പ്രണയമഴ: ഭാഗം 37

pranayamazha thamara

രചന: താമര

"ഹെലോ.... മോളെ ".... "ആഹ് ഉപ്പ ".... "സുഖാണോ എന്റെകുട്ടിക്ക്? ".... "മ്മ്... " "മ്മ്....ഞായറാഴ്ച സജിമോളുടെ കല്യാണമല്ലേ... അജു വന്നിട്ടുണ്ട്... നാളെ നമ്മൾ അങ്ങട് വരുമ്പോൾ...മോള് കൂടെ പോരണം...കേട്ടോ? "... "മ്മ് വരാം ഉപ്പ ".... "എന്നാ ഉപ്പ ഫോൺ വെക്കട്ടെ? "... "മ്മ് "... ഷാനു ഫോൺ കട്ടിലിൽ വെച്ചിട്ട് ബാത്‌റൂമിൽ പോയി ഫ്രഷ് ആയി അടുക്കളയിലേക്ക് പോയി... ലീനയോടു വീട്ടിന്നു വിളിച്ച കാര്യം പറഞ്ഞു... അവരുടെ കണ്ണ് നിറഞ്ഞെങ്കിലും അത് അവളെ വിഷമിപ്പിക്കും എന്നറിയാവുന്നത് കൊണ്ട് പുറമെ ചിരിച്ചു നിന്നു... എല്ലാവരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതിനിടയിൽ ജീവൻ പലതവണ ഷാനുവിനെ നോക്കിയെങ്കിലും ഷാനു നോക്കിയില്ല... ഭക്ഷണത്തിനു ശേഷം ജീവൻ ബൈക്ക് എടുത്ത് പുറത്തുപോയി... ഷാനു പുറത്തെ ഊഞ്ഞാലിൽ ഓരോന്ന് ആലോചിച്ചു ഇരിക്കുവായിരുന്നു.. പെട്ടന്ന് ആരുടെയോ കൈ തോളിൽ സ്പർശിച്ചപ്പോ ഷാനു ഞെട്ടി തിരിഞ്ഞുനോക്കി... അതുല്യയായിരുന്നു... "ആഹ് നീ എപ്പോ വന്നു? "..ഷാനു ചോദിച്ചു "ആഹ്ഹ പ്രശ്നങ്ങളെല്ലാം സോൾവ് ആയിട്ടും നിന്റെ കിളി തിരിച്ചു വന്നില്ലേ? നിന്റെ മുമ്പിലൂടെ അല്ലെ ഞാൻ വന്നത്..." അതുല്യ ഷാനുവിന്റെ അടുത്ത് വന്നിരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ അതുല്യയുടെ മുഖം മാറി...

'എന്താടി?...എന്താ നിനക്ക് പറ്റിയെ? "... ഷാനു കരഞ്ഞുകൊണ്ട് അവളുടെ മാറിലേക്ക് വീണു... അറിയാതെ അവളുടെ കണ്ണുകളും നിറഞ്ഞു.. "ഷാനു എന്തിനാ നീ കരയണേ? ".... ഷാനു അതുല്യയിൽ നിന്ന്‌ അകന്നു... ജീവൻ പറഞ്ഞതെല്ലാം അതുല്യയോട് പറഞ്ഞു.... "ടി അത് ചിലപ്പോ അപ്പൊഴത്തെ ദേഷ്യത്തിൽ പറഞ്ഞതാവും..." "അവൻ എന്നെ സ്നേഹിക്കുന്നുണ്ടായിരുന്നെങ്കിൽ എത്ര ദേഷ്യം വന്നാലും എന്റെ മുഖത്തു നോക്കി അങ്ങനെ പറയാൻ അവനു കഴിയില്ല... ഓരോ തവണ അവൻ എന്നോട് വഴക്കിടുമ്പോഴും എന്നോട് പ്രണയമുണ്ടെന്ന് ഞാൻ വിശ്വസിച്ചിരുന്നു.... പക്ഷെ അവന്റെ കണ്ണുകളിൽ പ്രണയമല്ല എന്നോടുള്ള സഹതാപം ആയിരുന്നു എന്ന് മനസ്സിലാക്കാൻ എനിക്ക് കഴിഞ്ഞില്ല... ഹ്മ്......അവന്റെ മനസ്സിൽ ഇപ്പോഴും ആ പ്ലസ് ടു പ്രണയം ഉണ്ടെന്ന് വിചാരിച്ചു അവനെ ജീവനേക്കാളേറെ സ്നേഹിച്ച ഞാനാ മണ്ടി..." "ഷാനു..." അതുല്യ മെല്ലെ വിളിച്ചു... "ഞാൻ നാളെ പോവും...ഇനി ഞാൻ കോളേജിലേക്ക് ഇല്ല...നീ കല്യാണത്തിന് വരണം...." ഷാനു അതുപറഞ്ഞതും അതുല്യ അവളെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി... കുറച്ചു നേരം കൂടി ഷാനുവിനൊപ്പം ഇരുന്ന് അതുല്യ പോയി... രാത്രി ദേവനും ലീനയും ഷാനുവും സിറ്റ്ഔട്ടിൽ ഇരിക്കുവാരുന്നു...

