പ്രണയമഴ: ഭാഗം 39

pranayamazha thamara

രചന: താമര

"മമ്മി...പപ്പാ സുഖാണോ? " "നന്നായി പോണു മോളെ... മോൾക് സുഖാണോ? " ദേവൻ പുഞ്ചിരിയോടെ ചോദിച്ചു... "മ്മ്..." ഷാനു മറുപടിയായി ഒന്ന് മൂളി.. "ഇന്ന് എന്റെ മോളു നല്ല സുന്ദരിയായിരിക്കുന്നല്ലോ..." എന്ന് പറഞ്ഞുകൊണ്ട് ലീന വിരലുകൾ ഉഴിഞ്ഞു തലയിൽ വെച്ച് മടക്കി.. എന്നിട്ട് കണ്ണിൽ നിന്ന്‌ കുറച്ചു കരിയെടുത്തു ഷാനുവിന്റെ ചെവിക്ക് പിന്നിൽ വെച്ചു... "ആരുടെയും കണ്ണ് തട്ടണ്ട "...പുഞ്ചിരിയോടെ ലീന പറഞ്ഞു... ഷാനുവും ഒരു പുഞ്ചിരി മാത്രം നൽകികൊണ്ട്...അവിടെ ചുറ്റിനും ആരെയോ തിരഞ്ഞു... "അവൻ വന്നിട്ടില്ല "... അത് മനസ്സിലാക്കിയെന്നോണം ദേവൻ പറഞ്ഞു... അത് കേട്ടതും അവളുടെ മുഖത്തു നിരാശയുടെ പ്രതിരൂപം ഉണ്ടായി... "കുറെ നിർബന്ധിച്ചതാ മോളെ...അവന്റെ സ്വഭാവം മോൾക് അറിയാല്ലോ എന്തെങ്കിലും തീരുമാനിച്ചാൽ പിന്നെ പിന്നോട്ടില്ല..." "ആഹ് സാരല്ല്യ...മമ്മി... നിങ്ങള് വാ"...മുഖത്തെ വിഷമം മറച്ചുകൊണ്ട് പുഞ്ചിരി വരുത്തിക്കൊണ്ട് ഷാനു അവരെയും വിളിച്ചുകൊണ്ടു ഓഡിറ്റോറിയത്തിനുള്ളിലേക്ക് പോയി... വിവാഹം മംഗളകരമായിത്തന്നെ നടന്നു..... വിവാഹവും വിരുന്നുമൊക്കെയായി കുറച്ചുദിവസം ഷാനുവിന് പഠിക്കാനൊന്നും കഴിഞ്ഞിരുന്നില്ല.... എക്സമിനു ഇനി ഒരാഴ്ച കൂടിയേ ഉള്ളു... അതുകൊണ്ട് തന്നെ ഷാനു കൂടുതൽ സമയവും പഠിത്തത്തിൽ മുഴുകി.... കുടുംബക്കാരെല്ലാരും ബഷീറിന്റെ നിർബന്ധപ്രകാരം ഹാളിൽ വന്നിരുന്നു... "എന്താ വാപ്പാ? എന്തിനാ വിളിപ്പിച്ചേ?.. .."ഇക്ബാൽ സംശയത്തോടെ ചോദിച്ചു.....

