീക്ഷയോടെ തിരിഞ്ഞ് നോക്കി "ടേക്ക് കെയർ.." എന്ന് പറഞ്ഞുകൊണ്ട് ജീവൻ ബൈക്ക് എടുത്ത് പോയി... അവൾ അവൻ പോകുന്നത് നോക്കിനിന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story