പ്രണയമഴ: ഭാഗം 35

pranayamazha thamara

രചന: താമര

 ഷാനു ഹോസ്റ്റലിലേക്ക് പോവാനായി ബസ്‌സ്റ്റോപ് ലക്ഷ്യം വെച്ചു നടക്കുകയായിരുന്നു.. പെട്ടന്ന് ഒരു സ്കോർപിയോ മുന്നിൽ കൊണ്ട് വന്നു നിർത്തി.. പെട്ടന്നു തന്നെ അതിൽ നിന്നും നാലുപേര് ഇറങ്ങി ഷാനുവിനെ തൂക്കിയെടുത്തു വണ്ടിയിലിട്ടു... ഷാനു കണ്ണുതുറക്കുമ്പോ മുന്നിൽ പരിഹാസം കലർന്ന ചിരിയോടെ അഖിൽ ഇരിക്കുന്നുണ്ടായിരുന്നു... അവളുടെ കൈകൾ കസേരക്ക് പുറകിൽ വെച്ചു കെട്ടിവെച്ചിരിക്കുന്നതിനാൽ അവൾക് അനങ്ങാൻ പോലും സാധിച്ചില്ല ഷാനു ജ്വലിക്കുന്ന കണ്ണുകളോടെ അഖിലിനെ നോക്കി.. അപ്പോഴും അവന്റെ മുഖത്തു അതേ പരിഹാസച്ചിരി തന്നെയായിരുന്നു.. തൊട്ട് പിന്നിലായി അമലും ഉണ്ട്.. ആ വലിയ ഒറ്റമുറി കെട്ടിടത്തിൽ അങ്ങിങ്ങായി സെക്യൂരിറ്റികളെ പോലെ കുറെ ഗുണ്ടകൾ നില്കുന്നു... "ഓഹ് മൈ സ്വീറ്റി....ഹൌ യു? ആഹ്....ഫൈൻ?.. കുറച്ചു നാൾ ഞാൻ യൂ എസ് എ യിൽ ആയിരുന്നു.. സം ബിസ്സിനെസ്സ് പ്രോബ്ലെംസ്... സൊ... നമ്മുടെ കണക്കുകളൊന്നും അങ്ങട് തീർക്കാൻ പറ്റീല അല്ലെ.. ഡോണ്ട് വറി... ഞാൻ അതൊക്കെ തീർക്കാൻ വേണ്ടി തന്നെയാ വന്നത്... ഇറ്റ്സ് എ ഗെയിം, എ വെരി ഇന്റെരെസ്റ്റിംഗ് ഗെയിം.. ബട്ട്‌...ഫൈനലി വിൻ ചെയുന്നത് ഞാൻ തന്നെയായിരിക്കണമെന്ന് എനിക്ക് നിർബന്ധമുണ്ട്... ദെൻ ലെറ്റ്‌സ് സ്റ്റാർട്ട്‌?...."

എന്ന് പറഞ്ഞുകൊണ്ട് അഖിൽ ചിരിക്കാൻ തുടങ്ങി... ഷാനു ഒരു പേടിയും ഇല്ലാതെ പുച്ഛം കലർന്ന ചിരിയോടെ അവൻ പറയുന്നത് കേട്ടിരുന്നു... "തീർന്നോ നിന്റെ വീരവാദങ്ങൾ?" ഷാനുവിന്റെ ചോദ്യം കേട്ട് അഖിൽ ചിരി നിർത്തി അവളുടെ മുഖത്തു നോക്കി... ഷാനു പൊട്ടിച്ചിരിക്കാൻ തുടങ്ങി... അതുകണ്ടു അഖിൽ സംശയത്തോടെ അവനെ നോക്കി... "നീ ഇപ്പോ എന്താ ചിന്തിക്കുന്നത് എന്ന് ഞാൻ പറയട്ടെ.. ഇവളെന്താ ഇങ്ങനെ എന്ന്..." ഒട്ടും ഭയമില്ലാതെ തന്നെ അവൾ അത് പറഞ്ഞു അവളുടെ ഭാവമാറ്റം അവനിൽ ചെറിയ പതർച്ച ഉണ്ടാക്കി... "അതിനു കാരണം എന്താണെന്ന് ഞാൻ പറയട്ടെ... നിന്നെയൊന്നും എനിക്ക് ഒരു പേടിയും ഇല്ല... കാരണം നിനക്കൊന്നും എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ല... ആഹ് പഴയ ഷഹാന അല്ലാ ഞാനിപ്പോ.. നിന്നെക്കാൾ ചങ്കുറപ്പും നട്ടെല്ലും ഉള്ള ഒരു ആണിന്റെ പെണ്ണാണ് ഞാൻ... ഓഹ് നിന്നെയൊന്നും ആണിന്റെ ഗണത്തിൽ കൂട്ടാൻ പറ്റില്ലല്ലോ... ഒരു പെണ്ണിനെ സംരക്ഷിക്കേണ്ടിടത് തക്കം കിട്ടിയാൽ അവളെ പിച്ചിച്ചീന്തുന്ന നീയൊക്കെ മനുഷ്യ ഗണത്തിനു തന്നെ അപമാനമാണ്..."