"വേറെയൊന്നുല്ല...നമ്മുടെ ഷാനുവിന്റെയും അജുവിന്റെയും കാര്യം തന്നെ... ഷാനുവിന്റെ കാര്യത്തിൽ എനിക്ക് ഇച്ചിരി പേടികൂടുതലാ.... അറിയാല്ലോ മൃദുല മോൾക് സംഭവിച്ചത്... അവൻമാർ മരിച്ചുപോയെങ്കിലും എന്റെ പേടി ഇപ്പോഴും കുറഞ്ഞിട്ടില്ല... ഇനിയും ആപത്തു സംഭവിക്കുമെന്ന് എന്റെ മനസ്സ് പറയുന്നു... എത്രയും വേഗം തന്നെ അവളും അജുവും ആയിട്ടുള്ള വിവാഹം നടത്തിയിട്ട്... അവരെ രണ്ടാളേം ഇക്ബാൽ ഒപ്പം കൊണ്ട് പോവ്വാ... ഇതാണ് എന്റെ തീരുമാനം ആർകെങ്കിലും എതിരഭിപ്രായം ഉണ്ടെങ്കിൽ പറയാം "... "എനിക്ക് ഒരു എതിർപ്പും ഇല്ല...നല്ല തീരുമാനം തന്നെയാ ബാപ്പാടത്... ഇവളെ മരുമകളായിട്ട് അല്ലാ മകളായിട്ട് തന്നെയാ ഞാൻ കാണുന്നെ.." പുഞ്ചിരിയോടെ മുംതാസ് ഷാനുവിന്റെ അടുത്ത് വന്നു അവളുടെ തലതടവി കൊണ്ട് പറഞ്ഞു... ഷാനു ആകെ മരവിച്ച അവസ്ഥയിൽ ആയിരുന്നു.. എന്നാലും ഉള്ളിലെ എതിർപ്പ് പുറമെ അവൾ കാണിച്ചില്ല... "മ്മ്...ഇക്ബാലിന്റെ അഭിപ്രായം എന്താ?... " ബഷീർ ഇക്ബാലിനെ നോക്കി... "എന്റെയും ആഗ്രഹം തന്നെയായിരുന്നു എന്റെ ഷാനുവിനെ അജുവിനെ ഏൽപ്പിക്കണം എന്നുള്ളത്... മറ്റാരേക്കാളും അവൻ അവളെ പൊന്നു പോലെ നോക്കും എന്ന് എനിക്കറിയാം...

പക്ഷെ അവൾക്കു മുകളിൽ രണ്ടുപെൺകുട്ടികളും കൂടി ഉണ്ടല്ലോ... അവർ നില്കുമ്പോ എങ്ങനെയാ ഷാനുവിനെ? "..... "മ്മ്....അവരോട് രണ്ടാളോടും ഞാൻ സംസാരിച്ചിരുന്നു.... അവര്ക് പഠനം പൂർത്തിയാക്കിയിട്ട് മതിയെന്ന ഒറ്റ തീരുമാനത്തിലാ... പിന്നെ സുറുമിയുടെ മനസ്സിൽ ആരോ ഉണ്ടെന്ന് അവൾ എന്നോട് പറഞ്ഞിരുന്നു... സമയമാവട്ടെ എന്ന അവളും പറയുന്നത്... അവരുടെ കാര്യത്തിൽ എനിക്ക് പേടിയില്ല... എല്ലാവർക്കും ഒരുമാസത്തിനുള്ളിൽ പോണമെന്നതിനാൽ... ഷാനുവിന്റെ പരീക്ഷ കഴിഞ്ഞ് അടുത്ത ഞായറാഴ്ച തന്നെ വിവാഹം നടത്താമെന്ന എന്റെ അഭിപ്രായം... അപ്പൊ എല്ലാർക്കും സൗകര്യമാവും..." "ഉപ്പ പറഞ്ഞത് ശെരിയാ...ഈ ലീവ് കഴിഞ്ഞു പോവുമ്പോ എനിക്ക് ഇവരെ രണ്ടാളേം കൊണ്ടു പോവേം ചെയ്യാം ".... ഇക്ബാൽ പറഞ്ഞുനിർത്തി.... പിന്നീട് എല്ലാവരും ഇരുന്ന് വിവാഹത്തിന്റെ ഒരുക്കങ്ങളെപ്പറ്റി സംസാരിക്കാൻ തുടങ്ങി... ഇതെല്ലാം ഷാനുവിന്റെ ചെവികൾക് അരോചകമായി തോന്നിയതിനാൽ ഷാനു തിരിച്ചു മുറിയിലേക്ക് പോയി.. ഷാനു പോവുന്നത് അജു സംശയത്തോടെ നോക്കി... അജുവും എഴുന്നേറ്റ് പുറത്തേക്ക് പോയി... ഷാനു റൂമിലിരുന്ന് പഠിച്ചുകൊണ്ടിരുന്നപ്പോ ഇക്ബാൽ അവിടേക്ക് കയറി വന്നു.. "മോളു പഠിക്കുവാണോ?.... " "മ്മ്.... എന്താ വാപ്പ? ".

