പ്രണയമഴ: ഭാഗം 36

pranayamazha thamara

രചന: താമര

 "ഹ ഹ ഹ... എന്തൊരു മണ്ടിയാടി നീ? ഏഹ്? ഈ കെട്ടിടത്തിനുള്ളിൽ നിന്ന്‌ നിന്നെ കണ്ടുപിടിക്കാൻ എനിക്ക് ഒരുപാടും ഇല്ല എന്ന് മനസ്സിലാക്കാണാനുള്ള ബുദ്ധിപോലും നിനക്കില്ലേ... " ഷാനു ആകെ വിയർത്തൊലിച്ചു..എത്രയും പെട്ടന്ന് തന്നെ ജീവൻ വന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. അഖിൽ അവിടമാകെ അവളെ കണ്ണുകൾ കൊണ്ട് പരതി.. അപ്പോഴാണ് അവളുടെ ഷാളിന്റെ തുമ്പ് ചാക്കുകെട്ടുകൾക് പിന്നിൽ കണ്ടത്.. അവന്റെ മുഖത്തു ഒരു ചിരി വിടർന്നു.. അവൻ മെല്ലെ നടന്നു അവളുടെ അടുത്ത് വന്നു നിന്നു.. അവനെ കണ്ടതും അവളുടെ തൊണ്ടയിലെ വെള്ളം വറ്റുന്ന പോലെ തോന്നി.. അവൻ അവളുടെ കൈയ്യിൽ പിടിച്ചുവലിച്ചു നിലത്തേക്കെറിഞ്ഞു.. അവൾ അവിടുന്ന് എഴുന്നേറ്റ് ഓടാൻ ശ്രമിച്ചതും അവളുടെ മേൽ അവന്റെ പിടി വീണതും ഒരുമിച്ചായിരുന്നു..... അവൻ അവളെ അവന്റെ നേരെ തിരിച്ചു നിർത്തി.. "എന്തിനാ സ്വീറ്റി നീ ഇങ്ങനെ ഓടുന്നെ? ഇവിടുന്ന് രക്ഷപെടാൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?... ഇനി നിന്റെ മറ്റവൻ വന്നാലും പുറത്തുനിൽക്കുന്ന എന്റെ ആളുകളെയൊക്കെ തല്ലി അവശരാക്കിയിട്ട് ഇങ്ങെത്തുമ്പോഴേക്കും ഇവിടെ എല്ലാം കഴിഞ്ഞിരിക്കും.. പിന്നെ നിന്നെ അവൻ സ്വീകരിക്കുമെന്ന് തോന്നുന്നുണ്ടോ? ".... അതും പറഞ്ഞു അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി. .. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി.. അവൻ അവളുടെ ഷാൾ വലിച്ചെടുത്തു അവന്റെ കഴുത്തിൽ കൂടി ചുറ്റിയിട്ടു..

ഒരു വഷളൻ ചിരിയോടെ അവൻ അവളെ അടിമുടി നോക്കി. അവളുടെ ഷോള്ഡറില് കൈവെച്ചു. പിടി അവൻ അവളുടെ ചുരിദാറിൻമേലാക്കി. ശക്തിയിൽ അവളുടെ ചുരിദാറിന്റെ കൈ അവൻ വലിച്ചുകീറി.. പെട്ടെന്ന് എന്തോ ശബ്‌ദം കെട്ടവൻ പിന്നോട്ട് നോക്കി... ഒരു ജീപ്പ് ഷട്ടർ പൊളിച്ചു അകത്തേക്ക് കയറിവന്നു. അവൻ അമ്പരന്ന് തിരിഞ്ഞുനിന്നു... ഷാനുവിന്റെ മുഖത്തു ആശ്വാസം പ്രകടമായിരുന്നു.. ജീപ്പ് ഹൈസ്പീഡിൽ മുന്നോട്ട് വന്നു ബാക്ക് എടുത്ത് റിവേഴ്സിൽ അഖിലിന്റെ മുന്നിൽ കൊണ്ട് നിർത്തി. അതിലെ കാഴ്ച കണ്ട് അവന്റെ കണ്ണുകൾ തള്ളി.. മുഖത് ദേഷ്യത്തോടൊപ്പം സങ്കടവും നിഴലിച്ചു.. അമൽ ശരീരമാസകലം അടികൊണ്ട പാടുകൾ... അവന്റെ എല്ലാമെല്ലാമായ അനിയന്റെ ശവശരീരം മുന്നിൽ കണ്ടപ്പോ എന്ത്‌ ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.... ജീവൻ ജീപ്പിന്റെ ഡോർ തുറന്ന് പുറത്തിറങ്ങി... തന്റെ അനിയനെ കൊന്നിട്ട് ഒരു ഹീറോയെ പോലെയുള്ള അവന്റെ വരവ് അഖിലിന്റെ ഉള്ളിലെ ദേഷ്യത്തെ ഇരട്ടിയാക്കി... അഖിൽ ഇടിക്കാനായി കൈയെടുത്ത അവന്റെ നേർക് നീട്ടി... ജീവൻ ഒരു കൈകൊണ്ട് അവന്റെ കൈ തടഞ്ഞു മറ്റേകൈകൊണ്ട് അവന്റെ അടിവയറ്റിൽ ഒരിടി കൊടുത്തു. ആ ഇടിയിൽ അവൻ ദൂരേക്ക് നീങ്ങിപ്പോയി.