അഖിലിന്റെ മുഖം ദേഷ്യത്താൽ ചുവന്നു.. അവൻ കൈവീശി അവളുടെ കാവാലത്തിൽ മാറി മാറി അടിച്ചു... ആഹ് അടിയിൽ അവളുടെ ചുണ്ടുപൊട്ടി ചോരയൊലിക്കാൻ തുടങ്ങി എന്നിട്ട് മുടികുത്തിനു വലിച്ചുപിടിച്ചു... "എന്താടി നായെ നീ പറഞ്ഞത്...നിയാരോടാണ് സംസാരിക്കുന്നതെന്ന് അറിയാമോ... നിനക്കെങ്ങനെ ധൈര്യം വന്നെടി എന്റെ മുഖത്തു നോക്കി ഇങ്ങനെയൊക്കെ പറയാൻ.... കൊന്നുകളയും ഞാൻ..." അപ്പോഴും ഷാനുവിന്റെ മുഖത്തു അവനോടുള്ള പുച്ഛം കലർന്ന ചിരിയുണ്ടായിരുന്നു... "നീയെന്താ വിചാരിച്ചേ? എന്നെ നീയൊക്കെ പിടിച്ചുകൊണ്ടു വന്നതാണെന്നോ?... നീയൊക്കെ വന്നെന്ന് അറിഞ്ഞിട്ടു മനഃപൂർവം വന്നു ചാടിയതാ ഞാൻ നിന്നെയും ദേ ഈ നിൽക്കുന്ന നിന്റെ പുന്നാര അനിയനെയും തീർക്കേണ്ടത് ഇപ്പോ എന്റെയും കൂടി ആവശ്യമാ... എനിക്ക് അപകടം പറ്റിയെന്നു അറിഞ്ഞാൽ എവിടെയാണെങ്കിലും അവനിങ് എത്തും നിന്നെയൊക്കെ തീർക്കാൻ.." "ചീ...നിർത്തേടി...ഇനി നിന്റെ നാവ് പൊങ്ങിയാൽ ആ നാവ് ഞാനിങ്ങു പിഴുതെടുക്കും " എന്ന് പറഞ്ഞുകൊണ്ട് അവളുടെ മുടി ശക്തിയോടെ വിട്ടിട്ട് " ഛെ "....എന്ന് പറഞ്ഞു അടുത്തുകിടന്ന കസേര ചവിട്ടിയെറിഞ്ഞു തുള്ളികൊണ്ട് ഒരു കോർണറിൽ കിടന്ന കസേരയിൽ ഇരുന്ന് സിഗെരെറ്റ് എടുത്ത് വലിക്കാൻ തുടങ്ങി...