ജീവൻ ബാൽക്കണിയിൽ ചാരുകസേരയിൽ ചാരി കിടന്നു... ലീനക്കും ദേവനുമൊപ്പം കുറച്ചുനേരം ഇരുന്നിട്ട് ഷാനു പോയി കിടന്നു... എത്ര കിടന്നിട്ടും ഷാനുവിന് ഉറങ്ങാൻ കഴിഞ്ഞില്ല.. ******** പിറ്റേന്ന് രാവിലെ തന്നെ അജുവും ബഷീറും വന്നു... ഷാനു പോകാനായി റെഡി ആയി ഹാളിലേക് ചെന്നു.... അവിടെ ലീനയും ദേവനും ജീവനും ഉണ്ടായിരുന്നു... "ന്റെ കുട്ടിയെ സ്വന്തം മകളെപ്പോലെ കണ്ട് ഇവിടെ നിർത്തിയതിനു നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലന്നറിയാം... എന്നാലും പറയുവാ...നന്ദിയുണ്ട് എല്ലാത്തിനും.." ബഷീർ ദേവനോട് പറഞ്ഞു... "ഹേയ് അതിന്റെയൊന്നും ആവശ്യമില്ല... ഇവളെ കുറച്ചുനാളത്തേങ്കെങ്കിലും നമ്മുടെ മകളായി തന്നതിന് ഞാനാ നന്ദി പറയേണ്ടത് "... "നമ്മുടെ കുടുംബത്തിലെ ആദ്യത്തെ വിവാഹമാണ് എല്ലാരും എത്തണം.. ഇതൊരു അപേക്ഷയായിട്ട് കാണണം"... "അയ്യോ എന്തായിത്? ഉറപ്പായിട്ടും എത്തും "... ദേവൻ പുഞ്ചിരിയോടെ പറഞ്ഞു... "ഷാനുമോളുടെ എക്സാം കൂടി കഴിഞ്ഞിട്ട് വേണം അവളെ പിടിച്ചു എന്റെ അജുവിന്റെ കയ്യിലേക്ക് ഏല്പിക്കാൻ "... ബഷീർ അതുപറഞ്ഞതും ഷാനു ഒരു ഞെട്ടലോടെ ബഷീറിനെ നോക്കി... അജുവിന്റെയും അവസ്ഥ അതുതന്നെയായിരുന്നു.... "എന്റെ മോളുടെ ജീവിതത്തിൽ അടിക്കടി പ്രശ്നങ്ങൾ ഉണ്ടായികൊണ്ടിരിക്കുവാ...