.. "മോളോട് ഇത്തിരിനേരം ഇരിക്കാമെന്നു കരുതി വന്നതാ... മോളു പഠിക്കുവാണേൽ നടക്കട്ടെ... ഞാൻ പിന്നെ വരാം... " എന്ന് പറഞ്ഞുകൊണ്ട് ഇക്ബാൽ തിരിഞ്ഞു..... "ഇല്ല ബാപ്പ... പഠിച്ചു കഴിഞ്ഞു... " ഇക്ബാൽ ഒരു പുഞ്ചിരിയോടെ ഷാനുവിന്റെ അടുത്തവന്നിരുന്നു.... "ന്റെ മോളുടെ അഭിപ്രായം ചോദിക്കാണ്ട് ആണല്ലേ ഉപ്പ തീരുമാനം എടുത്തത്.." ഷാനു മുഖത്തു ഒരു ചിരി വരുത്തി തല കുനിച്ചിരുന്നു... "മോൾക്കറിയാല്ലോ മോളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ ഉപ്പ പണ്ടേ അങ്ങനെയാണെന്ന്... എനിക്ക് പോലും ആ അവകാശം വാപ്പ തന്നിട്ടില്ല.... ഉപ്പാടെ എന്താ തീരുമാനവും മോളുടെ നന്മക്ക് വേണ്ടിയുള്ളതാവും..." "എനിക്കറിയാം ബാപ്പ...അതുകൊണ്ട് തന്നെയാ...അജുക്കയുമായുള്ള കല്യാണത്തിനു ഞാൻ എതിര് പറയാത്തത്... എനിക്ക് എന്റെ സന്തോഷത്തേക്കാൾ വലുത് നിങ്ങളുടെയൊക്കെ സന്തോഷത്തിന...." ഷാനു ഇക്ബാലിന്റെ തോളിലേക്ക് ചാരികിടന്നു... ഇക്ബാൽ അവളുടെ തലതടവി... "മോളു പേടിക്കണ്ട....മോൾക് അറിയാല്ലോ അജുവിനെ...നിന്റെ ഒരു സന്തോഷത്തിനും അവൻ എതിര് നിൽക്കില്ല.... വിവാഹം കഴിഞ്ഞാലും മോൾക് അവിടെ എം ബി എ ചെയ്യാം..." "മ്മ്...." കുറച്ചുനേരം അവൾക്കൊപ്പം ഇരുന്നിട്ട് ഇക്ബാൽ ഇറങ്ങിപ്പോയി... ***

ദിവസങ്ങൾ കടന്നുപോയി... എക്സാമിനു ഷാനുവിനെ കോളേജിലേക്ക് അജുവാണ്‌ കൊണ്ട് പൊയ്ക്കൊണ്ടിരുന്നത്... എന്നാലും അവർക്കിടയിൽ എന്നും നിശബ്ദത കുടിയേറിയിരുന്നു... പരീക്ഷയൊക്കെ ഷാനു നല്ലതുപോലെ തന്നെ എഴുതി.... ഇതിനിടയിൽ ഇഖ്‌ബാലും ബഷീറും വിവാഹം ക്ഷണിച്ചു തുടങ്ങിയിരുന്നു... എക്സാം തീരുന്ന ദിവസം തിരികെ വരുമ്പോ ഷാനുവിന്റെ ആഗ്രഹപ്രകാരം അജു അവളെയും കൊണ്ട് ജീവന്റെ വീട്ടിലേക്കു പോയി... അവളെ കണ്ടപ്പോ ലീനയ്ക്കും ദേവനും വളരെ സന്തോഷമായി.... അവൾക്കും അങ്ങനെ തന്നെയായിരുന്നു.... കുറച്ചു നേരത്തെ സ്നേഹപ്രകടനങ്ങൾക് ശേഷം ഷാനു സിസിലിയെ പോയി കണ്ടു... അതിനു ശേഷം ജീവൻ എവിടെയെന്നു അവൾ മടിച് മടിച്ചു ചോദിച്ചു... "അവൻ മുകളിലുണ്ട്.... ഇപ്പോ ആളാകെ മാറി അധികം പുറത്തോട്ടൊന്നും പോവില്ല... എപ്പോഴും ആഹ് മുറിക്കുള്ളിൽ തന്നെയാ.... " ലീന ഒരു നെടുവീർപ്പോടെ പറഞ്ഞു... അവൾ മുകളിലേക്ക് പോയി... റൂമിലൊന്നും ജീവനെ കാണാത്തതിനാൽ അവൾ ബാല്കണിയിലേക്ക് പോയി നോക്കി.... അവിടെ കിടക്കുന്ന ചാരുകസേരയിൽ ചാരികിടക്കുകയായിരുന്നു ജീവൻ.........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story