ഷാനു ദഹിപ്പിക്കുന്ന നോട്ടത്തോടെ അമലിനെ നോക്കി... അവൻ അഖിലിന്റെ അടുത്തേക്ക് പോയി... "ചേട്ടാ... " അവൻ അഖിലിന്റെ അടുത്തുപോയി ഇനി എന്ത് ചെയ്യണമെന്ന അർഥത്തിൽ നോക്കി... "അവളുടെ കെട്ട് അഴിക്ക്... " അവൻ പറഞ്ഞതനുസരിച് അതിൽ ഒരുത്തൻ പോയി അവളുടെ കൈയിലെ കെട്ടഴിച് അവളെ സ്വതന്ത്രമാക്കി.. അവൾ ഒന്നും മനസ്സിലാവാതെ എല്ലാവരെയും മാറിമാറി നോക്കി... കെട്ടഴിച്ച ശേഷം അഖിൽ ഒഴികെ ബാക്കിയുള്ളവർ ഷട്ടർ തുറന്ന് പുറത്തുപോയി... എന്നിട്ട് ഷട്ടർ താഴ്ത്തി.... ഷാനുവിന്റെ ഉള്ളിലെ ധൈര്യമൊക്കെ ചോർന്നു പോവാൻ തുടങ്ങി... അവൾ വിയർത്തൊലിക്കാൻ തുടങ്ങി... അവൾ അഖിലിനെ നോക്കി... അവൻ അവിടെ മേശമേൽ രണ്ടുകാലും കയറ്റി വെച്ചിരുന്നു സിഗരെറ്റ് വലിക്കുന്നുണ്ടായിരുന്നു.. അവൻ അവിടെ നിന്നും എഴുന്നേറ്റു ഗൂഢമായ ചിരിയോടെ അവളുടെ അടുത്തേക്ക് നടന്നു.... അവന്റെ ഓരോ ചുവടുകൾക്കനുസരിച് അവൾ പിന്നോട്ട് പോയി... പെട്ടന്ന് അവൾ എന്തിലോ തട്ടി നിന്നു...

തിരിഞ്ഞുനോക്കിയപ്പോ ചുവരിനോട് ചേർത്തിട്ടിരിക്കുന്ന ഒരു മേശ ആയിരുന്നു അത്... അവൻ അടുത്തേക്ക് വരും തോറും അവളുടെ കയ്യും കാലും വിറക്കാൻ തുടങ്ങി.. അപ്പൊ അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ല എന്നവൾക്ക് തോന്നി.... അവൻ അവളുടെ അടുത്ത് വന്നു കയ്യിലിരുന്ന സിഗെരെറ്റ് താഴെയിട്ട് ചവിട്ടിയരച്ചു... എന്നിട്ട് അവളുടെ അടുത്തേക്ക് മുഖം അടുപ്പിച്ചു കണ്ണുകളടച്ചുകൊണ്ട് മണത്തുനോക്കി... "എന്തൊരു ഗന്ധമാടി നിനക്ക്.... ഇതുവരെയും ഒരുപെണ്ണിലും കണ്ടിട്ടില്ലാത്ത മനം മടുപ്പിക്കുന്ന ഗന്ധം... അന്ന് നിന്നെ പിടിച്ചുകൊണ്ടു വന്നില്ലേ അന്നാണ് എനിക്ക് ഈ ഗന്ധം ഹരമായി മാറിയത്.. ഈ ഗന്ധം എത്ര രാത്രികളിൽ എന്റെ ഉറക്കം കെടുത്തിയിട്ടുണ്ടെന്നറിയോ നിനക്ക്.?... നിന്നെയങ്ങു കെട്ടാമെന്ന് വിചാരിച്ചതാ ഞാൻ... പക്ഷെ നീ ഇത്തിരി മുൻപ് എന്നെ വിളിച്ചില്ലേ ആണത്തം ഇല്ലാത്തവൻ എന്ന്...

എന്നെ തീർത്തുകളയും എന്നൊക്കെ പറഞ്ഞില്ലേ... എന്നെ തീർക്കാൻ നടക്കുന്ന നിന്നെ ഞാനെങ്ങനായാടി എന്റെ കെട്ടിലമ്മയായിട്ട് വാഴിക്കുന്നേ..." വീണ്ടും അവൻ അവളിലേക്ക് മുഖം അടുപ്പിച്ചു... ചുമ്മാതല്ല ആ ജീവൻ നിന്റെ പിന്നാലെ ഇങ്ങനെ നടക്കുന്നത്..." ഷാനു അഖിലിനെ പിടിച്ചു തള്ളി.. അവൻ വീഴാനാഞ്ഞതും അവൾ ഓടി... പെട്ടന്ന് അവിടെ കണ്ട അടുക്കിവെച്ചിരിക്കുന്ന ചാക്കുകൾക് പിന്നിൽ അവൾ ഒളിച്ചു... അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി.......തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story