അവളും അജുവുമായുള്ള വിവാഹം നടത്തി അവരെ ഇക്ബാലിന്റെ അടുത്തേക്ക് വിടണം..." ബഷീർ ഒരു നെടുവീർപ്പോടെ പറഞ്ഞു... ഷാനുവിന്റെ കണ്ണുകൾ നിറഞ്ഞു..അവൾ ജീവനെ നോക്കി.. അവൻ ഒരു പ്രതിമയെ പോലെയിരുന്നു ഫോണിൽ നോക്കുന്നു... "അപ്പൊ ഞങ്ങൾ ഇറങ്ങട്ടെ? ".. ബഷീർ എഴുന്നേറ്റ് കൊണ്ട് ചോദിച്ചു... ദേവനും ലീനയും കൂടെ എഴുന്നേറ്റു... 'ഇടക്ക് ഇങ്ങോട്ടൊക്കെ ഒന്നിറങ്ങണം..." ദേവൻ പറഞ്ഞു... അജു ജീവനോട് പോയി യാത്ര ചോദിച്ചിട്ട് ചെന്നു കാറിൽ കയറി... ഷാനു ദേവനോട് യാത്ര ചോദിച്ചിട്ട് ലീനയുടെ അടുത്തേക്ക് പോയി... അവരെ കണ്ടതും അവൾ കെട്ടിപിടിച്ചു കരഞ്ഞു... അവർക്കും കരച്ചിലടക്കാൻ കഴിഞ്ഞില്ല... "ഏയ്‌...കരയാതെ... നമ്മളിവിടെ തന്നെ കാണില്ലേ മോളു ഇടക്കൊക്കെ ഇങ്ങോട്ട് വരണം..." "മ്മ് "....കണ്ണുനീർ തുടച്ചുകൊണ്ട് ഷാനു ചെന്നു വണ്ടിയിൽ കയറി... ജീവൻ പുറത്തേക്ക് ഒന്ന് വരിക പോലും ചെയ്യാത്തതിൽ അവൾക് വലിയ വിഷമമായി... അജു ഒന്നും മിണ്ടിയില്ല....ഷാനുവും... "എനിക്കറിയാം....

നിങ്ങളുടെ സമ്മതം ചോദിക്കാതെ ഞാൻ എടുത്ത ഈ തീരുമാനം നിങ്ങൾക് പെട്ടന്ന് അംഗീകരിക്കാൻ കഴിയില്ല എന്ന്.... ഷാനു ജനിച്ച അന്നുമുതൽ ഞാൻ മനസ്സിൽ ഉറപ്പിച്ച തീരുമാനമാണ് ഇത്... എന്റെ ഒരാഗ്രഹത്തിനും എതിര് നിൽക്കാത്ത നിങ്ങൾ ഇതിനും എതിര് നിൽക്കരുത്... എന്റെ ഒരു അവസാനത്തെ ആഗ്രഹമായി നടത്തിത്തരണം..." ബഷീർ കണ്ണീരോടെ അതുപറഞ്ഞപ്പോ അജു പെട്ടെന്ന് വണ്ടി ചവിട്ടിനിർത്തി... "നിങ്ങളെന്തൊക്കെയാ ഉപ്പ പറയുന്നേ... എന്റെ ഉപ്പ എന്ത് തീരുമാനിച്ചാലും എനിക്ക് ഒരു എതിർപ്പുമില്ല... ഇതുവരെ ഷാനുവിനെ ഞാൻ അങ്ങനെ കണ്ടിട്ടില്ല എന്നുള്ളത് സത്യമാ... പക്ഷെ എന്റെ ഉപ്പാക്ക് വേണ്ടി അവളെ എന്റെ ഭാര്യ ആക്കാനും ഞാൻ തയ്യാറാണ്..." അജു ബഷീറിന്റെ കൈകൾ കൂട്ടിപിടിച്ചുകൊണ്ട് പറഞ്ഞു... ബഷീറിന് അത്രേം കേട്ടാൽ മതിയായിരുന്നു... ബഷീർ തിരിഞ്ഞു ഷാനുവിനെ നോക്കി... വിഷമം ഉള്ളിലൊതുക്കി മുഖത്തു പുഞ്ചിരി വരുത്തി അവളും സമ്മതമറിയിച്ചു... ബഷീർ സന്തോഷത്തോടെ മുന്നിലേക്ക് നോക്കിയിരുന്നു... ഷാനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story