ജീവനെ പോലെ തന്നെ അഖിലും ബോക്സർ ആണ് അതുകൊണ്ട് തന്നെ ശക്തിയുടെ കാര്യത്തിൽ രണ്ടുപേരും സമന്മാരായിരുന്നു.. ജീവനൊപ്പം അഖിലും പിടിച്ചുനിന്നു... മല്പിടിത്തത്തിനിടക്ക് ജീവന്റെ തല ചുവരിൽ ഇടിച്ചു പരിക്കേറ്റു.. എന്നാലും അവസാനവിജയം ജീവന് തന്നെയായിരുന്നു.. ഇടികൊണ്ടവശനായ അഖിലിനെ അവൻ തൂക്കിയെടുത്തു ജീപ്പിൽ ഇട്ടു.. ജീവൻ ഷാനുവിനെ നോക്കി... അവളുടെ കീറിയ ചുരിദാറും വാരിപിരിന്നുകിടക്കുന്ന മുടിയും കരഞ്ഞുകലങ്ങിയ കണ്ണുകളും അവന്റെ ഹൃദയത്തെ നോവിച്ചു... അവൾ അവന്റെ അടുത്തേക്ക് ഓടിവന്നു. അവന്റെ മാറിലേക്ക് വീണു... അവനും അവളെ വാരിപ്പുണർന്നു... പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ അവൻ അവളെ അകറ്റി നിർത്തി... അവൻ കണ്ണുകൾ ദേഷ്യം കൊണ്ട് ചുവന്നിരുന്നു അവൻ അവളുടെ ചെകിടത്തു ഒരടി കൊടുത്തു... "ആരോട് ചോദിച്ചിട്ടാ നീ വീട്ടീന്ന് പുറത്തിറങ്ങിയേ?... ഞാൻ വരാൻ കുറച്ചുകൂടി താമസിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നു.... നിന്നോടുള്ള പ്രേമം മൂത്തിട്ടൊന്നുമല്ല ഞാൻ നിന്നെ എന്റെ വീട്ടിൽ കൊണ്ട് നിർത്തിയത്...." അവൾ ഞെട്ടലോടെ അവന്റെ മുഖത്തേക്ക് നോക്കി "നിന്നെ അവന്മാരുടെ കയ്യിൽ കിട്ടിയാൽ എന്തായിരിക്കും സംഭവിക്കുക എന്നറിയാവുന്നത് കൊണ്ടാ...

നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ നിന്റെ വീട്ടുകാർക്കു തന്നെയാ നഷ്ടം".... അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അതുകണ്ടപോ ജീവൻ മനസ്സ് നൊന്തു... പറഞ്ഞത് കൂടിപ്പോയെന്ന് അവനു തോന്നി... "ഷാനു ഞാൻ "...അവൻ സംസാരിച്ചു തുടങ്ങുന്നതിനു മുന്പേ അവൾ കൈകൊണ്ട് തടഞ്ഞു... "മതി പോവാം ".... അവൾ കരഞ്ഞുകൊണ്ട് പുറത്തേക് പോയി... അവനും അവൾക് പിന്നാലെ പോയി... പുറത്ത് റോഹനും വൈഷ്ണവും ശരണും ജിത്തുവും നിൽക്കുന്നുണ്ടായിരുന്നു... അവർ അവിടുണ്ടായിരുന്ന ഗുണ്ടകളെഎല്ലാം ഇടിച്ചു അവശരാക്കി അവിടെയിട്ടിരിക്കുന്നു... ഷാനു ആരുടെയും മുഖത്തു പോലും നോക്കാതെ കാറിൽ കയറി ഇരുന്നു... ജീവൻ ജീപ്പിന്റെ താക്കോൽ രോഹന്റെ കയ്യിൽ കൊടുത്തു.. എന്നിട്ട് കാറിൽ ചെന്നു കയറി... തിരിച്ചു വീട്ടിലേക്കുള്ള യാത്രയിൽ ഷാനു ഒന്നും മിണ്ടിയില്ല... ജീവന് സോറി പറയണമെന്നുണ്ടായിരുന്നെങ്കിലും അവന്റെ മനസ്സ് അനുവദിച്ചില്ല... വീടെത്തിയപ്പോ ഷാനു കാറിൽ നിന്നും ഇറങ്ങി ഒന്നും മിണ്ടാതെ അകത്തേക്ക് പോയി റൂമിൽ കയറി കതകടച്ചു...

ലീനയും ദേവനും എന്താ സംഭവിച്ചത് എന്ന അർഥത്തിൽ ജീവനെ നോക്കി... ജീവൻ നടന്നതെല്ലാം അവരോടായി പറഞ്ഞു... "എന്നാലും അവളാകെ തകർന്നു നിൽക്കുന്ന സമയത്ത് നീയാവളോട് ദേഷ്യപ്പെടണ്ടായിരുന്നു..." എല്ലാം കെട്ടുകഴിഞ്ഞപോ ലീന അവനോട് പറഞ്ഞു... "മമ്മിക്ക് അറിയാല്ലോ എന്റെ സ്വഭാവം ദേഷ്യം വന്നാൽ ഞാൻ എന്താ ചെയ്യാന്ന് എനിക്ക് തന്നെ അറിയില്ല... അപ്പോഴത്തെ ദേഷ്യത്തിന് ഞാൻ വായിൽ വന്നതൊക്കെ വിളിച്ചുപറഞ്ഞു... പക്ഷെ അതവളെ അത്രത്തോളം ഹർട് ചെയ്യുമെന്ന് എനിക്കറിയില്ലായിരുന്നു..." "ആഹ് പോട്ടെടാ...കുറച്ചുകഴിയുമ്പോ ശെരിയാകും... ഇപ്പോ എല്ലാം കൂടി ആയപ്പോ അവളുടെ മനസ് ചൂടുപിടിച്ചിരിക്കുവാ.. തണുക്കുമ്പോ അവൾ തന്നെ നിന്നോട് വന്നു മിണ്ടും.. നീ വിഷമിക്കാതെ " ദേവൻ ജീവനെ ആശ്വസിപ്പിച്ചു.... ഷാനു മുറിക്കുള്ളിൽ ഇരുന്ന് ജീവൻ പറഞ്ഞത് ആലോചിച്ചിരുന്നു... അവൻ തന്നോട് പ്രണയമല്ല വെറും സഹതാപം മാത്രമാണുള്ളത് എന്നത് അവളുടെ ഹൃദയത്തെ കീറിമുറിക്കുന്ന വേദന നൽകി.... ആലോചിച്ചിരിക്കുന്നതിനൊടുവിൽ ഷാനുവിന്റെ ഫോൺ റിങ് ചെയ്തു... വീട്ടിലെ ലാൻഫോണിനാണ് കാൾ വന്നത്... അവൾ കണ്ണൊക്കെ തുടച്ചുകൊണ്ട് ഫോൺ എടുത്ത്.. "ഹലോ....മോളെ "... "ആഹ് ഉപ്പ..." "എത്ര നാളായി എന്റെ കുട്ടിയെ കണ്ടിട്ട്? ....തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story